2015 ജൂലൈ 30, വ്യാഴാഴ്‌ച

ശിയാ പഠനം - 1 / കർബലാ ദുരന്തം: വില്ലനാരായിരുന്നു? ഭാഗം-2 

Puduponnani

37 mins · 

ശിയാ പഠനം - 1 / കർബലാ ദുരന്തം: വില്ലനാരായിരുന്നു?
ഭാഗം-2 
സയ്യിദുനാ ഹുസൈൻ (റ) സഹ് ലബിയ്യയിൽ എത്തി.ഇബ്നു അഖീലിനെ വധിച്ച വിവരം അപ്പോഴാണറിയുന്നത്. " ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ " അദ്ദേഹം ആവർത്തിച്ചു ചൊല്ലി. തന്നെ അവിടെസ്വീകരിച്ച ചില ആത്മാർത്ഥ സുഹൃത്തുക്കൾ പറഞ്ഞു: , " താങ്കളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ അല്ലാഹുവിനെ മുൻനിറുത്തി ഞങ്ങൾ അപേക്ഷിക്കുന്നു: ഇനിയും സമയമുണ്ട്. താങ്കൾ തിരിച്ചു പോകണം.കൂഫയിൽ ഒരാളെപ്പോലും അങ്ങേക്ക് ലഭിക്കില്ല, സകലരും താങ്കൾക്കെതിരായിരിക്കും".

അപകട നില ശരിക്കും ബോദ്ധ്യമായ ഹുസൈൻ തങ്ങൾ മടക്കത്തെ കുറിച്ചാലോചിച്ചു.എന്നാൽ ഇബ്നു അഖീലിന്റെ ബന്ധുക്കൾ പ്രതികാരം അല്ലെങ്കിൽ മരണം എന്ന നിലപാടിൽ ഉറച്ചു നിന്നു.അദ്ദേഹം ആശങ്കയിലായി. പിന്തുണ പ്രഖ്യാപിച്ച് വന്ന ഏതാനും പേർ അവിടെയുണ്ടായിരുന്നു.അവരെ വിളിച്ച് തങ്ങൾ പറഞ്ഞു: " ഭീകര വാർത്തയാണ് നമുക്ക് കിട്ടിയിരിക്കുന്നത്.അനുഭാവികൾ വിശ്വാസ വഞ്ചന കാട്ടിയിരിക്കുന്നു.അതിനാൽ , തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം". അവർ വലത്തോട്ടും ഇടത്തോട്ടും പിന്തിരിഞ്ഞു പോയി!! മക്കയിൽ നിന്നു കൂടെ വന്നവർ മാത്രം.

സംഘം ഖാദിസിയ്യയിലെത്തി.ഇനിയും മുന്നോട്ടു തന്നെ സഞ്ചരിക്കുന്ന ഹുസൈനെ നിരീക്ഷിക്കാനും ഗവർണറെ കാണുന്നത് വരെ പിന്തുടരാനും 1000 യോദ്ധക്കളടങ്ങുന്ന സൈന്യം പിന്തുടർന്നു. അബ്ദുല്ലാഹി ബ്നു സിയാദായിരുന്നു കൂഫയുടെ ഗവർണർ." നിങ്ങൾ നാട്ടുകാരാണ് എന്നെ വിളിച്ചു വരുത്തിയത്;ഇഷ്ടമില്ലെങ്കിൽ തിരിച്ചു പോകാൻ ഞാൻ സന്നദ്ധനാണ്", ഹുസൈൻ അഭ്യർഥിച്ചു നോക്കി.ആരും പ്രതികരിച്ചില്ല.സൈനികർ ഹുസൈൻ തങ്ങളുടെ പിന്നിൽ അണി നിരന്നു ളുഹറും അസ്വ്രും നിസ്കരിച്ചു.അസർ നിസ്കാര ശേഷം അദ്ദേഹം അല്പം പ്രസംഗിച്ചു.കൂഫയിൽ നിന്നും വന്ന കത്തുകളെക്കുറിച്ച് പറഞ്ഞപ്പോൾ സൈനിക നേതാവ് ഹുർർ , " ഏതു കത്തുകളെ കുറിച്ചാണ് അങ്ങ് പറയുന്നത്,ഞങ്ങൾക്കൊന്നും അറിയില്ല" എന്ന് പറഞ്ഞപ്പോൾ രണ്ടു തുകൽ സഞ്ചിയിൽ നിന്നും ഉഖ്ബതു ബിൻ സംഹ കത്തുകൾ ചൊരിഞ്ഞു.കത്തുകളുടെ കൂമ്പാരം കണ്ട് ഹുർർ അത്ഭുതത്തോടെ " ഇതൊന്നും ഞങ്ങൾ അയച്ചതല്ലെ"ന്നു പറഞ്ഞു. ഹുർർ തന്റെ നിയോഗ ലക്‌ഷ്യം തുറന്നു പറഞ്ഞു: " എന്നോടുള്ള ഉത്തരവ് കൂഫയിലെട്ടും വരെ താങ്കളെ പിന്തുടരണമെന്നു മാത്രമാണ്.അതിനു സമ്മതമല്ലെങ്കിൽ കൂഫയും മദീനയുമല്ലാത്ത എവിടെക്കെങ്കിലും താങ്കൾക്ക് പോകാം.ഇതേ പറ്റി ഞാൻ ഇബ്നു സിയാദിനു എഴുതാം.വേണമെങ്കിൽ യസീദിനു താങ്കളും എഴുതിക്കോളൂ.താങ്കളുടെ കാര്യത്തിലുള്ള ഈ പരീക്ഷണത്തിൽ നിന്നും അല്ലാഹു എനിക്ക് ഒരു രക്ഷാ മാർഗ്ഗം തരട്ടെ".

ഹുസൈൻ (റ) മുന്നോട്ട് യാത്ര തുടർന്നു?! ഹുർർ കൂടെയുണ്ട്.ഖസ്രു മുഖാതിൽ എന്ന സ്ഥലം കടന്നു പോകവേ, മരണത്തിന്റെ വഴിയിലേക്കാണ്‌ താൻ പോകുന്നതെന്ന് ഉറപ്പിക്കാവുന്ന പലതും അദ്ദേഹം സ്വപ്നം കണ്ടു.ഇപ്പോൾ അവർ എത്തിയിരിക്കുന്നത് കർബല യിൽ. നാടിന്റെ പേര് കേട്ടപ്പോൾ ഹുസൈൻ തങ്ങൾ "കർബും ബലാഉം (കഷ്ടം+ പരീക്ഷണം) തന്നെ" എന്ന് പറഞ്ഞുവത്രേ.

കാതങ്ങൾ താണ്ടി സയ്യിദുനാ ഹുസൈൻ (റ)ഷഹാദത്തിലെക്കു സ്വയം കടന്നു വരികയായിരുന്നു.

തുടരും

ബറെൽവിയും മഖ്‌ബറയും -3

Salih Puduponnani

2 hrs · 

ബറെൽവിയും മഖ്‌ബറയും -3

വസ്ത്ര - അകല മര്യാദകൾ പാലിക്കാതെ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ മഹാത്മാക്കളുടെ അരികിൽ പോകുന്ന സ്ത്രീകളെകുറിച്, മുരീദത്തുകളെന്ന വ്യാഖ്യേന അന്യ സ്ത്രീകളുമായി ഇടപഴകുന്ന ഷെയ്ഖ് നാട്യക്കാരെക്കുറിച്ച് അല്ലാമ റസാ ഖാൻ പറയുന്നു: " വിവാഹ ബന്ധം നിഷിദ്ധമായവരല്ലാത്ത എല്ലാവരിൽ നിന്നും സ്ത്രീകൾ നിർബന്ധമായും ഹിജാബ് പാലിക്കണം. ശൈഖ് ആണെന്ന് വെച്ച് അദ്ദേഹം ഒരിക്കലും മുരീദത്തുകളുടെ മഹ്റം ആകാൻ പോകുന്നില്ല.ശൈഖ് ആത്മീയ പിതാവണെന്ന കാര്യം ഉറപ്പു തന്നെ.നബി (സ)യേക്കാളും വലിയൊരു ശൈഖ് ആരുണ്ട്?ശൈഖ് പദവി മഹ്റം ആകാനുള്ള കാരണമാണെങ്കിൽ സമുദായത്തിലെ വല്ല സ്ത്രീയെയും നബി തങ്ങൾ വിവാഹം ചെയ്യുമായിരുന്നോ? " കപട ത്വരീഖ്‌അത്തുകളുടെ ദുർ ന്യായങ്ങളെയാണ് ഹസ്രത്ത് ഉടച്ചു കളയുന്നത്.

മഖ്ബരയിലെ വിളക്ക് കത്തിക്കൽ,സുഗന്ധം പുകയ്ക്കൽ , ജാറത്തെ തുണി പുതയ്ക്കൽ (=ജാറം മൂടൽ) എന്നീ നടപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ഹസ്രത് , അല്ലാമ നാബൽസിയുടെ " അൽ ഹദീഖത്തുന്നദിയ്യ" യിലെ താഴെ വരികളുദ്ധരിച്ചു : " ഖബ്രുകളുടെ 'തലക്കും ഭാഗത്ത് ' കത്തിക്കുവാൻ എണ്ണ കൊണ്ടുപോകുന്നത് ബിദ്അത്താകുന്നു; ദുർവ്യയവുമാകുന്നു". തുടർന്ന് ഹസ്രത്ത് വിശദീകരിച്ചു: " യാതൊരുഫലമോ, ഉപകാരമോ,മസ് ല ഹത്തോ ഇല്ലാത്ത വിധം എണ്ണ കത്തിക്കുന്നിടത്തെക്ക് എണ്ണ കൊണ്ടുപോകുന്നതിനെ കുറിച്ചാണ് അദ്ദേഹം അത് പറഞ്ഞിട്ടുള്ളത്. ഖ ബ്രിനടുത്ത് (വെളിച്ചം ആവശ്യമുള്ള) മസ്ജിദുണ്ടാവുക, ഖബ്ര് വഴിയിലായിരിക്കുക (വെളിച്ചം യാത്രക്കാർക്ക് ഉപകരിക്കും), അവിടെ ഏതെങ്കിലുമൊരു മനുഷ്യൻ ഇരിക്കുന്നുണ്ടാവുക (അയാൾക്ക് കണ്ണ് കാണാൻ) തുടങ്ങിയ എന്തെങ്കിലും ഉപകാരം മഖ്‌ബരയിൽ എണ്ണ കത്തിക്കുന്നതു കൊണ്ട് ലഭിക്കുമെങ്കിൽ അതനുവദനീയം തന്നെ"

അല്ലാമ തുടരുന്നു: " കാര്യത്തിന്റെ അടിസ്ഥാനം നിയ്യത്താണ് . നബി (സ) പറഞ്ഞല്ലോ,'കർമ്മങ്ങളെല്ലാം വിലയിരുത്തപ്പെടുന്നതും പരിഗണിക്കപ്പെടുന്നതും നിയ്യത്തുകളുടെ സ്വഭാവം നോക്കിയാണ്" . ഭൗതികമൊ മതപരമോ ആയ യാതൊരു ഉപകാരവുമില്ലാത്ത പണി പാഴ്വേലയാണ്.നിരർത്ഥകമായത് ചെയ്യൽ മക്രൂഹ് ആകുന്നു.അത്തരം അനാവശ്യങ്ങൾക്ക് പണം ചെലവഴിക്കലാണ് ഇസ്രാഫ്. ഇസ്രാഫ് ഹറാം ആകുന്നു." നിങ്ങൾ 
അ നാവശ്യങ്ങളിൽ പണം ചെലവഴിക്കരുത്, ദുർവ്യയക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല" എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.എന്നാൽ മുസ്ലിംകൾക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുന്നത് ചെയ്യാൻ മതം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നബി തങ്ങൾ അരുളുന്നു:" ആർക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാനാകുമെങ്കിൽ അവനതു ചെയ്യട്ടെ." ( അഹ്കാം ശരീഅത്ത് )

സന്ദർശകർക്ക് / ഖുർആൻ പാരായണം ചെയ്യുന്നവർക്ക് സുഗന്ധം ലഭിക്കുകയെന്ന ഉദ്ദേശ്യത്തിൽ ഖബ്രിനടുത്ത് പുകപ്പിക്കാം.ഖബ്രാളിക്ക് അതിന്റെ ആവശ്യമില്ല.അവർക്ക് സ്വർഗത്തിലേക്കു ഇരു കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുകയാണ് , പിന്നെന്തിനു ഇത്! ജാറം മൂടുന്നതോ? ഹസ്രത്ത് പറയുന്നു: ഖബ്രിനു മുകളിൽ ഇപ്പോൾ വിരിച്ചിട്ടുള്ള തുണി മുഷിഞ്ഞിട്ടില്ലെങ്കിൽ പുതിയെടുത്ത് മൂടുന്നത് വെറുംപണിയാണ് . അതിന്റെ വില ആവശ്യക്കാർക്ക് ധർമ്മം ചെയ്യുകയാണ് വേണ്ടത്.അതിന്റെ പ്രതിഫലം മഹാത്മാവിനു സമർപ്പിച്ചുകൊണ്ട്."

തീർന്നില്ല .

ബറെൽവിയും മഖ്‌ബറയും -2

Salih Puduponnani

July 28 at 5:40am · Edited · 

ബറെൽവിയും മഖ്‌ബറയും -2

നബി തങ്ങൾ ഇസ്രാഉ മിഇറാജ് യാത്ര ചെയ്ത അത്ഭുത വാഹനമായ ബുറാഖിന്റെതെന്നു പറഞ്ഞു മനുഷ്യ സ്ത്രീയുടെ ശിരസ്സും കുതിരയുടെ ഉടലും രണ്ടു ചിറകുകളുമുള്ള ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടിരുന്നു.ചിലർ ഭക്ത്യാദര പൂർവം അത് വീടുകളിലും മറ്റും തൂക്കിയിരുന്നു.ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ റസാ ഖാൻ (റ) അതിനെ ശക്തമായ ഭാഷയിൽ തടഞ്ഞു.അതെ സമയം നബിതങ്ങളുടെ തിരു റൌളയുടെയും വിശുദ്ധ പാദുകത്തിന്റെയും ചിത്രം അനുവദിക്കുകയും ചെയ്തു .(شفاء الواله بصور الخبيب ومزاره ونعاله ശിഫാഉൽ വാലിഹ് ബിസുവരിൽ ഹബീബി വമസാരിഹീ വ നിആലിഹീ )

മഹാന്മാരുടെ വിയോഗദിന വാർഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന ഉറുസ് മുബാറക് ഭക്തിയിലും പുണ്യങ്ങളിലും അധിഷ്ടിതമാകനമെന്ന് പ്രത്യേകം അനുശാസിക്കുന്നു.ഫാത്തിഹ പാരായണം ചെയ്തു അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് എത്തിക്കാൻ പ്രാർഥിക്കുന്നതിനെ കുറിച് ഉണർത്തിയ ശേഷം രസ ഖാൻ പറയുന്നു:" മറ്റു പലവിധ ദുഷ്ടാചാരങ്ങൾ , ഉദാ: കൃത്രിമ വിവാഹ സദസ്സ്(?!), പുത്തൻ പരവതാനി വിരിക്കൽ , ഇവയെല്ലാം യാതൊരു അടിസ്താനവുമില്ലാതവയാണ്.മരണപ്പെട്ട മൂന്നാം ദിനത്തിലെ ചടങ്ങുകൾക്ക് മറ്റു ദിവസങ്ങളിലെതിനേക്കാൾ പ്രത്യേക കൂലിയുണ്ടെന്നു ധരിക്കുന്നത് അബദ്ധമാണ്."( الحجة الفائحة لطيب التعيين و الفاتحة അൽ ഹുജ്ജത്തുൽ ഫാഇഹ:ലി ത്വീബി ത്തഹയീനി വൽ ഫാത്തിഹ)

" മരണപ്പെട്ട സത്യ വിശ്വാസികൾക്ക് പ്രതിഫലം പാരിതോഷികമായി വിടാൻ ഫാത്തിഹ ഒരു മാർഗ്ഗമാണ്.ഓതിയ ഉടനെ അങ്ങനെ നിയ്യത്ത് ചെയ്താൽ അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കും, പത്തിരട്ടിയായിട്ട്."

മഖ്‌ബരകളിലെക്കും മറ്റും കുത്തഴിഞ്ഞ നിലയിൽ സ്ത്രീകൾ പുറപ്പെടുന്നതും പര പുരുഷന്മാരുമായി ഇടകലരുന്നതും വിലക്കുന്ന രചനയാണ്, مروج النساء لخروج النساء )മുറൂജുന്നസാ ലിഖുറൂജി ന്നിസാ. മഖ്‌ബരയിലെക്കുള്ള സ്ത്രീകളുടെ പുറപ്പാട് പ്രത്യേകം പ്രതിപാദിക്കുന്നു, തന്റെ جمل النور في نهي النساء عن زيارة القبور ജമലുന്നൂർ ഫീ നഹയിന്നിസാ അൻ സിയാരത്തിൽ ഖുബൂർ എന്ന രിസാലയിൽ. സ്ത്രീകൾ തിരു റൌള സന്ദർശിക്കുന്നത് അനുവദിക്കുന്ന റസാ ഖാൻ , മുഈനുദ്ദീൻ ചിശ്തിയുടെ മഖ്‌ബരയിൽ അദബുകൾ പാലിക്കാതെ ത്തുന്ന സ്ത്രീകളെ കുറിച്ചു ചോദിച്ചപ്പോൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്:

" ഇത്തരം കാര്യങ്ങൾ അനുവദനീയമാണോ എന്ന ചോദ്യം തന്നെ ശരിയല്ല. ഇതിനെല്ലാം എത്രമാത്രം ശാപം ലഭിക്കുമെന്നെ അന്വേഷിക്കേണ്ടതുള്ളൂ.അറിഞ്ഞോളൂ,പുറപ്പെടാൻ കരുതിയ നിമിഷം മുതൽ അവൾ അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപത്തിലാണ്.പുറപ്പെട്ടാൽ എല്ലാ ഭാഗത്തൂടെയും അവളെ ശൈത്വാൻ വലയം ചെയ്യുന്നു.അവൾ ഖബറിടത്തിലെത്തിയാൽ ആ മഹാത്മാവിന്റെ ആത്മാവ് അവളെ ശപിക്കുന്നു. തിരിച്ചു പോരുമ്പോഴും അവൾ അല്ലാഹുവിന്റെ ശാപത്തിലാണ്ള്ളത്."

അവസാനിച്ചിട്ടില്ല

അ ലാ ഹസ്രത്ത് അഹ്മദ് റളാഖാൻ ബറെൽവി (റ) യും മഖ്ബറയും 1

Salih Puduponnani

July 26 at 7:11pm · 

മഖ്‌ബറകളിലെ അത്യാചാരങ്ങൾ: 
റളാഖാൻ ബറെൽവിയുടെ നിലപാട്

അ അ ലാ ഹസ്രത്ത് അഹ്മദ് റളാഖാൻ ബറെൽവി (റ) യെ കുറിച്ച് അസൂയാലുക്കൾ വ്യാപകമായി പരത്തുന്ന തെറ്റിദ്ധാരണയാണ് അദ്ദേഹം മഖ്‌ബറകളിലെ അത്യാചാരങ്ങളെ ശിയാക്കളെ പോലെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്. അത് ശുദ്ധ അപവാദവും നീതി രഹിതമായ പകതീർക്കലുമാണ്. ദയൂബന്ദ് കേന്ദ്രികരിച്ച് വളർന്ന ഇന്ത്യൻ വഹാബികളാണ് ഈ കുപ്രചരണത്തിനു മുന്നിൽ. ഹനഫീ പാതയുടെ വക്താവായിരുന്ന ഹസ്രത്ത്‌ ബരെൽവി രചിച്ച കിതാബുകൾ വെച്ച് വിഷയം പരിശോധിക്കാം.

പഞ്ചാബ് യൂനിവെർസിറ്റി അറബിക് കോളേജ് തലവൻ ഡോക്ടർ സഹൂർ അഹ്മദ് അസ് ഹർ, നിദാഎ അഹ് ലുസ്സുന്ന (ലാഹോർ) മാഗസിനു നല്കിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്: അദ്ദേഹം ഒരു സഊദി പ്രൊഫസറു മായി സംസാരിക്കവെ ഹസ്രത്ത് ബരെൽവി യെ പരാമർശിച്ചപ്പോൾ " ഖബരുകൾക്ക് സുജൂദ് ചെയ്യാൻ കല്പിക്കുന്ന വ്യക്തിയല്ലേ അദ്ദേഹം" എന്ന് നീരസം പ്രകടിപ്പിക്കുകയുണ്ടായി." അല്ലേയല്ല,അദ്ദേഹം ഖബ് റുകൾ ചുംബിക്കുന്നത് പോലും വിലക്കുന്നയാളാണ് " എന്ന് ഡോക്ടർ പ്രതികരിച്ചപ്പോൾ സഊദിക്ക് വലിയ കൗതുകമായി.

ഖബ് റുകൾ ചുംബിക്കുന്നതും ബഹുമാനം പ്രകടിപ്പിക്കാൻ അവിടെനെറ്റി നിലത്തു വെക്കുന്നതും വിലക്കുന്ന അദ്ദേഹത്തിന്റെ ഒരു രചന പ്രസിദ്ധമാണ് . അബുൽ ഹസൻ അലി നദ് വി സാഹിബ് എഡിറ്റ്‌ ചെയ്ത തൻറെ പിതാവ് അബ്ദുൽ ഹയ്യ്‌ അൽ ഹസനി യുടെ നുസ്ഖത്തുൽ ഖവാത്വിർ ഹസ്രത്തിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ : "അല്ലാഹുവിന്റെ ഔലിയാക്കളോടും ഖബ് റാളികളോ ടും സഹായം തേടുന്നതിനെ കുറിച്ച് അദ്ദേഹം കുറെ രിസാലകൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം ബഹുമാന സൂചകമായ സുജൂദ് ഹറാമാണെന്ന വീക്ഷമാണ് അദ്ദേഹത്തിനുള്ളത്.അത് സംബന്ധമായി അദ്ദേഹം രചിച്ച രിസാലയാണ് " അസ്സുബദത്തു സ്സക്കിയ്യ ലി തഹരീമി സുജൂദിത്തഹിയ്യ". തന്റെ വിജ്ഞാന പരപ്പും രേഖാ സമർത്ഥന മികവും തെളിയിക്കുന്ന സമഗ്ര മായ ലഘുലേഖയാണത്." (8/ 44 )

ഹിജ്റ 1377 ൽ രചിച്ച പ്രസ്തുത രിസാലയിൽ അദ്ദേഹം പറയുന്നു:
" മുസ്തഫായ നബിയുടെ നേരായ ശരീഅത്ത് അനുഗമിക്കുന്ന മാന്യ മുസ്ലിമേ,അറിയൂ,ഉറച്ചുവിശ്വസിക്കൂ , സുജൂദ് അല്ലാഹുവിനു മാത്രമേ പാടൂ.ആരാധനാ ഭാവത്തിലുള്ള സുജൂദ് മറ്റാർക്കെങ്കിലും ചെയ്യുന്നത് അപമാനകരമായ ശിർക്കാകുന്നു.വ്യക്തമായ കുഫ്രാകുന്നു.സംശയലേശമന്യേ . ഉലമാക്കൾ ഏകോപിച്ച സംഗതിയാണിത്.എന്നാൽ ആദരസൂചകമായ സുജൂദ് നിഷിദ്ധമായ വൻ പാപങ്ങളിൽ പെട്ടതാകുന്നു , നിസ്സംശയം"

വിശുദ്ധ ഖുറാൻ സൂക്തങ്ങളും നാല്പത് ഹദീസുകളും നൂറ്റമ്പത് ഫിഖ്ഹീ ഉദ്ധരണികളും നിരത്തിയാണ് ഹസ്രത്ത് തന്റെ അഭിപ്രായം ഉറപ്പിക്കുന്നത്. (തുടരും)

ശിയാപഠനം ഭാഗം 1

Salih Puduponnani

July 27 at 8:54am · Edited · 

ശിയാ പഠനം - 1

കർബലാ ദുരന്തത്തിലെ വില്ലനാരായിരുന്നു?
യസീദ് രാജൻ ഹുസൈൻ തങ്ങളെ എന്ത് ചെയ്തു?

അമീറുൽ മുഉമിനീൻ , മലികുൽ ഇസ്ലാം മുആവിയ (റ) തന്റെ പിന്ഗാമിയായി മകൻ യസീദിനെ നിശ്ചയിച്ചിരുന്നു.പിതാവിന്റെ വിയോഗാനന്തരം രാജപദവി ഏറ്റെടുത്ത യസീദ് പ്രജകളിൽ നിന്നും ബൈഅത്ത് ആവശ്യപ്പെട്ടു.കൂടുതൽ അർഹതയുള്ളവർ ധാരാളം വേറെ ഉണ്ടായിരിക്കെ യസീദിനെ പിന്തുണക്കാൻ ചിലർ വിസമ്മതിച്ചു.ഹുസൈൻ ബിൻ അലി (റ )യുടെ വിസമ്മതമാണ് ഏറെ കോളിളക്കം ഉണ്ടാക്കിയത്.

ബൈഅത്തിനു സമ്മർദ്ദം ശക്തമായപ്പോൾ ഹുസൈൻ (റ)മദീനയിൽ നിന്നും മക്കയിലേക്കു താമസം മാറ്റി.വിസമ്മതമല്ലാതെ മദീനയിൽ നിന്നോ മക്കയിൽ നിന്നോ ആളുകളെ സംഘടിപ്പിച്ചുള്ള ഒരു വിപ്ലവത്തിന് അദ്ദേഹം ശ്രമിച്ചില്ല.എന്നാൽ ഇറാഖിൽ നിന്നും ഒട്ടേറെ പ്രലോഭാനങ്ങലുണ്ടായി.അന്നാട്ടിലെ പൌര പ്രമുഖരായ 150 ഓളം പേർ രാജ്യത്തെ മൊത്തം ജനങ്ങളുടെ താല്പര്യമാണെന്ന് വരുത്തി അദ്ദേഹത്തിനു പിന്തുണ അറിയിക്കുകയും കൂഫയിലേക്ക് ക്ഷണിക്കുകയും ചെയ്തു. 
അവിടത്തെ സ്ഥിതി ഗതികൾ നേരിട്ടു മനസ്സിലാക്കി വിവരമറിയിക്കാൻ ഹുസൈൻ തങ്ങൾ പിതൃ സഹോദരനായ മുസ്ലിം ബിൻ അഖീലിനെ പറഞ്ഞുവിട്ടു.കൂഫയിലെത്തിയ ഇബ്നു അഖീലിനെ കൂഫക്കാർ രാജോചിതം സ്വീകരിച്ചു. അദ്ദേഹത്തെ നേരിൽ കണ്ട് 18000 പേർ ഹുസൈനുള്ള പിന്തുണ അറിയിച്ചു.ഈ വിവരം അദ്ദേഹം ഉടനെ ഹുസൈനെത്തിക്കാൻ ദൂതനെ വിട്ടു. വലിയൊരു ജനപിന്തുണ ഉറപ്പായപ്പോൾ ഹുസൈൻ തങ്ങൾ കൂഫയിലേക്ക് പുറപ്പെടാനുറച്ചു . യസീദിനെ താഴെ ഇറക്കി ഖിലാഫത്ത് ഏറ്റെടുക്കാനുള്ള വിപ്ലവത്തിനു അദ്ദേഹം തയ്യാറെടുത്തു.അപ്പോഴും മദീനക്കാരോ മക്കക്കാരോ അതിൽ കൂട്ടു കൂടിയില്ല.എന്നല്ല,അവർ ഹുസൈനെ പിന്തിരിപ്പിക്കാനാണ് പരമാവധി ശ്രമിച്ചത്. അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്നു ജഅഫർ തുടങ്ങിയ അടുത്ത പ്രമുഖബന്ധുക്കൾ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു.കൂഫക്കാരെ വിശ്വസിക്കാൻ കൊള്ളില്ല , അവർ ചതിയന്മാരാണ്, അവരെക്കണ്ട് വിജയ സാധ്യതയില്ലാത്ത ഒരു രക്തച്ചൊരിച്ചിലിനു ഉദ്ദ്യമിക്കുന്നതിൽ ഒട്ടും ഗുണമില്ല. അവർ എത്ര ഗുണദോഷിച്ചു .പിന്തുണച്ചവരുടേയും അനുയായി വേഷം കെട്ടിയ രക്ത ദാഹികളുടെയും ഉപദേശം വകവെക്കാതെ , മുസ്ലിം സമുദായത്തിൻറെ നന്മയും സമാധാനവും കണക്കിലെടുത്ത് സയ്യിദുനാ ഹസൻ (റ) , മുആവിയക്കു ഖിലാഫത്ത് വിട്ടുകൊടുത്തത്തിലെ ഗുണപാഠം മാതൃകാ പരമായിരുന്നു.അതൊരു ഭീരുത്വമായോ കൃത്യ വിലോപമായോ പക്വതയുള്ളവരാരും ഹസനെ കുറ്റപ്പെടുത്തിയിട്ടില്ല. 
ഹസന്റെ ആരോഗ്യകരവും നയപരവുമായ ആ പിന്മാറ്റം പക്ഷെ കുത്സിത ലക്ഷ്യക്കാർക്കു ഒട്ടും പിടിച്ചില്ല.അവർ രൂക്ഷമായ ഭാഷയിലാണ് ഹസനെ അധിക്ഷേപിച്ചത്."സത്യ വിശ്വാസികളുടെ അപമാനമേ" എന്നായിരുന്നു അനുയായികൾ പിന്നീട് അദ്ദേഹത്തെ വിളിച്ചുപോന്നത്. " അഗ്നിയേക്കാൾ ഉത്തമം അപമാനം തന്നെ", അദ്ദേഹം തന്റെ നയം വ്യക്തമാക്കി. " അസ്സലാമു അലൈക്കും, സത്യ വിശ്വാസികളെ തരം താഴ്ത്തിയവനെ" എന്നു സംബോധനയുമായി കടന്നു വന്ന അനുയായിയോട്," ഞാൻ സത്യ വിശ്വാസികളെ തരം താഴ്ത്തിയതല്ല,അധികാരത്തിനു വേണ്ടി ഒരു യുദ്ധം ഞാനിഷ്ടപ്പെട്ടില്ല, അത്രമാത്രം" എന്നാണ് ഹസൻ തങ്ങൾ പ്രതികരിച്ചത്. ഹസൻ തങ്ങളുടെ ഈ നയത്തെ അന്ന് ഹുസൈൻ തങ്ങൾ പിന്തുണച്ചതായിരുന്നു . ഇരുവരോടും ഇക്കാരണത്താൽ കൂഫക്കാർക്കു കഠിനമായ പകയുണ്ടായിരുന്നു. യസീദിനെതിരെയുള്ള അവരുടെ അരങ്ങേറ്റത്തിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് തുടങ്ങിയവർ വലിയ വിശ്വാസം കല്പിക്കാതിരുന്നത് അതുകൊണ്ടാണ്.അല്ലാഹുവിന്റെ അചഞ്ചലമായ വിധിയെന്നേ പറയാവൂ, ഹുസൈൻ തങ്ങൾ പുറപ്പെടാൻ തന്നെ തീരുമാനിച്ചു.യാത്രക്കുള്ള ഒരുക്ക സമയത്തും പുറപ്പെടാൻ നേരവും കാരണവന്മാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകരുതെന്ന അഭ്യർഥനയും സ്വീകാര്യമായില്ല.സ്ത്രീകളും കുട്ടികളുമടക്കം 72 പേരുമായി ഹുസൈൻ തങ്ങൾ പുറപ്പെട്ടു. മക്ക, മദീന പ്രദേശത്തു നിന്നോ പോകുന്ന വഴിയിലോ ഉന്നതന്മാരോ അല്ലാത്തവരോ ആയ ഒരാളും അദ്ദേഹത്തെ അനുഗമിച്ചില്ല. 
തത്സമയം കൂഫയിലെ സ്ഥിതിഗതികൾ ആകെ തകിടം മറിഞ്ഞിരുന്നു. നേരത്തെ പിന്തുണ പ്രഖ്യാപിച്ചെത്തിയവരെല്ലാം ക്രമേണ പിന്മാറുകയും ഇബ്നു അഖീൽ ഒറ്റപ്പെടുകയും ചെയ്തു. രാഷ്ടീയ അട്ടിമറിക്ക് ആളെക്കൂട്ടാൻ വന്ന ഇബ്നു അഖീലിനെ സൈന്യം പിടികൂടി വധിച്ചു. വധിക്കപ്പെടുന്നതിന് മുമ്പ്, തിരിച്ചു പോകാനുള്ള ഒരു സന്ദേശം ഹുസൈൻ തങ്ങൾക്ക് , തന്നെ അറസ്റ്റ് ചെയ്ത ഇബ്നുൽ അശ് അസിന്റെ അനുവാദത്തോടെ , ഇബ്നുൽ അഖീൽ അയച്ചു . കൂഫക്കാരുടെ ചതിയും തന്റെ അപകടാവസ്ഥയും അതിൽ വ്യക്തമാക്കിയിരുന്നു.കൂഫയിലെത്താൻ നാല് രാത്രിയുടെ വഴിദൂരം അകലെയുള്ള സുബാലയിൽ വെച്ച് ആ എഴുത്ത് ഹുസൈൻ തങ്ങൾ കൈപറ്റി. പക്ഷെ, അദ്ദേഹo വിധിപോലെ വരട്ടെയെന്നു പറഞ്ഞു യാത്ര തുടർന്നു.സഫ്ഫാനിലെത്തിയപ്പോൾ കണ്ടുമുട്ടിയ പ്രസിദ്ധ കവി ഫറസ്ദഖ് തങ്ങളെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു.പക്ഷെ,.... ……..

തുടരും

(ചർച്ച പരാമൃഷ്ട വിഷയങ്ങൾ മാത്രം .)

2015 ജൂലൈ 25, ശനിയാഴ്‌ച

ഉപ്പയും ഉമ്മയും

ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും.

ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ നമ്മെ സ്‌നേഹിക്കാന്‍ തുടങ്ങിയത് നാം ആരൊക്കെയോ ആയതിനു ശേഷമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിനും മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍ രണ്ടാളും......

വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി. 

ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്'' (യാ ഇലാഹി). പുരസ്‌കാരങ്ങള്‍ നിരവധി വന്നുചേരുകയും നേട്ടങ്ങളുടെയും പ്രശസ്തിയുടെയുംനടുവില്‍ കഴിയുകയും ചെയ്ത ബഷീര്‍ പക്ഷേ, ഏറ്റം ഹൃദ്യമായ ആനന്ദമായി ഓര്‍മിച്ചെടുത്തത് എന്താണെന്ന് നോക്കൂ. അതാണു പിതാവ്...... 

ഉമ്മയ്ക്ക് അറിയുന്ന പോലെ മറ്റൊരാള്‍ക്ക് നമ്മെയറിയില്ല. ഇഷ്ടവും അനിഷ്ടവും അനക്കവും ഇണക്കവുമെല്ലാം ഉമ്മയ്ക്കറിയാം. മറ്റാരേക്കാളും ഉമ്മ നമ്മുടെ കൂടെയുണ്ട്. ഉള്ളു നൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുതല്‍ ഒപ്പമുണ്ട്. ഉമ്മയെ നഷ്ടമാകുമ്പോള്‍ അതെല്ലാമാണ് നഷ്ടമാകുന്നത്. വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായകൂട്ടിരിക്കല്‍, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്, ആ ഉമ്മയോളം വരില്ല മറ്റൊന്നും...... ഉമ്മ തൊടുമ്പോള്‍

വീട്ടില്‍ പരീക്ഷിച്ച ഒരു കാര്യം പറയട്ടെ, ഉറങ്ങാനൊരുങ്ങും മുമ്പ് ഉമ്മക്കും ഉപ്പക്കും സലാം കൊടുത്ത് ഒരു മുത്തം നല്‍കാന്‍ മോനോട് പറയും. കുറച്ച് ദിവസമേ അങ്ങനെ പറഞ്ഞുകൊടുക്കേണ്ടി വന്നുള്ളൂ, പിന്നെയവന്‍ അതൊരു ശീലമാക്കി. ഉമ്മയും ഉപ്പയും ആ‘പൊന്നുമ്മ കാത്തിരിക്കും.
വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആ രംഗം കാണുമ്പോള്‍. അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്ന് അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ. നമുക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍.

മഹാപണ്ഡിതന്‍ ഇമാം റാസിയുടെ ഒരു സംഭവമുണ്ട്;
പിതാവിന്റെ സ്വത്ത് വീതിക്കുമ്പോള്‍ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് വേണമെന്ന് തര്‍ക്കിച്ചു. തനിക്കിഷ്ടമുള്ളത് ഇമാം പറഞ്ഞതിങ്ങനെ: ''എനിക്ക് ഉമ്മയെ മതി, ദയവ് ചെയ്ത് നിങ്ങളെനിക്ക് ഉമ്മയെ തരണം. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ..''

.....! പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു.

നമുക്ക് ജന്മം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റിവളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് ഉമ്മയും ഉപ്പയും. അവരുടെ തണലിനും തലോടലിനുമൊപ്പം നില്‍ക്കേണ്ടവരാണ് മക്കള്‍. വല്ല്യുമ്മയുടെ കഥകള്‍ കേട്ടും വല്ല്യുപ്പയുടെ സ്‌നേഹലാളനകള്‍ നുകര്‍ന്നും നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ.....