2014 ഡിസംബർ 23, ചൊവ്വാഴ്ച

ഇസ്ലാമില്‍ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ?

പ്രത്യേക ആരാധനാ കര്‍മങ്ങള്‍ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. എന്നാല്‍ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങള്‍ ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂര്‍ത്തങ്ങള്‍ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കര്‍മങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്ന്‍ മാത്രം.
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന്‍ സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല്‍ ബാരി 2/443).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ