2014 ഏപ്രിൽ 10, വ്യാഴാഴ്‌ച

മുത്ത്‌ നബി(സ) യെ സ്നേഹിക്കുക

ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയാണ്. എന്‍റെ അടുത്തിരിക്കുന്നത് ഒരു മദ്റസാ ഉസ്താദാണ്. ഞാന്‍ നോക്കുന്പോള്‍ അയാള്‍ തൈരില്‍ നിന്നു പച്ച ഉള്ളിക്കഷ്ണങ്ങള്‍ ശ്രദ്ധയോടെ നുള്ളിപ്പെറുക്കി സുപ്രയിലേക്കിടുകയാണ് നന്നേ ചെറിയ തരി പോലും!
ഇതെന്താ ഇങ്ങനെ? ഞാന്‍ പതിയെ ചോദിച്ചു.
അയാള്‍ വളരെ പതുക്കെ പറഞ്ഞു
എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ട്.
ആ മറുപടി എനിക്കു പോരായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു
എന്തുകൊണ്ട്?
ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു
അല്ലാഹുവിന്‍റെ ഹബീബിന് ഇഷ്ടമില്ലാതിരുന്നതുകൊണ്ട്!
ആ മറുപടി എനിക്കു മതിയാകുന്നതായിരുന്നു. എന്‍റെ പാത്രത്തില്‍ നിന്നു പച്ച ഉള്ളിത്തണ്ടുകള്‍ ഞാനും പെറുക്കിയെടുത്തു പുറത്തേക്കിട്ടു. ഇനിമേലില്‍ ഉപയോഗിക്കില്ലെന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു.
വറുത്തതിന്‍റെയും പൊരിച്ചതിന്‍റെയും പുറത്ത് അലങ്കരിച്ചു വച്ച, വട്ടത്തില്‍ അരിഞ്ഞ ഉള്ളി നല്ല ഇഷ്ടമായിരുന്നു.
മറ്റൊരിടത്തു ഭക്ഷണത്തിനിരുന്നപ്പോള്‍ അനുഭവം ആവര്‍ത്തിച്ചു. ഞാന്‍ ഉള്ളിക്കഷ്ണങ്ങള്‍ പെറുക്കിക്കളയുകയായിരുന്നു. അടുത്തിരുന്നുണ്ണുന്ന സഖാഫി സുഹൃത്ത് കാര്യം തിരക്കി. മുന്പുകേട്ട അതേ മറുപടി ഞാന്‍ ആവര്‍ത്തിച്ചു.
അല്ലാഹുവിന്‍റെ ഹബീബിന്ന് ഇഷ്ടമില്ലാത്തതുകൊണ്ട്.
തീന്‍ മേശക്കടുത്തുണ്ടായിരുന്ന ഒരാള്‍ ഇടപെട്ടു.
പച്ച ഉള്ളി കഴിക്കുന്നത് അല്ലാഹുവും റസൂലും ഹറാമാക്കിയിട്ടൊന്നുമില്ലല്ലോ. ഉള്ളി ഭക്ഷിച്ചവന്‍ പള്ളിയില്‍ കയറരുതെന്നു വച്ചു ഇങ്ങനെ ഹറാമാക്കണോ?
ഞാന്‍ പറഞ്ഞൊഴിഞ്ഞു
ഞാന്‍ ഹറാമാക്കാനൊന്നുമില്ല, എനിക്കിഷ്ടമില്ല. അതുകൊണ്ട് ഒഴിവാക്കുന്നു. ഒരു തര്‍ക്കത്തിനും താല്‍പര്യമില്ല.
ഇനി ഈ പെറുക്കുന്ന പണിയും ഒഴിവാക്കാമെന്നു അന്നു ഞാന്‍ കരുതി. വിളന്പണ്ട എന്നു പറഞ്ഞാല്‍ മതിയല്ലോ.
തൊട്ടപ്പുറം ഇരുന്നു കൊണ്ട് ഒരു പണ്ഡിതന്‍ ഈ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു, അയാളും ഇടപെട്ടു
റസൂലുല്ലാഹിക്ക് ഇഷ്ടമില്ലായിരുന്നു എന്നു പറഞ്ഞാല്‍ അതാണു മറുപടി. അതു മഹബ്ബത്താണ്. ഇശ്ഖിനു മസ്അല ഉണ്ടാക്കേണ്ട.
എന്നിട്ട് അദ്ദേഹം ഒരു സംഭവം പറഞ്ഞു
മഹാനായ ഒരു സൂഫീപണ്ഡിതന്‍ രാവിലെ ഇളം വെയിലിലിരുന്നു നഖം വെട്ടുകയായിരുന്നു. വഴിയെ പോയ ഒരാള്‍ ചോദിച്ചു
ബുധനാഴ്ചയാണോ നഖം മുറിക്കുന്നത്? റസൂലുല്ലാക്ക് അതിഷ്ടമില്ലായിരുന്നു എന്നറിഞ്ഞുകൂടേ? സൂഫി പറഞ്ഞു അതൊരു ളഈഫായ (ദുര്‍ബലമായ) ഹദീസല്ലേ? വഴിപോക്കന്‍ അയാളുടെ വഴിക്കു പോയി.
വലിയ ആശിഖും ഭക്തനുമായിരുന്നു സൂഫി. നബി(സ)യെ ഇടയ്ക്കിടെ സ്വപ്നത്തില്‍ ദര്‍ശിക്കാന്‍ മാത്രമുണ്ടായിരുന്നു ഇശ്ഖ്. ആയിടെയായി ഈ സൗഭാഗ്യം നഷ്ടപെട്ടു! സൂഫീപണ്ഡിതന്‍ പരിഭ്രാന്തനായി. കാരണം മനസ്സിലാകാതെ അദ്ദേഹം സങ്കടപ്പെട്ടു. കുറെ കഴിഞ്ഞ് ഒരുനാള്‍ അതാ സ്വപ്നത്തില്‍ വീണ്ടും ആരന്പപ്പൂവായ റസൂല്‍!
സൂഫി കേണു
എന്തിന് ഈ സാധുവിനെ ഉപേക്ഷിച്ചു. എന്തപരാധം ചെയ്തു ഞാന്‍!
താങ്കള്‍ ബുധനാഴ്ച നഖം മുറിച്ചില്ലേ?
അവിടുത്തേക്ക് അതിഷ്ടമില്ലെന്ന് പറയുന്ന ഹദീസ് ഞാന്‍ അറിഞ്ഞതാണ്, പക്ഷേ, അതു ളഈഫായ ഹദീസാണെന്നു പരക്കെ അറിയപ്പെട്ടതാണല്ലോ പ്രഭോ!
ദുര്‍ബലമാകാം, എന്നാലും എനിക്കിഷ്ടമല്ലായിരുന്നു എന്നു നീ കേട്ടില്ലേ? സൂഫിക്കു മറുപടിയില്ലായിരുന്നു.
കഥ കേട്ടുകഴിയുന്പോഴാണു ഞാന്‍ കാണുന്നത് എന്‍റെ അടുത്തിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഖാഫി സുഹൃത്ത് തര്‍ക്കം മതിയാക്കി ഉള്ളിക്കഷ്ണം പെറുക്കിക്കളയുകയാണ്.
എനിക്കു തോന്നി ഇതാണ് ഈമാന്‍.
ഇയ്യിടെ സമസ്ത പ്രസിഡണ്ടിന്‍റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണത്തിനിരുന്നു. എന്‍റെ അടുത്തിരുന്ന ഉമര്‍ മേല്‍മുറിയെ തോണ്ടി ഞാന്‍ കാണിച്ചു കൊടുത്തു.
ബിരിയാണിക്കൊപ്പം കൊണ്ടുവച്ച തൈരില്‍ പച്ചയുള്ളിയുടെ പൊടിപോലുമില്ല. പകരം കക്കരി.
നൂറുല്‍ഉലമയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഉമറിനോടു ഞാനിക്കഥ പറഞ്ഞു.
ഉള്ളി ഭക്ഷിച്ചാല്‍ പള്ളിയില്‍ പ്രവേശിക്കരുത് എന്ന ഹദീസ് ധാരാളം കേട്ടിട്ടുണ്ട്. ഹദീസിന്‍റെ വിശദാംശങ്ങള്‍ കണ്ടിരുന്നില്ല.
നൂറുല്‍ഉലമയുടെ സഹാബത്തിന്‍റെ ആത്മവീര്യം എന്ന പുസ്തകത്തില്‍ അതാ കിടക്കുന്നു ഹദീസിന്‍റെ വിശദാംശങ്ങള്‍.
അബൂ അയ്യൂബുല്‍അന്‍സാരി(റ)ന്‍റെ ഭവനത്തിലാണല്ലോ നബി(സ) വിരുന്നുകാരനായി കടന്നു ചെന്നത്. നബി(സ)ക്ക് പല ഭാഗത്തു നിന്നും ഭക്ഷണത്തളികകള്‍ വരും. ഭക്ഷണത്തില്‍ ഒരു പങ്ക് അബൂഅയ്യൂബ്(റ)ന്‍റെ കുടുംബത്തിനു വേണ്ടി അവിടുന്നു ബാക്കി വയ്ക്കും.
ഭക്ഷണത്തളിക വീടിനകത്തുവന്നാല്‍ വീട്ടുകാരന്‍ തളിക ശ്രദ്ധയോടെ പരിശോധിക്കും. തിരുമേനി(സ) കൈവച്ച ഭാഗത്തു നിന്നു തന്നെ ഭക്ഷണമെടുത്തു കഴിക്കും. ബറകത്തിനു വേണ്ടി.
ഒരു ദിവസം അബൂഅയ്യൂബ്(റ) നബിയോടു പരാതിപ്പെട്ടു.
ഇന്നത്തെ ഭക്ഷണപാത്രത്തില്‍ അങ്ങയുടെ കയ്യടയാളം കാണാനായില്ല?
അവിടുന്നു പറഞ്ഞു
ആ ഭക്ഷണം ഞാന്‍ തൊട്ടിട്ടില്ല. കാരണം അതില്‍ വേവിക്കാത്ത ഉള്ളി ചേര്‍ത്തിട്ടുണ്ട്. മലക്കിനെ മാനിച്ചാണിങ്ങനെ ചെയ്യുന്നത്. നിങ്ങള്‍ അത് ഉപയോഗിച്ചുകൊള്ളുക.
അപ്പോള്‍ നൂറുല്‍ഉലമയുടെ തീന്‍മേശയില്‍ പച്ച ഉള്ളി കാണാതിരുന്നത് വെറുതെയല്ല.
ജമാഅത്തില്‍ പങ്കെടുക്കുന്നവരും ജനങ്ങളുമായി ഇടപഴകുന്നവരും ഉള്ളി ഭക്ഷിക്കുന്നത് നബി(സ) വെറുത്തിരുന്നുവെന്ന് എം എ ഉസ്താദ് തുടര്‍ന്ന് എഴുതുന്നു. ഇതു കറാഹത്താണെന്നു ഫുഖഹാക്കള്‍ പറഞ്ഞതും ജമാഅത്തിന് വരാതിരിക്കാനുള്ള കാരണമായി എണ്ണിയതും ഈ ഹദീസിന്‍റെ ബലത്തിലാണെന്നും അദ്ദേഹം എഴുതുന്നുണ്ട്.
നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല എന്നു പറഞ്ഞത് ബസല്‍ എന്ന ഉള്ളിയാണ്. ഈ ഉള്ളി ചെറിയുള്ളിയാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഇറാഖിലോ മറ്റോ വിളയുന്ന ദുര്‍ഗന്ധമുള്ള ഉള്ളിയാണെന്നു മറ്റൊരു പക്ഷം.
ഈ തര്‍ക്കത്തിലൊന്നും കാര്യമില്ല. ഇത് ഇശ്ഖിന്‍റെ ബാബാണ്.

ഒ എം തരുവണ

2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

ആരാണ്‌ മുവഹ്ഹിദ്‌ ആരാണ്‌ മുശ്‌ രിക് ‌ഒരു വിശകലനം

മുവഹ്ഹിദ്‌
************

സത്തയിലോ ഗുണത്തിലോ അസ്തിത്ത്വത്തിലോ അല്ലാഹുവിന്ന് പങ്കുകാരനില്ലെന്നും ഏകനാണെന്നും വിശ്വസിക്കുന്നദിനാണ്‌ മുവഹ്ഹിദ്‌ എന്ന് പറയുന്നത്‌.

എന്നാൽ ഷിർക്ക്‌ എന്ന് പറയുന്നത്‌ അല്ലാവിന്ന് പങ്കുകാരനുണ്ടെന്നും മക്കളുണ്ടെന്നും ഒന്നിലധികം ആളുണ്ടെന്നും വിശ്വസിക്കലാൺ ശിർക്ക്‌ മുശ്‌രിക്‌ എന്നു പറയുന്നത്‌.

കേരളത്തിലെ മുസ്ലിങ്കളിൽ ആരും അല്ലാഹുവിന്ന് പങ്കുകാരുണ്ടെന്നുള്ള വിശ്വാസക്കാരല്ല പക്ഷെ ചിലർ സ്വയം ഇസ്ലാമിൽ ഗവേഷണം നടത്താൻ മാത്രം വളർന്നു എന്ന് സ്വയം തോന്നി അവർ മുസ്ലിങ്കൾ കിടയിലെ അയ്ക്യം തകർക്കാൻ കുലുശിദ ഷ്രമം നടത്തുന്നത്‌ കൊണ്ട്‌ ഈ വിശയം കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്‌

അത്‌ കൊണ്ട്‌ തന്നെ നമുക്കൊന്നു ചർച്ച ചെയ്യാം

കേരള സമൂഹത്തിനിടയിൽ മുശ്‌രിക്‌ എന്ന വാക്ക്‌ പരിജിതമാണ്‌ കാരണം മുജാഹിദുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന
ഒരു വാകന്ന
ഒരു വാക്ക്‌ ഇതാണ്‌

പണ്ടു കാലങ്ങളിൽ  കേരള സമൂഹത്തിനിടയിൽ സുന്നികളെ ആയിരുന്നു മുജാഹിദജാ 9 വിഭാകമായി പിരിഞ്ഞ ഇവർ അങ്ങോട്ടു മിങ്ങോട്ടും മുശ്‌രിക്കു കൊണ്ടുള്ള ഏറാണ്‌ മുമ്പ്‌ സുന്നികളെ ഈ വാക്ക്‌ വിളിക്കാൻ ഒരു മടിയും ഇല്ലാതിരുന്നവർ അവരെ വിളിക്കാൻ തുടങ്ങിയപ്പോ അങ്ങനെ വിളിക്കല്ലേ എന്ന് മുജാഹിദ്‌ ബാലുശ്ശേരി അടക്കം പറയാൻ തുടങ്ങി

ഇപ്പോൾ ഇത്‌ വായിക്കുന്നവർ ഒരു മുജാഹിദിനോട്‌ വേറൊരു ഗ്രൂപ്പിനെ കുറിച്ച്‌ ചോദിച്ചാൽ ഈ വാക്ക്‌ കേൾക്കാം

വർഷങ്ങൾക്ക്‌ മുമ്പ്‌  കേരളത്തിൽ ശരീ അത്ത്‌ വിവാദം നടന്ന സമയത്ത്‌ മുജാഹിദും മൗദൂദിയും എല്ലാം കൂടി സുന്നികളെ ചർച്ചക്ക്‌ വിളിച്ച്‌ കത്തയച്ചപ്പോൾ അന്ന് ശംസുൽ ഉലമ തിരിച്ചയച്ചത്‌ മുശ്‌രിക്കാണ്‌ ഞങ്ങളെന്നാണ്‌ നിങ്ങൾ പറയുന്നത്‌ അത്‌ തിരുത്തിയിട്ടാവാം ചർച്ച എന്നായിരുന്നു.

ഒരാൾ ഞാൻ കാണുന്നുണ്ട്‌ അല്ലാഹു കാണുന്നുണ്ട്‌ ഞാൻ കേൾക്കുന്നുണ്ട്‌  അല്ലാഹു കേൾക്കുന്നുണ്ട്‌ എന്നു പറഞ്ഞാൽ അത്‌ തെറ്റല്ല നേരെ മറിച്ച്‌ ഞാൻ കാണുമ്പോലെ അല്ലാഹു കാണും ഞാൻ കേൾക്കുമ്പോലെ അല്ലാഹു കേൾക്കും എന്ന് പറയുമ്പോയാൺ ശിർക്കാവുന്നത്‌

സുന്നികളെ മേൽ ശിർക്കാരോപിക്കുന്ന ഒരു കാര്യ മാണ്‌ സിയാറത്ത്‌

മുജാഹിദുകൾ സുന്നികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഒരു ആരോപണമാണ്‌ സുന്നികൾ കബർ ആരധന നടത്തുന്നവരാണ്‌ എന്നത്‌

എന്താണതിന്റെ അവസ്ത ഒരു കബറാളി അദ്ധേഹത്തോട്‌ നമ്മൾ സഹായം ചോദിക്കുന്നു അതെങ്ങനെ ശിർക്കാകും. ശിർക്കാകും എപ്പോൾ ആ  കബറിലുള്ള വ്യക്ത്തി അദ്ധേഹത്തിന്ന് സ്വൊന്തമായി നമ്മെ സഹായിക്കാൻ കഴിയും എന്ന വിശ്വാസത്തോടെ ചെയ്യുമ്പോൾ. അങ്ങനെ ഒരു വിശ്വാസം സുന്നികൾക്കില്ല അവർ വിശ്വസിക്കുന്നത്‌ അല്ലാഹു അവനെ സ്നേഹിക്കുന്ന ഔലിയാക്കൾക്ക്‌ കഴിവ്‌ നൽകിയിട്ടുണ്ട്‌ ആ കയിവിൽ നിന്ന് സഹായിക്കും‌ എന്ന് മാത്രമാണ്‌.
ഇതെങ്ങനെ ശിർക്കാകും ഇത്‌ ശിർക്കാകുമെങ്കിൽ നമുക്കൊരു അസുഖം ബാദിച്ചു അതിന്ന് ശമനം കിട്ടാൻ ഡോക്റ്ററെ കണ്ടു അത്‌ ശിർക്കാകില്ലേ അല്ലാഹു അല്ലെ എല്ലാം തരുന്നതും സുഖപ്പെടുത്തുന്നതും

സുന്നികൾക്ക്‌ വിഷയമില്ല കാരണം അല്ലാഹുവാൺ സുഖപ്പെടുത്തുന്നത്‌ പക്ഷെ ഈ ഡോക്റ്റർ അതിനൊരു ഇടനിലക്കാരനായി എന്നു മാത്രം മുജാഹിദിനൊരു അപകടം പറ്റി അവൻ വിളിക്കുന്നു 101 ലേക്ക്‌ അത്‌ ശിർക്കാകില്ലേ മുജാഹിദിന്ന്
അവർ വന്ന് സഹായിക്കും എന്ന് കരുതി തന്നെ അല്ലെ അവൻ വിളിക്കുന്നത്‌ ഇങ്ങനെ ഉള്ള ഈ വിശ്വാസികളെ എന്താൺ വിളിക്കുക?

നമുക്കൊരു മന്ത്രിയെ അല്ലെങ്കിൽ ഒരു വലിയ സ്താനത്തുള്ള ഒരാളെ കാണണ മെങ്കിൽ നാം എന്തു ചെയ്യും അവരുമായി ബന്തമുള്ള കുറച്ചു തായെ ഉള്ള ഒരാളെ കണ്ട്‌ അദ്ധേഹത്തിലൂടെ കാണാൻ ഉദ്ധേഷിച്ച ആളെ കാണും ഇതാൺ സുന്നികളും ചെയ്യുന്നത്‌ ഔലിയാക്കൾ അല്ലാഹു വിന്റെ അടുത്ത്‌ സ്താനമുള്ളവരാണ്‌ അതിനാൽ അവരിലൂടെ നാം അല്ലാഹുവിലേകെത്താൻ ഷ്രമിക്കുന്നു.

മുജാഹിദുകാർക്ക്‌ ആരാദനയും ആദരവും ഇത്‌ വരെ തീരുമാനമായിട്ടില്ല  എന്നതാണ്‌ വസ്തുത നിങ്ങൾ ഒരു മുജാഹിദിനോട്‌ ചോദിക്കുക ആരാദനയുടെയും ആദരവിന്റെയും നിർവ്വജനം എന്താണ്‌ നിങ്ങൾ നോക്കിക്കൊള്ളൂ പിന്നെ അവർ പോയ വഴിക്ക്‌ പുല്ലു മുളക്കില്ല

ഒരായ്ച്ച മുമ്പ്‌ ഞാൻ എഫ്‌ ബിയിൽ മുജാഹിദ്‌ പോസ്റ്റിടുന്ന ഒരാളുമായി കുറിച്ച്‌ ഈ വിഷയത്തിൽ സംസാരിച്ചു പക്ഷെ അതിനു ഷേഷം അയാളുടെ മറുപടി കണ്ടിട്ടില്ല പല ആവർത്തി ചോദിച്ചെങ്കിലും അദ്ധേഹം ഇന്നു ഈ നിമിഷം വരെ തന്നിട്ടില്ല

അവർ തരില്ല കാരണം അവർ രണ്ട്‌ മൂന്ന് നിർവ്വജനങ്ങൾ പറഞ്ഞിരുന്നു അതെല്ലാം ചീറ്റി പോയി ഒരു നിർവ്വജനം ഇതായിരുന്നു മനുഷ്യ കയിവിനപ്പുറമുള്ളതിനോട്‌ സഹായം തേടിയാൽ ശിർക്കാൺ എന്നായിരുന്നു അത്‌ അവരുടെ ഇടയിൽ തന്നെ യുള്ള ഒരു ഗ്രൂപ്പ്‌ ചോദിച്ചു അങ്ങനെ എങ്കിൽ ഒരു മരം വലിക്കാൻ ഒരാൾ ഒരാനയെ വിളിച്ചു അത്‌ ശിർക്കാകുമോ അതോടെ ആ നിർവ്വജനം മരണപ്പെട്ടു പിന്നെ വേറെ ഒന്ന് പറഞ്ഞത്‌ വയാനാട്‌ ചുരത്തിന്റെ മുകളിൽ നിന്ന് തായേക്ക്‌ വീയുന്ന ഒരാൾ സഹായിക്കണമേ എന്ന് പറഞ്ഞാൽ അദാൺ ആരാദന എന്നായിരുന്നു ആ നിർവ്വജനം കൂടുതൽ കാലം നിന്നില്ല കാരണം അല്ലാഹുവിന്ന് ആരാദിക്കണമെങ്കിൽ ചുരത്തിൽ പോയി തായേക്ക്‌ ചാടണം അല്ലെങ്കിൽ മരിക്കാൻ ഷ്രമിക്കണം അങ്ങനെ എല്ലാവരും ഷ്രമിച്ചാൽ ഇവരെ കഞ്ഞി കുടി മുട്ടും അത്‌ കൊണ്ട്‌ ആ നിർവ്വജനവും പെട്ടെന്ന് കബറടക്കി വേറെ ഒരാൾ വേറൊരു നിർവ്വജനം പറഞ്ഞിരുനു ഒരാൾ ഒരു രോഗിയെ ഹോസ്പിറ്റലിൽ കൊണ്ട്‌ പോയി അങ്ങനെ ആ രോഗം മാറി കുറച്ചു കാലത്തിന്ന് ഷേഷം ആ രോകം വീണ്ടും വന്നു അപ്പോൾ അത്‌ മാറും എന്നുകരുതി ആദ്യം കണ്ട ഡോക്റ്ററെ വീണ്ടും കണ്ടാൽ അത്‌ ശിർക്കാണെന്ന് ഇപ്പോൾ ഇതൊന്നും കേൾക്കാനില്ല എന്തായാലും വയുകാതെ പുതിയ നിർവ്വജനവുമായി വരും നമുക്ക്‌ കാത്തിരിക്കാം

ഇവർക്ക്‌ നിർവ്വജനം അറിയാത്തദ്‌ കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട അറിയാം അത്‌ പറഞ്ഞാൽ സുന്നികളുടെ ചില വിശ്വാസങ്ങൾ അങ്ങീഗരിക്കേണ്ടി വരും

മുജാഹിദുകൾ ആരാദനയുടെ നിർവ്വജനം പറയാൻ മടിക്കുന്നത്‌ സുന്നികളുടെ വിശ്വാസമായ കബർ സിയാറത്ത്‌ അങ്ങീഗരിക്കേണ്ടി വരും എന്നതാണ്‌ വിഷയം

ആരാദന എന്നാൽ ഒറ്റവാക്കിൽ പറഞ്ഞാൽ പരമമായ വണക്കം എന്ന് നിർവ്വജിക്കാം

ഇങ്ങനെ പരമമായ വണക്കത്തോടെയും അവർ അല്ലാഹുവിന്റെ സഹായം കൂടാതെ സഹായിക്കും എന്ന വിശ്വാസത്തോടെയും ആരും സഹായം ചോദിക്കുന്നില്ല ഇത്‌ അങ്ങീഗരിക്കില്ല അങ്ങീഗരിച്ചാൽ അവരുടെ  വിശ്വാസം അബദ്ധമാണെന്ന് ജനത്തിന്ന് മനസ്സിലാവുകയും പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക്‌ നേരിടുകയും ചെയ്യും

നമ്മുടെ നാട്ടിൽ ചില ആൾ ദൈവങ്ങളുണ്ട്‌ മാതാ അമൃദാനന്ദ മയി ഡബിൾ ശ്രീ രവിശങ്കറിനെ പോലുള്ളവരോടൊരാൾ സഹായം ചോദിച്ചാൽ അത്‌ ശിർക്കാകും അല്ലാഹുവിൽ വിശ്വാസമില്ലാത്ത ഒരാളെ ഔലിയയായി സഹയം ചോദിക്കാൻ പാടില്ല

ഉത്തരേന്ത്യയിലും മറ്റും സിയാറത്തിന്റെ പേരിൽ നടക്കുന്ന അനാജാരങ്ങളുടെ വീഡ്യോ സുന്നികളെ പിയപ്പിക്കാൻ ഇവർ കാണിക്കുന്നു അത്‌ സുന്നികൾ തന്നെ എതിർക്കുന്നതാണെന്ന് സുന്നി പ്രവർത്ത്കർ മനസ്സിലാക്കണം

ഇവർക്ക്‌ ഓശാാന പാടുന്ന സാദാരണക്കാരോട്‌ പറയട്ടേ സുന്നികൾ പിൻപറ്റുന്നത്‌ ഖുർ ആനും സുന്നത്തും അതോടൊപ്പം ഉത്തമ നൂറ്റാണ്ടിലെ മഹത്തുക്കഅളായ 10  ലക്ഷം ഹദീസിലദികം സനദോടു കൂടെ മനപ്പടമുള്ള മഹത്വുക്കളെ യാണ്‌ എന്നാൽ  മുജാഹിദോ ഖുർ ആനും ഹദീസും 50000 ഹദീസ്‌ മാത്രം കണ്ടിട്ടുള്ള മന്ത ഭുദ്ധികളായ മൗലവിമാരെ ഏതായിരിക്കും അല്ലാവിന്റെ അടുത്ത്‌ സ്വീഗാര്യമാവുക ഓരോരുത്തരും ചിന്തിക്കിന്നത്‌ നന്ന്

ഇപ്പോ ഇത്രയും പറഞ്ഞ്‌ ഈ തുടർലേഖനം അവസാനിപ്പിക്കുന്നു ബാക്കി പിന്നീടാകാം അഭിപ്രായങ്ങളും നിർദ്ദേഷങ്ങളും മെസ്സേജിലൂടെയോ കമെന്റിലൂടെയോ അറിയിക്കുക ‌

സുന്നികളെ തമ്മിലടിപ്പിക്കുന്ന പരിപാടി ഇപ്പോൾ കള്ള തെവരീഖത്ത്‌ കാരും തുടങ്ങിയിരിക്കുന്നു

മാധ്യമം ദിന പത്രത്തിലൂടെയും ഇപ്പോൾ രങ്ക പ്രവേഷണം ചെയ്ത മീഡ്യ വണ്ണിന്റെയും വെടക്കാക്കി തനിക്കാക്കുക എന്ന പരിപാടി ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം ഒരു പാടാളുകൾ അത്‌ കണ്ട വരും അനുഭവിച്ചവരുമാണ്‌.

കുറച്ചു കാലങ്ങളായി ചില കള്ള ത്വരീഖത്തുകാർ സോഷ്യൽ മീഡ്യകളിൽ കടന്നു വന്നിട്ടുണ്ട്‌ ഞാനാദ്യമായി കണ്ടത്‌ എന്റെ പുസ്തക എന്ന പേരിലുള്ള ഒരു അക്കൗണ്ടാണ്‌ ഇപ്പോ പിന്നെ പല പേരുകളിലായി കുറെ വന്നിട്ടുണ്ട്‌ ഇവയെല്ലാം സുന്നികളെ കയ്യിലെടുക്കാൻ ചെയ്യുന്ന പരിപാടിയാണ്‌ കേരളത്തിലെ രണ്ട്‌ സുന്നി സങ്കടനകളുടെ ചില കുറ്റങ്ങളും കുറവുകളും പതുക്കെ അവതരിപ്പിച്ച്‌ തുടങ്ങും ഒറ്റയടിക്ക്‌ ഒരാൾ കണ്ടാൽ രണ്ട്‌ സങ്കടനകളേയും ഒന്നിപ്പിക്കാനുള്ള മസ്‌ ലഹത്തിനാണെന്ന് തോന്നിപ്പോകും കൂടുതൽ വിമർഷിച്ചൊന്നും എഴുദില്ല ഒരു മീഡ്യം സെയ്സ്‌ പോസ്റ്റ്‌

ഇവരുടെ പോസ്റ്റിന്ന് വേറൊരു പ്രത്യേകത ഉണ്ട്‌ എല്ലാ പോസ്റ്റും തന്ദയില്ലാത്തദായിരിക്കും ആളിന്റെ പേരോ പേജിന്റെ പേരോ അങ്ങനെ ഒന്നും കൊടുക്കില്ല അത്‌ കാരണം രണ്ടു സങ്കടനയിലേയും പ്രവർത്തക തങ്ങൾക്കനുകൂലമായത്‌ കണ്ടാൽ ഷെയറും ലൈകും എല്ലാമാണ്‌ ഇങ്ങനെ ഇവർ കുറച്ചു കാലം കൊണ്ടു നടക്കും പിന്നീട്‌ പേജിലും അക്കൗണ്ടിലും ആളുകൾ കൂടിയതിനു ശേഷം ഇവരുടെ കറാമത്‌ പ്രഗടമാകും

ആലുവാ ത്വരീകത്തിന്റെ ആളുകളാണ്‌ കൂടുതലും ഈ രങ്കത്ത്‌ പ്രവർത്തിക്കുന്നത്‌ ആലുവയിൽ എല്ലാവരും അറിയപ്പെടുന്ന ഒരു സാധന മുണ്ട്‌ ആലുവാ അടുപ്പ്‌ അതിന്റെ പ്രത്യേഗത പുകയില്ലെന്നതാണ്‌ അത്‌ പോലെയാണ്‌ ആലുവ ത്വരീഖത്തും അതിലൊരു ഫലവുമില്ല.

ഇവരുടെ തനി നിറം കാണണമെങ്കിൽ ഒരുകമന്റിട്ടാൽ മതി ആപ്പോൾ വരും തെറിയുടെ മാലപ്പടക്കം ഇനി അത്‌ വേണ്ട ഈ പോസ്റ്റിൽ വരുന്ന കമന്റ്‌ നോക്കിയാൽ മതി ശൈഖിന്റെ തർബിയ്യത്ത്‌ കൊണ്ടുള്ള മെച്ചം കാണാം

ഇനി ഈ പോസ്റ്റിടാനുണ്ടായ സമ്പവത്തിലേക്ക്‌ വരാം ഇന്നലെ രാത്രി ആലുവക്കാരന്റെ ജഡ്ജുമന്റ്‌ ഡേ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റാണ്‌  പിക്ചറിൽ കാണുന്നത്‌ നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയേക്കാം സമുദായ സ്നേഹം അണ പൊട്ടി ഒഴുകുകയാണെന്ന് നമ്മുടെ എന്നൊക്കെ ചേർത്തദ്‌ കണ്ടാൽ തീർച്ചയായും ചിലരെങ്കിലും തെറ്റിദ്ധരിക്കും

ഇതിന്റെ എല്ലാം പ്രധാന ലക്ഷ്യം ഇവർ പറയുന്നു ശരീ അത്ത്‌ ത്വരീഖ്വത്ത്‌ ഹഖീഖത്ത്‌ എന്നിങ്ങനെ മൂന്നെണ്ണ മുണ്ടെന്നും അതിൽ ശരീ അത്ത്‌ മത്രമേ പണ്ടിതന്മാർക്കറിയൂ ത്വരീഖത്ത്‌ ഇവരുടെ ശൈഖിനെ അറിയൂ എന്നൊക്കെ എന്നാൽ ശരീ അത്ത്‌ മാത്രമാണുള്ളത്‌ ത്വരീഖത്തും ഹഖീഖത്തും അതിൽ പെട്ടതാണ്‌ ഈ പറയുന്നതിനും മുകളിൽ പറഞ്ഞതിന്റെയുമെല്ലാം ഉദ്ധേഷം ജനങ്ങളെ പണ്ഡിതൻ മാരിൽ നിന്നകറ്റുക എന്നതാണ്‌ എന്നാൽ മാത്രമെ ഇവരുടെ കള്ള ത്വരീഖത്ത്‌ പച്ച പിടിക്കുള്ളൂ ആലുവയുടെ കള്ളത്തരങ്ങൾ സമസ്ത രണ്ടാകുന്നതിനു മുമ്പ്‌ തന്നെ സമസ്ത കണ്ടെത്തിയതും അതിൽ വഞ്ചിതരാവരുതെന്ന് ജനങ്ങളോട്‌ പറഞ്ഞതുമാണ്‌

മുകളിൽ അവർ പറഞ്ഞദിനോട്‌ പൂർണ്ണമായും എദിർക്കുന്നില്ല ചില ഒറ്റപ്പെട്ട സ്തലങ്ങളിൽ ഒറ്റപ്പെട്ട സമ്പവങ്ങൾ നടന്നിട്ടുണ്ടാകാം അത്‌ മൊത്തം സ്താപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതില്ല അങ്ങനെ ഉള്ള സമ്പവങ്ങൾ പണ്ടിത സഭകളുടെ മുന്നിലെത്തിയത്‌ അവർ വേണ്ട നടപടിയും എടുത്തിട്ടുണ്ട്‌.

പിന്നെ സ്വവർഗ്ഗ രതിയെ കുറിച്ച്‌ സംസാരിക്കില്ലെന്ന് പറഞ്ഞത്‌ പച്ച കള്ളമാണ്‌ ഇയാൾ അറിഞ്ഞിട്ടില്ലെന്ന് വെച്ച്‌ അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്ന് പറയാൻ പറ്റുമോ? സ്വവർഗ്ഗരതി നിയമ വിദേയമാക്കണം എന്ന ചർച്ച വന്നപ്പോൾ സങ്കടനകൾ അവരുടെ വിയോജിപ്പ്‌ അറിയിച്ചതാണ്‌ അത്‌ പത്രങ്ങൾ വായിച്ചവർ അറിഞ്ഞദുമാണ്‌ 24 മണിക്കൂറും ജീലാനി ക്ലാസ്‌ റൂമിൽ ഇരിക്കുന്നവർ പുറത്ത്‌ നടക്കുന്ന സംബവങ്ങൾ കൂടി അറിയാൻ ശ്രമിക്കണം

ഇസ്ലാമിന്റെ ഉള്ളിലെ കീടങ്ങളെ ചെറുത്ത്‌ തോൽപിക്കുന്നതിന്നു വേണ്ടിയാണ്‌ സമസ്ത രൂപം കൊണ്ടത്‌ അത്‌ എന്ത്‌ തന്നെ സംബവിച്ചാലും തുടരുക തന്നെ ചെയ്യും തെറിയുടെ മാലപ്പടക്കം കൊണ്ടോ അക്രമങ്ങൾ കൊണ്ടോ വ്യാജ പ്രജരണം കൊണ്ടോ ഒതുക്കാൻ ഒരുത്തനും സാധിക്കില്ലെന്നു കൂടി ഉണർത്തുന്നു .

ഈ പോസ്റ്റിന്റെ അടിയിൽ ഒരു കമന്റ്‌ കാണാനിടയായി കള്ളുകുടികളും അനാജാരങ്ങളും അതികരിക്കുന്നു അതിന്ന് തടയിടാൻ പണ്ഡിതന്മാർ ശ്രമിക്കുന്നില്ലെന്ന് അതും പണ്ഡിതന്മാരുടെ തലയിൽ കെട്ടി വെക്കുന്ന ഒരു ദുരാരോപണം മാത്രമാണ്‌ ഓരോ സമയത്തും ആവഷ്യമായ നിർദ്ദേഷങ്ങൾ അവർ കൊടുക്കുന്നുണ്ട്‌ പിന്നെ മദ്രസയിൽ പോയി എന്നത്‌ കൊണ്ട്‌ മാത്രം ഒരു കുട്ടിയും നാന്നാകില്ല ഉസ്താദുമാർക്ക്‌ കുട്ടികളെ കിട്ടുന്നത്‌ ആകെ ഒരു മണിക്കൂറിൽ താഴെ ആണ്‌ അതിനിടക്ക്‌ അവർക്കെത്രത്തോളം പഠിപ്പിക്കാനാകും സ്വയം വിലയിരുത്തുക.

മക്കളെ നന്നാക്കണമെന്നുദ്ധേഷിക്കുന്നവർ അവർക്ക്‌ പിന്തുടരാൻ പറ്റുന്ന ജീവിധം നയിക്കുകയും പള്ളി ദർസ്സുകളിലേക്കും അത്‌ പോലുള്ള സ്തലങ്ങളിലേക്കും അവരെ പറഞ്ഞയക്കാൻ ശ്രമിക്കുക അങ്ങനെ ഉസ്താദുമാരും മാതാപിതാക്കളും ഒരു മിച്ചു നീങ്ങിയാലേ ഇനിയുള്ള നാളുകളിൽ ഉപകാരപ്രതമായ മക്കളെ വളർത്തിയെടുക്കാൻ സാധിക്കുള്ളൂ

കൂടുതൽ അറിയാൻ ഈ പാജ്‌ ലൈക്‌ ചെയ്യുക

https://m.facebook.com/profile.php?id=230400840479876