2014 നവംബർ 29, ശനിയാഴ്‌ച

ഒരു നല്ല മുസ്ലിം സിനിമയെ സ്നെഹിക്കില്ല

ഞാൻ സിനിമാ സംസ്ക്കാരത്തെയും സിനിമാ താരങ്ങളെയും വെറുക്കുന്നു. കാരണം ഞാനൊരു മുസ്ലിമാണ്.
ഒരു മുസ്ലിമിന് ഒരിക്കലും സിനിമയെയൊ സിനിമാ താരങ്ങളെയൊ സിനിമാ സംസ്കാരത്തെയൊ സ്നേഹിക്കാൻ കഴിയില്ല.

കാരണം അത്റ കണിശമായിട്ടാണ് ഇസ്ലാം ഇതിനെ നിരോധിച്ചിട്ടുള്ളത്.

പക്ഷെ എന്തു കൊണ്ടോ സമകാലിക മുസ്ലിം സമുദായത്തിൽ ഇതിന്റെ ഗൗരവം നഷ്ടപ്പെട്ടു പോയി.
ഈ ടി വി കാണലിന്റെ ഭവിശ്യത്തുകളെ കുറിച്ചും അത് മൂലം നാളെ അല്ലാഹുവിന്റെ കോടതിയിൽ വരാനിരിക്കുന്ന വിപത്തുകളെ കുറിച്ചും മുസ്ലിം സഹോദരൻമാരെ ഒന്നു ഓർമ്മിപ്പിക്കൽ മാത്റമാണ് ഈ പോസ്റ്റിൻറെ ലക്ഷ്യം. സൂറത്തുൽ ഫാത്തിഹയിൽ അല്ലാഹു പറയുന്നത് കാണുക:-
നീ എന്നെ നേരായ മാർഗ്ഗത്തിൽ നയിക്കേണമേ.

എന്നിട്ട് തൊട്ടു താഴെ തന്നെ അല്ലാഹു നേരായ മാർഗത്തെ വിശദീകരിച്ചു കൊണ്ട് പറയുന്നു:-

നേരായ മാർഗ്ഗമെന്നാൽ നീ അനുഗ്രഹം ചെയ്തവർ വഴിനടന്ന മാർഗം. നിന്റെ കോപത്തിനിരയായവർ വഴി നടന്ന മാർഗമല്ല. വഴിപിഴച്ചു പോയവരുടെ മാർഗ്ഗവുമല്ല...

ശ്റദ്ധിക്കുക...

നേർമാർഗ്ഗമെന്നാൽ അല്ലാഹു അനുഗ്രഹം ചെയ്ത ജനങ്ങളുടെ പാത പിന്തുടരലാണെന്നും അല്ലാഹുവിന്റെ കോപത്തിനിരയായവരുടെയും വഴി പിഴച്ചവരുടെയും മാർഗ്ഗത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കലാണെന്നും സുതാര്യം വ്യക്തമാണല്ലോ?

സജ്ജനങ്ങളുടെ പാത പിന്തുടരണമെങ്കിൽ അവൻ അനുകരിക്കേണ്ടത് സജ്ജനങ്ങളെ ആയിരിക്കണമല്ലോ?

അങ്ങനെ അനുകരിക്കണമെങ്കിൽഅവന്റെ ഹൃദയം ബന്ധപ്പെട്ടിരിക്കേണ്ടത് സജ്ജനങ്ങളുമായിട്ടാകണമല്ലോ?
ഇനി ഞാനൊന്നു ചോദിക്കട്ടെ !
ഹൃദയത്തിൽ അനുകരണമുണ്ടാകുന്നതെങ്ങനെയാണ്?

ഉത്തരം :- ഒരു മനുഷ്യ ഹൃദയം ആകർഷകമായി ഇഷ്ടത്തോടെ കാണുന്നതെന്തോ അതിനെയായിരിക്കും സ്വഭാവികമായും അനുകരിച്ചു പോകുന്നത്.
ഇനിയൊന്നു ചിന്തിക്കുക നാമും നമ്മുടെ മക്കളും അനുകരിക്കുന്നത് ആരെ?

കഴിഞ്ഞ കാലഘട്ടങ്ങളിൽ മാതാപിതാക്കൾ മക്കൾക്ക് പഠിപ്പിച്ചു കൊടുത്തിരുന്നത് അല്ലാഹുവിനെ ഭയന്നു ജീവിച്ച മഹാരഥന്മാരെ കുറിച്ചായിരുന്നു.
അങ്ങനെ ആ യുഗത്തിന്റെ മക്കൾ മഹാന്മാരെ അനുകരിച്ചു ജീവിച്ച് ഈമാൻ ലഭിച്ച് മരിച്ചവരായി. എന്നാൽ ഇന്ന് കഥയാകെ മാറി.
നാമും നമ്മുടെ മക്കളും അനുകരിക്കുന്നത് വ്യഭിചാരികളായ ടി വി താരങ്ങളെയാണ്.

വ്യഭിചാരത്തോടടുക്കുക പോലുമരുതെന്നു പഠിപ്പിച്ച വിശുദ്ധ ഗ്രന്ഥത്തിന്റെ വക്താക്കൾ അവര് തന്നെ അറിയാത്ത രൂപത്തിൽ സ്വന്തം ശരീരത്തേയും കുടുംബത്തെയും അല്ലാഹുവിന്റെ മാർഗ്ഗത്തില് നിന്നും അകറ്റിക്കൊണ്ടിരിക്കയാണ്.

ഇത് തന്നെയാണ് സൂറത്തു ലുഖ്മാനിൽ അല്ലാഹു പറഞ്ഞത്. :-യാതൊരറിവുമില്ലാതെ ജനങ്ങളെ ദൈവ മാര്ഗ്ഗത്തിൽ നിന്ന് തെറ്റിച്ചു കളയാനും അതിനെ (ദൈവമാർഗത്തെ) പരിഹാസ്യമാക്കിത്തീർക്കാനും വേണ്ടി വിനോദ ഉപകരണങ്ങള് വിലയ്ക്ക് വാങ്ങുന്ന ചിലർ ജനങ്ങളുടെ കൂട്ടത്തിലുണ്ട് .അവർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.(ലുഖ്മാൻ 6)

ചിന്തിക്കുക..!
ടി വി സംഗീതോപകരണങ്ങൾ പോലുള്ള വിനോദ ഉപകരണങ്ങൾക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തില് നിന്ന് തെറ്റിച്ച് കളയാനും അതിനെ പരിഹാസ്യമാക്കി തീർക്കാനുമുള്ള പൈശാചികമായ കഴിവുണ്ടെന്നു പറഞ്ഞത് ഖുർആനാണ്.

മഴ പെയ്തു കഴിഞ്ഞ ഭൂമിയിൽ സസ്യങ്ങൾ മുളക്കുന്നത് പോലെ സംഗീതം ആസ്വദിക്കുന്നവന്റെ ഹൃദയത്തില് നിഫാഖ് (കാപട്യം) മുളക്കുമെന്ന് പഠിപ്പിച്ച സത്യ മതത്തിന്റെ വക്താക്കളാണ് നാം. ഇനി നാം ചിന്തിക്കുക നമ്മുടെ മക്കളെ ആരാക്കണമെന്ന്. സിനിമയും സംഗീതവും കൊണ്ട് ഹൃദയം മലിനമാക്കി അല്ലാഹുവിൽ നിന്നും അകന്ന് നാളെ നരകാവകാശിയാക്കണോ അതോ ഇവകളിൽ നിന്നും അകറ്റി അല്ലാഹുവുമായി അടുപ്പിച്ച് ദീനിന്റെ വക്താവാക്കി നാളെ സ്വർഗ്ഗാവകാശിയാക്കണോ?

ചിന്തിക്കുക
നന്മ ഉൾക്കൊള്ളുക
അല്ലാഹു നമുക്ക നന്മയുടെ വഴി എളുപ്പമാക്കിത്തരട്ടെ

ആമീന

എന്ത് പറ്റി ഈ സമൂഹത്തിന്.

.             B CARE FUL നമുക്കറിയാം… നമ്മുടെ നാട് ഇന്ന് ഒരുപാട് വികസിച്ചിരിക്കുന്നു .
അത് പോലെ തന്നെ നമ്മുടെ സമുദായത്തിന് ഒരു പാട് സൗകര്യങ്ങള്‍ കൂടി, എല്ലാം വിരല്‍ത്തുമ്പില്‍...

അങ്ങോട്ടും ഇങ്ങോട്ടും കണ്ടു സംസാരിക്കാനും തീവണ്ടി ടിക്കറ്റ് എടുക്കാനും ഫോട്ടോ,വീഡിയോ തുടങ്ങിയവ സെക്കന്‍റുകള്‍ കൊണ്ട് ലോകത്തെവിടേക്കും അയക്കാനും ഒക്കെ ഒരു ഫോണ്‍ മതി. ഏകദേശം നമ്മുടെ എല്ലാവരുടെ കയ്യിലും അത് എത്തിച്ചേരുകയും ചെയ്തു. പണ്ടത്തെ പോലെ പുരുഷന്മാരെ ഒരു പാട് ആശ്രയിക്കാതെ ആവശ്യമുള്ളിടത്തൊക്കെ പോയി വരാന്‍ സ്ത്രീകള്‍ക്ക് വണ്ടികളുമായി.

“ഐരി,കൈരി” എന്ന് പറഞ്ഞിരുന്ന, കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത വരായിരുന്നു നമ്മുടെ പെണ്‍ മക്കള്‍...
ഇപ്പൊ ഒരു കുടുംബത്തില്‍ ഒരു ലേഡി ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ഉണ്ട്. മാശാ അള്ളാഹ്... ചില പുരോഗമനവാദി പ്രസ്ഥാനക്കാര് പറയും പോലെ..”ഞമ്മള്‍ ഇപ്പോ ഒന്നിലും പിന്നിലല്ല.”...........

എന്നാല്‍ ഈ നശ്വരമായ ദുനിയാവില്‍ ഏതാനും വര്‍ഷങ്ങള്‍ ജീവിക്കാന്‍ മാത്രം ഉപകരിക്കുന്ന ഈ സൗകര്യങ്ങള്‍ മാറ്റി വെച്ചാല്‍, ഒരു മുസ്ലിം എന്ന നിലക്ക് നമ്മുടെ അവസ്ഥ എന്താണ്...?!

പേരിന് കുറച്ചു വീഡിയോ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു, കേട്ട പാതി കേള്‍ക്കാത്ത പാതി മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തു കൊടുക്കുന്നു...ഇതൊക്കെ അല്ലാതെ നമ്മുടെ ദീനിനെ പറ്റി നാം ചിന്തിക്കാറുണ്ടോ?

നമ്മുടെ മക്കളുടെ ഭാവിയെ പറ്റി ഒരു പാട് വര്‍ഷം മുമ്പേ ചിന്തിച്ചു തല പുണ്ണാക്കും നമ്മള്‍....

അവരുടെ ആഖിറത്തിനെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ?!

അവര്‍ ദീനിയായിട്ടാണോ വളരുന്നത്?!
അത് നാം ചിന്തിക്കാറുണ്ടോ?!

അഴിഞ്ഞു വീഴാറായ ജീന്‍സിട്ട് നടക്കുന്ന 9-)o ക്ലാസുകാരനായ മകനോട് അത് ഇനി ഇടരുത് എന്ന് പറയാന്‍ മാത്രം ഈമാന്‍ നമുക്കുണ്ടോ?!

എത്ര ‘ ഖുര്‍ആന്‍ ’ ക്ലാസ് കേട്ടിട്ടും, സ്വന്തം മകളോട് “കഴുത്തും മുടിയും ഔറത്താണ് മോളേ....അത് മറക്കാതെ വീട്ടിനു പുറത്തേക്ക് ഇറങ്ങരുത്” എന്ന് എത്ര ഉമ്മമാര്‍ പറയാറുണ്ട്?!

മക്കളുടെ ദീനിന്‍റെ കാര്യത്തില്‍ മാതാ പിതാക്കള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ?!

ജീന്‍സും ലെഗ്ഗിങ്ങ്സും (ഇതില്‍ ഏതാണ് കൂടുതല്‍ വൃത്തികേട് എന്ന് സ്വന്തം മക്കളെ പുറത്ത് നിന്ന് ഒന്ന് വീക്ഷിച്ചാല്‍ തീരുമാനിക്കാം) ഇട്ട് അതിനു മുകളില്‍ ഒരു ടോപ്പും (ഷര്‍ട്ടിനേക്കാള്‍ ലേശം കൂടി ഇറക്കമുള്ള ഒരു സാധനം) ഇട്ട് പ്രായപൂര്‍ത്തി യായ മക്കളെ വീടിനു പുറത്തേക്ക് വിടുന്ന ഉമ്മമാര്‍ അവരെ തള്ളി വിടുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴിയിലേക്കോ അതോ നരകത്തിലേക്കുള്ള വഴിയിലേ ക്കോ...?!

സുബ്ഹാനല്ലാഹ്....
ഹജ്ജിനു പോണോലെ കണ്ടാല്‍... ഉമ്രക്ക് പോണോലെ കണ്ടാല്‍....ആകെ ചാടി വീഴും “ദോയെരിക്കിട്ടോ അമ്മക്കെക്കെ മേണ്ടീറ്റ്...” ജീവിതം മുഴുവന്‍ തോന്നിവാസം....ആഗ്രഹം മുഴുവന്‍ സ്വര്‍ഗവും....!

മുസ്ലിങ്ങളായ നമ്മളോട് ആരെ പിന്തുടര്‍ന്ന്‍ ജീവിക്കാനാണ് കല്‍പ്പിച്ചത്....? അങ്ങനെയൊക്കെ ഇനി എന്നാണ് ജീവിക്കാന്‍ തുടങ്ങുക....?

അശ്ലീലച്ചുവയുള്ളതും ദ്വയാര്‍ത്ഥ പദങ്ങളും ഉപയോഗിച്ചുള്ള ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ കണ്ട് കണ്ട് ഇപ്പോള്‍ ആളുകള്‍ക്ക് ശീലമായി. ഓരോ കൊല്ലം കഴിയുന്തോറും വൃത്തികേടുകള്‍ കൂടിക്കൂടി വരുന്ന ത് മനസ്സിലാവാത്ത വിധം ആളുകള്‍ അതില്‍ ലയിച്ചു കഴിഞ്ഞിരിക്കുന്നു. പോരാത്തതിന് വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുന്ന ചെറിയ കുട്ടികളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ സ്ഥിതിവിശേഷം തന്നെ ഉണ്ടായിരിക്കുന്നു. കുട്ടികളുടെ നിഷ്കളങ്കത തകര്‍ക്കുന്ന രീതിയില്‍ തികച്ചും അനാവശ്യമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നതും മൂത്തവര്‍ സംസാരിക്കു ന്നതിനിടയില്‍ കയറി സംസാരിക്കുന്നതും ഒക്കെ ഒരു സാധാരണ സംഭവമായിരിക്കുന്നു. അതും കഴിഞ്ഞ് ഇപ്പോള്‍ മൂത്തവരോട് തട്ടിക്കയറുന്നതു ഒരു തമാശയായി സ്റ്റേജ് ഷോകളില്‍ വരുന്നു. സ്റ്റേജ് ഷോകളില്‍ ഹീറോ ആകുന്നതു തികച്ചും വേണ്ടാതീനം പറയുന്നതിന്‍റെ പേരില്‍..... ഇതൊക്കെ നമ്മുടെ മക്കളെ എല്ലാ ദിവസവും കാണിച്ചു അവരെ കേടാക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ലേ...?!

റമദാനില്‍ മാത്രം പൂട്ടുന്ന TV, എന്താ കാലാ കാലത്തേക്കും പൂട്ടിയാല്‍....?!

രാത്രി പത്തരക്കുള്ള ഏഷ്യാനെറ്റ് വാര്‍ത്ത കേട്ടിട്ടില്ലെങ്കില്‍ ഉറക്കം കിട്ടാത്ത വല്ല്യുപ്പമാരാണ് ഈ ശെയ്ത്താന്‍ പെട്ടി എടുത്തു കടലില്‍ എറിയാന്‍ ഉള്ള ഏറ്റവും വലിയ തടസ്സം!,

പിറ്റേന്ന് രാവിലെ ഉമ്മറത്തിരുന്ന് ഒരു കയ്യില്‍ ചായഗ്ലാസും പിടിച്ച് 2 മണിക്കൂര്‍ പത്രം അരിച്ചുപെറുക്കി, തലേന്ന് കേട്ട വാര്‍ത്തകള്‍ തന്നെ വലിച്ചു കുടിക്കുകയും ചെയ്യും..! അര മണിക്കൂറോ ഒരു മണിക്കൂറോ വാര്‍ത്ത കാണാന്‍ വേണ്ടി ഒരു കേബിള്‍ വലിച്ച് TV യില്‍ കുത്തും,എന്നിട്ട് അവര്‍ വാര്‍ത്ത കാണാത്ത നേരത്ത് ഭാര്യയും മക്കളും കൊച്ചുമക്കളും എല്ലാരും സകല അലമ്പ് പരിപാടികളും ഇരുന്നു കാണും.

ഒരു ഖുര്‍ആന്‍ വാങ്ങി പള്ളിയിലേക്ക് വഖഫ് ചെയ്യുന്നത്, അത് ആരൊക്കെ ഓതുന്നോ... ആ കൂലിയൊക്കെ നമുക്ക് കിട്ടണം എന്ന് ഉദ്ദേശി ച്ചല്ലേ....?
അത് നമ്മുടെ മരണശേഷം ആരെങ്കിലും ഓതിയാലും നമുക്ക് അതിന്‍റെ പ്രതിഫലവും കിട്ടണം എന്ന് വിചാരിച്ചല്ലേ...?
അത് പോലെ തന്നെ അല്ലേ ഈ പെട്ടി (TV) യുടെയും അവസ്ഥ ?

വളരെ കുറച്ചു മാത്രം ഉപകാരവും എന്നാല്‍ കൂടുതലും ഉപദ്രവവും ഉള്ള ഈ പെട്ടി വാങ്ങി വെച്ച ആള്‍ക്ക് അത് കാരണമായി എല്ലാ ശര്‍റിന്‍റെയും കുറ്റവും കിട്ടില്ലേ...?
അതില്‍ വേണ്ടാതീനം ആര് കണ്ടാലും വാങ്ങിയ ആള്‍ അതിനു കാരണക്കാരന്‍ ആവില്ലേ....?
അയാളുടെ മരണത്തിനു ശേഷവും....?
ഇത് വായിക്കുന്ന വീട്ടമ്മമാര്‍ ആലോചിക്കുക,തന്‍റെ ഭര്‍ത്താവ് വാങ്ങി വെച്ച TV, അതിലൂടെ മക്കള്‍ കാണുന്ന ശര്‍റിന് മുഴുവന്‍ ഭര്‍ത്താവിനു കുറ്റം കിട്ടുന്ന അവസ്ഥ...

ഒരു പേരിനു മാത്രം മക്കളെ മദ്രസ്സയില്‍ അയക്കുന്ന ഉമ്മമാരെ....
നിസ്കാരത്തില്‍ ചൊല്ലാനുള്ള കാര്യങ്ങള്‍ അല്ലാതെ മക്കള്‍ വേറെ എന്താണ് അവിടെ നിന്ന് ജീവിതത്തില്‍ ആവശ്യമുള്ളത് പഠിക്കുന്നത് ?

ഇസ്ലാമികമായ ഒരു ചുറ്റുപാട് നമ്മുടെ വീടുകളില്‍ ഉണ്ടോ?

സിനിമ കാണല്‍ തെറ്റാണ് എന്ന് ഇനി ആര് പഠിപ്പിച്ചു തന്നാലാണ് ഇനി തലയില്‍ കയറുക?

മുസ്ലിം ട്രെന്‍ഡ് എന്ന് ഓമനപ്പേരിട്ടു വിളിച്ചു ‘മുടി പകുതിയും വെളിയില്‍ കാണിച്ചു കൊണ്ട്’ നടക്കുന്ന സിനിമാ നടിമാരെ നമ്മുടെ പെണ്മക്കള്‍ അനുകരിക്കുന്നത് കണ്ടിട്ട് യാതൊരു ബേജാറും ഇല്ലാത്ത അവസ്ഥയിലേക്ക് താന്നു പോയോ നമ്മുടെ ഈമാന്‍....?

കാച്ചിയും തട്ടവും മാത്രം ശീലിച്ചിരുന്ന പഴയ കാല സ്ത്രീകള്‍ വീടിനു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വളരെ ലൂസുള്ള പര്‍ദ്ദ ഇട്ടേ ഇറങ്ങാറുണ്ടായിരുന്നുള്ളൂ. സാരീ ഫേഷന്‍ തുടങ്ങിയത് ’60 കളുടെ രണ്ടാം പകുതിയില്‍ ആയിരുന്നു. അന്ന് പ്രായമായവര്‍ ചെറുപ്പക്കാരികളോടു പറയാറുണ്ടായിരുന്നത് “മക്കളേ, ചേല ഉടുത്തു പുറത്തു പോവുമ്പോള്‍ നല്ലോണം ശ്രദ്ദിക്കണേ... ആരാന്‍ ആണുങ്ങളുടെ മുന്നിലൂടെ പോവുമ്പോള്‍ പള്ള കാണാണ്ടെ ഒക്കെ നോക്കണേ...” ഇന്ന് ബാല്യക്കാരത്തികള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുമ്പോള്‍ ഇതൊന്നും ശ്രദ്ദിക്കാന്‍ ആരുമില്ല, എങ്ങനെ നടന്നാലും ആര്‍ക്കും ഒരു പ്രശ്നവും ഇല്ല. ഉമ്മക്കും പ്രശ്നല്ല്യ ബാപ്പക്കും പ്രശ്നല്ല്യ. ഇത് വായിക്കുന്ന ഓരോ പിതാവും മാതാവും ഇടക്ക് എപ്പോഴെ ങ്കിലും ഒന്ന് പുറത്തു നിന്ന് വീക്ഷിച്ചാല്‍ ഒരു പക്ഷെ സ്വന്തം മകള്‍ എങ്ങനെ നടക്കുന്നു എന്ന് ഒരു പക്ഷെ മനസ്സിലായേക്കാം.

ഫേഷനുകള്‍ എന്ന് നമ്മള്‍ വലിയ സംഭവമാക്കി പറയുന്ന പലതും എടുത്തു നോക്കൂ... എല്ലാം അനിസ്ലാമികം എന്ന് കാണാം. ജീന്‍സ് തൂങ്ങിത്തൂ ങ്ങി അണ്ടര്‍വെയറിന്‍റെ പകുതിയോളം കാണുന്ന അവസ്ഥയ്ക്കും പേര് “ഫേഷന്‍”. ആ ജീന്‍സ് ചെരിപ്പിന്‍റെ അടിയിലേക്ക് കേറി കിടന്നാലും കാണുന്ന വര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നാത്ത കാലം വന്നു. ( നെരിയാണിക്കു താഴെ വസ്ത്രം നീട്ടരുത് എന്ന വിലക്ക് ഉള്ള സമുദായമാണ് നമ്മുടേത് ) പെണ്‍കുട്ടികള്‍ വസ്ത്രം എത്ര ഇടുങ്ങിയതാക്കാന്‍ പറ്റുമോ അത്രയും ഇടുക്കി അവരുടെ ആകൃതി മുഴുവന്‍ കാണിച്ചു നടക്കുന്നു. ഇതിന്‍റെയൊക്കെ പ്രധാന ഉറവിടം എന്താണ്...?

സിനിമകള്‍ തന്നെ...മറ്റെന്ത്...?

ഇപ്പോഴത്തെ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും കാണു മ്പോള്‍ സത്യത്തില്‍ വല്ലാത്ത ഭയമാണ് തോന്നുന്നത് !

അവരുടെ ഈ പോക്ക് എങ്ങോട്ടാണ് എന്ന് ആലോചിക്കുമ്പോള്‍...
ഇവരുടെ മാതാ പിതാക്കളുടെ അവസ്ഥ ആലോചിക്കുമ്പോള്‍.....
ദീന്‍ മനസ്സില്‍ തട്ടിയവര്‍ക്ക് കാര്യം മനസ്സി ലാവും...
അല്ലാത്തവര്‍ക്ക് ‘അതിനിപ്പോ എന്താ’ എന്നും തോന്നും...
എല്ലാവര്‍ക്കും അല്ലാഹു ഹിദായത്ത് തരട്ടെ.. ആമീന്

2014 നവംബർ 26, ബുധനാഴ്‌ച

മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍ ആരോപണങ്ങൾക്ക് മറുപടി

ആരോപണം 1:

'' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ശര്‍റഫല്‍ അാം മൌലിദില്‍:

عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور

(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)

 അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?

فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)
....................................
മറുപടി 1: ശര്‍റഫല്‍ അനാം
...................................
അബ്ദ് എന്ന പദത്തിന് അടിമ എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരാധന നിർവഹിക്കുന്നവൻ എന്നാണ് എന്നുമുള്ള അബദ്ധ ധാരണ പ്രകാരമാണ് ഈ വരികളിൽ ശിർക്ക് കണ്ടെത്തുന്നത്.

അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ... റസൂല്‍ (സ) പറഞ്ഞത് മുഴുവനും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് ഒരു തരം അഹന്ത മാത്രമാണ്. ...

പിന്നെ ശർറഫൽ അനാം മൗലിദിലെ മറ്റൊരു വരിയില്‍ 'മുജീറു മിന സ്സഈർ' എന്ന് റസൂല്‍ (സ) യെ വിളിച്ചു എന്നതാണ് മഹാ പാതകമായി എണ്ണുന്നത്... മുജീറു മിന സ്സഈർ എന്നാല്‍ ' നരകത്തില്‍ നിന്നു രക്ഷിക്കുന്നവൻ' എന്ന് അർത്ഥം. .
റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിന്റെ ഉദ്ദേശ്യം എന്താണ്?
ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്?

കൂടാതെ, പരലോകത്ത് ശുപാര്‍ശ നടത്തുന്നതിന് അല്ലാഹു ചിലര്‍ക്ക് അനുമതി നല്‍കും എന്ന് ഖുര്‍ആനും റസൂല്‍ (സ) നമുക്ക് ശുപാര്‍ശ ചെയ്യും എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുമ്പോൾ മുഹമ്മദ് നബി (സ) നരക മോചകൻ ആണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടത്?

പോസ്റ്റിൽ ആരോപിക്കപ്പെട്ട പോലെ ഈ വരികളിൽ നബി(സ) യോട് നരകമോചനം ചോദിക്കുന്നില്ല എന്നതാണ് സത്യം. ... എന്നാല്‍ അപ്രകാരം ചോദിച്ചു എന്ന് വെച്ച് തൗഹീദ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുമില്ല. നബി (സ) ക്കൊപ്പം സ്വർഗത്തിൽ കടക്കാന്‍ നബി (സ) യോട് സഹായം തേടിയ സ്വഹാബിയോട് അത് ശിർക്കാണെന്ന് നബി തിരുമേനി പറഞ്ഞു കൊടുത്തിട്ടില്ല എന്നത് ഇതിന്റെ രേഖയാണ്.  അല്ലാഹുവിന്റെ അനുമതിയോടെ നമ്മെ നരക മോചിതർ ആക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിന് അവന്റെ ഇഷ്ടദാസന് കൊടുക്കാനാവില്ല എന്ന് വിശ്വസിക്കുന്നത് എന്തൊരു മൗഢ്യമാണ്?

പ്രവാചകരുടെ കാരുണ്യവും ഔദാര്യവുമൊക്കെ ചോദിക്കുന്ന വരികളെ വിമര്‍ശിക്കുന്നത് മറുപടി പോലും അർഹിക്കാത്ത ബാലിശ വാദങ്ങളാണെന്നതിനാൽ തൽക്കാലം മറുപടി പറയാതെ വിടുന്നു. :::::::::::::::::::::::::::::::::::::::::::::::

ആരോപണം 2:

അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍)
....................................................
മറുപടി 2 : സുബ്ഹാന മൗലിദ്
....................................................
പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.

പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ,  താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.

ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം.  പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.

::::::::::::::::::::::::::::::::::

ആരോപണം 3:

സലാം ബൈത്തില്‍:
السلام عليك يا ماحي الذنوب السلام عليك يا جالي الكروب
(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)

...................................................
മറുപടി 3: സലാം ബൈത്ത്
...................................................

നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് പാതകമായി എണ്ണി ല്ല എന്ന് കരുതുന്നു.

പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.

ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.

റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.

തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..

::::::::::::::::::::::::::::::::::::::::::::::::::

ആരോപണം 4:

മങ്കൂസ് മൌലിദില്‍:
يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')

....................................................
മറുപടി 4: മൻഖൂസ് മൗലിദ്
...................................................

കേരളത്തിൽ മുഴുവനും പാരായണം ചെയ്യുന്നതും നമ്മുടെ അഭിമാനമായ മഹാ പണ്ഡിതന്‍ സൈനുദ്ദീൻ മഖ്ദൂം (റ) എഴുതിയതുമായ മൻഖൂസ്വ് മൗലിദ് ആകെ പരതിയിട്ട് കിട്ടിയ വരിയായിരിക്കണം ഇത്. ഈ വരിയില്‍ കണ്ടെത്തിയ പിഴവ് എന്താണ് എന്ന് എത്ര വായിച്ചിട്ടും മനസിലാവുന്നില്ല.

നബി ( സ ) യുടെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ആരാണ് നമ്മെ ഇരു ലോകത്തും രക്ഷിക്കാനുള്ളത്?

മേൽ സൂചിപ്പിച്ച ആയത്തിൽ പറഞ്ഞത് പോലെ റസൂല്‍ ( സ ) യിലേക്ക് വന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമെന്നും റസൂല്‍ ( സ) യിലേക്ക് വരാന്‍ ക്ഷണിക്കുമ്പോൾ കപട വിശ്വാസികൾ തല തിരിച്ചു കളയുമെന്നും ഖുര്‍ആന്‍ പറയുമ്പോൾ "നബിയേ അങ്ങയെ ഉദ്ദേശിച്ചു ഞാനിതാ വന്നിരിക്കുകയാണ്" എന്ന വരി എത്ര സുന്ദരമാണ്. ...

::::::::::::::::::::::::::::::::::::::::::

ആരോപണം 5:

എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ.
.....................................
മറുപടി 5
....................................
എത്ര ഗുരുതരമാണ് മുൻഗാമികൾ
അടക്കമുള്ളവരിൽ ശിർക്കും കുഫ്റും ആരോപിക്കുന്നത് എന്ന് കൂടി ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും

:::::::::::::::::::::::::::::::::::::::::

അവസാനം:

അല്ലാഹു പറയുന്നു: 'നിശ്ചയം,
പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത്' (വിശുദ്ധ ക്വുര്‍ആന്‍ 72:18)
....................................
മറുപടി 6
....................................
തീർച്ചയായും പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്,  അല്ലാഹുവിനോടു കൂടെ ഒരാളോടും നിങ്ങള്‍ പ്രാർത്ഥിക്കരുത്. ദുആ ചെയ്യരുത്‌. ... അഥവാ മറ്റൊരാളെയും നിങ്ങള്‍ ആരാധിക്കരുത്.

സുന്നികൾ മറ്റാരോടും പ്രാര്‍ത്ഥിക്കാറില്ല. സഹായം ചോദിക്കാറുണ്ട്. അല്ലാഹു അല്ലാത്ത പലരോടും പലതും മുജാഹിദുകളും ജമാഅത്തുകാരും ചോദിക്കാറുണ്ട്.  അങ്ങനെ ചോദിക്കാൻ പറ്റുന്ന കാര്യങ്ങളുടെയും പറ്റിയ ആളുകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി കിട്ടിയാൽ ശിർക്ക് ചെയ്യാതെ രക്ഷപ്പെടാമായിരുന്നു.

ദുആ എന്ന പദത്തിന് പ്രാർത്ഥന എന്ന് അർത്ഥം പറയുന്നതിനു പകരം ഒരൊറ്റ ഭാഷാ നിഘണ്ടുവിലും കാണാത്ത 'വിളിച്ചു പ്രാര്‍ത്ഥിക്കുക' എന്ന് അർത്ഥം പറയുന്നത് തന്നെ കാപട്യമാണ് എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.