വിശുദ്ധ ഖുർആനിൽ ഏതെങ്കിലും ഒരു ആയത്തിൽ നബിദിനാഘോഷം അനിസ്ലാമികമാണെന്ന് പറഞ്ഞിട്ടുണ്ടോ❓
ലക്ഷക്കണക്കായ ഹദീസുകളിൽ ഏതെങ്കിലും ഒന്നിൽ നബിദിനാഘോഷം തെറ്റാണെന്ന്
വന്നിട്ടുണ്ടോ❓
നാല് ഖലീഫമാരിൽ ആരെങ്കിലും നബിദിനാഘോഷത്തെ
എതിർത്തിട്ടുണ്ടോ❓
നാൽപ്പത് ലക്ഷം ഹദീസ് മന:പ്പാഠമുള്ള ഇമാം ഷാഫി(റ) അടക്കം നാല് മദ്ഹബിൻറെ ഇമാമുകളോ, ശേഷം വന്ന ഏതെങ്കിലും ഒരു പണ്ഡിതനോ നബിദിനാഘോഷം പാടില്ല എന്ന് എഴുതിയിട്ടുണ്ടോ❓
നബിദിനാഘോഷം
പൂർവ്വകാലം മുതലേ ഉള്ള സൽക്കർമ്മം ആണെന്നും അതിന്
ഇസ്ലാമിൽ പുണ്യമുണ്ടെന്നും തന്റെ അൽ ഹാവിയിൽ പ്രസ്താവിച്ച ഇമാം
സുയൂത്തി (റ) പുത്തൻവാദിയാണോ❓
മൌലിദ് ആഘോഷംമുസ്‌ലിം ലോകത്ത് സാർവത്രികമായ സൽക്കർമ്മമാണെന്ന്
ഇമാം അബ്ദുൽഹമീദ് ശർവാനി(റ) തന്റെ
ഹാഷിയത്തു ശർവാനി 4/423 ൽ പറയുന്നു.
ഇമാം ശർവാനിക്കും
പിഴച്ചോ❓
മുസ്‌ലിം സമൂഹത്തിൽ പാരമ്പര്യമായി നടപ്പുള്ള പുണ്യകർമ്മമാണ്
നബിദിനാഘോഷമെന്നും
അതിന്റെ ഗുണം അവരിൽ പ്രകടമാകുമെന്നും
സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇമാം ഖസ്ത്വലാനി (റ) തന്റെ അൽ മവാഹിബുലദുന്നിയ്യ 1/148 ൽ പറയുന്നു.
ഇമാം ഖസ്ത്വലാനി ബിദ്അത്ത് പ്രചരിപ്പിച്ചുവോ❓
ശർറഫൽ അനാം രചിച്ച ഇമാം ഹരീരിയും മൻഖൂസ് മൌലിദ് രചിച്ച ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) വും അനാചാരത്തിന്
കൂട്ടുനിന്നവരാണോ❓
മൗലിദാഘോഷം നബി (സ:അ:) യുടെ കാലത്തില്ലെന്നും അതുകൊണ്ട് അത് തെറ്റാണെന്നും പറയുന്ന നിങ്ങളുടെ വിവരംപോലും നബി ദിനാഘോഷം പുണ്യമാണെന്ന് പ്രസ്താവിച്ച ഇമാമീങ്ങൾക്കില്ലേ❓
നബിദിനാഘോഷം
അനാചാരമാല്ലെന്നും
പുണ്യമുള്ളതാണെന്നും
ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ ഒന്നടങ്കം വ്യക്തമാക്കിയതാണ്.
അത് അനാചാരമാണെന്ന്
പ്രചരിപ്പിക്കുന്നത്
ഇസ്ലാമിക വിരുദ്ധമാണെന്ന്
ഓർക്കുക❕❗❕
കടപ്പാട്:-
ആലിമുൽ ആലം
വാട്സപ്പ് ഗ്രൂപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ