2014 ഡിസംബർ 10, ബുധനാഴ്‌ച

ഇന്ന് ഡിസംബർ 10 മനുഷ്യാവകാശ ദിനം

ഇന്ന് ഡിസംബര്‍ 10.. 
മനുഷ്യന്റെ അവകാശങ്ങള്ക്കായി ഒരു
ദിനം.അവകാശങ്ങളുടെ നെരിപ്പോടില്‍ നീതിക്കായ് ഊതിക്കാത്തിരിക്കുന്നവരേക്കാള്‍അവകാശാവബോധങ്ങള്‍ മറക്കുന്നവര്‍ ആയി സമൂഹം മാറിപ്പോവുകയാണിന്ന്. എല്ലാ വര്ഷവും ഡിസംബര് 10
മനുഷ്യാവകാശദിനമായി ആചരിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന
പ്രകാരമാണിത്.
1948
ഡിസംബര് 10നാണ് ഈ
ദിനം മനുഷ്യാവകാശ
ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.
1950ല് എല്ലാ അംഗ
രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത്
പ്രവര്ത്തിക്കുന്ന
സംഘടനകളെയും വിളിച്ച് കൂട്ടി ഈ
ദിനം ആഘോഷിക്കാന്
തീരുമാനമെടുത്തു.
എല്ലാ വര്ഷവും ഈ ദിനത്തില് ഉന്നതതല
രാഷ്ട്രീയ
സമ്മേളനങ്ങളും സാംസ്കാരിക
പരിപാടികളും സംഘടിപ്പിക്കുന്നു.
മനുഷ്യാവകാശ പ്രശ്നങ്ങള്
സംബന്ധിച്ചുള്ള
വിഷയങ്ങളിലാകും പരിപാടികള്
സംഘടിപ്പിക്കുന്നത്.
അഞ്ച് വര്ഷം കൂടുമ്പോള് നല്കുന്ന
മനുഷ്യാവകാശം സംബന്ധിച്ചുള്ള
അവാര്ഡും ഈ ദിനത്തിലാണ് നല്കുന്നത്.
മനുഷ്യാവകാശ രംഗത്ത്
പ്രവര്ത്തിക്കുന്ന നിരവധി സര്ക്കാര്,
സര്ക്കാരേതര സംഘടനകള് ഈ
ദിനത്തില് പ്രത്യേക പരിപാടികള്
സംഘടിപ്പിക്കുന്നു.
ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷ
ജീവിക്കാനുള്ള അവകാശമാണിത്.
സ്വകാര്യത, മതവിശ്വാസം,
അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള
സംരക്ഷണം. വീട്, ഭക്ഷണം,
വസ്ത്രം എന്നിവയോടു കൂടിയ
ജീവിതം നയിക്കാനുള്ള അവകാശം.
വാര്ദ്ധക്യം, വൈധവ്യം, ശാരീരിക
ബലഹീനതകള് എന്നീ അവസ്ഥയില്
ലഭിക്കേണ്ട സംരക്ഷണം.
നിയമത്തിനുമുന്നില് ഉള്ള സംരക്ഷണം,
കുറ്റവാളി എന്ന്
തെളിയിക്കപ്പെടും വരെ നിരപരാധി
അവകാശം, അന്യായമായില് തടങ്കലില്
പാര്പ്പിക്കില്ല എന്ന ഉറപ്പ്
ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്
തന്നെ മനുഷ്യാവകാശങ്ങളായി പരിഗ
ഇത്തരത്തിലുള്ള സംരക്ഷണങ്ങള്
നിലനില്ക്കെ തന്നെ മനുഷ്യാവകാശങ്ങ
ലോകമെമ്പാടും ഹനിക്കപ്പെടുന്നു
എന്നത് സത്യമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദള
വിഭാഗങ്ങള്ക്ക് നേരെയുള്ള
അക്രമം ഇന്നും തുടരുന്നത് ദു:ഖകരമാണ്.
ഭോപ്പാല് ദുരന്തം കഴിഞ്ഞ്
ഇതുവരെയും മതിയായ
നഷടപരിഹാരം വിതരണം നടന്നില്ലെ
യാഥാര്ത്യം നമുക്ക്
വിശ്വസിക്കാതിരിയ്ക്കാന് പറ്റുമോ?
ഇന്ത്യയിലുടനീളം അന്യായമായുള്ള
തടങ്കലില് വയ്പ്പും ലോക്കപ്പ്
മര്ദ്ദനവും പതിവാണ്, പരസ്യമായ
രഹസ്യവും. രാഷ്ട്രീയപ്പാര്ട്ടികള്
ഹര്ത്താലെന്ന ഓമനപ്പേരില്
നിത്യവും ജനങ്ങളുടെ സഞ്ചാര
സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഇതിന്
നടപ്പുവര്ഷം ഏറ്റവും കൂടുതല് ഇരയായത്
കേരളത്തിലെ പ്രബുദ്ധ ജനതയാണെന്നത്
വൈരുദ്ധ്യമാവാം! ഇത്തരത്തിലുള്ള
സാമൂഹിക അനീതികള്ക്കെതിരെ നമുക്ക്
ഈ ലോക മനുഷ്യാവകാശ ദിനത്തില്
ഒരുമിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ