കര്‍മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കര്‍മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങള്‍ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്ബെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
അബൂഖതാദ (റv നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്ബെടുക്കുന്നതിനെ കുറിച്ച് നബി(സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം).വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിര്‍മുദി, മുവത്വ) ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നല്കപ്പെട്ടുവെന്നു വിശുദ്ധ ഖുര്‍ആന്‍ (മര്‍യം: 33) വ്യക്തമാക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ