2014 ഡിസംബർ 20, ശനിയാഴ്‌ച

നബി (സ)യുടെ ആഗമനത്തില്‍ നാം സന്തോഷം പ്രകടിപ്പിക്കേണ്ടതുണ്ടോ?

അതെ, വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നബിയെ പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ” (യുനസ്:58) അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ നബി(സ)യാണെന്ന് സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു.
ഖുര്‍ആന്‍ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ്‌(റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ മുഹമ്മദ്‌ നബി(സ) ആകുന്നു. (തഫ്സീര്‍ ദുര്രില്‍ മന്‍സൂര്‍ 7/668 )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ