2016 ജനുവരി 26, ചൊവ്വാഴ്ച

സ്ത്രീകൾ അവഗണിക്കുന്നു എന്നും പറഞ്ഞ് എന്തൊക്കെ പേക്കൂത്തുകൾ നമ്മുടെ നാട്ടിൽ നടന്നു. എന്നിട്ടെന്തെങ്കിലും മാറ്റമുണ്ടായോ??? പീഡനങ്ങൾ ഇന്നും അതേ പോലെ തുടരുന്നു സ്വന്തം അമ്മയുടെ ശവസംസ്കാരത്തിനു പോലും പങ്കെടുക്കാത്ത വിദ്യാസം നേടിയ മക്കളുടെ വാർത്ത ഇന്നലെയും നാം കേട്ടു.

കളിമണ്ണെന്ന സിനിമക്ക് വേണ്ടി ശ്വേതാമേനോൻ തന്റെ പ്രസവ രംഗം വരെ സിനിമയിലുൾപ്പെടുത്തി. എന്നിട്ടെന്ത് മാറ്റമുണ്ടായി ഒന്നും ഉണ്ടായില്ല കണ്ടവർ അതിലെ സ്ത്രീ ശരീരം കണ്ടാസ്വദിച്ചു  കാണും അത്രയെ ഉണ്ടായിട്ടുണ്ടാകുള്ളൂ...

അന്ന് നമ്മുടെ സംസ്ഥാനത്തിനു യോജിക്കാത്തതാണതെന്നും സ്ത്രീയെ നാണം കെടുത്തുകയാണതിലൂടെയെന്നും പലരും പറഞ്ഞപ്പോൾ... ശ്വേതാമേനോനും അവരോട് യോജിപ്പുള്ളവരും ചോദിച്ച മറു ചോദ്യം പിഞ്ചു കുഞ്ഞുങ്ങൾ വരെ കേരളത്തിൽ പീഡിപ്പിക്കപ്പെടുന്നു അത് നമ്മുടെ സംസ്കാരം ആണോ എന്നയിരുന്നു ആ ചോദ്യം തന്നെ മഹാ മണ്ടത്തരമാണ്. അല്ലെങ്കിൽ തന്നെ ഒരു തെറ്റിലൂടെ തന്നെയാണോ മറുപടി നൽകേണ്ടത്.

അന്നവരെല്ലാം പറഞ്ഞത് മതാവനുഭവിക്കുന്ന വേദന മാതാവിന്റെ ശരീർസ്ത്തിൽ നിന്ന് ഒരു കഷണം പറിച്ചെടുക്കുകയാണ് കുഞ്ഞ് ജനിക്കുന്നതിലൂടെ നടക്കുന്നത് ആ വേദനയും യാദനകളും  കഷ്ടപ്പാടും ജനങ്ങളിലേകെത്തിക്കാനാണ് ഈ സിനിമ എന്നൊക്കെയാണ്. മധ്യവും മയക്കുമരുന്നും ശരീരത്തിന് ഹാനികരമാണെന്ന് ആർക്കാണറിയാത്തത്. അത് ഉപയോഗിക്കുന്നവർക്ക് മുഴുവനുംഅറിയാം പിന്നെന്തെ അതിനൊരു മാറ്റം വരാത്തത്. അവിടെ മാറ്റം വരാത്തവർക്ക് ഈ പ്രസവ രംഗം കണ്ട് മാറ്റം വരുമോ??? മാറ്റം ഉണ്ടാകുമെന്നെനിക്ക് തോന്നുന്നില്ല. മാറ്റം വരുമായിരുന്നെങ്കിൽ സ്വന്തം മാതാവിനെ ദഹിപ്പിക്കാൻ മക്കൾ വരുമായിരുന്നു. ആ മക്കൾ ഇവകളൊന്നും അറിയാത്തവരല്ല. അമ്മയോട് മക്കൾക്ക് തോന്നാത്ത ദയ  ആരാന്റെ മക്കളോട് ഇവർക്ക് വരുമോ???

ശരിക്ക് പറഞ്ഞാൽ ഇവരൊക്കെ തന്നെയാണ് അത്തരക്കാരെ ഉണ്ടാക്കിയെടുക്കുന്നത് സിനിമകളിലൂടെ. സിനിമയിൽ കള്ളും കഞ്ചാവും അടിച്ച് ആരെയും വകവെക്കാതെ ആർമാതിക്കുന്ന പുതുയുവതയെ  കാണിച്ച് ആസ്വതിക്കാൻ മാത്രമാണ് ഈ ജീവിതം എന്ന ചിന്തയാണ് സിനിമകളിലധികവും നൽകുന്നത്. പ്രേക്ഷകരെ ആ രീതിയിലേക്ക് സഞ്ചരിപ്പിക്കുകയാണ് സിനിമകൾ ചെയ്യുന്നത്. അതോടൊപ്പം മത ബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇവകളാാണ് മാറേണ്ടത്. അല്ലാതെ ഒന്നിനും മാറ്റം വരില്ല.

മത ബോധവും സാമൂഹ്യ പ്രതിബദ്ധതയും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാനും ആദരിക്കേണ്ടവരെ ആദരിക്കാനുമൊക്കെയാണ് കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്. ഒരു മതവും സ്ത്രീയെ അപമാനിക്കാൻ പഠിപ്പിക്കുന്നില്ല. മാതാ പിതാ ഗുരു ദൈവം എന്ന് ഹിന്ദുമതം പഠിപ്പിക്കുമ്പോ മാതിവിന്റെ കാലിനടിയിലാണ് സ്വർഗമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു ക്രിഎതീയ മതത്തിലും ഏശുവിന്റെ മാതാവിന്റെ ത്യാഗ ജീവിത കഥകൾ പഠിപ്പിക്കുന്നു. ഈ ചരിത്ര പാഠങ്ങളാണ് കുട്ടികളിൽ പഠിപ്പിക്കേണ്ടത് അവർക്ക് മാതാവിനോടും സ്ത്രീയോടുമൊക്കെ ബഹുമാനമുണ്ടാകും. മതങ്ങളിൽ നിന്നകറ്റുകയല്ല വേണ്ടത് മതങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് വേണ്ടത്. ആണിനെ പോലെ എല്ലാം സ്ത്രീകൾക്കും ചെയ്യാൻ പറ്റുമ്പോയാണ് സ്വാതന്ത്ര്യമാകുക എന്ന ധാരണ തെറ്റാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവുമില്ലെങ്കിൽ മറ്റെന്ത് കിട്ടിയിട്ടെന്ത് കാര്യം. ഏത് മേഖലയിൽ നോക്കിയാലും ഏറ്റവും മുകളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് തീരുമാനങ്ങൾ എടുക്കുന്ന ഒരു നേതാവിനെ കാണാം ചെയർമാനായോ സെക്രട്ടറി ആയോ മാനേജറായോ... അത് പോലെ തന്നെ വീട്ടുകാരുടെ മനസ്സറിയുന്ന ഒരു നേതാവേ കുടുംബത്തിലും ഉണ്ടാകാവൂ... കുടുംബനാഥൻ അല്ലാതെ എൽകാവരും നേതാവായാൽ ഒരു കാര്യത്തിലും അന്തിമ തീരുമാനമെടുക്കാൻ സാധിക്കില്ല.

സ്ത്രീ

സ്ത്രീകൾ അവഗണിക്കുന്നു എന്നും പറഞ്ഞ് എന്തൊക്കെ പേക്കൂത്തുകൾ നമ്മുടെ നാട്ടിൽ നടന്നു. എന്നിട്ടെന്തെങ്കിലും മാറ്റമുണ്ടായോ??? പീഡനങ്ങൾ ഇന്നും അതേ പോലെ തുടരുന്നു സ്വന്തം അമ്മയുടെ ശവസംസ്കാരത്തിനു പോലും പങ്കെടുക്കാത്ത വിദ്യാസം നേടിയ മക്കളുടെ വാർത്ത ഇന്നലെയും നാം കേട്ടു.

കളിമണ്ണെന്ന സിനിമക്ക് വേണ്ടി ശ്വേതാമേനോൻ തന്റെ പ്രസവ രംഗം വരെ സിനിമയിലുൾപ്പെടുത്തി. എന്നിട്ടെന്ത് മാറ്റമുണ്ടായി ഒന്നും ഉണ്ടായില്ല കണ്ടവർ അതിലെ സ്ത്രീ ശരീരം കണ്ടാസ്വദിച്ചു  കാണും അത്രയെ ഉണ്ടായിട്ടുണ്ടാകുള്ളൂ...

അന്ന് നമ്മുടെ സംസ്ഥാനത്തിനു യോജിക്കാത്തതാണതെന്നും സ്ത്രീയെ നാണം കെടുത്തുകയാണതിലൂടെയെന്നും പലരും പറഞ്ഞപ്പോൾ... ശ്വേതാമേനോനും അവരോട് യോജിപ്പുള്ളവരും ചോദിച്ച മറു ചോദ്യം പിഞ്ചു കുഞ്ഞുങ്ങൾ വരെ കേരളത്തിൽ പീഡിപ്പിക്കപ്പെടുന്നു അത് നമ്മുടെ സംസ്കാരം ആണോ എന്നയിരുന്നു ആ ചോദ്യം തന്നെ മഹാ മണ്ടത്തരമാണ്. അല്ലെങ്കിൽ തന്നെ ഒരു തെറ്റിലൂടെ തന്നെയാണോ മറുപടി നൽകേണ്ടത്.

അന്നവരെല്ലാം പറഞ്ഞത് മതാവനുഭവിക്കുന്ന വേദന മാതാവിന്റെ ശരീർസ്ത്തിൽ നിന്ന് ഒരു കഷണം പറിച്ചെടുക്കുകയാണ് കുഞ്ഞ് ജനിക്കുന്നതിലൂടെ നടക്കുന്നത് ആ വേദനയും യാദനകളും  കഷ്ടപ്പാടും ജനങ്ങളിലേകെത്തിക്കാനാണ് ഈ സിനിമ എന്നൊക്കെയാണ്. മധ്യവും മയക്കുമരുന്നും ശരീരത്തിന് ഹാനികരമാണെന്ന് ആർക്കാണറിയാത്തത്. അത് ഉപയോഗിക്കുന്നവർക്ക് മുഴുവനുംഅറിയാം പിന്നെന്തെ അതിനൊരു മാറ്റം വരാത്തത്. അവിടെ മാറ്റം വരാത്തവർക്ക് ഈ പ്രസവ രംഗം കണ്ട് മാറ്റം വരുമോ??? മാറ്റം ഉണ്ടാകുമെന്നെനിക്ക് തോന്നുന്നില്ല. മാറ്റം വരുമായിരുന്നെങ്കിൽ സ്വന്തം മാതാവിനെ ദഹിപ്പിക്കാൻ മക്കൾ വരുമായിരുന്നു. ആ മക്കൾ ഇവകളൊന്നും അറിയാത്തവരല്ല. അമ്മയോട് മക്കൾക്ക് തോന്നാത്ത ദയ  ആരാന്റെ മക്കളോട് ഇവർക്ക് വരുമോ???

ശരിക്ക് പറഞ്ഞാൽ ഇവരൊക്കെ തന്നെയാണ് അത്തരക്കാരെ ഉണ്ടാക്കിയെടുക്കുന്നത് സിനിമകളിലൂടെ. സിനിമയിൽ കള്ളും കഞ്ചാവും അടിച്ച് ജീവിതം ആസ്വതിക്കുന്നവരെ കാണിച്ച് പ്രേക്ഷകരെ ആ രീതിയിലേക്ക് സഞ്ചരിപ്പിക്കുകയാണ് സിനിമകൾ ചെയ്യുന്നത്. അതോടൊപ്പം മത ബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇവകളാാണ് മാറേണ്ടത്. അല്ലാതെ ഒന്നിനും മാറ്റം വരില്ല.

2016 ജനുവരി 25, തിങ്കളാഴ്‌ച

തബ്‌ലീഗ് ജമാഅത്ത്

പട്ടിൽ പൊതിഞ്ഞ പാഷാണം , തേനിൽ
പൊതിഞ്ഞ വിഷം , അത്തർ പൂശിയ
ചാണകം എന്നീ ഓമനപ്പേരുകളിൽ
അറിയപ്പെടുന്ന 100% കറകളഞ്ഞ ബിദഈ
പ്രസ്ഥാനമാണ് തബ്ലീഗ്
ജമാഅത്ത് ..ദീനി പ്രബോധനം ഒരല്പം പോലും
കടന്നു
ചെല്ലാത്ത പല
സ്ഥലങ്ങളിലും ദീനി പ്രബോധനവുമായി ഇറങ്ങി
ദീൻ
എന്താണെന്ന് പഠിപ്പിച്ചു
കൊടുക്കുകയും ഒപ്പം തന്നെ തങ്ങളുടെ വിഷ
ലിപ്തമായ ബിദ്ഈ ആശയങ്ങൾ ആ പാമര ജനതയിൽ
കുത്തി വച്ച് തങ്ങളുടെ വേരുറപ്പിക്കുകയും ചെയ്തു
കൊണ്ട് ലോകമെമ്പാടും പടര്ന്നു പന്തലിച്ചു
വരുകയുമാണ് ഇക്കൂട്ടർ !ആളുകള് തബ്ലീഗ്
ജമാഅത്തിലേക്ക് ആകര്ഷിക്കപ്പെടുന്നത്
അവരുടെ ബാഹ്യചേഷ്ടകൊണ്ടാണ് നല്ല
താടി,തൊപ്പി,തലയില്കേട്ട് മുഖത്ത്
പുഞ്ചിരി ജനങ്ങളെ നിസ്കരിക്കാനും മറ്റും
പ്രേരിപ്പിക്കല്
‍ ഇങ്ങനെയുള്ള ആളുകള്ക്ക് എന്താണ് കുറ്റം എന്ന്
ചിന്തിക്കുന്നവരെയും ചോദിക്കുന്നവരെയ
ും കാണാം എന്നാല് ഇസ്ലാമില്
വിശ്വസ്കാര്യങ്ങള്ക്കാണ് പ്രാധാന്യമെന്നു
ം ബാഹ്യചെഷ്ടകള് രണ്ടാംസ്ഥാനത്താ
ണന്നും അതുകൊണ്ട് അവര്
വിശ്വാസവൈകല്യം സംഭവിച്ചവരാണന്ന
ും കാണാം വിശ്വാസവൈകല്ല്യ
ം സംഭവിച്ചവരുടെ കര്മ്മം സ്വീകരിക്കുകയില്ല
എന്നത് തര്ക്കമറ്റതാണല
്ലോ അല്ലാഹുവിന്റെ പ്രവാചകന് പറയുന്നു ﻋَﻦْ ﺣُﺬَﻳْﻔَﺔَ
ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ :
‏( ﻟَﺎ ﻳَﻘْﺒَﻞُ ﺍﻟﻠَّﻪُ ﻟِﺼَﺎﺣِﺐِ ﺑِﺪْﻋَﺔٍ ﺻَﻮْﻣًﺎ ، ﻭَﻟَﺎ ﺻَﻠَﺎﺓً ، ﻭَﻟَﺎ ﺻَﺪَﻗَﺔً ، ﻭَﻟَﺎ ﺣَﺠًّﺎ ،
ﻭَﻟَﺎ ﻋُﻤْﺮَﺓً ، ﻭَﻟَﺎ
ﺟِﻬَﺎﺩًﺍ ، ﻭَﻟَﺎ ﺻَﺮْﻓًﺎ ، ﻭَﻟَﺎ ﻋَﺪْﻟًﺎ ، ﻳَﺨْﺮُﺝُ ﻣِﻦْ ﺍﻟْﺈِﺳْﻠَﺎﻡِ ﻛَﻤَﺎ ﺗَﺨْﺮُﺝُ ﺍﻟﺸَّﻌَﺮَﺓُ ﻣِﻦْ
ﺍﻟْﻌَﺠِﻴﻦِ ‏)
ﺭﻭﺍﻩ ﺍﺑﻦ ﻣﺎﺟﻪ ﻓﻲ " ﺍﻟﺴﻨﻦ " ‏( ﺭﻗﻢ 49 /
"പുത്തന്വാധിയില് നിന്ന്(വിശ്വാസ
വകല്ല്യം ഉള്ളവരില്നിന്ന്) നോമ്പ്,നിസ്കാരം
,ധര്മ്മം,ഹജ്ജ്,ഉംറ,ധര്മ്മയുദ്ധം,ഇടപാട്,നിയ്
തിയുക്തമായപ്രവര്ത്തി,ഒന്നും സ്വീകരിക്കുകയില
്ല ശവത്തില് നിന്ന് മുടി കൊഴിഞ്ഞു
പോകും പ്രകാരം അവര് ദീനില് നിന്ന് പുറത്ത്
പോകും"
വിശ്വസവൈകല്ല്യമുള്ളവരാണ് തബ്ലീഗ് ജമാഅത്ത്
എന്നതിന്ന് ചില തെളിവുകള് താഴെ പറയാം
ഒന്ന്:നബി(സ)ക്ക് ശേഷം വേറെ ഒരു
നബി വരുന്നതില് വിരോധം ഇല്ല അങ്ങിനെ ഒരു
നബി വന്നാല്
തന്നെ നബി(സ)യുടെ അന്ത്യപ്രവാചകത്വത്തിന്ന്
കോട്ടം തട്ടുകയില്ല(തഹ്ദീറുന്നാസ് പേജ്
ഇരുപത്തഞ്ച്,തബ്ലീഗ് ജമാഅത്ത് ഗ്രന്ഥം)
രണ്ട്:ഇബ്ന് അബ്ദുല്
വഹാബിന്റെ അനുയായികളെ(മുജാ
ഹിദുകളെ)വഹാബികള് എന്ന് പറയുന്നു.അവരുടെ
വിശ്വാസം നല്ല വിശ്വാസമാണ്(ഫതാവ
റശീദിയ്യ:പേജ്:നൂറ്റിഏഴ്)വഹാബി(
മുജാഹിദ്)വിശ്വാസം തബ്ലീഗ് ജമാഅത്ത്
കാര്അമ്ഗീകരിക്കുന്നു എന്ന
കാര്യം അവരുടെ ഗ്രന്ഥങ്ങളില് നിന്ന്
താഴെ വിവരിക്കാം
ഒന്ന്:നബി(സ)ക്ക് ഗൈബ്(മറഞ്ഞ കാര്യം)
അറിയില്ലായിരുന്നു
നബി(സ)അങ്ങനെ വാദിചിട്ടേ ഇല്ല,നബി(സ)ക്ക്
ഗൈബ് അറിയുമെന്ന് വിശ്വസിക്കല് വ്യക്തമായ
ശിര്ക്കാണ്(ഫതാവ റശീദിയ്യ:പേജ്:ത
ൊന്നൂറ്റിആര്)
എന്നാല് നബി(സ)എന്താണ് പറഞ്ഞതെന്ന്
നോക്കാം ﻋﻦ ﺍﺑﻦ ﺃﺑﻲ ﺫﺋﺐ ، ﻋﻦ ﻋﺠﻼﻥ ، ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ، ﻗﺎﻝ
: ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ
- ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺬﻱ ﻧﻔﺴﻲ ﺑﻴﺪﻩ ﺇﻧﻲ ﻷﻧﻈﺮ ﺇﻟﻰ ﻣﻦ ﻭﺭﺍﺋﻲ
ﻛﻤﺎ ﺃﻧﻈﺮ ﺇﻟﻰ ﻣﻦ
ﺑﻴﻦ ﻳﺪﻱ ، ﻓﺴﻮﻭﺍ ﺻﻔﻮﻓﻜﻢ ، ﻭﺃﺣﺴﻨﻮﺍ ﺭﻛﻮﻋﻜﻢ ﻭﺳﺠﻮﺩﻛﻢ
"എന്റെ ശരീരം ആരുടെ കരങ്ങളിലാണോ
അവനെത്തന്നെ സത്യം എന്റെ മുന്നിലുള്ളവരെ
നോക്കും പ്രകാരം പിന്നിലുള്ളവരേയ
ും ഞാന് നോക്കും അതുകൊണ്ട് നിങ്ങള് സ്വഫ്ഫുകള്
സമമാക്കുകയും റുകൂഉം,സുജൂദും നന്നാക്കുകയും
ചെയ്യുക
(ഹദീസ് മുവത്വ ഇബ്ന് മാലിക്)
... രണ്ട്:അല്ലാഹു അല്ലാതെ ആരെങ്കിലും ഗൈബ്
അറിയുമെന്ന് സ്ഥാപിക്കുന്നവന
് നിസ്സംശയം കാഫിറാണ്
അവന്റെ പിറകെ നിസ്കരിക്കലും അവനോട്
സ്നേഹബന്ധം പുലര്ത്തലും ഹറാമാണ്(ഫതാവ
റശീദിയ്യ:പേജ്:അറുപത്തിരണ്ട്)
ഈ തബ്ലീഗ് ജമാത്ത്കാര്ക്ക് നബി(സ)യില്
പോലും വിശ്വസമില്ലെന്ന
ല്ലേ ഇതിന്നര്ഥം നബി(സ)പറയുന്നത് കാണാം ﻋﻦ
ﺃﺑﻲ
ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻗﺎﻝ : ﺃﺗﺮﻭﻥ ﻗﺒﻠﺘﻲ
ﻫﺎﻫﻨﺎ ؟ ﻓﻮﺍﻟﻠﻪ ﻣﺎ ﻳﺨﻔﻰ
ﻋﻠﻲ ﺧﺸﻮﻋﻜﻢ ﻭﻻ ﺭﻛﻮﻋﻜﻢ ، ﺇﻧﻲ ﻷﺭﺍﻛﻢ ﻣﻦ ﻭﺭﺍﺀ ﻇﻬﺮﻱ
"അല്ലാഹുവിനെ തന്നെ സത്യം നിങ്ങളുടെ
ഭക്തിയും റൂകൂഉം എനിക്ക്
മറഞ്ഞതല്ല
എന്റെ പിന്നിലൂടെ ഞാനല്ലാം കാണുന്നുണ്ട്(ഹദ
ീസ് മുവത്വ ഇബ്ന് മാലിക്)
ഫതാവറശീദിയ്യ:തുടരുന്നു
നബി(സ)ഗൈബ് അറിയുമെന്നവിശ്വ
ാസത്തോടെയാണ്
നബി(സ)യെ വിളിചെതെങ്കില് അവന്
തനി കാഫിറാണ് പ്രസ്തുത വിശ്വാസത്തോടെയല
്ലങ്കില് കുഫ്റ് അല്ലെങ്കിലും കാഫിറിനോട്
തുല്ല്യമാണ്(ഫതാവ റാഷിദിയ്യ:പേജ്
അറുപത്തി ആറ്)
വീണ്ടും എഴുതുന്നു:അസ്സലാമു അലൈക്ക
അയ്യുഹന്നബിയ്യു ﺍﻟﺴﻼﻡ ﻋﻠﻴﻚ ﺍﻳﻬﺎ ﺍﻟﻨﺒﻲ എന്ന്
അത്തഹിയ്യാത്തില് നബി(സ)കേള്ക്കു
ം എന്നവിശ്വാസത്തോടെ പറയല് ശിര്ക്ക്തന്നെ(
ബറാഹീനെ ഖാതിഅ പേജ് ഇരുപത്തി എട്ട്)
എന്നാല് നബി(സ)എന്താണ് പറഞ്ഞത് എന്ന്
നോക്കാം ഇമാം അബൂദാവൂദ് റിപ്പോര്ട്ട്
ചെയ്യുന്നു ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻋﻮﻑ ﺛﻨﺎ ﺍﻟﻤﻘﺮﺉ ﺛﻨﺎ ﺣﻴﻮﺓ ﻋﻦ ﺃﺑﻲ
ﺻﺨﺮ ﺣﻤﻴﺪ ﺑﻦ ﺯﻳﺎﺩ ﻋﻦ
ﻳﺰﻳﺪ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻗﺴﻴﻂ ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ
ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺛﻢ ﻣﺎ ﻣﻦ
ﺃﺣﺪ ﻳﺴﻠﻢ ﻋﻠﻰ ﺇﻻ ﺭﺩ ﺍﻟﻠﻪ ﻋﻠﻰ ﺭﻭﺣﻲ ﺣﺘﻰ ﺃﺭﺩ ﻋﻠﻴﻪ ﺍﻟﺴﻼﻡ
"എന്റെ മേല് ആരങ്കിലും സലാം പറഞ്ഞാല്
എന്റെ ആത്മാവിനെ അല്ലാഹു
മടക്കി തരികയും ഞാനവന്ന്
സലാം മടക്കുകയും ചെയ്യും (ഹദീസ്)
അവരുടെ പുസ്തകത്തില് നിന്നും വീണ്ടും
മൌലിദ് മുശ്രിക്കുകളുടെ അടയാളമാണ്(ബറാഹീ
നെ ഖാതിഅ:പേജ് ഇരുപത്തി ഏഴ്)
ശറഇന്ന് വിരുദ്ധമായതെന്നുമില്ലെങ്കിലും ആ
മൌലിദ് സംഘടിപ്പിക്കുന്നതിന്ന് നബി(സ)യോട്
ആഭിമുഖ്യവും ആവേശവും ഉള്ളത് കൊണ്ട്
പാടില്ലാത്തതാകുന്നു
ഉറൂസുംഅപ്രകാരം തന്നെയാണ്(ഫതാവ
റാശിദിയ്യ:പേജ് നൂറ്റഞ്ച്)
യാതൊരു മൌലിദും ഉറൂസും ശരിയല്ല അതില്
പങ്കെടുക്കല് അനുവദനിയവുമല്ല (ഫതാവ
റാശിദിയ്യ:പേജ്:നൂറ്റിനാല്പത്തി ഏഴ്,
നാല്പത്തിഎട്ട്)
... എന്നാല് സ്വഹാബത്ത് മൌലിദ്
കഴിക്കുകയും നബി(സ)അതില്
പങ്കെടുത്തതും ഹദീസുകളില് കാണാം ഒന്ന്
താഴെ കൊടുക്കുന്നു ﻋَﻦْ ﺍَﺑِﻰ ﺍﻟﺪَّﺭْﺩَﺍﺀِ ﺭَﺿِﻰَ ﺍﻟﻠﻪُ ﺗَﻌَﺎﻟٰﻰ ﻋَﻨْﻪُ ﺍَﻧَّﻪ
ﻣَﺮَّ ﻣَﻊَ ﺍﻟﻨَّﺒِﻰِّ
ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺍِﻟٰﻰ ﺑَﻴْﺖِ ﻋَﺎﻣِﺮِ ﺍﻻَﻧْﺼَﺎﺭِﻯِّ ﻭَﻛَﺎﻥَ ﻳُﻌَﻠِّﻢُ ﻭَﻗَﺎﺋِﻊَ
ﻭِﻻﺩَﺗِﻪ ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ
ﻻَﺑْﻨَﺎﺋِﻪ ﻭَﻋَﺸِﻴْﺮَﺗِﻪ ﻭَﻳَﻘُﻮْﻝُ ﻫٰﺬَﺍ ﺍﻟْﻴَﻮْﻡَ ﻫٰﺬَﺍ ﺍﻟْﻴَﻮْﻡَ ﻓَﻘَﺎﻝَ ﻋَﻠَﻴْﻪِ ﺍﻟﺼَّﻠٰﻮﺓُ
ﻭَﺍﻟﺴَّﻼﻡُ ﺍِﻥَّ ﺍﻟﻠﻪَ ﻓَﺘَﺢَ ﻟَﻚَ ﺍَﺑْﻮَﺍﺏَ
ﺍﻟﺮَّﺣْﻤَﺔِ ﻭَﺍﻟْﻤَﻼﺋِﻜَﺔُ ﻛُﻠُّﻬُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭْﻥَ ﻟَﻚَ ﻣَﻦْ ﻓَﻌَﻞَ ﻓِﻌْﻠَﻚَ ﻧَﺠٰﻰ ﻧَﺠٰﺘَﻚَ
സ്വഹാബിയായ അബു ദര്(റ)നെ തൊട്ട്
ഉദ്ദരിക്കുന്നു
അദ്ദേഹം നബി(സ)യുടെ കൂടെ സ്വഹാബിയായ
ആമിര് അന്സ്വാരിയുടെ വിട്ടിലേക്ക്
പോയി അവിടെ ചെന്നപ്പോള്
അദ്ദേഹം തന്റെ മക്കള്ക്കും കുടുബക്കാര്ക്ക
ും നബി(സ)യെ പ്രസവിക്കപ്പെട്ടപ്പോള് ഉണ്ടായ
സംഭവ വികാസങ്ങള് പറഞ്ഞു കൊടുക്കുകയായിരുന്നു
എന്നിട്ട്
അദ്ദേഹം പറയുകയുണ്ടായി "ഇന്നാണാദിവസം
"ഇന്നാണ്
അപ്പോള് നബി(സ)പറഞ്ഞു നിങ്ങള്ക്ക് അല്ലാഹു
അനുഗ്രഹത്തിന്റെ കവാടം തുറന്ന് തന്നിരിക്കുന്നു
നിങ്ങക്ക് വേണ്ടി അല്ലാഹു വിന്റെ മലക്കുള്
പോറുക്കല് തേടും നിങ്ങളുടെ ഈ
പ്രവര്ത്തനം ആരെങ്കിലും ചെയ്താല്
നിങ്ങളുടെ ഈ വിജയം അവര്ക്കും കിട്ടും(ഹദീസ്)
ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﺍﻧﻪ ﻛﺎﻥ ﻳﺤﺪﺙ ﺫﺍﺕ ﻳﻮﻡ ﻓﻰ
ﺑﻴﺘﻪ ﻭﻗﺎﺋﻊ ﻭﻻﺩﺗﻪ ﺻﻠﻰ ﺍﻟﻠﻪ
ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻘﻮﻡ ﻓﻴﺴﺘﺒﺸﺮﻭﻥ ﻭﻳﺤﻤﺪﻭﻥ ﺍﻟﻠﻪ ﻭﻳﺼﻠﻮﻥ ﻋﻠﻴﻪ ﺻﻠﻰ ﺍﻟﻠﻪ
ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺎﺫﺍ ﺟﺎﺀ ﺍﻟﻨﺒﻰ
ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺣﻠﺖ ﻟﻜﻢ ﺷﻔﺎﻋﺘﻰ
ഇബ്ന് അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു
ഒരിക്കല് അദ്ദേഹം വീട്ടില് വെച്ച്
നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ടകാര്
യം തന്റെ സമൂഹത്തിന്ന് പറഞ്ഞുകൊടുക്കുക
യും സന്തോഷം പ്രഘടിപ്പിക്കുക
യും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെ
സ്വലാത്ത്
ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്
നബി(സ)അങ്ങോട്ട് കടന്ന് വന്നു എന്നിട്ട് പറഞ്ഞു
നിങ്ങള്ക്ക് എന്റെ ശഫാഅത്ത് (ശുപാര്ശ)നിര്
ബന്ധമായി കഴിഞ്ഞു (ഹദീസ്)
തബ്ലീഗ് കാരുടെ വേറെ ഒരു ജല്പനം കാണുക
പിശാചിന്നും മലക്കുല്
മൌത്തിന്നും വിശാലമായ അറിവുണ്ടെന്ന്
സ്ഥിരപ്പെട്ടതാണ്.നബിക്കും അങ്ങനെയുണ്ടെന്ന
തിന്ന് തെളിവില്ല പിശാചിന്റെയോ മലക്കുല്
മൌത്തിന്റെയോ അറിവ് നബിക്കുണ്ടെന്ന്
വിശ്വസിക്കല് ശിര്ക്കാണ്(ബറാ
ഹീനെ ഖാതിഅ:പേജ്:അന്
പത്തി അഞ്ച്)സബ്ഹാനല്ലാഹ് അല്ലാഹു
ഇവരെ ശറിനെതൊട്ട് ഈ
സമുദായത്തെ കാകട്ടെ ആമീന്
"അലൈക്ക,അലന്നബിയ്യ് എന്നിവയില് ഏത്
പറഞ്ഞാലും നബി(സ)കേള്ക്കും എന്ന
വിശ്വാസത്തോടെയാണങ്കില് അത് തനി കുഫ്റാണ്
(ഫതാവ റാശിദിയ്യ പേജ്:എമ്പത്തി ഒമ്പത് )
അത്തഹിയ്യാത്തില് അസ്സലാമു അലൈക്ക
അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള് അത്
നബി(സ)കേള്ക്കും എന്നവിശ്വാസത്തി
ലാണങ്കില് അത് ശീര്ക്ക് തന്നെയാണ്(അമ്പേ
ട്ടവി:ബറാഹീനെ ഖാതിഅ:പേജ്:ഇരുപത്തി ആറ്)
"അസ്സാലാത്തു വസ്സലാമു അലൈക"എന്ന്
പറയുന്നവന്റെ വിശ്വാസം നബി(സ)അറിയും
കേള്ക്കും എന്നാണങ്കില്
അത് പറയാന് പാടില്ല അങ്ങിനെ പറയല്
അപകടമാണ്(മുഹമ്മദ് ഇല്യാസ്:പേജ്:തൊ
ന്നൂറ്റിരണ്ട്)
നബി(സ)ഗൈബ്(അദൃശ്യജ്ഞാനം)അറിയുമെങ്കില്
അത്തരം അറിവ് സൈദ്,ബകര്,ഭ്രാന്തന്മാര്,നാല
്കാലിമൃഗങ്ങള് എന്നിവക്കല്ലാം ഉള്ളത് കൊണ്ട്
നബി(സ)ക്ക് യാതൊരുപ്രത്യകതയും ഇല്ല
(ഥാനവി ഹിഫ് ലുല് ഈമാന് പേജ്:പതിനഞ്ച്)
... ഏത്
സൃഷ്ടിയും നബി(സ)ഉള്പെടെ അല്ലാഹുവിന്റെ
മുന്നില്
ചെരുപ്പ് കുത്തിയെക്കാള് നിന്ദ്യരാണ്(ഫതാവ്
റാശിദിയ്യ:പേജ്:നാല്പത്തിരണ്ട്)
നബിമാര്ക്ക് ശ്രേഷ്ടതവല്ലതുമുണ്ടെങ്കില് അത്
അറിവിന്റെവിഷയത്തില് മാത്രമാണ്.അമലിന
്റെ(കര്മ്മം)കാര്യത്തില് ചിലപ്പോള് ഉമ്മത്തികള്
(സമുദായം)നബിമാരെ കവച്ചുവെക്കും(ഥ
ാനവി തഹ്ദീറുന്നാസ്:പേജ്:അഞ്ച്)
ഇബ്ലീസിന്റെ അത്ര അറിവ് നബി(സ)ക്ക് ഉണ്ടെന്ന്
വിശ്വസിക്കുന്നവന് മുശ്രിക്കാണ്(അമ
്പേട്ടവി ബറാഹീനെ ഖാതിഅ:പേജ്:അമ്പ
ത്തി അഞ്ച്)
നബി(സ)ഉറുദുപഠിച്ചത് ദയൂബന്ദ്
ഉലമാക്കളുമായി ബന്ധപ്പെട്ടശേഷമാണ്
(ബറാഹീന്:പേജ്:ഇരുപത്)
നിസ്കാരത്തില് നബി(സ)യെഓര്കുന്നത്
സ്വന്തം കഴുതയേയോ കാളയെയോ ഓര്കുന്നതിലും
മോശമാണ്
(സ്വിറാത്തുല് മുസ്ഥഖീം:പേജ്:തൊന്നൂറ്റിഏഴ്)
നമ്മുടെ സംഘത്തിന്റെ ചുറ്റിത്തിരിയലു
ം നിസ്കരിപ്പിക്കല
ും തഅ്ലീമും നമ്മുടെ ഉദ്ദേശത്തില്
"അലിഫ്,ബ,ത,മാത്രമാണ്(മല്ഫൂളാത്ത്
ഇല്യാസി:പേജ്:ഇരുപത്തിഒന്ന്)
വടക്കെ ഇന്ത്യയിലെ കഞ്ചാല എന്നസ്ഥലത്ത്
ഹിജ്റ ആയിരത്തി ഇരുനൂറ്റിരണ്ടില് ജനിച്ച്
ആയിരത്തി ഇരുനൂറ്റിഅറുപത്തിരണ്ടില്
ചരമംപ്രാപിച്ച ശാഹ് മുഹമ്മദ്
ഇല്യാസിന്റെ ഭവനത്തില് വെച്ച് സ്ഥാപിച്ച ഒരു
സംഘടനയാണ് തബ്ലീഗ്ജമാഅത്ത്(ദീനീ ദഅ്
വത്ത്:പേജ്:എഴുപത്തി ആറ്,ദുസൂറുല് അമല്:പേജ്:രണ്ട്)
... തബ്ലീഗ്ജമാഅത്ത് ജനങ്ങളെ നിസ്കരിപ്പിക്കു
ന്ന സംഘടനയാണന്നധാരണയാണ്
സാധാരണക്കാരെ അതിലേക്ക് ആകര്ഷിക്കുന്നത്
അതുസംബന്ധമായി സ്ഥാപകന് പറയുന്നത് കാണുക
എന്റെഉദ്ദേശ്യം ആരും മനസ്സിലാക്കിട്ടില്ല ഇത്
നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമാണ് എന്നാണ്
ജനങ്ങള് ധരിച്ചത് ഞാന് സത്യം ചെയ്തു പറയുന്നു ഇത്
നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമല്ല
എന്റെഉദ്ദേശ്യം പുതിയ പാര്ട്ടി ഉണ്ടാക്കലാണ്
(ദീനീ ദഅ്-വത്ത്:പേജ്:ഇരുനൂറ്റിഅഞ്ച്)
അഷ്റഫ് താനവി,റശീദ് അഹ്മദ് ഗാങ്കോഹി,ഖലീല്
അഹ്മദ്
അംബേട്ടവി തുടങ്ങിയവരുടെ ആദര്ശപ്രചരണത്ത
ിനാണ് തന്റെ പാര്ട്ടി രൂപീകരണത്തിന്റ
െലക്ഷ്യമെന്ന് ഫുലാലത്ത്
അമ്പത്തി ഏഴ്,നൂറ്റിഇരുപത്തിരണ്ട് എന്നിവയില്
നിന്നുംവെക്തമാകും.
മേല് പറഞ്ഞ വിവരണങ്ങളില് നിന്ന് അഹ്
ലുസുന്നത്തി വല്ജമാഅത്തില് വിശ്വസിക്കുന്ന
ആളുകളോട് പറയാനുള്ളത് തബ്ലീഗ് എന്നപേരില്
പ്രവര്ത്തിക്കുന്നവരുടെവേഷഭൂശാദികള് കണ്ട്
വഞ്ചിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കുന്നത
ോടപ്പം ഇത്തരം വികല ആശയമാണ്
വെച്ചുപുലര്ത്തുന്നത് എന്ന് മനസ്സിലാക്കേണ്ട
തുമാണ് ഈ പ്രസ്ഥാനത്തില് നിന്ന് അകന്നു
നില്കേണ്ടതുമാണ് അല്ലാഹു
സത്യം സത്യമായി മനസ്സിലാക്കി അതനുസരിച്ച്
ജീവിക്കാന് തൌഫീഖ് ചെയ്യട്ടെ ആമീന്.

2016 ജനുവരി 5, ചൊവ്വാഴ്ച

ഉറുക്ക്, മന്ത്രം, ഏലസ്സ്, ഖുര്‍ആനു സുന്നത്തും എന്ത് പറയുന്നു ?

ഉറുക്ക്, മന്ത്രം, ഏലസ്സ്,
ഖുര്‍ആനു സുന്നത്തും എന്ത് പറയുന്നു ?

ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ , ആദ്യ കാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു . ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ്‌ നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ " റുക്കിയ്യ ശറഇയ്യ " എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു .

വിഷയത്തിലോട്ട്‌ കടക്കാം , നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാല ഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...

ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , ഒന്ന് വിശദമായി പഠിക്കാം .

ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:

“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284).

ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു”(ശറഹു മുസ്ലിം 7/169).

നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ‘നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).

ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” (ബുഖാരി വാ. 13, പേ. 118).

ആഇശഃ(റ)യില്‍ നിന്നു നിവേദനം: “നബി(സ്വ)യുടെ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാ റുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതുകയും ശരീരം തടവുകയും ചെയ്തിരുന്നു” (ബുഖാരി 13/126, മുസ്ലിം 14/182).

നബി(സ്വ) തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. നബി (സ്വ) അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരണ്ട ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” (സാദുല്‍ മആദ്, 4/147). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു”. ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക്കും മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” (ഫത്ഹുല്‍ ബാരി 13/121).

ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433). അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).

ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതിക്കെട്ടുന്നതി നാണ് ‘ഏലസ്സ്’ എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222). “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)

ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വ ന്നഫ്, 5/433).

ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).

ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).

മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും പരിശോധിച്ചിരു ന്നെങ്കില്‍!