2015 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഔലിയാക്കളും തെറ്റിദ്ദാരണകളും

Muhammed Shameem T

21 mins · Edited · 

വലിയ്യും തെറ്റിദ്ധാരണകളും

അസാധാരണമായി ഒരുവ്യക്തി വല്ലതും ചെയ്താൽ അയാൾ വലിയ്യാണ്‌ എന്ന് സാധാരണക്കാരായ നമ്മൾ പൊതുവായും പണ്ഡിതന്മാർ ചിലപ്പോയും തെറ്റിദ്ധ്ഹരിക്കാറുണ്ട്‌.

അസാധാരണത്വം പ്രകടിപ്പിക്കുക എന്നതാണ്‌ ഒരു വ്യക്തിക്ക്‌ വലിയ്യ്‌ പട്ടം ചാർത്ഥിക്കൊടുക്കാൻ തെളിവായി കാണുന്നത്‌. അത്‌ കൊണ്ട്‌ തന്നെ നമ്മുടെ കൊച്ചു കേരളത്തിൽ ഇരുപതിലേറെ കള്ളന്മാർ ഔലിയാ എന്ന പേരിൽ വിലസുന്നു. സ്വന്തം പെങ്ങളെ വിവാഹം കയിച്ചവൻ മുതൽ കാട്ടിൽ നായാട്ടിന്ന് പോയവൻ വരെ നമ്മുടെ നാട്ടിൽ വലിയ്യായി വിലസുന്നു. എന്നാൽ അസാധാരണമായത്‌ പ്രകടിപ്പിക്കുക എന്നതല്ല വലിയ്യാകാനുള്ള തെളിവ്‌.

ബാഹ്യവും ആന്തരികവുമായ ‘ഇസ്തിഖാമത്ത്‌’(استقامة-ചൊവ്വാകൽ) എന്ന ഗുണം ആരിൽ നിൽക്കുന്നുവോ അവനാണ്‌ വലിയ്യ്‌. അസാധാരണത്വം പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും.

ഇസ്തിഖാമത്ത്‌ കൊണ്ടുള്ള വിവക്ഷ ശരീഅത്ത്‌ ഇയമങ്ങൾ പാലിച്ച്‌ ബാഹ്യമായും, ദുർഗ്ഗുണങ്ങളിൽ നിന്ന് മുക്തി നേടി ആത്മീയമായും പരിശുദ്ധി കൈവരിക്കലാണ്‌.

ആത്മ പരിശുദ്ധി കൈവരിക്കൽ കൊണ്ടാണ്‌ ശരീഅത്ത്‌ പ്രകാരമുള്ള അനുഷ്ഠാന കർമ്മങ്ങളിൽ ഇഖ്‌ലാസ്വ്‌ (اخلاص-ആത്മാർത്ഥത) കൈവരിക്കാനാവുകയുള്ളൂ.

ഇഖ്‌ലാസ്വോടെ ശരീഅത്ത്‌ നിയമങ്ങൾ അനുസരിച്ച്‌ ജീവിതം ക്രമപ്പെടുത്തുന്നവനാണ്‌ വലിയ്യ്‌.

ശർഇന്റെ സാങ്കേതിക പ്രയോക മനുസരിച്ച്‌ ‘മുത്തഖി’ (متقي- അല്ലാഹുവിനെ സൂക്ഷിച്ചവൻ) എന്ന് പറയുന്നതും വലിയ്യിനെ കുറിച്ചാണ്‌. ഭാഷാപരമായി മുത്തഖി എന്ന വാക്കിനർത്ഥം കാത്ത്‌ സൂക്ഷിക്കുന്നവൻ എന്നാണ്‌.

ഈ അർത്ഥപ്രകാരം തഖ്‌വക്ക്‌ മൂന്ന് പതവികളുണ്ട്‌ എന്ന് ഇമാം ബൈളാവി (رضي الله عنه) പറയുന്നു

1) ശാശ്വതമായ നരകീയ സിക്ഷയെ കാത്ത്‌ സൂക്ഷിക്കൽ. ശിർക്കിൽ നിന്നും മുക്തി നേടൽ കൊണ്ടാണ്‌ ഇത്‌ കരസ്ഥമാവുക. ‘തഖ്‌വയുടെ വചനം അവരോട്‌ നാം നിഷ്കർഷിച്ചു’ എന്നർത്ഥം വരുന്ന അല്ലാഹുവിന്റെ വാക്ക്‌ ഇതാണ്‌ സൂചിപ്പിക്കുന്നത്‌.

2) ശിക്ഷക്ക്‌ കാരണമാകുന്ന എല്ലാ കാര്യങ്ങളെയും സൂക്ഷിക്കൽ. ചെയ്യേണ്ടത്‌ ഉപേക്ഷിക്കലും ഉപേക്ഷിക്കേണ്ടത്‌ ചെയ്യലും ഇതിലുൾപ്പെടും. ബ്ചെറുപാപങ്ങളെയും സൂക്ഷിക്കണം എന്നാണ്‌ ചില പണ്ഡിതന്മാർ പറയുന്നത്‌. ശർ ഇൽ തഖ്‌വ എന്ന പേരിൽ അറിയപ്പെടുന്നത്‌ ഇതാണ്‌. ‘ഒരു രാജ്യക്കാർ വിശ്വസിക്കുകയും മുത്ത്ഖീങ്ങളാവുകയും ചെയ്തിരുന്നു വെങ്കിൽ ’ എന്നാശയം വരുന്ന ഖുർ ആൻ സൂക്തത്തിന്റെ വിവക്ഷയും ഇതു തന്നെയാണ്‌.

3) അല്ലാഹുവിൽ നിന്ന് ഹൃദയത്തെ ജോലിയാക്കുന്ന എല്ലാ കാര്യത്തിൽ നിന്നും മുക്തനായി എല്ലാ അർത്ഥത്തിലും അല്ലാഹുവിലേക്ക്‌ പൂർണ്ണമായി ചേരുക. ഇതാണ്‌ യഥാർത്ഥ തഖ്‌വ. ‘തഖ്‌വ ചെയ്യേണ്ടത്‌ പ്രകാരം നിങ്ങൾ തഖ്‌വ ചെയ്യുക’ എന്ന ഖുർആൻ വാക്യം കൊണ്ട്‌ ഉദ്ധേശിക്കപ്പെട്ടതും ഇതു തന്നെ 
തഫ്സീറുൽ ബൈളാവി പേജ്‌ 16

ഇമാം ബൈളാവിയുടെ വാക്കുകൾ വിശദീകരിച്ചു കൊണ്ട്‌ ശൈഖ്‌ സാദ: (رضي الله عنه) എഴുതുന്നു. “തഖ്‌വയുടെ ഈ പദവികളിൽ ഒന്നാം പദവി സാധാരണക്കാരുടെയും രണ്ടാം പദവി പ്രത്യേകക്കാരുടെയും മൂന്നാം പദവി അവരിലെ വിശിഷ്ട വ്യക്തികളുടേതുമാകുന്നു.”:
ഹാശിയാത്തു ശൈഖിസാദാ: വാള്യം 1 പേജ്‌ 77

ഈ പദവികളിൽ നിന്ന് രണ്ടും മൂന്നും പദവിക്കാരാണ്‌ ഔലിയാക്കൾ. അല്ലാഹു പറയുന്നത്‌ കാണുക ‘അറിയുക! നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾക്ക്‌ ഭയമോ ദു:ഖമോ ഇല്ല. വിശ്വസിക്കുകയും മുത്തഖീങ്ങളായി ജീവിക്കുകയും ചെയ്തവരത്രെ ഔലിയാക്കൾ ’ സൂറ യൂനുസ്‌ 61,62 അല്ലാഹു തന്നെ പറയുന്നു ‘നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾ മുത്തഖീങ്ങൾ അല്ലാതെയല്ല. ’ സൂറ അൻഫാൽ. 34

മേൽ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം സൃഷ്ടിച്ച്‌ പരിപാലിക്കുക എന്നത്‌ പരമമായ അനുഗ്രഹമാണ്‌. അനുഗ്രഹം കൈപറ്റിയവൻ നന്ദി ചെയ്യാൻ കടപ്പെട്ടവനുമാണ്‌. ഇത്‌ ഇസ്ലാം മാത്രമല്ല ബുദ്ധിയും അംഗീകരിക്കുന്ന തത്വമാണ്‌. അപ്പോൾ പരമമായ അനുഗ്രഹം ആര്‌ ചെയ്ത്‌ കൊടുക്കുന്നുവോ അവനോട്‌ പരമമായ നന്ദി ചെയ്യാൻ കടപ്പെട്ടവനാണ്‌ മനുഷ്യൻ. പരമമായ നന്ദിയാണ്‌ ഇബാദത്ത്‌ കൊണ്ട്‌ ലക്ഷ്യം വെക്കുന്നത്‌. അപ്പോൾ പരമമായ അനുഗ്രഹം കൈപറ്റുകയും അനുഗ്രഹം നൽകിയവനെ വിസ്മരിക്കുകയും ധിക്കരിക്കുകയും ഒരനുഗ്രഹവും ചെയ്ത്‌ തരാത്തവന്റെ മുന്നിൽ പരമമായ വണക്കം നടത്തുകയും ചെയ്യുന്നത്‌ മഹാ പാതകമാണ്‌ അത്‌ പൊറുക്കപ്പെടുകയില്ല. അതാണ്‌ വിശുദ്ധ ഖുർ ആൻ ഇപ്രകാരം പറഞ്ഞത്‌. നിശ്ചയം! ശിർക്ക്‌ അതി ഭയങ്കരമായ അക്രമമാവുന്നു. (സൂറ: ലുഖ്മാൻ 13) അല്ലാഹുവിനോട്‌ പങ്ക്‌ ചേർക്കുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതിനു താഴെ ഉള്ള പാപങ്ങൾ പൊറുക്കാം ( സൂറ അന്നിസാ അ്: 116)

തുടരും....

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

Bmmhhh

ശരീ അത്ത്‌ എന്ന് പറയുന്നത്‌ കപ്പൽ പോലെയും ത്വരീഖത്ത്‌ സമുദ്രം പോലെയും ഹഖീഖത്ത്‌ വിലകൂടിയ മുത്ത്‌ പോലെയുമാണ്‌. അദ്കിയാഅ്

മുത്ത്‌ ലഭിക്കണമെന്നുദ്ധേശിക്കുന്നവർ ആദ്ദ്യമായി കപ്പൽ കയറുകയും സമുദ്രത്തിന്റെ ആഴിയിലേക്ക്‌ ഊളിയിട്ട്‌ പോവുകയും ശേഷം മുത്ത്‌ വാരിയെടുക്കുകയും ചെയ്യുന്നത്‌ പോലെ ; ഹഖീഖത്തിന്റെ പ്രകാശം ലഭിക്കണമെന്നുദ്ധേശിക്കുന്നവൻ ശരീഅത്ത്‌ കപ്പലിൽ കയറി ത്വരീഖത്തിന്റെ സമുദ്രത്തിൽ മുങ്ങണമെന്നാണ്‌ സൈനുദ്ധീൻ മഖ്ദൂം (റ) അദ്കിയയിൽ പറഞ്ഞതിന്റെ താൽപര്യം

ingane orupaaT thwareekhaththine kuRichchum hakheekhaththine kuRichchum mahaanmaar paRanjittuNdenkilum ath arththhamaRinj vaayichch manassilaakkaan kazhiyaaththavaraaya saadaaraNakkaar palappOyum chilaruTe keNikaLil veezhunnu. avaraaNenkilO aRivuLLa paNDithanmaarOT chOdichch manassilaakkunnilla.

kaLLa thareekhaththukaaraakatte mahaanmaaraaya paNDithanmaare onninum koLLatharuthaaththavaraayi chithreekarikkunnu. paNd abdul vahaab thante aazayam pracharippikkaan annaththe paNDithanmaare konnoTukki nabi (swa) thangaLil ninnakataan thanganmaaruTe mahathwam eTuthth maati avare saadaaraNakkaaraakki ithe pravarththanam thanneyaaN~ kaLLa thareekhaththukaarumbcheyth koNdirikkunnath. ivar paNDithanmaare kollunnilla pakshe thaththulyamaayi paNDithanmaareyum thanganmaareyum vyaktgihathya cheyyunnu janangaLe avaril ninnakatunnu athinn enth neechamaayathum pracharippikkaan ivar maTikaaNikkunnilla. abdul vahaab manassilaakkiyapOle paNDithanmaaruNdaayaal thante nyuunathakaL janam manassilaakkum ennath thanneyaaN~ ivarum paNDithanmaaril ninn janththe akataan kaaraNam

nammuTe naattil islaam hij~Ra anchaam varshaththil thanne eththiyittuNd. nabi (swa) yuTe paaThazaalayil ninn hRdyasthamaakkiyavaril ninn keimaaRippOrunnathaaN~ vizwaasa aachaarangaL paNDithanmaar nabi (swa) yilEkkeththunna muRiyaaththa parampara uLLavarum ivare oyivaakki naam ~ pin thuTarunnath manassilaakkuka paNDithanmaare bahumaanikkuka aadarikkuka

allaahuvinte prathyEka parikaNanayuLLa ah~lul inaayaththil pettavyakthikkO anwEshaNaththil kaThina prayathnannaTaththi vijayichchavanO rahasyamaayittallaathe tharbiyyaththintezeikhumaare labhikkillenn varumpOL allaahuvilEki chEraan aagrahichcha matoraaLkk ellaavazhikaLum aTanju pOyO? enna aazanka swaabhaavikamaaN~. pakshe ellaam aTanjittilla. maRichch, allaahuvinte swameepyam karasthamaakkaanuLLa vazhi thuRakkappettthanne nilakoLLunnu. vazhimaaRi sancharikkaruthenn maathram. ath koNd tharbiyyathinte zeikhumaariluuTe allaathe allaahuvilEkk aTukkaanuLLa maargangaL paNDithanmaar vizadeekarichchittuNd. oraaL samskawra sampannanaakunnathnabi (swa) iTapeTaliluuTe aaNennathil abhipraayaantharamilla. pakshe ii iTapeTal labhikkaNamenkil saadhaaraNa bhandhaththil kavinja bandham nabi( swa ) yumaayi sthaapikkaNam. ithinuLLa vazhiyaaN~ nabi (swa) kk vENdiyuLLa swalaathth varddhippikkal " ente zupaarshakkEtavumarhathappettavar ente mEl swalaathth varddhippichchavaraaNenna " nabi vachanam iviTe zraddhEyamaaN~.

2015 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഗര്‍ഭ നിര്‍ധാരണവും ഗര്‍ഭപാത്രം നീക്കലും ഇസ്‌ലാം എങ്ങനെ കാണുന്നു


♠ Posted by Muhammad Sajeer Bukhari
പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്ത മനസാക്ഷിയുള്ളവരെ മുഴുവന്‍ നടുക്കുന്നതായിരുന്നു. തുറസായ സ്ഥലത്തു വെച്ചു ഒരു ദിവസം തന്നെ 103 സ്ത്രീകളെ വന്ധ്യംകരണം ചെയ്തെന്നായിരുന്നു വാര്‍ത്ത. ഒരു ദിവസം ഇരുപത്തിയഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ വന്ധ്യംകരണത്തിനു വിധേയമാക്കരുതെന്നു നിയമം ഉണ്ടായിരി­ക്കേയാണിത്‌ എന്നത് കൊണ്ടല്ല ഇത് വാര്‍ത്തയായത്. മറിച്ച്, പലരും ദിവസങ്ങളോളം അനസ്തേഷ്യയില്‍ നിന്നും മോചിതരായില്ല എന്നത് കൊണ്ടായിരുന്നു. ഈ സംഭവം വിരല്‍ ചൂണ്ടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്; ബോധപൂര്‍വം ഗര്‍ഭധാരണം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു എന്നത്. പല രീതികളും ഇതിനായി പ്രയോഗിക്കുന്നുണ്ട്. അണ്ഡവും ബീജവും സംയോഗം ചെയ്ത് ഉണ്ടാകുന്ന സൈഗോട്ട് ഗര്‍ഭപാത്രത്തിന്‍റെ ലൈനിംഗിനോടു സ്വയം ഒട്ടിനില്‍ക്കുകയും അവിടെ വളരുകയും ചെയ്യുന്നതു കൊണ്ടാണല്ലോ ഗര്‍ഭധാരണം ഉണ്ടാകുന്നത്. അതൊഴിവാക്കാന്‍ സ്വീകരിച്ചിട്ടുള്ള യോനീബാഹ്യ ബീജവിസര്‍ജനം, ഗർഭഛിദ്രം ഗര്‍ഭപിണ്ഡം നീക്കം ചെയ്യുന്നതിനുള്ള ഗുളിക കഴിപ്പിക്കുക തുടങ്ങിയ രീതികളാണ് ഇതു വരെ വിവരിച്ചത്. മറ്റു അടിസ്ഥാനരീതികള്‍ ഇങ്ങനെ സംഗ്രഹിക്കാം. · ബീജം അണ്ഡത്തില്‍ എത്താതിരിക്കുന്നതിന് സ്ത്രിക്കും പുരുഷനും കോണ്ഡം, ഡയാഫ്ര, സെര്‍വിക്കല്‍ ക്യാപ് തുടങ്ങിയ തടസ്സപ്പെടുത്തല്‍ രീതികള്‍ ഉപയോഗിക്കാം. ഇവ താത്കാലിക ഗര്‍ഭ നിര്‍ധാരണത്തിനുള്ള മാര്‍ഗങ്ങളാണ്. · സ്ത്രീ അണ്ഡവും പുരുഷ ബീജവും ഉല്‍പാദിപ്പിക്കാതിരിക്കുക. ഇതിന് ഹോര്‍മോണ്‍ രീതികളായ ഗര്‍ഭനിരോധ ഗുളികകള്‍ തൊലിക്കടിയില്‍ ഇഞ്ചക്ഷന്‍, ഇംപ്ലാന്‍റ് എന്നിവ ചെയ്യുന്നു. ഇരുവര്‍ക്കും പ്രത്യൂല്‍പാദനം തടയാന്‍ കഴിയുന്ന കുത്തിവയ്പ്പുകളുണ്ട്. · സൈഗോട്ട് ഗര്‍ഭാശയ ഭിത്തിയില്‍ ഒട്ടിച്ചേരുന്നത് തടയുന്ന രീതിയാണ് മറ്റൊന്ന്. ഇതിന് ഇൻട്രാ യൂട്രൈൻ ഡിവൈസ് (ഐയുഡി). ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കുന്ന 'T'-ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി. സാധാരണയായി ചെമ്പോ പ്ലാസ്റ്റിക്കോ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ലൂപ്പ് എന്നും അറിയപ്പെടുന്ന ഗർഭാശയവലയം ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കൃത്രിമ ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചാക്കാവുന്ന ജനനനിയന്ത്രണത്തിന്‍റെ ഏറ്റവും ഫലവത്തായ ഒരു മാർഗ്ഗം ആണ് · നോണ്‍ സ്റ്റിറോയ്ഡല്‍ ഗുളികകളുടെ ഉപയോഗം. ഇവയെല്ലാം താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ്. സ്ഥിരമായി ഗര്‍ഭ ധാരണം ഒഴിവാക്കാനുള്ള സുരക്ഷിത മാര്‍ഗങ്ങളായി കരുതപ്പെടുന്നില്ല. ആണ്‍ പെന്‍ ഭേദമില്ലാതെ സ്ഥിര ഗര്‍ഭ നിര്‍ധാരണം ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം എന്ന പേരില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് പശ്ചിമ ബംഗാളില്‍ നിന്നുള്ള വാര്‍ത്തയില്‍ സൂചിപ്പിച്ചത് പോലെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ്. പുരുഷ വന്ധ്യംകരണം വാസക്ടമി എന്നും സ്ത്രീ വന്ധ്യംകരണം ട്യൂബുള്‍ലിഗേഷന്‍ അല്ലെങ്കില്‍ ട്യൂബക്ടമി എന്നുമാണ് അറിയപ്പെടുന്നത്. ലോകത്തെല്ലായിടത്തും പിന്നാക്ക രാജ്യങ്ങളില്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ കൂടുതലും നടക്കുന്നത് സ്ത്രീകളിലാണ്. ഇന്ത്യയില്‍ ആകെ വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ നാല് ശതമാനം മാത്രമാണ് പുരുഷന്മാരില്‍ നടത്തുന്ന വാസക്ടമി. 44 വികസ്വര-അവികസിത രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് 14 രാജ്യങ്ങളില്‍ മാത്രെമ 50 ശതമാനത്തിലേറെ സ്ത്രീകള്‍ വാസക്ടമിയെക്കുറിച്ച് കേട്ടിട്ടുതന്നെയുള്ളു. എന്നാല്‍ ആരോഗ്യമേഖലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വികസിത രാജ്യങ്ങളിലെ സ്ഥിതി നേരെ മറിച്ചാണ്. ബ്രിട്ടന്‍, അമേരിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വന്ധ്യംകരണത്തിന് വിധേയരാവുന്നതില്‍ നല്ല പങ്കും പുരുഷന്‍മാരാണ്. രാജാവിന്റെ ജന്‍മദിനം വാസക്ടമി ദിനമായി ആഘോഷിക്കുന്ന രാജ്യമാണ് തായ്‌ലന്‍ഡ്. കേരളത്തില്‍ വാസക്ടമിയുടെ നിരക്ക് വളരെ കുറവാണ്. വെറും 0.4 ശതമാനം മാത്രം. അതായത് 99.6 ശതമാനം സന്താനനിയന്ത്രണ ശസ്ത്രക്രിയകളും കേരളത്തില്‍ നടക്കുന്നത് സ്ത്രീകളിലാണ്. ചെറുപ്രായത്തില്‍ത്തന്നെ അമ്മമാരാവും കേരളത്തിലെ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാവുന്നവരില്‍ 60 ശതമാനവും 25 വയസിന് കീഴിലുള്ളവരാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ട്യൂബക്ടമിയില്‍ (ട്യൂബുള്‍ലിഗേഷന്‍) സ്ത്രീയുടെ ഫെല്ലോപിയന്‍ ട്യൂബ് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇതുവഴി അണ്ഡം യൂട്രസിലെത്താതിരിക്കും. ട്യൂബക്ടമി ചെയ്ത ശേഷം വീണ്ടും കുഞ്ഞു വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഫെല്ലോപിയന്‍ ട്യൂബുകള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാനും സാധിക്കും. ലാപ്‌റോസ്‌കോപിയിലൂടെയും ട്യൂബക്ടമി ചെയ്യാം. സിസേറിയനിലൂടെയാണ് കുഞ്ഞു പിറക്കുന്നതെങ്കില്‍ സിസേറിയന്‍റെ കൂടെത്തന്നെ ഇത് ചെയ്യാന്‍ സാധിക്കും. പുരുഷന്മാരിലെ ഗര്‍ഭനിരോധന മാര്‍ഗമാണ് വാസക്ടമി. ബീജങ്ങള്‍ സെമിനല്‍ സ്ട്രീമിലേക്കു കടക്കുന്നത് തടയുകയാണ് ഇവിടെ ചെയ്യുന്നത്. ലോക്കല്‍ അനസ്‌തേഷ്യ നടത്തിയാണ് വാസക്ടമി നടത്തുന്നത്. ഇത് ചെയ്താല്‍ ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. അല്‍പസമയം കഴിഞ്ഞാല്‍ പോകാം. വാസക്ടമി നടത്തിക്കഴിഞ്ഞാല്‍ പിന്നെ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ കാര്യമില്ല. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ വാസക്ടമിയും ട്യൂബക്ടമിയും ഉള്‍പ്പടെയുള്ള ഗര്‍ഭ നിര്‍ധാരണ രീതികളെ പറ്റിയുള്ള ചര്‍ച്ച അവയുടെ സ്വഭാവത്തെ ആധാരമാക്കി രണ്ടായി വിഭജിച്ചിരിക്കുന്നു; താല്‍ക്കാലിക ഗര്‍ഭ നിര്‍ധാരണ രീതി, സ്ഥിരമായ ഗര്‍ഭ നിര്‍ധാരണ രീതി എന്നിങ്ങനെ. സ്ഥിരമായ ഗര്‍ഭ നിര്‍ധാരണം നിരുപാധികം ഹറാമും താത്കാലിക ഗര്‍ഭ നിര്‍ധാരണം അകാരണമായി കറാഹത്തും കാരണമുണ്ടാകുമ്പോള്‍ അനുവദനീയവുമാകുന്നു എന്നായിരിക്കും ഇതു സംബന്ധമായ പണ്ഡിതവീക്ഷണങ്ങളുടെ സംക്ഷിപ്തം. ഉദ്ധരിക്കാം. ഇമാം റംലി(റ) പറയുന്നു: കുട്ടികള്‍ ഉണ്ടായേക്കുമോ എന്ന് ഭയപ്പെട്ടു ലിംഗോദ്ധാരണ സമയത്ത് യോനിക്ക് പുറത്തു ബീജവിസര്‍ജനം നടത്തുന്നത് കറാഹത്താണ്, ഭാര്യയുടെ സമ്മതത്തോടെ ആയാലും ശരി. അവള്‍ അടിമയോ സ്വതന്ത്രയോ എന്ന ഭേദവും ഇല്ല. കാരണം, സന്താനോത്പാദനം മുറിച്ചു കളയുന്നതിനുള്ള മാര്‍ഗമാണിത്” (നിഹായ 8 /227). ഇബ്നു ഹജര്‍ (റ) പറയുന്നു: “വളരെയധികം പണ്ഡിതന്മാര്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നത് പോലെ, ഗര്‍ഭധാരണശേഷിയെ പാടേ ഇല്ലാതാക്കുന്ന രീതികളുടെ ഉപയോഗം ഹറാമാകുന്നു. അതിന്‍റെ ന്യായങ്ങള്‍ സുതരാം വ്യക്തമാണ്” (തുഹ്ഫ) ഇതിന്‍റെ വിശദീകരണത്തില്‍ ശബ്­റാമല്ലസി എഴുതുന്നു: “പാടേ ഇല്ലാതാക്കുന്ന എന്നാണു പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സ്ഥിരമായ ഗര്‍ഭനിര്‍ധാരണം ഉണ്ടാക്കാതെ താത്കാലികമായി കുറച്ചു കാലത്തേക്ക് ഗര്‍ഭധാരണം തടഞ്ഞു വെക്കുന്ന രീതികള്‍ ഹറാമാകുന്നില്ല. ഇതു വളരെ സ്പഷ്ടമായ കാര്യമാണ്. ഇനി, ശിശുപരിപാലനം പോലെയുള്ള എന്തെങ്കിലും കാരണമുണ്ടായത് കൊണ്ടാണെങ്കില്‍ കറാഹത്തും ആകുന്നില്ല; ഇല്ലെങ്കില്‍ കറാഹത്താണ് (ഹാശിയതു ശബ്­റാമല്ലസി 7 / 137). വിരളമായാനെങ്കിലും സ്ഥിരമായ ഗര്‍ഭ നിര്‍ധാരണത്തിന് വേണ്ടി ഗര്‍ഭപാത്രം തന്നെ നീക്കുന്ന പ്രവണത കേരളത്തിലും റിപ്പോട്ട് ചെയ്തു തുടങ്ങി. കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ട് ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരുടെതില്‍ നിന്ന് വ്യത്യസ്തമാണ് ഇവരുടെ വിധി. അത് നിരുപാധികം ഹറാമും കുട്ടകരവുമാകുന്നു, സംശയമില്ല. നിയമത്തിന്‍റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി കുടുംബാസൂത്രണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന പക്ഷം ഉണ്ടായേക്കാവുന്ന / ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശനങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.മാനവ വിഭവ ശേഷിയില്‍ ഉണ്ടാകുന്ന ഭീതിജനകമായ ഇടിവും അതേ തുടര്‍ന്നുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും ഒരു ഉദാഹരണമാണ്. ചൈന ഏറ്റവും നല്ല ഉദാഹരണമാണ്. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കുടുംബാസൂത്രണ നയത്തിലൂടെ നൂറു കോടി ജന്മങ്ങളെ ചൈന ഇല്ലാതാക്കി!! 335 ദശലക്ഷം ഗർഭഛിദ്രങ്ങളും 200 ദശലക്ഷം വന്ദ്യംകരണവും ദശലക്ഷക്കണക്കിനു ഭ്രൂണഹത്യകളും നടന്നു. ഇപ്പോള്‍ യുവതലമുറയില്ലാതെ മാനവ വിഭവശേഷിയുടെ സന്തുലിത നില തരിപ്പണമായിരിക്കുന്നു. മുപ്പത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ (2050ല്‍) മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു അറുപതു വയസ്സിനു മുകളിലുള്ള പരസഹായമില്ലെങ്കില്‍ ജീവിക്കാന്‍ കഴിയാത്ത പടുവൃദ്ധന്‍മാര്‍ മാത്രം ആയിരിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. അവരുടെ എണ്ണം യൂയെസ്സിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലായിരിക്കും!! ഇവരെ സംരക്ഷിക്കാന്‍ ആവശ്യമായവരെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യേണ്ടി വരും. നമ്മുടെയും നാടും വീടും അങ്ങനെയാവതിരിക്കട്ടെ. ബോധത്തിലേക്ക്‌ ഉണരുക.

( ഇസ്‌ലാം അല്ലാഹുവിന്‍റെ മതമാണ്‌. മാനവരാശിക്കുള്ള സൃഷ്ടിക്കര്‍ത്താവിന്‍റെ നിയാമകതത്വങ്ങള്‍ ആണ് അതിന്‍റെ ഉള്ളടക്കം. അതിനാല്‍ ഓരോ മനുഷ്യനും ആ സത്യദൂത് മനസ്സിലാക്കാനും തങ്ങളുടെ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഉത്തരം കിട്ടാനും ന്യായമായും അവകാശമുണ്ടെന്നു ഞങ്ങളും വിശ്വസിക്കുന്നു. അതിനാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്കെഴുതുക. ഉത്തരങ്ങള്‍ ഈ പേജിലും എന്‍റെ ബ്ലോഗിലും പ്രസിദ്ധീകരിക്കും, ഇന്‍ ഷാ അല്ലാഹ്.
ചോദ്യങ്ങള്‍ അയക്കുവാനുള്ള നിബന്ധനകള്‍:
> vallikkadbukhari@gmail.com എന്ന വിലാസത്തില്‍ മാത്രം അയക്കുക. മറ്റു വിലാസങ്ങളിലോ കമന്റു ബോക്സിലോ ഉള്ളവയ്ക്ക് മറുപടി പറയുന്നതല്ല.
> സബ്ജക്റ്റ് ബോക്സില്‍ QUESTIONS FOR AL JAWAB എന്നു എഴുതണം
> ചോദ്യങ്ങളുടെ മുന്‍ഗണനാ ക്രമം അനുസരിച്ചായിരിക്കും ഉത്തരങ്ങള്‍. ഒരാള്‍ ഒന്നിലേറെ ചോദ്യം ചോദിച്ചാല്‍ ആദ്യത്തെ ഉടനെയും ബാകി മുന്‍ഗണനാ ക്രമത്തിലും പരിഗണിക്കും
> അമുസ്ലിംകളുടെ ചോദ്യങ്ങള്‍ക്കാണ്‌ മുന്‍ഗണന
> ചോദ്യ കര്‍ത്താവിന്‍റെ പേരും ശരിയായ ഇ മെയില്‍ വിലാസവും എഴുതണം
എന്‍റെ ബ്ലോഗിന്‍റെ വിലാസം: www.yemmesbee.blogspot.in)

വീട്ടിൽ മദ്രസക്കെത്ര നിലവാരമുണ്ട്‌?


ഇന്ന് മദ്രസ തുറക്കുകയാണ്. നജീബ് അനസ്‌മോനെ വിളിച്ചു പറഞ്ഞു : ‘മോനേ! നമുക്കിന്ന് പോവാം. ഇന്നലെ വാങ്ങിയ തൊപ്പി ധരിച്ചോളൂ.’ അനസിന്റെ മുഖത്ത് പ്രത്യേക ഭാവമൊന്നുമില്ല. മദ്രസയില്‍ പോവാനായി അവന് പുതിയ ഡ്രസ്സുകളോ മറ്റോ വാങ്ങിയിട്ടുമില്ല. വീട്ടില്‍ നിന്ന് കുറച്ചു ദൂരമേ മദ്രസയിലേക്കുള്ളൂ. അനസ് പിതാവിന്റെ കയ്യില്‍ പിടിച്ചു നടന്നു. യാത്രയാക്കാന്‍ അനസിന്റെ ഉമ്മ നസീമ വാതില്‍ക്കല്‍ വന്നില്ല. മോന്‍ ഇടക്കിടെ ബാപ്പാന്റെ കൂടെ അങ്ങാടിയില്‍ പോവാറുണ്ട്. അതുപോലൊരു പോക്ക് എന്നേ നസീമക്കും തോന്നിയുള്ളൂ.നജീബിനപ്പോള്‍ താന്‍ ആദ്യമായി മദ്രസയില്‍ പോയത് ഓര്‍മവന്നു. ബാപ്പ പുതിയ ഡ്രസ്സുകളും ചെരിപ്പുമൊക്കെ വാങ്ങിത്തന്നിരുന്നു. തലയില്‍ പുതിയ ഉറുമാല്‍ കെട്ടിത്തന്നു. പോകുന്നതിന്റെ തലേന്ന് ജുമുഅത്ത് പള്ളിയിലെ ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയി. മുമ്പിലിരുപ്പിച്ച് ദുആ ചെയ്തു തന്നു. പിറ്റേന്ന് സുബ്ഹി ജമാഅത്തിന് ബാപ്പയോടൊപ്പം പള്ളിയില്‍ പോയി. ഉമ്മ മധുര പലഹാരം ഉണ്ടാക്കി വെച്ചിരുന്നു. പള്ളിയില്‍ നിന്ന് വന്ന് ഞങ്ങളൊന്നിച്ച് ചായയും പലഹാരവും കഴിച്ചു. അതിനിടെ ഉമ്മ വാപ്പാനോട് പറഞ്ഞു: മോനെ നല്ലോണം പഠിപ്പിക്കാന്‍ ഉസ്താദിനോട് പറയണം. അവന് നല്ല അറിവുണ്ടാവട്ടെ. നല്ല മോനായി വളരട്ടെ. അഞ്ച് വഖ്ത് നിസ്‌കാരമൊക്കെ നിര്‍വഹിച്ച് മോന്‍ നമുക്കൊക്കെ ദുആ ചെയ്യുന്നവനാവണം. പിന്നെയും എന്തൊക്കെയോ ആഗ്രഹങ്ങള്‍ പറഞ്ഞ് ഉമ്മ തേങ്ങി. ബാപ്പ പറഞ്ഞു. അവന്‍ നല്ലവനായിത്തീരാന്‍ ഞാന്‍ ബല്ല്യഉസ്താദിനോട് ദുആ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.

അന്ന് മദ്രസയിലേക്ക് പുറപ്പെടുമ്പോള്‍ ഉമ്മ ഒരു കടലാസ് പൊതി തന്നു. ഉസ്താദുമാര്‍ക്കുള്ള പലഹാരമായിരുന്നു അത്. മദ്രസയിലെത്തിയപ്പോള്‍ സദര്‍ ഉസ്താദ് ഞങ്ങളെ സ്വീകരിച്ചു. എന്റെ കൈപിടിച്ചു അവിടെയുണ്ടായിരുന്ന ഒരു ബഞ്ചിലിരുത്തി. ബാപ്പയും ഉസ്താദും തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. ഇടക്കിടെ എന്റെ മുഖത്ത് നോക്കി ഉസ്താദ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അതിനിടെ പുതിയ കൂട്ടുകാര്‍ വന്നുകൊണ്ടിരുന്നു. അവരെയൊക്കെ ഉസ്താദ് സ്വീകരിക്കുന്നു. എന്തുനല്ല ഉസ്താദ്. എല്ലാവരും വന്നുകഴിഞ്ഞപ്പോള്‍ ഉസ്താദ് ദുആ ചെയ്തു. ഞങ്ങളും ബാപ്പമാരും ആമീന്‍ പറഞ്ഞു. ഉസ്താദ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ബിസ്‌ക്കറ്റുകള്‍ തന്നു. പിന്നെ ഞങ്ങളെല്ലാവരെയും ഒരു ക്ലാസിലിരുത്തി. അന്നു ഉസ്താദ് ചെയ്ത ഉപദേശം ഇപ്പോള്‍ ഓര്‍മയുണ്ട്: നമ്മള്‍ പരസ്പരം കാണുമ്പോള്‍ സലാം പറയണം. വീട്ടില്‍ ചെല്ലുമ്പോഴും പോരുമ്പോഴും സലാം പറയണം.

അങ്ങനെ മദ്രസ വിട്ടപ്പോള്‍ പുതിയ സ്ലേറ്റും കയ്യില്‍ പിടിച്ച് ഞാന്‍ വീട്ടിലേക്കു ഓടി വന്നു. ഉമ്മ വാതില്‍ക്കല്‍ തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒത്തിരി ദൂരെ നിന്നു തന്നെ വിളിച്ചു പറഞ്ഞു: അസ്സലാമു അലൈക്കും. ഉമ്മ മുറ്റത്തിറങ്ങിവന്നു എന്നെ വാരിയെടുത്തു ചുംബിച്ചു. ശേഷം ഉമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.വൈകുന്നേരം ബാപ്പ വന്നപ്പോള്‍ ഞാന്‍ മദ്രസയിലെ വിശേഷങ്ങളൊക്കെ പറഞ്ഞു. പെരുത്തിഷ്ടായി.

അന്ന് ഉമ്മയുടെയും ബാപ്പയുടേയുമൊക്കെ ആഗ്രഹം എത്ര വലുതായിരുന്നു. മദ്രസയില്‍ പോയി നല്ല അറിവുകള്‍ നേടണം. സല്‍സ്വഭാവിയാകണം. അഞ്ചുനേരം നിസ്‌കരിച്ചു ഉമ്മാക്കും ബാപ്പാക്കുമൊക്കെ ദുആ ചെയ്യുന്നവരാവണം. ഇങ്ങനെ എന്തെല്ലാം മോഹങ്ങള്‍; ഇരവുകള്‍.

ഇന്ന് പക്ഷേ, അതൊക്കെ മാറിയില്ലേ. അംഗനവാടിയില്‍ ചേര്‍ക്കുന്ന സ്ഥാനം പോലും മദ്‌റസക്കില്ലാതെ പോയിരിക്കുന്നു. സ്‌കൂളുകളില്‍ ചേര്‍ക്കുമ്പോഴുള്ള മുന്നൊരുക്കം എത്രകേമമാണ്. അതിലെന്തെങ്കിലും കുറവു വരുന്നത് നമുക്കെന്തൊരു ആധിയാണ്. ഭൗതിക പഠനകാര്യത്തില്‍ വല്ല ന്യൂനതയും വന്നേക്കുമോ എന്ന കാര്യത്തില്‍ ഒരു ബേജാറുതന്നെ നമ്മെപിടികൂടിയിരിക്കുന്നു.

ഈ ലോകത്തെ സുഖജീവിതം മാത്രമാണ് നാം മുന്നില്‍ കാണുന്നത്. കുട്ടികളെയും നാം ആ വഴിക്കു തിരിച്ചു വിടുന്നു. അവര്‍ക്കിവിടെ സുഖമായി ജീവിക്കാന്‍ വഴിയുണ്ടാക്കണം. പരമപ്രധാനമായി അതുമാത്രമേ നാം മുന്നില്‍ കാണുന്നുള്ളൂ.

അവസാനിക്കാത്ത മറ്റൊരു ജീവിതം വരാനിരിക്കുന്നുവെന്ന സത്യം മനസ്സിന്റെ ഒരു കോണിലുമില്ല. അതുകൊണ്ട് കുട്ടികളിലും അതിന്റെ ലാഞ്ചനയില്ല. പരലോക ജീവിതത്തെക്കുറിച്ചുള്ള വിചാരം പഴഞ്ചനായിരിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് മതപരമായ അറിവിനെ നാം രണ്ടാമതായിക്കാണുന്നത്. മതപരമായ സംസ്‌കാരം പുഛമായി തോന്നുന്നത്. സല്‍സ്വഭാവത്തിനു പുതിയ അര്‍ത്ഥ തലങ്ങളാണ് നാം കല്‍പിച്ചു കൊടുക്കുന്നത്.

മദ്രസയില്‍ നിന്നു നേടുന്ന ചുരുക്കം അറിവുകള്‍ പോലും പരലോക വിജയത്തിനു വേണ്ടിയുള്ളതാണ്. പരലോകത്തെ ജീവിതമാണ് സത്യം. ശാശ്വതമായ സത്യം. അവിടെ മരണമില്ലല്ലോ. വിശ്വസിക്കുകയും അല്ലാഹുവിന്റെ ഇഷ്ടം പോലെ ജീവിക്കുകയും ചെയ്തവന് എന്നെന്നും സന്തോഷം. അല്ലാത്തവര്‍ക്ക് പ്രയാസമേറിയ ജീവിതം. എങ്കില്‍ അവിടത്തെ ജീവിത വിജയം തന്നെയാണ് ചിന്തിക്കുന്നവരുടെ പ്രധാന വിഷയം. അതിനെക്കുറിച്ച് ചെറിയ ധാരണയെങ്കിലും തരുന്ന പ്രാഥമിക കലാലയമാണ് നമ്മുടെ മദ്രസകള്‍. അതിനാല്‍ ബുദ്ധിമാന്‍മാര്‍ ഈ പാഠശാലകളെ ഒരിക്കലും ചെറുതായിക്കാണുകയില്ല. അതിന്റെ പരിപോഷണം അവരുടെയെല്ലാം പ്രധാന വിഷയം തെന്നെയായിരിക്കും.

PP Abdul Razaq Darimi

http://risalaonline.com/2015/08/05/4426/