2014 സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഉള്‌ഹിയ്യത്തിന്റെ ഇറച്ചി മറ്റു മതസ്ഥർക്ക്‌ കൊടുക്കാൻ പറ്റുമോ?

ഉള്‌ഹിയ്യത്തിന്റെ ഒരംശവും വേവിക്കാതെയും വേവിക്കാതെയും കറിയായും അല്ലാതെയും കൊടുക്കാൻ പാടില്ല.

      പലരും ഇത്‌ പോലുള്ള ഇസ്ലാമിന്റെ നിയമങ്ങൾ പലപ്പായും പാലിക്കാറില്ല കാരണം അവർ നമ്മളെക്കുറിച്ചെന്തു വിചാരിക്കും നമുക്ക്‌ മത സൗഹാർദ്ധമല്ലെ വേണ്ടത്‌ എന്നൊക്കെയുള്ള ചിന്തകളാണ്‌ ഈ നിയമങ്ങൾ പാലിക്കാതിരിക്കാൻ അവർക്ക്‌ തടസ്സമാകുന്നത്‌.

            എന്നാൽ, നിങ്ങൾ അമുസ്ലിംകളെ നൊക്കുക. “മതത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നത്‌ ഇതര മതസ്ഥരോടുള്ള വെറുപ്പോ വിരോധമോ കൊണ്ടല്ല. ശബരിമലയിൽ പോകാൻ തീരുമാനിച്ച്‌ കറുത്ത തുണിയും മാലയും രുദ്രാക്ഷവും ധരിച്ചവർ മുസ്ലിം വീടുകളിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ ഭക്ഷണം കഴിക്കാത്തത്‌ മതത്തോടുള്ള വെറുപ്പോ വിരോധമോ കൊണ്ടല്ല” (ആട്ടീരി തങ്ങൾ) .

           മതം പണയം വെച്ചുള്ള മത സൗഹാർദ്ധം ഇസ്ലാം അനുവദിക്കുന്നില്ല നേരെ മറിച്ച്‌ അവരുമായി  നല്ല സൗഹൃദം കാത്ത്‌ സൂക്ഷിക്കുക.   ദേവാലയങ്ങൾക്ക്‌ നേരെയോ മറ്റോ   അക്രമം നടത്താതിരിക്കുക .

2014 സെപ്റ്റംബർ 27, ശനിയാഴ്‌ച

സ്ത്രീധനം നമുക്ക്‌ വേണ്ടേ വേണ്ട!

'ഉപ്പാ .. ഇങ്ങള് പോയി വരുമ്പോ ഇന്‍റെ ഫോണിനു ഒരു കവർ വേടിച്ചു വരീം "

'"ഇന്‍റെ മോളാ .. ഓൾടെ നിക്കാഹ് ഉറപ്പിച്ചിരിക്കാ ..അതിന്റെ സന്തോഷത്തിലാ ഓള്. "

"ഓള് മാത്രല്ലാട്ടോ ഞങ്ങളെല്ലാവരും. രണ്ടാഴ്ചകൂടി കഴിഞ്ഞാ പടച്ചോന്‍റെ സഹായം ഉണ്ടായാൽ ഓൾടെ കല്യാണം നടക്കും . "

ഓൾടെ പുതിയാപ്ല ചെക്കൻ ഇന്നലെ ഒള്‍ക്കൊരു മൊബൈൽ ഫോണ് കൊടുന്നു കൊടുത്തു . അതിന്റെ കവറാ ഒള് വാങ്ങാൻ പറഞ്ഞത് ."

"ഇതാ ഉപ്പാ ..ഈ കടലാസ് മൊബൈൽ കടയിൽ കാണിച്ചു കൊടുത്താ മതി .അവർ ഇതിനു യോജിച്ച കവർ തരും "

"അവൾ എന്തോ കുത്തി കുറിച്ചൊരു കടലാസ് ഇന്റെ കയ്യിൽ തന്നു . ഞാൻ അതും പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങി."

"പാവം അവൾക്കറിയില്ലാലോ ഞാൻ പോവുന്നത് ഓൾടെ കല്യാണത്തിനുള്ള സ്ത്രീധനത്തിന് നാട്ടുകാരുടെ മുന്നിൽ കൈ നീട്ടാൻ പോവുകയാണെന്ന് ."

" ഇന്‍റെ കുട്ടി ഇത്തിരി നിറംകുറവാണ്. അതോണ്ടായിരിക്കാം ഓൾക്ക് കല്യാണങ്ങൾ ഒന്നും വന്നിരുന്നില്ല. .ഇനി വന്നവരാകട്ടെ ഓരോ കുറ്റങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും . "

"ഇന്‍റെ കുട്ടിയുടെ മുഖം കാണുമ്പോ ഇന്‍റെ ഉള്ളിൽ തീയ്യായിരുന്നു . ഓൾടെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരികൾക്കല്ലാം കല്യാണം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളായി .

അപ്പഴാ ബ്രോക്കർ കുഞ്ഞാണി ഇങ്ങനെയൊരു ആലോചനയുമായി വന്നത് . അവർക്ക് അൽഹംദു ലില്ലാഹ് കുട്ടിയെ ഇഷ്ട്ടായി .

പക്ഷേ.. അവര് 40 പവൻ പണ്ടവും 1 ലക്ഷം ഉറുപ്പിക സ്ത്രീധനവും വേണം എന്നാ പറയുന്നത് . എന്നെ കൊണ്ട് അതിനൊന്നും കഴിയില്ല എന്ന് പറയാൻ എനിക്ക് തോന്നിയെങ്കിലും എന്‍റെ കുട്ടിയെ ഓർത്തപ്പോ ഞാനതങ്ങ് സമ്മതിച്ചു .

ഇരിക്കിണ വീടും പറമ്പും വിറ്റു. അതോണ്ട് സ്വർണം വാങ്ങാനുളളതെ ആയൊള്ളൂ .. ഇനി സ്ത്രീധനം കൊടുക്കാനുള്ളതും കല്യാണ ചിലവിനുള്ളതും കൂടെ കിട്ടണം.

ഇക്ക് പണിക്കൊന്നും പോവാൻ വയ്യാ.. ശ്വാസം മുട്ടലാ .പണിക്ക് പോവാന്ന് വെച്ചാലും ആരും പണിക്ക് വിളിക്കൂല. ഈ വയ്യാത്ത കിളവനെ ആർക്ക് വേണം .

നാട്ടിലുള്ള ഒരു ഹാജിയാര് ഉണ്ട് .അയാളിലായിരുന്നു ഇന്റെ പ്രതീക്ഷ . പക്ഷേ അയാള് തന്നതാ 100 രൂപ .എന്നാലും അൽഹംദു ലില്ലാഹ് കിട്ടിയത് ആയി.

നേരം വെളുത്ത് ഈ നേരത്തിനുള്ളിൽ കുറെ വീടുകളിൽ കയറി ഇറങ്ങി . ആകെ കിട്ടയത് 950 രൂപ . ഒരു തുള്ളി വെളളം ഇത് വരെ കുടിച്ചിട്ടില്ല .

ഇനിപ്പോ എന്തായാലും വീട്ടിലേക്ക് തിരിച്ചു പോവാ..ഇനി നാളെ ഇറങ്ങാ എന്ന് കരുതി പോവാൻ നിക്കുമ്പോഴാ മോള് വാങ്ങാൻ പറഞ്ഞ ഫോണ്‍ കവറിന്‍റെ കാര്യം ഓര്‍മ്മ വന്നത് . എന്തായാലും അതി വാങ്ങാം എന്ന് കരുതീട്ടാ ഞാൻ ഈ കടയിൽ കയറിയത് .

ഇന്നാ..... ഈ കടലാസിൽ എഴുതീട്ടുണ്ട് .അതിനനുസരിച്ച ഒരു കവർ ഇങ്ങട് തന്നാ കാക്കാന്‍റെ കുട്ടി .

ആ.. അത് മതി . അത് ഓൾക്ക് ഇഷ്ട്ടാവും .

ഇന്നാ ഞാൻ ഇറങ്ങാട്ടോ..കല്യാണത്തിനു വരണം..ഇന്‍റെ ഫോണ്‍ നമ്പർ എഴുതി എടുത്തോ..വഴി മാറിപ്പോകരുത് . സംശയം തോന്നിയാ അപ്പോ വിളിച്ചോ .

ഇന്നാ ശരി .അസ്സലാമു അലൈക്കും .

"ഇനിയുള്ളത് ഞാൻ പറയാം.. ഞാൻ എന്ന് പറഞ്ഞാൽ ഈ ഞാൻ തന്നെ...

"ഞാൻ നാട്ടിൽ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന സമയം . ഒരു ദിവസം വൈകുന്നേരം ഒരു പ്രായമായ മനുഷ്യൻ കടയിൽ കയറി വന്നു .

അയാളുടെ മുഖം കണ്ടാൽ അറിയാം അയാള് ക്ഷീണിതനാണ് .വല്ലാതെ കിതക്കുന്നുമുണ്ട്. കയ്യിൽ മുഷിഞ്ഞു തുടങ്ങിയ ഒരു വെള്ള കടലാസും .
ഇരിക്കാൻ ഒരു കസേര ഇട്ട് കൊടുത്ത് അയാളോട് ഇരിക്കാൻ പറഞ്ഞു . കിതപ്പ് മാറാത്തത് കണ്ടപ്പോ ഞാൻ അയാളോട് എന്തിനാ വന്നിരിക്കുന്നത്. എന്താ ഇങ്ങനെ കിതക്കുന്നത് എന്നൊക്കെ ചോദിച്ചു.

ആ കിതപ്പ് വിടാതെ തന്നെ എന്നോട് പറഞ്ഞ കാര്യങ്ങളാണ് നമ്മൾ മുകളിൽ വായിച്ചത് .
അങ്ങനെ അദ്ധേഹം പറഞ്ഞ ആ ദിവസം ആ കല്യാണത്തിൽ പങ്കെടുക്കാനായി ഞാൻ പുറപ്പെട്ടു . അദ്ധേഹം പറഞ്ഞു തന്ന വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു .

ഒടുവിൽ അദ്ധേഹം പറഞ്ഞപോലെ ഈട് വഴികൾ കുറെ ഉള്ളത് കാരണം എനിക്ക് വഴി തെറ്റി . അങ്ങനെ ഞാൻ വഴി ചോദിക്കാനായി അയാൾക്ക് വിളിച്ചു .
രണ്ടു മൂന്ന് തവണ ഫോണ്‍ റിംഗ് ചെയ്തതിനു ശേഷം അദ്ധേഹം ഫോണെടുത്തു . അങ്ങേ തലക്കൽ നിന്നും ഒരു വിറയാർന്ന ശബ്ദം ഞാൻ കേട്ടു.

"ഹലോ "

" ഹലോ .. ആ... ഇക്കാ ഇത് ഞാനാണ്. മൊബൈൽ ഷോപ്പിലുള... ഞാൻ വഴി അറിയാൻ വേണ്ടി വിളിച്ചതാ .."

മറുപടി ഒന്നും കേൾക്കുന്നില്ലാ..

"ഹലോ ..?"

ഇല്ലാ മറുപടി ഇല്ലാ.. അപ്പുറത്ത് നിന്നെവിടുന്നോ ഒരു കോഴി കൂവുന്ന ശബ്ദം കേൾക്കുന്നുണ്ട്..

"ഹലോ ..ഇക്കാ കേൾക്കുന്നില്ലേ.?"

അതിന് മറുപടിയായി ഞാൻ കേട്ടത് ഒരു തേങ്ങലായിരുന്നു.
തേങ്ങൽ കരച്ചിലിലേക്ക് വഴി മാറി . അതെ അദ്ധേഹം അപ്പുറത്ത് നിന്നും കരയുകയാണ് .

" എന്താ ഇക്കാ ..എന്താ പറ്റിയത് ..? "

ഒരുവിദത്തിൽ കരച്ചിൽ അടക്കിപിടിച്ചു അയാൾ എന്നോട് ഉറക്കെ പറഞ്ഞു .

"മോനിപ്പോ ഇങ്ങോട്ട് വരണ്ടാ .. ഇവിടെ ഇന്ന് കല്യാണം ഇല്ലാ .."

അയാൾ വീണ്ടും കരയാൻ തുടങ്ങി .

" എന്താ ഇക്കാ എന്താ ഉണ്ടായേ ..?"

കുറച്ചു സമയം ആ കരച്ചിൽ നീണ്ടു നിന്നു. ശേഷം അയാൾ സാവദാനം പറഞ്ഞു തുടങ്ങി .

"കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തുക ഇക്ക് കൊടുക്കാൻ കഴിഞ്ഞില്ല . ഇന്നേ കൊണ്ട് കൂട്ടീട്ട് കൂടിയില്ല .

മിനിയാന്ന് ആയിരുന്നു കൊടുക്കാമെന്നു പറഞ്ഞ അവസാന ദിവസം . അതിന് എനിക്ക് കഴിഞ്ഞില്ലന്ന് കണ്ടപ്പോ അവരതു മുടക്കി "

അദ്ധേഹം അത് പറഞ്ഞു മുഴുവനാക്കും മുൻപേ എന്റെ ഫോണിലെ പൈസ തീർന്നു.

അവിടുന്ന് വണ്ടി തിരിച്ച് വീട്ടിലേക്ക് മടങ്ങും നേരം ഞാൻ ഉറപ്പിച്ചു . സ്ത്രീധനം.. അത് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല .

ഒന്ന് ഓർത്തു നോക്കൂ... നമ്മൾ കെട്ടുന്ന പെണ്ണിന്റെ വീട്ടുകാരെ കണ്ണുനീരു കുടിപ്പിച്ച് വാങ്ങിയ സ്ത്രീധനവും തിന്ന് ആ വീട്ടിലേക്ക് തെന്നെ നമ്മൾ കയറി ചെല്ലുന്ന സമയത്ത് അവർക്ക് മുന്നിൽ നമുക്കുളള വില എന്തായിരിക്കുമെന്ന്....
��

കടപ്പാട് :- പേരറിയാത്ത ആ സുഹ്രുത്തിന്
deiragroup@gmail.com

2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

ഇങ്ങള്‍ എന്താ കാന്തപുരത്തെ വെറുക്കാത്തത്...?

ഇങ്ങള്‍ എന്താ കാന്തപുരത്തെ വെറുക്കാത്തത്...? ______________________________ അന്‍സാര്‍ നിലമ്പൂര്‍ എഴുതുന്നു....... എന്‍റെ വളരെ നിഷ്കളങ്കനായ ഒരു എഫ്ബി കൂട്ടുകാരന്‍ എന്നോട് കഴിഞ്ഞൊരു ദിവസം ചാറ്റിലൂടെ ചോദിച്ച ചോദ്യമാണിത്. ചോദ്യം കേട്ടപ്പോള്‍ ശൈഖ് അബൂബക്കര്‍ കാന്തപുരം മുസ്ലിയാരോട് വിദ്വേഷം വെച്ചാല്‍ മാത്രമെ കേരള മുസ്ലിം സമൂഹത്തില്‍ സ്ഥാനമുള്ളൂ എന്ന് തോന്നിപ്പോയി. അങ്ങനെയാണെങ്കില്‍ എനിക്ക് ശൈഖ് കാന്തപുരം അവര്‍കളോട് വിദ്വേഷമുള്ളവരെ അംഗീകരിക്കാന്‍ തോന്നുന്നില്ല. ഒറിജിനല്‍ ഇബലീസിനോടുള്ള മനസ്ഥിതിയാണ് ചിലര്‍ക്ക് ശൈഖ് കാന്തപുരത്തോട്‌ ഉള്ളത് എന്ന് ഈയുള്ളവന് നേരിട്ട് അനുഭവമുണ്ട്. അവരോടൊക്കെ സഹതാപം തോന്നുന്നു. ഈയുള്ളവന്‍ ശൈഖ് കാന്തപുരം മുസ്ലിയാരുടെ ശിഷ്യനോ അനുയായിയോ സഹപ്രവര്‍ത്തകനോ അല്ലെന്ന് എഫ്ബീലെ എന്‍റെ ലിസ്റ്റിലുള്ള ഇത് വായിക്കുന്ന എന്‍റെ നാട്ടുകാരായ കൂട്ടുകാര്‍ക്കെല്ലാം അറിയുമല്ലോ. അതുകൊണ്ടാണ് ഞാന്‍ അദ്ധേഹത്തെ വെള്ള പൂശാന്‍ നോക്കുന്നത് എന്ന് പറഞ്ഞു ന്യായീകരിക്കരുത്...പ്ലീസ്. ഒരു മനുഷ്യനോടു വിദ്വേഷം വെച്ച് നടക്കുന്നത് മനസ്സില്‍ നെഗറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കാര്യമാണ് . വിദ്വേഷം , വെറുപ്പ്, കോപം, വൈരാഗ്യം, അമര്‍ഷം ...ഇത്യാദി മനുഷ്യ സ്വഭാവങ്ങള്‍ ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ നമ്മില്‍ നിന്ന് ഇസ്ലാം ആവശ്യപ്പെടുന്നുവെങ്കിലും കഴിവതും അവ ഒഴിവാക്കാന്‍ തന്നെയാണ് ഇസ്ലാമിന്‍റെ ആഹ്വാനം. അതിനൊരു കാരണം അവ ഉല്‍പാദിപ്പിക്കുന്ന നെഗറ്റീവ് എനര്‍ജി നമ്മുടെ മനസ്സിനെ സത്യത്തോടും നീതിയോടുമൊപ്പം നില്‍ക്കുന്നതില്‍ നിന്നും തടയുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഒരു ജനതയോടുള്ള വിദ്വേഷം അവരോടു നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌ എന്ന് പറഞ്ഞത്. (5:8). ഈ കാര്യം മനസിരുത്തി ചിന്തിച്ചാല്‍ വമ്പിച്ച വിദ്വേഷം കൊണ്ടാണ് ശൈഖ് കാന്തപുരം വല്ല നന്മയും ചെയ്‌താല്‍ അത് കണ്ടില്ലെന്നു നടിക്കാനും അദ്ധേഹത്തില്‍ നിന്ന് വല്ല വീഴ്ചയും സംഭവിച്ചു എന്ന് തോന്നിയാല്‍ അത് പെരുപ്പിച്ചു കാണിച്ചു പ്രചാരണവും കുപ്രചാരണവുമെല്ലാം ഒരുമിച്ചു നടത്താനും ചിലര്‍ക്ക് തോന്നുന്നത്. മനസ്സില്‍ നിന്ന് വിദ്വേഷം എടുത്തു കളഞ്ഞാല്‍ ഒരു മനുഷ്യന്‍ നന്മ ചെയ്യുമ്പോള്‍ അയാളെ ഇഷ്ടപ്പെടാനും തിന്‍മ ചെയ്യുമ്പോള്‍ ആ തിന്മയോട്‌ അനിഷ്ടം ഉണ്ടാകാനും കഴിയും. ശഹാദത് കലിമകള്‍ അംഗീകരിച്ചു അഞ്ചു നേരം നമസ്കരിച്ചു നടക്കുന്ന ഒരു മുസ്ലിമിനോടും ആത്യന്തികമായ വെറുപ്പും വിദ്വേഷവും പുലര്‍ത്താന്‍ ഇസ്ലാം എവിടെയും പറഞ്ഞിട്ടില്ല എന്നാണു എനിക്ക് മനസിലാകുന്നത് . സ്വന്തം ഭാര്യമാരില്‍ വെറുക്കുന്ന വല്ല കാര്യവും കണ്ടാല്‍ അപ്പാടെ അവരെ വെറുക്കേണ്ടതില്ല അവരില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കുറെ കാര്യങ്ങളും ഉണ്ടാകുമല്ലോ എന്ന് പറയുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഉണ്ട്. ഈ നിലപാട് മുസ്ലിമിനൊരു മാര്‍ഗ ദര്‍ശനമാണ്. മുസ്ലിമായ ഒരു മനുഷ്യനോടും ആത്യന്തികമായ വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തേണ്ട ഒരു ആവശ്യവും മുസ്ലിമിനില്ല. ഏതൊരു മുസ്ലിമിലും ചല ദോഷങ്ങള്‍ ഉണ്ടാകുമെങ്കിലും അതിന്റെ ഡസന്‍ ഇരട്ടി ഗുണങ്ങളും അവനില്‍ ഉണ്ടാകും. ഇത് മനുഷ്യന്‍റെ മാത്രം പ്രത്യേകതയല്ല. അല്ലാഹു സൃഷ്ടിച്ച സകല സൃഷ്ടികള്‍ക്കും ഗുണവശവും ദോഷ വശവും ഉണ്ടെന്നു അല്ലാഹു തന്നെ സൂറ അല്‍ ഫലഖില്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ നന്‍മ ചെയ്‌താല്‍ അംഗീകരിക്കലും തിന്മ ചെയ്‌താല്‍ ഗുണ കാംക്ഷയോടെ അയാളെ ഉപദേശിക്കലുമാണ് ഈയുള്ളവന്‍ പഠിച്ച ഇസ്ലാമിലുള്ളത്. ചിലരുടെ സംസാരം കേട്ടാല്‍ ശൈഖ് കാന്തപുരം മുസ്ലിയാരോട് അമര്‍ഷം തന്നെ വെച്ച് കൊണ്ടിരിക്കല്‍ വലിയ അമല് സ്വാലിഹത് ആണെന്ന് തോന്നിപ്പോകുന്നു. അങ്ങനെ മുസ്ലിമിനെ പരിപൂര്‍ണ്ണമായി വെറുക്കല്‍ എന്നൊരു അമല് സ്വാലിഹത് അല്ലാഹു ഇസ്ലാമില്‍ നിശ്ചയിച്ചിട്ടില്ല. ജൂതരിലെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും നശിപ്പിക്കണം എന്ന് കരുതിയവരോട് നബി(സ)ക്കും സ്വഹാബികള്‍ക്കും ഇഷ്ടമില്ലായിരുന്നു എന്ന് ഉറപ്പാണല്ലോ. അതുകരുതി സകല ജൂതരെയും വെറുക്കണം എന്ന് അല്ലാഹു എവിടെയും പഠിപ്പിച്ചില്ല. നേരെ തിരിച്ചാണ് അല്ലാഹു പറഞ്ഞത്. ചില ജൂത ക്രിസ്ത്യാനികളെ കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക. "അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്‌. രാത്രി സമയങ്ങളില്‍ സുജൂദില്‍ ഏര്‍പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സദാചാരം കല്‍പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു. അവര്‍ ഏതൊരു നല്ലകാര്യം ചെയ്താലും അതിന്‍റെ പ്രതിഫലം അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിവുള്ളവാനാകുന്നു. (ഖുര്‍ആന്‍: 3: 113,114, 115) ബുദ്ധിയുള്ളവര്‍ക്ക് കാര്യം മനസിലായിരിക്കും. ഇല്ലെങ്കില്‍ ചിന്തിച്ചാല്‍ മനസിലാക്കാം. ഒരു മുസ്ലിമിനോടും ആത്യന്തിക വെറുപ്പ്‌ എന്ന ഒന്ന് ഇസ്ലാമില്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത് സത്യം മുറുകെ പിടിക്കുന്നവരുടെ ലക്ഷണവുമല്ല. സത്യം മുറുകെ പിടിക്കണം എന്ന താല്പര്യമുള്ളവര്‍ സത്യം മാത്രമെ കാണൂ. വ്യക്തികളെ കാണില്ല. ഒരാള്‍ സത്യം പറയുമ്പോള്‍ അംഗീകരിക്കാനും അസത്യം പറയുമ്പോള്‍ അംഗീകരിക്കാതെ ഇരിക്കാനും സത്യത്തിന്‍റെ കക്ഷിക്കാര്‍ക്ക് മടിയുണ്ടാകില്ല. ഇതിനു പകരം ഒരാള്‍ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും അംഗീകരിക്കില്ല അയാളുടെ ദോഷം മാത്രമെ കാണൂ എന്ന സ്വഭാവക്കാരെയാണ് ദോഷൈക ദൃക്കുകള്‍ എന്ന് വിളിക്കുന്നത്‌. അതൊരു തരം വര്‍ഗീയ സ്വഭാവമാണ് എന്ന് പറയേണ്ടതില്ലല്ലോ. എല്ലാറ്റിനും പുറമെ ഞാന്‍ എന്ന മനുഷ്യനില്‍ നിന്ന് തന്നെ നന്മയും തിന്മയും സംഭവിക്കുന്നു. ഞാന്‍ നന്മ മാത്രം സംഭവിക്കുന്ന മാലാഖയല്ല. ഞാന്‍ നന്‍മ ചെയ്യുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ഇഷ്ടപ്പെടുന്നു, എന്‍റെ ആ നന്മയെ ഇഷ്ടപ്പെടുന്നു. എന്നില്‍ നിന്ന് തിന്മ സംഭവിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ അനിഷ്ടം തോന്നുന്നു. ആ തിന്മയോടും അനിഷ്ടം തോന്നുന്നു. അപ്പോള്‍ എനിക്ക് എന്നോട് തന്നെ ഇഷ്ടവും അനിഷ്ടവുമുണ്ട്. ഈ നിലപാട് തന്നെയാണ് ശൈഖ് അബൂബക്കാര്‍ കാന്തപുരമാണെങ്കിലും ആരാണെങ്കിലും എന്നില്‍ നിന്ന് അര്‍ഹിക്കുന്നത്. അല്ലാഹുവാണ് മനസ്സിലെ ഇരുട്ടുകളെ നീക്കി അവിടെ പ്രകാശം നിറക്കുന്നത്. അല്ലാഹു നമ്മുടെ മനസുകളില്‍ നിന്ന് ഇരുട്ടുകളെ നീക്കി അതിനെ കൂടുതല്‍ കൂടുതല്‍ പ്രകാശ വല്‍ക്കരിക്കാന്‍ നമ്മെ സഹായിക്കട്ടെ... (ആമീന്‍) https://www.facebook.com/ShihabTanur313

2014 സെപ്റ്റംബർ 23, ചൊവ്വാഴ്ച

ഇങ്ങനെ ഉള്ള സമ്പവങ്ങൾക്ക്‌ കാരണക്കാർ നമ്മളും കൂടെയാണ്‌

             കൊല്ലം വിമല ഹൃദയ ഹൈസ്കൂളിൽ വിദ്ധ്യാർത്തിയെ ഫുൾ കൈ ഡ്രസ്സ്‌ ദരിച്ചതിന്ന് അദ്ദ്യാപികയുടെ മർദ്ധനം.

             ഈ അദ്ധ്യാപികയെ മാത്രം കുറ്റം പറയാനൊക്കില്ല നാമ്മളും കുറ്റക്കാരാണ്‌

            ഇത്‌ പോലുള്ള സമ്പവങ്ങൾ കേരളത്തിൽ തന്നെ മുമ്പും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇവിടെ എല്ലാം ഈ കുട്ടികൾ മാത്രമെ മാത്രമേ മുസ്ലിം വിദ്ധ്യാർത്ഥി ആയിട്ടുള്ളൂ എന്നൊരു ചോദ്യം അവിടെ ഉദിക്കുന്നുണ്ട്‌.

               അങ്ങനെ ആയിരിക്കില്ല. മുസ്ലിംകുട്ടികൾ വേരെയും കാണും അവൾ മാത്രമെ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ളൂ എന്നതാകും ശരി.

           അതെങ്ങനെ അങ്ങനെ വന്നു അതിനുത്തരവാദികൾനാമാണ്‌  ഇസ്ലാമിക ചിട്ടയിലുള്ള വസ്ത്ര ധാരണം എല്ലാവർക്കും ഭാതകമാണ്‌.

             ഫാഷന്റെയും മറ്റുമതങ്ങളിൽ നിന്ന് വന്ന് കൂടിയ അനാചാരങ്ങളും ചില ദൃശ്യമാധ്യമങ്ങളിലെ മുസ്ലിം റിപ്പോർട്ടർമ്മാരടക്കമുള്ളവരെയും മറ്റും ബാക്കിൂള്ള വിദ്ധ്യാർത്ഥികൾ പിൻപറ്റി എന്നതാണിവിടുത്തെ വിശയം.

              എല്ലാവരും അതെ പോലുള്ള വസ്ത്രം ധരിച്ചിരുന്നു വെങ്കിൽ അങ്ങനെ ഒരു വിഷയം അവിടെ ഉണ്ടാകില്ലായിരുന്നു.  ഇസ്ലാമിക വസ്ത്ര ധാരണം എല്ലാവരും ധരിക്കുക അല്ലാത്ത പക്ഷം ഇത്‌ ഇസ്ലാമിൽ നിർബന്ധമില്ലാത്തതാണെന്ന് മറ്റു മതക്കാർക്കിടയിൽ തെറ്റായ ധാരണ വളർത്തും. ആത്‌ വഴി ഇനിയും ഇത്‌ പോലുള്ള വിഷയങ്ങൾ ഉടലെടുക്കുകയും ചെയ്യും. രക്ഷിതാക്കൾ ഇസ്ലാമിക വസ്ത്രങ്ങൾ കുട്ടികൾക്ക്‌ വാങ്ങിക്കൊടുക്കുക അവർക്കത്‌ ധരിക്കാനുള്ള പ്രചോഹനം നൽകുക  എന്നതാണിതിനൊരു പരിഹാരം

            പിന്നെ ഇതു പോലെ വിവാദമാകുന്ന ഒരു വിശയമാണ്‌ ആൺകുട്ടികളുടെ തല മറക്കൽ അതും മറ്റുകുട്ടികൾ അത്‌ പിന്തുടരാത്തത്‌ കൊണ്ട്‌ വരുന്നതാണ്‌.

              നിങ്ങൾ കണ്ടിട്ടില്ലെ സിക്കുകാരെ അവർ ഒരിടത്തും അവരുടെ തലപ്പാവ്‌ ഊരി വെക്കാറില്ല. അവർ എത്ര വലിയ സ്ഥാനത്തെത്തിയാലും അവർക്കതൊരു കുറവായും തോന്നാറില്ല. അവരോടാരും അത്‌ ഊരി വെക്കാനും ആരും പറയാറില്ല. അത്‌ പോലെ നാമും ആവണം എങ്കിലെ മുസ്ലിംകൾക്ക്‌ ഒയിച്ചു കൂടാൻ പറ്റാത്തതാണ്‌ ഈ രീതി എന്ന് മറ്റുള്ളവർക്ക്‌ തോന്നൂ. ഈ വിഷയത്തിൽ നാം അവരെ കണ്ട്‌ പടിക്കേണ്ടിയിരിക്കുന്നു.

മുഹമ്മെദ്‌ ഷമീം അടിവാരം

മൃഗത്തേക്കാളും അദപ്പതിച്ച്‌ പോയിരിക്കുന്നു മനുഷ്യൻ

             ക്രൂര കൃത്യങ്ങളെ നാം പരിചയപ്പെടുത്തും മൃഗീയ പീഢനം എന്ന് എന്നാൽ ഈ അടുത്ത കാലത്ത്‌ ചിലയിടങ്ങളിൽ നിന്ന് വരുന്ന ന്യൂസുകൾ കേട്ടാൽ മൃഗങ്ങൾ പോലും നാണിച്ച്‌ തല താഴ്തും

              മൃഗങ്ങളായാലും മനുഷ്യരാകല്ലേ എന്ന് പറയേണ്ടിടത്തേക്കാണ്‌ കാലം നീങ്ങിക്കൊണ്ടിരിക്കുന്നത്‌

              മൃഗം ഒരിക്കലും സ്വന്തം വർഗ്ഗത്തിൽ പെട്ടതിനെ അല്ലാതെ ലൈങ്കികമായി ഉപയോഗിക്കാറില്ല എന്നാൽ മനുഷ്യർ കാമം തീർക്കാൻ മൃഗങ്ങളെ ഉപയോഗിക്കുന്ന അവസ്ഥ ഇതിലും നാണം കെട്ട ഏർപ്പാട്‌ വേറെന്തുണ്ട്‌. 

             ഇന്ന് (23/9/2014) ന്‌ വന്ന ഒരു ന്യൂസുണ്ട്‌ 4 പേർ ചേർന്ന് ഒരു വയസ്സുള്ള പശുക്കുട്ടിയെ ലൈങ്കികമായി ഉപയോഗിച്ചതിന്റെ ന്യൂസ്‌ ലിങ്ക്‌ താഴെ കൊടുക്കുന്നു.

 http://www.indiavisiontv.com/2014/09/23/355252.html 

             ഇങ്ങനെ ഉള്ള ക്രൂരതകൾകെല്ലാം കാരണം പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് വരുന്ന നീല ചിത്രങ്ങളാണ്‌. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച കേരളം പിശാജിന്റെ സ്വന്തം നാടായി മാറാതിരിക്കട്ടെ.

                             പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്ത്രീകൾ കൂടെ കൊണ്ട്‌ നടക്കുന്ന നാഴകളാണ്‌ രാത്രി ഇവരുടെ കിടപ്പറ പങ്കിടുന്നതും എന്നതും ഒരു നഗ്ന സത്യമാണ്‌ ആ അവസ്ഥയിലേക്ക്‌ കേരളവും മാറുകയാണോ....? 

                 എന്റെ അടുത്ത പ്രദേശത്ത്‌ ഇതു പോലെ ഒരു സമ്പവം നടന്നു ഒരു മഴക്കാല രാത്രി ഒരുവീട്ടിലെ ആലയിൽ നിന്ന് പശുവിന്റെ കരച്ചിൽ കേട്ട്‌ ആ വീട്ടുകാർ എഴുനേറ്റ്‌ നോക്കിയപ്പോൾ അവർ കണ്ടത്‌ വരിഞ്ഞ്‌ മുറുക്കി തെങ്ങിനോട്‌ ചെർത്ത്‌ കെട്ടിയിരിക്കുന്നു പശുവിനെ ആരെയും കണ്ടില്ല പിറ്റേന്ന് രാവിലെ നാട്ടിലാകെ ഈ ചർച്ചയായി ആരാണെന്നാർക്കുമറിയില്ല ഉച്ചയായപ്പോൾ അയല്വാസിയാ സ്ത്രീ വന്നു ചോദിച്ചു ഇന്നലെ എന്റെ ചേട്ടായിയുടെ കുട ഇവിടെ വെച്ച്‌ മറന്ന് പോയിരുന്നു അത്‌ കണ്ടിരുന്നോ?  ആലയിൽ നിന്ന് കുട കിട്ടി അതോടെ ആരായിരുന്നു വന്നതെന്ന് എല്ലാവർക്കും വ്യക്തമായി. 

                ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ നാമെന്തൊക്കെ വാർത്തകളാവും കേൾക്കേണ്ടിയിരിക്കുക

                 ഇസ്ലാമിൽ ഇതിലും വ്യക്തമായ നിയമങ്ങൾ പറയുന്നുണ്ട്‌ ഒരു നായയും ഒരു സ്ത്രീയും ബന്ദപ്പെട്ടു മനുഷ്യന്റെ ഉടലും നാഴയുടെ തലയുമായി ഒരു ജീവി പിറവിയെടുത്താൽ അവനെ തുടർന്ന് നിസ്കരിക്കാൻ പറ്റുമോ അവനെ തൊടാൻ പറ്റുമോ എന്നിങ്ങനെ തുടങ്ങിയുള്ള ചർച്ചകൾ കർമ്മശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌ ഫത്‌ഹുൽ മ്യൂീ നിൽ ആദ്യഭാഗത്ത്‌ ഇതു സമ്പന്തമായ ചർച്ചകൾ കാണാം              


മുഹമ്മെദ്‌ ഷമീം
  അടിവാരം

2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

ദാരിദ്ര്യത്തിൽ നിന്ന് നമുക്ക്‌ രക്ഷ നേടാം

ദാരിദ്ര്യത്തിൽ നിന്ന് നമുക്ക്‌ രക്ഷ നേടാം

            കുറച്ചു കാലം മുമ്പ്‌ വരെ നമ്മുടെ വീടുകളുടെ അകത്തളങ്ങൾ സമാധാന പൂരിധമായിരുന്നു. അന്ന് ഖുർ ആനിന്റെ വചനങ്ങളായിരുന്നു വീടുകളിലേക്ക്‌ നമ്മെ സ്വാഗതം ചെയ്തിരുന്നത്‌ കുട്ടികളും മുതിർന്നവരും മഗ്‌രിബ്‌ ഇഷാ ഇനിടയിൽ ഒരു പേജ്‌ ഖുർ ആനെങ്കിലും ഓതാത്തദിനങ്ങൾ വളരെ പരിമിതമായിരുന്നു. ഇന്നെല്ലാം മാറി ഖുർ ആൻ അളമാരകളിലെ കാഴ്ചവസ്തു മാത്രം അതിൽ പൊടികളും മറ്റും നിറഞ്ഞിട്ടുണ്ടാകും അപ്രതീക്ഷിതമായി ഒരു ഖുർ ആൻ ആവശ്യമായി വന്നാൽ അളമാറയിലോ പയന്തുണികളിലോ പൊടിയും പുകയും നിറഞ്ഞ ഖുർ ആൻ തുടച്ച്‌ വൃത്തിയാക്കുന്ന പണികളിലായിരിക്കും വീട്ടമ്മമാർ.              ഇന്ന് ഖുർ ആനിന്റെ സ്ഥാനത്ത്‌ നമ്മെ വീട്ടിലേക്ക്‌ വരവേൽക്കുന്നത്‌ അശ്ലീല ഗാന രങ്കങ്ങളും ചെകുടടുപ്പിക്കുന്ന വാദ്ധ്യോപകരണങ്ങളുടെ ശബ്ദകോലാഹലങ്ങളുമാണ്‌.  നിസ്കാരം സലാം വീട്ടാൻ സമയമില്ല ആ മുസല്ലയിൽ നിന്ന് തന്നെ തിരിഞ്ഞിരുന്ന് ടിവി കാണുന്ന അവസ്ഥയിലായി നാം.          അന്ന് സമാധാനമുണ്ടായിരുന്നു ഇന്ന് അതില്ല പണം പണ്ടത്തതിലും അതികം കിട്ടുന്നുണ്ട്‌ പക്ഷെ എവിടേയും കാണാനില്ല.           അന്യ രാജ്യങ്ങളിൽ എല്ല് മുറിയെ പണിയെടുക്കുന്ന പ്രിയതമന്‌ വേണ്ടി കണ്ണീരൊഴുക്കി അല്ലാഹുവിനോട്‌ സങ്കടം പറയാൻ സമയമില്ല.            കുറച്ചൊക്കെ ഇതിന്റെ ബവിശ്യത്തുക്കൾ എല്ലാവരും അനുഭവിച്ചില്ലേ ഇനി മതിയാക്കി വീണ്ടും ഖുർ ആനിനെയും മൗലിദുകളേയും റാതീബുകളെയും ഹദ്ധാദിനെയും  നമുക്ക്‌ തിരികെ കൊണ്ടു വരാം അതിലുണ്ട്‌ നമ്മുടെ വിശമതകൾക്കെല്ലാമുള്ള പ്രതിവിധി.           ബിസിനസ്‌ കാരനോ കൂലിപ്പണിക്കാരനോ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവനോ ആയിരിക്കാം  വീട്ടിൽ നിന്ന് ജോലിക്കിറങ്ങുമ്പോൾ(والضحا واليل اذا سجا)  വള്ളുഹാ വല്ലൈലി ഇദാ സചാ എന്ന സൂറത്ത്‌ ഒന്ന് ഓതാൻ തുടങ്ങാമ്മ് നമ്മുടെ ജോലിക്കെല്ലാം അല്ലാഹു ബറകത്ത്‌ പ്രധാനം ചെയ്യും. അല്ലാഹുവിന്റെ റസൂൽ (സ്വ)  തങ്ങൾക്ക്‌ ജിബ്‌രീൽ (അ) വഴുകി വിശമത്തിലിരിക്കുമ്പോൾ ശത്രുക്കൾ പരിഹസിച്ച സമയത്ത്‌ ‌ വിശമിച്ചിരിക്കുമ്പോൾ നബി (സ്വ) ക്ക്‌ സാന്തനമായി വന്നണഞ്ഞ സൂറത്താണ്‌‌.               വേറൊരു സൂറത്താണ്‌ അൽ വാകി അ(سورة الواقعة)  എന്നും വീടുകളിൽ പതിവാക്കിയാൽ ദാരിദ്ര്യം ആ വീട്ടിൽ വരികയില്ല പതിവാക്കുന്നവന്ന് കഷ്ടതകൾ ഉണ്ടാകില്ല ആരുടെ മുന്നിലും കൈ നീട്ടേണ്ട അവസ്ഥ അവനിൽ സംജാതമാകില്ല.                 ഇബ്‌നു മസ്‌ ഊദ്‌ (റ) വളരെ അവശനായി മരണത്തോടടുത്ത സമയം ഉസ്മാനുബ്‌നു അഫ്ഫാൻ (റ) സന്ദർശിക്കാനെത്തി ഉസ്മാൻ (റ)  ചോദിച്ചു താങ്കൾക്ക്‌ കുറച്ചു പണം ഞാൻ സ്വഹാബത്തിൽ നിന്നും പിരിച്ചു തരട്ടെയോ നിങ്ങൾ അതവാ ഈ ലോകത്തോട്‌ വിട പറഞ്ഞാൽ നിങ്ങളുടെ പിഞ്ചു കുട്ടികൾ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടും.  ഇത്‌ കേട്ടപ്പോൾ ഇബ്‌നു മസ്‌ ഊദ്‌ (റ)  പറഞ്ഞു എന്റെ മക്കൾ അങ്ങനെ ബുദ്ധിമുട്ടില്ല അവർക്കല്ലാഹു ദാരിദ്ര്യം കൊടുക്കില്ല. ഇത്‌ കേട്ടപ്പോൾ ഉസ്മാൻ (റ) ചോദിച്ചു എന്താണ്‌ നിങ്ങളങ്ങനെ പറയാൻ കാരണൻ ഇബ്നു മസ്‌ ഊദ്‌ (റ) മറുപടി നൽകി എന്റെ മക്കൾ എന്നും പതിവായി വാകി അ (سورة الواقعة) സൂറത്ത്‌ പതിവാക്കുന്നവരാണ്‌.

by muhammed shameem adivaram