സ്‌നേഹമുള്ള സഹോദരങ്ങളെ,
അല്ലാഹുവിന്റെ സൃഷ്ടികളില്‍ സമുന്നതനായി, മലക്കുകളുടെ അധ്യാപകനായി, അവരുടെ ആത്മീയ നായകനായി ഞാന്‍ സ്വര്‍ഗത്തില്‍ സസുഖം വാഴുകയായിരുന്നു.ആഗോള മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ച സൃഷ്ടികള്‍ക്ക് സുജൂദ് ചെയ്യാന്‍ പാടില്ലെന്ന അല്ലാഹുവിന്റെ സന്ദേശം പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരിലാണ് എന്നെ സുന്നികള്‍ മോശമായി ചിത്രീകരിക്കുന്നത്.
സുജൂദ് അല്ലാഹുവിന് മാത്രം എന്ന അല്ലാഹുവിന്റെ സന്ദേശം പ്രഖ്യാപിച്ചതിന്റെ പേരിലാണ് യാതൊരു കരുണയുമില്ലാതെ എന്നെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയത്.ആദമിന് സുജൂദ് ചെയ്തില്ലെന്ന കാരണം പറഞ്ഞ് എന്നെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ അല്ലാഹു അധികം കഴിയുന്നതിനു മുമ്പെ,വിരോധിക്കപ്പെട്ട പഴം ഭക്ഷിച്ചതിന് ആദമിനേയും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി.എന്നാല്‍ സുജൂദ് അല്ലാഹുവിന് മാത്രം എന്ന സത്യം വിളിച്ചു പറഞ്ഞ എനിക്ക് അല്ലാഹു പൊറുത്ത് തരാതിരിക്കുകയും അല്ലാഹുവിനെ ധിക്കരിച്ച ആദമിന് അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു.
തെറ്റ് ചെയ്ത ഒരാള്‍ക്ക് മാപ്പ് കൊടുക്കുകയും മറ്റൊരാള്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന് യോജിച്ചതാണോ എന്ന സംശയം സുന്നിയായ മൂസാ നബിയോട് ഞാന്‍ ചോദിച്ചു.ആദമിന്റെ ഖബറിന്‍മേല്‍ സുജൂദ് ചെയ്യാനാണ് മൂസാ നബി എന്നോട് പറഞ്ഞത്.ജീവിച്ചിരിക്കുന്ന ആദമിന് സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചിട്ട് പോലും അനുസരിക്കാത്ത ഞാന്‍, മരിച്ചുപോയ ആദമിന്റെ ഖബറിന്‍മേല്‍ സുജൂദ് ചെയ്യാന്‍ എന്നെക്കിട്ടില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ മൂസാ നബി എന്നെ അടിക്കുകയാണ് ചെയ്തത്.
എങ്കിലും ഞാന്‍ ഇന്ന് സന്തുഷ്ടനാണ്.സുജൂദ് അല്ലാഹുവിന് മാത്രം എന്ന എന്റെ മുദ്രാവാക്യത്തിന്റെ പേരു മാറ്റി, അത്രതന്നെ ഗൗരവമല്ലാത്ത പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന സന്ദേശം പ്രചരിപ്പിച്ച് എന്നെ പിന്തുണക്കാന്‍ ഒരുവിഭാഗം സജീവമായി രംഗത്ത് വന്നിട്ടുണ്ട്.എന്നെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.മുഹമ്മദ് നബി ജനിച്ച ദിവസമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത്.മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം ബഹിഷ്‌കരിക്കുകയും അതിന്റെ നടത്തിപ്പുകാരെ മതത്തിന്റെ പുറത്ത് നിറുത്തുകയും ചെയ്യുന്നവര്‍ എന്റെ നല്ല അനുയായികളാണ്.ഞാന്‍ കരഞ്ഞ മറ്റൊരു ദിവസമാണ് സൂറത്തുല്‍ ഫാത്തിഹ അവതരിച്ച ദിനം. സുന്നികള്‍ ഫാത്തിഹ വിളിച്ച് ദുആ ചെയ്യുന്ന സദസ്സുകളില്‍ നിന്ന് എഴുന്നേറ്റ് പോരുന്ന എന്റെ അനുയായികളെക്കുറിച്ച് എനിക്ക് എന്നും അഭിമാനമാണ്.
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തോടെയാണ് അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ശക്തിപ്പെട്ടത്. താൻ സാധാരണ മനുഷ്യനാണെന്ന് പ്രഖ്യാപിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ കൽപ്പിച്ച മുഹമ്മദ് നബി പക്ഷെ ഞാന്‍ നിങ്ങളിലുള്ള ഒരാളെപ്പോലെയുമല്ല എന്നാണ് സ്വന്തം അനുയായികളെ പഠിപ്പിച്ചത്. സ്വഹീഹുല്‍ ബുഖാരിയില്‍ വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായ ഈ ആശയം നിങ്ങള്‍ക്ക് കാണാവുന്നതാണ്.സ്വന്തം മുടി കളഞ്ഞ് അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ആ മുടി മുക്കിയ വെള്ളം അനുയായികള്‍ രോഗശമനത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യാനും അല്ലാഹുവിനോട് ചോദിക്കേണ്ട സ്വര്‍ഗം സ്വഹാബിയായ റബീഅത്ത് നബിയോട് ചോദിച്ചു .സല്‍മത്തുബ്‌നു അഖ്‌വഅ് കണങ്കാല്‍ മുറിഞ്ഞതിന് ശമനം തേടി നബിയെ സമീപിച്ചു.സ്വഹാബിയായ ഖത്താദ കണ്ണിന്റെ കാഴ്ച ശക്തി തിരിച്ചു കിട്ടാന്‍ ആവശ്യപ്പെട്ടപ്പേള്‍ തുപ്പുനീര് പുരട്ടി നബി സുഖപ്പെടുത്തിയെങ്കിലും 'കാര്യകാരണങ്ങൾക്ക്' അപ്പുറത്തൂള്ള ഇത്തരം കാര്യങ്ങൾ വെറുമൊരു പച്ചയായ സാധാരണ മനുഷ്യനോട് ചോദിച്ചതിനെ പ്രോത്സാഹിപ്പിക്കുന്ന മുഹമ്മദ് നബിയുടേയും അനുയായികളുടേയും ഇസ്‌ലാമിക വിരുദ്ദമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന വഹാബികളെ മുഹമ്മദ് നബിയുടെ ഗ്രന്ഥമായ ഖുര്‍ആനില്‍ തന്നെ പേരെടുത്ത് പറഞ്ഞ എന്റെ പാര്‍ട്ടിയിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്.
അല്ലാഹുവിന്റേയും പ്രവാചകന്മാരുടേയും ഇസ്‌ലാമിക വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഞാന്‍ വഹാബിയെന്ന മുജാഹിദ് ആയതെന്ന് ഇതിനാല്‍ എല്ലാവരേയും അറിയിച്ചു കൊള്ളുന്നു.
എന്ന്,
നിങ്ങളുടെ സ്വന്തം ജന്മ ശത്രു,
ഇബ്‌ലീസ്,
നരകം ഹൗസ്,ആഖിറം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ