2016 ജൂൺ 10, വെള്ളിയാഴ്‌ച

*തറാവീഹ് നിസ്കാരത്തിന്‍റെ ഓരോ ദിവസത്തേയും പ്രതിഫലങ്ങള്‍*

*രാവ്-1*
ഉമ്മതന്നെ പ്രസവിച്ച ദിവസംപോലെ പാപമുക്തനാകും.

*രാവ്-2*
തന്‍റെ മുഅ്മിനീങ്ങളായ മാതാപിതാക്കള്‍ക്ക് പൊറുത്ത് കൊടുക്കും.

*രാവ്-3*
തന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് തന്നിരിക്കുന്നു എന്ന് അര്‍ശിന്‍റെ താഴെനിന്നുംഒരുമലക്ക് വിളിച്ച് പറയും

*രാവ്-4*
തൗറാത്ത്, ഇന്‍ജീല്‍,സബൂര്‍,ഖൂര്‍ആന്‍ ഇവഓതിയതിന് തുല്യമായ പ്രതിഫലം.

*രാവ്-5* മസ്ജിദുല്‍ഹറാം,മസ്ജിദുന്നബവി,മസ്ജിദുല്‍ അഖ്സ ഇവയില്‍നിസ്കരിച്ച പ്രതിഫലം

*രാവ്-6*
ബയ്തുല്‍ മഅ്മൂര്‍ തവാഫ് ചെയ്ത പ്രതിഫലവും സകല കല്ലുകളും മണ്‍തരികളുംഅവന് പൊറുക്കലിനെതേടുകയും ചെയ്യും.

*രാവ്-7*
ഫിര്‍ഔന്‍, ഹാമാന്‍ എന്നിവര്‍ക്കെതിരെ മൂസനബി(അ) ക്കൊപ്പംസഹായിച്ച പ്രതിഫലം.

*രാവ്-8*
ഇബ്റാഹീം നബി(അ) ക്ക് കൊടുത്ത പ്രതിഫലം.

*രാവ്-9*
ഒരു പ്രവാചകന്‍
ഇബാദത്ത് ചെയ്ത പ്രതിഫലം.

*രാവ്-10*
ഇരുലോക നന്‍മകള്‍ അല്ലാഹുനല്‍കും

*രാവ്-11*
പ്രസവിക്കപ്പെട്ടദിവസം പോലെ പാപമുക്തനായി ദുനിയാവില്‍നിന്ന് പുറപ്പെടും(മരണപ്പെടും).

*രാവ്-12*
പൂര്‍ണ ച(ന്തന്‍ (പകാശിക്കുന്നത് പോലെയുളള മുഖവുമായി ഖിയാമും നാളില്‍ അവന്‍ വെരും.

*രാവ്-13*
തെററുകളില്‍നിന്നും നിര്‍ഭയനായിഖിയാമും നാളില്‍ അവന്‍ വെരും.

*രാവ്-14*
അവന്‍തറാവീഹ് നിസ്കരിച്ചിരിക്കുന്നു എന്ന് മലക്കുകള്‍ സാക്ഷം വഹിക്കുകയും അതുകാരണമായി അവനെ വിചാരണ ചെയ്യുകയുമില്ല.

*രാവ്-15*
മലക്കുകള്‍ അവന് റഹ്മത്തിനെ തേടും

*രാവ്-16*
നരകമോചനവും സ്വര്‍ഗ(പവേശനവും അല്ലാഹു രേഖപ്പെടുത്തും

*രാവ്-17*
അമ്പിയാക്കളുടേതിന് തുല്യമായ (പതിഫലം

*രാവ്-18*
അല്ലാഹുവിന്‍റെ അടിമേ.... നിനക്കും നിന്‍റെ മാതാപിതാക്കള്‍ക്കും അല്ലാഹു ത്യപ്തി പ്പെട്ടിരിക്കുന്നു എന്നൊരു മലക്ക് വിളിച്ച് പറയും.

*രാവ്-19*
ജന്നാതുല്‍ ഫിര്‍ദൗസില്‍ അവന്‍റെ ദറജ വര്‍ദ്ധിപ്പിക്കും

*രാവ്-20* സജ്ജനങ്ങളുടേയും,ശുഹദാക്കളുടേയും (പതിഫലം

*രാവ്-21*
(പകാശത്തിനാലുളള ഒരുഭവനം അല്ലാഹു അവന് സ്വര്‍ഗത്തില്‍ നിര്‍മിക്കും

*രാവ്-22*
അന്ത്യനാളില്‍ എല്ലാ വിഷമതകളില്‍നിന്നുംനിര്‍ഭയനായി അവന്‍ വെരും

*രാവ്-23*
സ്വര്‍ഗത്തില്‍ അവനൊരു പട്ടണം നിര്‍മിക്കും

*രാവ്-24*
ഉത്തരംലഭിക്കപ്പെടുന്ന 24 (പാര്‍ത്തനകള്‍

*രാവ്-25*
ഖബറിലെ ശിക്ഷയെതൊട്ട് അവനെ കാക്കും

*രാവ്-26*
40കൊല്ലത്തെ (പതിഫലത്തിലേക്ക് അവനെ ഉയര്‍ത്തും

*രാവ്-27*
അന്ത്യനാളില്‍ മിന്നല്‍വേഗത്തില്‍ സ്വിറാത്ത്വിട്ട് കടക്കും

*രാവ്-28*
സ്വര്‍ഗത്തില്‍ അവന്‍റെ ദറജ ഉയര്‍ത്തും

*രാവ്-29*
സ്വീകരിക്കപ്പെട്ട ആയിരം ഹജ്ജിന്‍റെ (പതിഫലം

*രാവ്-30*
സ്വര്‍ഗീയ പഴങ്ങള്‍ ഭക്ഷിച്ചോ, സല്‍സബീലില്‍ കുളിച്ചോ, ഹൗളുല്‍കൗസര്‍ കുടിച്ചോ, ഞാന്‍ നിന്‍റെ റബ്ബാണ്, നീ എന്‍റെ അടിമയും എന്ന്  അല്ലാഹു  പറയും.

*☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆*

*صلى الله علي محمد صلى الله عليه وسلم*

*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..*
*റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....*

2016 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

വീട് 2

വീട് നിർമ്മിക്കുമ്പോൾ അതിനുപയോഗിക്കുന്ന പണം നല്ലവഴിയെ ചെന്നെത്തിയതാവണം കട്ടതോ അറബിയെ പറ്റിച്ചതോ ലോട്ടറിപ്പണമോ പലിശ അടങ്ങിയതോ ആയ ഹറാമായ രീതിയിൽ എങ്ങനെ വന്ന പണമാണെങ്കിലും ആ വീടിന്ന് ബറകത്ത് (ഐശര്യം) ഉണ്ടാവില്ല. എന്നും സമാധാനമില്ലായ്മ നമ്മെ പിടികൂടും മക്കളും മാതാപിതാക്കളും തമ്മിൽ തല്ല് ബഹളം കലഹം ഇവയെല്ലാം അതിന്റെ പരിണിതഫലമായുണ്ടാകും...

അതുമല്ല പണ്ഡിതന്മാർ പറഞ്ഞതായി കാണാം നാം പറ്റിച്ചുണ്ടാക്കിയ സ്ഥലത്ത് നിന്ന് വീട്ടിൽ നിന്ന് നിസ്കാരം പോലുള്ള സൽകർമ്മങ്ങൾ ഇബാദത്തുകളെല്ലാം അല്ലാഹുവിന്റ്റെ അടുക്കൽ സ്വീകാര്യമാവില്ല. ടെക്സ്റ്റൈൽസിൽ നിന്ന് സയിൽസ്മാനെ പറ്റിച്ച വസ്ത്രമോ ആഭരണമോ അങ്ങനെ എന്തുമാവട്ടെ അത് ധരിച്ചു കൊണ്ടാണോ നിന്റെ സൽകർമ്മങ്ങൾ ഒരു ഫലവും നിനക്കതിൽ നിന്ന് ലഭിക്കില്ല.

സ്ഥലം അൽപ്പം വിശാലതയുള്ളതായിരിക്കണം ഇടുങ്ങിയ മുറ്റമാവാതെനോക്കണം അത്യാവശ്യം വരുന്ന ചെറിയ സൽക്കാര പരിപാടികൾക്ക് മേഷയിടാനുതകുന്നതാവണം, ഇന്ന് ചിലരെ കണ്ടില്ലേ... റോട്ടിലേക്ക് കാൽവെച്ച് ഇറങ്ങാൻ പാകത്തിനു മുറ്റമില്ലാതെ വീടുണ്ടാക്കി റോഡ് വീതി കൂട്ടലിനും മറ്റുമായി വീട് വരെ പൊളിച്ച് മാറ്റേണ്ടി വന്നത്. അത് പോലെ ആവരുത് നമ്മുടെമുറ്റം അതൊക്കെ പരിഗണിച്ചാവണം നമ്മുടെ പ്ലാൻ റെഡിയാക്കാൻ‌.....

തുടരെഴുത്താണ് ഇതിനു മുമ്പ് ഇതെ കുറിച്ച് ഈ പേജിൽ വന്നിട്ടുണ്ട്‌.
തുടരണം انشاء الله

ദുആ വസിയ്യത്തോടെ

വീട് 1

സ്വന്തമായൊരു വീടെന്ന സ്വപ്നം ഇല്ലാത്തവരായി ആരുമുണ്ടാകില്ല. ആ സ്വപ്നം പൂവണിയണം എന്ന ആഗ്രഹങ്ങളോടെയാണ് പലരും ഉറ്റവരെയും ഉടയവരെയും വിട്ട് അന്യ രാജ്യങ്ങളിലേക്ക് ജോലിക്കെത്തുന്നത്.

അനുയോജ്യമായ സ്ഥലം നാം കണ്ടെത്തുമ്പോൾ വഴിയുണ്ടോ എന്ന കാര്യം നല്ലത് പോലെ ഉറപ്പ് വരുത്തണം. പിന്നീട് തരാം ആ സ്ഥലവും വിൽക്കാനുള്ളതാ അതിനും കൂടെ ആൾ വരുമ്പോ രണ്ട് പേർക്കും കൂടെ തരാം എന്നിങ്ങനെയുള്ളവ പിന്നീട് ലംഘിക്കപ്പെടാം.

വെള്ളത്തിനു ബുദ്ധിമുട്ടുള്ള ഇടമാണോ എന്നതും ശ്രദ്ധിക്കണം അയൽക്കാരും എത്തരക്കാരാണെന്നതിലും ശ്രദ്ധ വേണം കള്ളും കഞ്ചാവുമായി നടക്കുന്ന എന്നും പ്രശ്നങ്ങളുമായി നടക്കുന്നവന്മാരൊക്കെ ഉണ്ടോ എന്നത് ശ്രദ്ധിക്ലണം അല്ലാത്ത പക്ഷം സമാധാനമുണ്ടാവില്ല.

അയൽവാസി ബന്ധങ്ങൾക്ക് നാം നല്ല പ്രാധാന്യം (അപ്പുറത്തെ പുരയിലെ ഇത്തയും ഇപ്പുറത്തെ പുരയിലെ ഇക്കയും തമ്മിൽ ബന്ധം സ്ഥാപിക്കണം എന്നല്ല) നൽകണം എ
കുടുംബക്കാരെക്കാൾ മുന്നെ നമുക്കൊരു പ്രശ്നമുണ്ടായാൽ ഓടി എത്തുന്നവരവരായിരിക്കും അവർക്ക് പ്രശ്നമുണ്ടായാൽ ഓടി എത്തേണ്ടതും നമ്മളായിരിക്കണം അതിനുതകുന്നതാകണം നമ്മുടെ അയൽവാസികളും.

തുടരണം....
ദുആ വസിയ്യത്തോടെ

2016 ഫെബ്രുവരി 24, ബുധനാഴ്‌ച

ഉമ്മ | അമ്മ

പ്രഭാതത്തിൽ
അടുക്കളയിലെ
പാത്രങ്ങളോടും
തവികളോടുമൊക്കെ
സംസാരിക്കുന്ന
ഒരു ജീവനുണ്ട്‌ വീട്ടിൽ.....❤❤❤

വിളമ്പിക്കൊടുത്ത്‌
തനിക്ക്‌
തികയാതെ
വരുമ്പോൾ
എനിക്കിത്‌
ഇഷ്ടമല്ലെന്നോതി
വീതിച്ച്‌ കൊടുക്കുന്ന
ഒരു ജന്മമുണ്ട്‌ വീട്ടിൽ.......👍👍👍

പരിഭവങ്ങളില്ലാതെ....
പവിത്രമായൊരു
പ്രണയം
പറഞ്ഞുതന്ന
ഒരു നനഞ്ഞ
പൂവുണ്ട്‌ വീട്ടിൽ....⭐⭐⭐

മുറ്റത്തെ ചെടികളുടേയും... തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടിൽ....🌷🌷🌷

മക്കളും...
ഭർത്താവും...
വീടും ഉറങ്ങിയതിന്‌ ശേഷം
ഉറങ്ങി....
അലാറം
അടിക്കും മുന്നേ
ഉണരുന്നൊരു
ശരീരമുണ്ട്‌ വീട്ടിൽ...... 👍👍👍

അടുക്കളയിലെ
ചൂടും.. ചൂരും
നുകർന്ന്
സ്വയം
ശുദ്ധ വായു
ശ്വസിക്കാൻ മറന്ന
ഒരു മറവിക്കാരിയുണ്ട്‌
വീട്ടിൽ....❤❤❤

പുറത്ത്‌ പോയവർ
വീടണയുംവരെ
ഉള്ളിൽ തീ നിറച്ച്‌
തേങ്ങലോടെ
കാത്തിരിക്കുന്ന
ഒരു ഹൃദയമുണ്ട് 
വീട്ടിൽ....⭐⭐⭐

ദൈവത്തിനോടുള്ള സ്വകാര്യം പറച്ചലിൽ സ്വന്തം പേര്‌ പറയാൻ മറന്നുപോയൊരു മഹിളയുണ്ടാ വീട്ടിൽ....

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാതെപോയ മദർ തെരേസയുണ്ട്  വീട്ടിൽ.....

പത്രാസ്‌ കാണിക്കാൻ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടിൽ....

സ്വയം ശ്രദ്ധിക്കാൻ മറന്ന്,...മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടിൽ....

ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കാർഡ്‌ ഒപ്പുവെക്കാൻ പപ്പ വന്നാ മതി എന്ന് മക്കള്‌ പറയുമ്പോൾ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടിൽ......

മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടിൽ......

ഒടുവിലാ സാഗരം കളമൊഴിയുമ്പോൾ....

കരയുന്നൊരു വീടും.... വാടിത്തളർന്ന പൂവുകളും പറയും...

അമ്മയില്ലാത്തൊരു വീട്‌.... വീടേ അല്ലെന്ന്........

( ദൈവം തമ്പുരാൻ നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സുനല്കിയനുഗ്രഹിക്കട്ടെ!... നനഞ്ഞ പ്രാർത്ഥനയോടെ,...😢)
💞💞💞💞💞💞💞💞💞💞💞
ഏറ്റവും മികച്ച കോടതിയാണ് അച്ഛന്‍..
💞പക്ഷെ ആ കോടതിയിലെ എത്ര വലിയ വിധികളെയും മാറ്റി എഴുതിക്കാൻ കഴിവുള്ള ഒരു വക്കീൽ ഉണ്ട്.
അതാണ്‌ ‪അമ്മ‬👍
💞കളിക്കിടെ വീണു മുറിഞ്ഞ കാൽ മുട്ടിൽ
പച്ചിലയരച്ച് മരുന്നാക്കി കെട്ടി തന്ന അമ്മയാണ് ഞാൻ കണ്ട ആദ്യത്തെ ഡോക്ടർ..
💞പൊട്ടി തകരുന്ന എൻ കളിപ്പാട്ടങ്ങളെ നേരെയാക്കി തരാറുളള അമ്മയാണ് ഞാൻ കണ്ട ആദ്യത്തെ എഞ്ചിനീയർ.. 💞അച്ഛന്‍റെ ശിക്ഷയിൽ നിന്നും വാദിച്ച് എന്നെ രക്ഷപ്പെടുത്താറുളള അമ്മ തന്നെയാണ് ഞാൻ കണ്ട ആദ്യത്തെ വക്കീൽ..
💞അമ്മ  ഒരു പാഠമല്ല
അനേകായിരം പാഠങ്ങൾ ഉളള ഒരു വിശുദ്ധ ഗ്രന്ഥമാണ്!
💞മനസ്സിൽ നന്മ മാത്രമുളള മക്കൾക്ക്‌ മാത്രം വായിക്കാൻ കഴിയുന്ന വിശുദ്ധ ഗ്രന്ഥം.
💞💞💞💞💞💖💞💞💞💞💞Swamy Vivekananda Speech in Chicago1893. 💞💞അമ്മയോട്  സ്നഹം ഉള്ളവർ ഈ MSg  4 group  ൽ അയക്കുക.

വിശുദ്ധ ഖുർആനിലെ ഈ കാര്യങ്ങൾ നിങ്ങൾക്കറിയുമോ???

✉✉✉✉✉✉✉
വിശുദ്ധ ഖുർആൻ
✉✉✉✉✉✉✉
ഈ കാര്യങ്ങൾ
നിങ്ങൾക്കറിയാമോ❓
✉✉✉✉✉✉✉

1⃣ ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? വായിക്കപ്പെടുന്നത്

2⃣ ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? ഖുർആൻ

3⃣ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട
്ട ഏക ഗ്രന്ഥം? ഖുർആൻ

4⃣ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്? 23 വർഷം

5⃣ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? ലൈലത്തുൽ ഖദ്ർ

6⃣ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ? അല്ല, അല്ലാഹുവിന്റെ വചനമാണ്.

7⃣ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ? ലൗഹുൽ മഹ്ഫൂദിൽ

8⃣ഖുർആനിന്റെ മറ്റു പേരുകൾ? അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

9⃣ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ? സൂറത്ത് അൽ-അലഖ് (96)

🔟ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്? അൽ-ഫാതിഹ

1⃣1⃣സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ? ഉമ്മുൽ ഖുർആൻ, അസാസുൽ
ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്

1⃣2⃣ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്? 114

1⃣3⃣ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്? 6236

1⃣4⃣ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്? അല്ലാഹു

1⃣5⃣ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? മുഹമ്മദ് നബി(സ)

1⃣6⃣ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്? ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

1⃣7⃣ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്? മക്കീ സൂറത്തുകൾ

1⃣8⃣ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്? മദനീ സൂറത്തുകൾ

1⃣9⃣മക്കീ സൂറത്തുകളുടെ എണ്ണം? 86

2⃣0⃣മദനീ സൂറത്തുകളുടെ എണ്ണം? 28

2⃣1⃣ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)

2⃣2⃣ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ? മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

2⃣3⃣ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്? സൂറത്ത് അൽ-ബഖറ

2⃣4⃣ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്? സൂറത്ത് അൽ-കൌസർ

2⃣5⃣ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്? സൂറത്ത് അത്തൗബ

2⃣6⃣രണ്ട് ബിസ്മിയുള്ള സൂറത്ത്? സൂറത്ത് അന്നംല്

2⃣7⃣ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? 114

2⃣8⃣ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം? സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

2⃣9⃣ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? ആയത്തുൽ കുർസിയ്യ്

3⃣0⃣ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്? ആയത്തുൽ കുർസിയ്യ്

3⃣1⃣ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്? സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

3⃣2⃣ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്? ആയത്തുദ്ദൈൻ

3⃣3⃣ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്? സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

3⃣4⃣ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം? കടമിടപാടുകളുടെ നിയമങ്ങൾ

3⃣5⃣ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്? സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

3⃣6⃣സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്? സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

3⃣7⃣അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ? ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

3⃣8⃣പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

3⃣9⃣പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ? മർയം (19), ലുഖ്മാൻ (31)

4⃣0⃣രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ? റൂം (30), സബഅ് (34)

4⃣1⃣എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്? സൂറത്ത് മുജാദല

2⃣4⃣ﻑ ഇല്ലാത്ത സൂറത്ത്? അൽ-ഫാതിഹ

3⃣4⃣ ﻡ ഇല്ലാത്ത സൂറത്ത്? അൽ-കൌസർ

4⃣4⃣ ﺕഇല്ലാത്ത സൂറത്ത് ? അൽ-ഇഖ്ലാസ്

4⃣5⃣ ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്? അൽ-ഇഖ്ലാസ് (112)

4⃣6⃣ അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ? അൽ-ഫലഖ് (113) , അന്നാസ് (114)

4⃣7⃣ അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്? അൽ-മുഅവ്വിദാത്ത്

4⃣8⃣ ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറി
ച്ചാണ്? സൂറത്ത് അൽ-ഫത്ഹ് (48)

4⃣9⃣ ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? ഹജ്ജ് (22), സജദ (32), ജുമുഅ (62)

5⃣0⃣ ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്? സൂറത്ത് അൽ-ബഖറ

5⃣1⃣ ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-മുൽക് (67)

5⃣2⃣ പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-മുൽക് (67)

5⃣3⃣ വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ? സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

5⃣4⃣
വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ? സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്

5⃣5⃣ സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്? സൂറത്ത് അന്നൂർ (24)

5⃣6⃣ ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്? സൂറത്ത് ത്വാഹാ (20)

5⃣7⃣ ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-വാഖിഅ (57)

5⃣8⃣ ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്? സൂറത്ത് അന്നസ്വ്ർ

5⃣9⃣ എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്? സൂറത്ത് അൽ-അൻആം

6⃣0⃣ സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്? സൂറത്ത് മുഅ്മിൻ

6⃣1⃣ സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്? സൂറത്ത് ഹാമീം സജദ

6⃣2⃣ സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്? സൂറത്ത് അദ്ദഹ്ർ

6⃣3⃣ സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്? സൂറത്ത് ബനൂ ഇസ്രാഈൽ

6⃣4⃣ സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്? സൂറത്ത് അത്തൌഹീദ്

6⃣5⃣ ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? സൂറത്ത് അൽ-കാഫിറൂൻ

6⃣6⃣ നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ? സൂറത്ത് അന്നജ്മ് (53)

6⃣7⃣ തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്? മുസബ്ബിഹാത്ത്

6⃣8⃣ മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം? 7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

6⃣9⃣ ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്' എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി? മുസബ്ബിഹാത്തുകളെപ്പറ്റി

7⃣0⃣ ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ? സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

7⃣1⃣ ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ? സൂറത്ത് മാഇദ, ആയത്ത് 3

7⃣2⃣ ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്? തജ്.വീദ്

7⃣3⃣ ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്? തർതീൽ

7⃣4⃣ ചില ആയത്തുകൾ പാരായണം ചെയ്താൽ ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്? സുജൂദുത്തിലാവത്ത്

7⃣5⃣ സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര? 15

7⃣6⃣ സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ? സൂറത്ത് അന്നജ്മ് (53)

7⃣7⃣ സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്? അൽ-ഹജ്ജ്

7⃣8⃣ ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്? ഹുറൂഫുൽ മുഖത്തആത്ത്

7⃣9⃣ ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര? 29

8⃣0⃣ ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്? 14

8⃣1⃣ ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം? സ്വാദ് ഖാഫ്, നൂൻ

8⃣2⃣ ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം? സ്വാദ് (38), ഖാഫ് (50)

8⃣3⃣ ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ? 5 അക്ഷരങ്ങൾ - കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) - സൂറത്ത് മർയം

8⃣4⃣ ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ? (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

8⃣5⃣ ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ? സൂറത്ത് അശ് ശൂറാ (42) - ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ ‏)

8⃣6⃣ അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? ആലു ഇംറാൻ 154, ഫത്ഹ് 29

8⃣7⃣ ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ? തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

8⃣8⃣ ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്? 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

8⃣9⃣ ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്? 25

9⃣0⃣ ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്? 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)

9⃣1⃣ ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ? മൂസാ നബി(അ) - 136 തവണ.

9⃣2⃣ ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത? മർയം (മർയം ഇബ്നത ഇംറാൻ)

9⃣3⃣ സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

9⃣4⃣ സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

9⃣5⃣ ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി? സൈദ് (സൈദ്ബ്നു ഹാരിസ) (റ)

9⃣6⃣ ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? അബൂലഹബ്

9⃣7⃣ ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

9⃣8⃣ ഖുർആനിൽ പരാമർശിക്കപ്പെട
ുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്? സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

9⃣9⃣ രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം? ഖുർആൻ, തേൻ
1⃣0⃣0⃣ ഖുർആനിന് തുല്യമായ ഒന്ന് (ഒരു ഗ്രന്ഥം/ പത്ത് അധ്യായങ്ങൾ/ ഒരു അധ്യായം) കൊണ്ടുവരാനുള്ള വെല്ലുവിളി ഖുർആനിൽ എത്ര സ്ഥലത്തുണ്ട്? 5 സ്ഥലത്ത്
(52:33-34, 17:88, 11:13, 10:37-38, 2:23)

ഇസ്ലലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ നിന്നും ഇല്ലാതാക്കാൻ വിശ്വാസത്തിന്റെ വെളിച്ചം മനുഷ്യ സമൂഹത്തിന് എത്തിച്ച്ക്കെട്ക്കാൻ നിങ്ങളും പങ്കാളികളാവുക !

അല്ലാഹു നമുക്ക് എല്ലാവർകും
ഹിദായത്ത് നൽകി 
അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവ് ഉപകാര പ്രതമയാൽ അതിൽ നിങ്ങൾകും പ്രതിഫലമുണ്ട
✉✉✉✉✉✉

سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ أَسْتََغْفِرُ الله ഈ ദിക്റിന്റെ മഹത്വം

ഒരു സ്വഹാബി തിരുസവിധത്തിൽ പരാധീനതയുടെ കെട്ടഴിച്ചു.“തിരുദൂതരേ,എനിക്കുണ്ടായിരുന്ന ഐഹിക സൗകര്യങ്ങളൊക്കെ നഷ്ടപ്പെട്ടു.കാര്യമായി ഒന്നും കൈവശമില്ല.ഞാൻ എന്താണ്‌ ചെയ്യുക?”  “മലക്കുകളുടെയും ഇതരസൃഷ്ടികളുടെയും തസ്‌ബീഹ് നിങ്ങൾ ചൊല്ലാറില്ലേ?അത് കാരണമാണല്ലോ എല്ലാ സൃഷ്ടികൾക്കും ഭക്ഷണം ലഭിക്കുന്നത്.” “അതേതാണ്‌ നബിയേ?” “ഫജ്‌ർ ഉദിച്ചത് മുതൽ സുബ്‌ഹി നിസ്കാരത്തിനിടക്കായി 100 തവണ

  سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ أَسْتََغْفِرُ الله

എന്ന് ചൊല്ലുക. ഈ ലോകം ഒന്നടങ്കം നിനക്ക് കീഴ്പെടും.അതിലെ ഓരോ വചനങ്ങൾക്കും  പകരം ഒരോ മലക്കിനെ അല്ലാഹു സൃഷ്ടിക്കുകയും അവർ അന്ത്യനാൾ വരെ തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കും ചെയ്യും. അതിന്റെയൊക്കെ പ്രതിഫലം നിനക്ക് തന്നെ”