ബദര്‍ ദിനം അനുസ്മരിക്കുന്നത് ബദര്‍ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത് ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങള്‍ ലോകമെമ്പാടും അനുസ്മരിക്കുന്നത് ആ സംഭവങ്ങള്‍ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തില്‍ അനുസ്മരിക്കുന്നത് മനുഷ്യ മനസ്സുകളില്‍ കൂടുതല്‍ സ്വാദീനം ചെലുത്താന്‍ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സല്‍കര്‍മങ്ങള്‍ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉല്‍ അവ്വല്‍ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ