2014 ഡിസംബർ 29, തിങ്കളാഴ്‌ച

നബിദിനം :-സ്വാഹാബത്തിന്‍റെയും മുന്‍കാല ഇമാമീങ്ങളുടെയും വീക്ഷണത്തില്‍

സ്വാഹാബത്തിന്‍റെയും മുന്‍കാല ഇമാമീങ്ങളുടെയും വീക്ഷണത്തില്‍ 
قال ابوبكر الصديق رضي الله عنه من أنفق درهما علي قرائة مولد النبي صلي الله عليه وسلم كان رفيقي في الجنة 
അബുബക്കര്‍ സിദ്ധീഖ്(റ)പറഞ്ഞുആരെങ്കിലും നബി(സ)യുടെ മൌലിദ് പാരായണത്തിന്ന്‍ ഒരു ദിര്‍ഹം ചിലവഴിച്ചാല്‍ സ്വര്‍ഗത്തില്‍ അവന്‍ എന്‍റെ കൂട്ടുകാരനാണ് 
قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام 
ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി
قال عثمان رضي الله عنه من أنفق درهما علي قرائة مولد النبي صلي الله عليه وسلم فكأنما شهد غزوة بدر وحنين 
ഉസ്മാന്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ മൌലിദ് പാരായണം ചെയ്‌താല്‍ അവന്‍ ബദര്‍ ,ഹുനൈന്‍ യുദ്ദത്ത്തില്‍ പങ്കെടുത്തവനെ പോലെയാണ്‍ 
قال علي رضي الله عنه وكرم الله وجهه من عظم مولدالنبي صلي الله عليه وسلم وكان سببا لقرائته لايخرج من الدنيا الابالامان ويدخل الجنة بغير حساب 
അലി(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മടിനത്തെ ആദരിച്ചാല്‍ അല്ലങ്കില്‍ അവന്‍ മൌലിദ് പാരായണത്തിന്ന്‍ കാരണക്കരനായാല്‍ ഈമാനോട് കൂടെയല്ലാതെ അവന്‍ മരിക്കുകയില്ല മാത്രമല്ല ചോദ്യം കൂടാതെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്യും 
قال حسن البصري رضي الله عنه وددت لوكان لي مثل جبل أحد ذهبا لانفقته علي قرائة مولد النبي صلي الله عليه وسلم 
ഹസ്സന്‍ അല്‍ ബസ്വരി(റ)പറഞ്ഞുഎനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കില്‍ അതു മുഴുവനും ഞാന്‍ നബി(സ)യുടെ മൌലിദ് പാരയാണ ത്തിന്ന്‍ ഉപയോഗിക്കുമായിരുന്നു
قال جنيد البغدلدي قدس الله سره العزيز من حضر مولد النبي صلي الله عليه وسلم وعظم قدره فقد فاز بالايمان 
ജുനൈദ് അല്‍ ബാഗ്‌ദാദി(റ)പറഞ്ഞുആരെങ്കിലും നബി(സ(യുടെ മൌലിദ് സദസ്സില്‍ വരികയും അതിനെ ബഹുമാനിക്കുകയും ചെയ്‌താല്‍ അവന്‍ ഈമാന്‍ കൊണ്ട് വിജയിച്ചവനായി 
قال معروف الكرخي قدس سره :من هيأ طعاما لأجل قرائة مولد النبي صلي الله عليه وسلم وجمع اخوانا وأوقد سراجا ولبس جديدا وتبخر وتعطر تعظيما لمولد النبي صلي الله عليه وسلم حشره الله يوم القيامة مع الفرقة الالي من النبيين وكان في أعلي عليين 
മഅ്റുഫ് അല്‍ കര്ഖി(റ)പറഞ്ഞുനബി(സ)യുടെ മൌലിദിനെ ആദരിച്ചു കൊണ്ട് ഭക്ഷണം തയ്യാറാക്കുകയും കൂട്ടുകാരെ ഒരുമിച്ചു കൂട്ടുകയും നല്ല വസ്ത്രവും അലങ്കാരങ്ങളും സുഖന്തം പൂശുകയും ചെയ്‌താല്‍ നബിമാരോട് കൂടെ അവനെ ഖിയാമത്ത് നാളില്‍ ഒരുമിച്ച് കുട്ടുകയും ഉന്നതമായ സ്ഥാനം നല്‍കുകയും ചെയ്യും 
قال الامام فخر الدين الرازي رحمه الله :مامن شخص قرء مولد النبي صلي الله عليه وسلم علي ملح أوبر أوشيئ آخر من المأكولات الاظهرت فيه البركة وفي كل سيئ 
ഇമാം റാസി (റ)പറയുന്നു ആരങ്കിലും അവരുടെ ധാന്യം,ഉപ്പ്മറ്റ് തിന്നപെടുന്ന വസ്തുകളില്‍ മൌലിദ് ഓതിയാല്‍ അതില്‍ ബറത്ത് ഉണ്ടാകും 
قال امام الشافعي رضي الله عنه :من جمع لمولد النبي صلي الله عليه وسلم اخوانا وهيأطعاما وأخلي مكانا وعمل احسانا وصار سببا لقرائته بعثه الله يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم 
ഇമാം ഷാഫി(റ)പറയുന്നു ഒരാള്‍ നബി(സ)യുടെ ജന്മദിനത്തിന്ന്‍ സ്ഥല സൌകര്യം വരുത്തി ജനങ്ങളെ ഒരുമിച്ചുക്കൂടി ഭക്ഷണം തെയ്യാര്‍ ചെയ്തു നല്ല പ്രവര്‍ത്തങ്ങള്‍ ചെയ്തു അങ്ങിനെ മൌലിദ് ഓതിയാല്‍ അന്ത്യദിനത്തില്‍ സിദ്ധീഖുകള്‍,ശുഹദാക്കള്‍ ,സ്വാലിഹുകളോട് കൂടെയായിരിക്കും സ്വര്‍ഗത്തി കടക്കുകയും ചെയ്യും 
قال سري السقطي رحمه الله :من قصد موضعا يقرء فيه مولد النبي صلي الله عليه وسلم فقد فصد روضة من رياض الجنة لانه ماقصد ذلك الموضع الا لمحبة النبي صلي الله عليه وسلم وقد قال صلي الله عليه وسلم من أحبني كان معي في الجنة 
ബഹു സിരിയ്യ് അസ്സിഖ്ത്വി(റ)പറഞ്ഞുഒരാള്‍ മൌലിദ് ഓതാന്‍ ഒരുസ്ഥലം കരുതിയാല്‍ അവന്‍ സ്വര്ഗീയ പൂന്തോപ്പാണ് അവന്‍ കരുതിയത് കാരണം നബി(സ)പറഞ്ഞിട്ടുണ്ട് എന്നെ ഒരാള്‍ ഇഷ്ടപെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ എന്നൊട് കൂടെയാണ് 
قال الامام السيوطي رحمه الله:مامن بيت اومسجد اومحلة قرئ فيه مولد النبي صلي الله عليه وسلم الا حفت الملئكة ذلك البيت اوالمسجد اوالمحلة وصلت الملائة علي أهل ذلك المكان وعمهم الله تعالي بالرحمة والرضوان
ഇമാം സുയൂത്വി(റ)പറയുന്നു മൌലിദ് ഓതുന്ന സ്ഥലം അത് വീടാവട്ടെ,പള്ളിയാവട്ടെ,മറ്റ് സ്ഥലമാവട്ടെ അവിടെ മലക്കുകള്‍ പൊതിയും ആസ്തല വാസികള്‍ക്ക് അവര്‍ സ്വലാത്ത് ചൊല്ലും അല്ലാഹു അവരെ റഹ്മത് കൊണ്ട് നിറക്കും (അവലബം ഇമാം ഇബ്ന്‍ ഹാജര്‍ ഹൈതമി(റ)യുടെ "നിഅ്മത്ത് അല്‍ കുബ്റ:"എന്ന കിത്താബില്‍ നിന്ന്‍ )

നബിദിനം മുന്‍കാല പണ്ഡിതര് എന്ത് പറയുന്നു وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة :فتح الباري 7/195
ബഹു ...ഹാഫില്‍ ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രഘടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്(ഫത് ഹുല്‍ ബാരി) 
قال الامام القسطلاني رحمه الله :أنه صلي الله عليه وسلم ولد لاثني عشر من ربيع الاول الي آخره وعليه عمل أهل مكة قديما وحديثا في زيارتهم موضع مولده صلي الله عليه وسلم في هذا الوقت 
ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു അബീഉല്‍ അവ്വല്‍ അന്ത്രണ്ടിന്നാണ് നബി(സ)ജനിച്ചത് ആദിവസം മക്കക്കാര്‍ എല്ലാകാലത്തും നബി(സ)ജനിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു (അല്‍ മവാഹിബ് )
قال النبهاني رحمه الله ان السلف والخلف مطبقون علي عمل المولد في يوم المذكور وليلته (لسان العيون)
ഇമാം നബ്ഹാനി തങ്ങള്‍ പറയുന്നു നബി(സ(യുടെ ജന്മദിനത്തിന്‍റെ രാവും പകലും നബിദിന പരിപാടിയില്‍ എര്പെടുന്നതില്‍ മുന്കാലക്കാരും പില്‍കാലക്കടും എകോപിച്ചിരുന്നു
‍ قال الامام الزرقاني ينبغي تخصيص هذا الشهر بزيادة فعل البر وكثرة الصدقات والخيرات وغير ذلك من وجوه الخيرات (المدخل لابن الحاج)
ഇമാം സുര്ഖാനി(റ)പറയുന്നു ഈ മാസത്തില്‍(റബീ ഉല്‍ അവ്വല്‍ )പ്രത്യകമായി നല്ല കാര്യം ചെയ്യലും സ്വദഖ ചെയ്യലും അല്ലാഹിവിലെക്ക് അടുപ്പിക്കുന്ന മറ്റ് നല്ല കാര്യം ചെയ്യലും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്
قال الامام القسطلاني رحمه الله:لازال اهل اسلام يحتفلون ويهتمون بشهر مولده عليه الصلوة والسلام ويعملون الولائمة ويتصدقون في لياليه بانواع الصدقات ويظهرون السروربه ويزيدون في المبرات ويعتنون بقرائة مولده الكريم ويظهر عليهم من بركاته كل فضل عميم (المواهب)
ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു :മുസ്ലിം ലോകം മുഴക്കെ നബി(സ)യുടെ ജ്നമദിനത്തില്‍ ഒരുമിച്ച് കൂടുകയും ഭക്ഷണം ഉണ്ടാക്കുകയും സ്വദഖ കൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും നന്മവര്‍ദ്ധിപ്പിക്കുകയും മൌലിദ് പാരായണം നടത്തുകയും ചെയ്യുമായിരുന്നു 
في فتاوي الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الاول ماحكمه من حيث الشرع وهل هو محمود او مذموم وهل يثاب فاعله اولا والجواب عندي ان اصل عمل المولد الذي هو اجتماع الناس وقرائة ماتيسر من القرآن ورواية الاخبار الواردة في مبدأ أمر النبي صلي الله عليه وسلم وما وقع في مولده من الآيات ثم يمدهم سماط يأكلونه وينصرفون من غير زيادة علي ذلك من البدعة الحسنة التي يثاب عليها صاحبها لمافيه من تعظيم قدر النبي صلي الله عليه وسلم واظهار الفرح والاستبشار بمولده الشريفة (الاعانة الطالبين)
ഇമാം സുയൂത്വി(റ)നോട് ഒരു ചോദ്യം :-റബീഉല്‍ അവ്വലില്‍ നടക്കുന്ന നബിദിനത്തെ പറ്റി ഇസ്ലാമിക വീക്ഷണത്തില്‍ അതിന്‍റെ നിയമം എന്താണ്‍ ?അത് പ്രശംസിക്കപെടുന്നതോ ?ആക്ഷേപിക്കപ്പെടുന്നതോ?അത് ചെയ്യുന്നവര്‍ക്ക് പ്രതിഫലം കിട്ടുമോ?ഇല്ലേ?
ഉത്തരം സുയൂത്വി ഇമാം പറയുന്നു നബിദിനവുമായി ബദ്ധപെട്ട പ്രവര്‍ത്തനം എന്നാല്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുക ,ഖുര്‍ആന്‍ പാരായണം ചെയ്യുക ,നബി(സ)യുമായി ബന്ധപ്പെട്ട ഹദീസുകള്‍ പാരായണം ചെയ്യുക ,അതിന്ന്‍ ശേഷം ഭക്ഷണം കൊടുക്കുക പോലോത്ത കാര്യം ചെയ്യുകയണങ്കില്‍( ഇസ്ലാം വിലക്കാത്ത)അത് നല്ല ആചാരമാണ് അത് ചെയ്യുന്നവര്‍ക്ക് കൂലി കിട്ടും കാരണം നബിയുടെ മഹത്വം പറയലും പ്രഘടിപ്പിക്കലും സന്തോഷിക്കലുംമാണല്ലോ ആദിവസം ചെയ്യുന്നത്
നബിദിന ആഘോഷം കാലങ്ങളില്‍നബിദിനത്തിന്ന്‍ മഹത്വം നല്‍കുക എന്നത് നബി(സ)യുടെ കാലം മുതല്‍ ഹിജ്റ മുന്നൂറ് നൂററാണ്ട് വരെ നടന്നു വന്നതാണെന്ന്‍ നടേപറഞ്ഞത്തില്‍ നിന്ന്‍ നാം മനസ്സിലാക്കിയല്ലോ ഇന്ന്‍ കാണുന്ന രൂപത്തില്‍ വിപുലവും ആഘോഷകരുമായ രൂപത്തിലേക്ക് മാറിയത് മുളഫഫര്‍ രാജാവിന്‍റെ കാലത്താണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു ബഹു ഇമാം സുര്ഖാനി(റ)പറയുന്നു 
قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل 
ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു
قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)
... ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .
قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122)
ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ "മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ് സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം നെയ്‌ പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ് മഹാന്മാരും പങ്കെടുത്തിരുന്നു .

2014 ഡിസംബർ 27, ശനിയാഴ്‌ച

തിരു ദൂദർ (സ്വ) കാലത്തില്ലായിരുന്നു എന്ന കാരണത്താൽ ഒരു കാര്യം ബിദ്‌ അത്താകുമോ?

ഇന്ന് വ്യാപകമായി കണ്ട് വരുന്ന മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്.
ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ്. (മുസ്ലിം)
തിരുദൂതര്‍ (സ്വ)യുടെ കാലത്തില്ലാത്ത പുതുതായി ഉണ്ടായവയും വൈജ്ഞാനികവും കര്‍മ്മശാസ്ത്രപരവുമായ എല്ലാ പുതുതായി ഉണ്ടായവയും ശറഇന്റെ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് യുക്തിയല്ല. കാരണം, അങ്ങനെയാണെങ്കില്‍ നാമിന്ന് കാണുന്ന പഠന രീതിയും സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ്ദാനവും സാങ്കേതിക വിദ്യ ഉപയോഗിച്ച് രമ്യഹര്‍മ്മങ്ങള്‍ നിര്‍മിക്കുന്നതും ചീത്തയായ ബിദ്അത്ത് ആവേണ്ടതല്ലേ?. ഒരിക്കലും അവ അങ്ങനെയല്ലല്ലോ. എന്നാല്‍ ഉപര്യുക്ത ഹദീസ് സൂചിപ്പിക്കുന്ന പുതുതായി നിര്‍മ്മിക്കപ്പെട്ട കാര്യങ്ങള്‍ ശറഇല്‍ അടിസ്ഥാനമില്ലാത്തവയാണെന്നും വ്യക്തമാണ്.
എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും കുല്ലു ബിദ്അതിന്‍ പിഴച്ചതാണ് എന്ന തിരുമേനി(സ്വ) വ്യക്തമാക്കിയതാണല്ലോ, അതിനാല്‍ കുല്ല് എന്ന സമഗ്ര വാചകത്തില്‍ നിന്ന് ചില ബിദ്അത്തുകളെ മാറ്റി നിര്‍ത്താമോ എന്ന് ചില മുബ്തദീഈങ്ങള്‍ (പുത്തനാശയക്കാര്‍) സംശയം ജനിപ്പിക്കാറുണ്ട്. അവര്‍ക്ക് അവരുടെ പ്രിയനേതാവായ ഇബ്നു തൈമിയ്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.
ഇബ്നു തൈമിയ്യ പറയുന്നു: എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ് എന്ന സമഗ്ര വാചകത്തില്‍ നിന്നും ചില ബിദ്അത്തിനെ മാറ്റി നിര്‍ത്താമോ എന്നതിന് രണ്ട് രൂപത്തില്‍ മറുപടി പറയാം. ഒന്ന്, നല്ലതാണെന്ന് സ്ഥിരപ്പെട്ടവ ബിദ്അത്ത് അല്ല. അപ്പോള്‍ മേല്‍ ഹദീസിന്റെ സമഗ്രത സുരക്ഷിതമായിരിക്കുമല്ലോ. രണ്ട്, നല്ല ബിദ്അത്ത് മേല്‍ ഹദീസിലെ പൊതുനിയമത്തില്‍ നിന്ന് വിരുദ്ധമായി വേര്‍പെട്ടതാണ്. ഇത്തരും പൊതുനിയമം മാറ്റിനിര്‍ത്തിയവയില്ലാല്ലത്തതിലാണല്ലോ തെളിവാകുക. (ഇഖ്തിളാഅ്2/88)

ഘർവാപസി

ഘര്‍വാപസി (വീട്ടിലേക്കുള്ള തിരിച്ചു പോക്ക്) എന്ന മനോഹര നാമത്തില്‍ രാജ്യത്തിന്റെ പലഭാഗത്തായി നടന്നുവെന്ന് പറയപ്പെടുന്ന ഹിന്ദുമതത്തിലേക്കുള്ള മതപരിവര്‍ത്തനം ചൂടുള്ള ഒരു ചര്‍ചാ വിഷയമാണല്ലോ.

വളരെ ബോധപൂര്‍വം ആസൂത്രണത്തോടെ നടത്തുന്ന ഒരു പരിപാടിമാത്രമാണിത്. യഥാര്‍ഥ ലക്ഷ്യം ക്രൈസ്തവ മതത്തിലേക്കോ ഇസ്ലാമിലേക്കോ മാറിയ ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരലല്ല. മറിച്ച് ഇത്തരമൊരു ചര്‍ചര്‍ ഉയര്‍ത്തികൊണ്ടുവന്ന് ഹിന്ദുത്വ സംഘടനകളുടെ വലിയ സ്വപ്നമായമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരിക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. ചില മാധ്യമങ്ങള്‍ നടത്തിയ സൂക്ഷമായ അന്വേഷണത്തില്‍ പ്രചരിപ്പിക്കന്നത് പോലെ മുസ്ലിംകളെ കൂട്ടായി മതം മാറ്റാന്‍ സാധ്യമായിട്ടില്ല. ചില തരികിടകള്‍ ഒപ്പിച്ച് ഫോട്ടോ എടുത്ത് പ്രചാരണം നടത്തുകയാണ് ചെയ്തത്. അതും ദരിദ്ര നാരാണന്മാരായ ഏതാനും മുസ്ലിംകളെ. അതിന് തന്നെയും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നുവെന്ന് അവര്‍ തന്നെ പറയുന്നു. അതിനാല്‍ ഈ മതം മാറ്റം ആരും അത്ര ഭയപ്പെടേണ്ട സംഗതിയല്ലെന്ന് ചുരുക്കം. ഇനി നേരത്തെ ക്രൈസ്തവ മതത്തിലേക്കോ ഇസ്ലാമിലേക്കോ വന്നവര്‍ സ്വമേധയാ വീണ്ടും ഹിന്ദുമതം തന്നെയാണ് നല്ലത് എന്ന് മനസ്സിലാക്കി അതിലേക്ക് മാറുന്നുവെങ്കില്‍ അത് അനുവദിക്കേണ്ടത് തന്നെയാണ്. അതില്‍ ആരും അസ്വസ്ഥതപ്പെടേണ്ടതില്ല.

അതിനാല്‍ ഈ വിഷയത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഏത് നിയമവും ഒന്നാമതായി മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നതാണ്.

ഈ വിഷയത്തില്‍ നിരോധിക്കേണ്ടതെന്തോ അത് നേരത്തെ തന്നെ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. അനുവദിക്കേണ്ടത് അനുവദിച്ചിട്ടുമുണ്ട്. ഈ വിഷയത്തില്‍ പുതിയ ഒരു നിയമം ആവശ്യമില്ല. ഇപ്പോള്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് യഥാര്‍ഥ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുകയും, ചില സ്പോടനങ്ങളുടെ പശ്ചാതലത്തില്‍ കരിനിയമം ഉണ്ടാകുന്നതുപോലെ മതമാറ്റം വിവാദമാക്കി മതമാറ്റനിരോധനം സാധിച്ചെടുക്കുകയുമാണ്. അതിനാല്‍ അനാവശ്യമായ ബഹളങ്ങള്‍ ഒഴിവാക്കി. വൈകാരികപ്രതികരണങ്ങളില്‍നിന്ന് വിട്ടുനിന്നുകൊണ്ടുള്ള ഇടപെടലാണ് മാധ്യമങ്ങളും മതത്തിലും മതേതരത്വത്തിലും വിശ്വാസമുള്ളവര്‍ നടത്തേണ്ടത്.

ബഹളം കൊണ്ടുള്ള പ്രയോജനം ഇപ്പോഴത്തെ കൂട്ട മതപരിവര്‍ത്തന തട്ടിപ്പ് നടത്തുന്നവര്‍ക്ക് മാത്രമാണ് എന്ന് തിരിച്ചറിയുക.
മതം മാറ്റല് എന്തിനാ ഇത്ര വലിയ
ചര്ച്ചയാകുന്നെ ......ഒരാള്
ഇസ്ലാമാണെങ്കിൽ ....അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കന്നുവെ
ങ്കിൽ ...സംഗ പരിവാറല്ല ...സ്വന്തം തല
തന്നെ വെട്ടുമെന്ന്
പറഞ്ഞാലും ..ഇസ്ലാമിൽ നിന്ന് പുറത്തു
പോകില്ലാ .......ലക്ഷങ്ങളും ....കോടികളും ..കൊണ്ട്
വിലക്കുവാങ്ങാൻ കഴിയുന്ന
ഒന്നാണോ .....ഇസ്ലാം മതം .....അങ്ങനെ കരുതുന്നവർ
അങ്ങ് പോകട്ടെയെന്നു
വെക്കണം .......അല്ലാതെ ..ഒരു
വട്ടംപോലും അള്ളാഹു
എന്നുപോലും വിളിചിട്ടില്ലാത്ത ......പള്ളിയുടെ പടിപോലുംകണ്ടിട്
ടില്ലാത്ത ......കുറച്ചുപേര്‍ അങ്ങു
പോയെന്നുവച്ചു ഒരു
ചുക്കും സംഭവിക്കാനില്ലാ...
.......ഇസ്ലാം അതു
വിജയിച്ചവന്‍റെ ....അടയാളമാ .......മരണം വരെ ...അതു
മുറുകെ പിടിച്ചു മരിക്കാൻ അല്ലാഹു
നമുക്ക് ഭാഗ്യം തരട്ടെ .....ആമീൻ.by മിഖു avm

2014 ഡിസംബർ 25, വ്യാഴാഴ്‌ച

"നബിദിനം എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല" എന്ന പേരിൽ ഒരു കുറിപ്പ് കണ്ടു - സ്വതന്ത്രമായ ഒരു വിശകലനവും ഒപ്പം പടച്ചു വിട്ടവരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടലുമാണീ കുറിപ്പിന്റെ ലക്ഷ്യം

"നബിദിനം എന്ത് കൊണ്ട്
ആഘോഷിക്കുന്നില്ല" എന്ന പേരിൽ ഒരു
കുറിപ്പ് കണ്ടു - സ്വതന്ത്രമായ ഒരു
വിശകലനവും ഒപ്പം പടച്ചു
വിട്ടവരുടെ ഇരട്ടത്താപ്പ് തുറന്നു
കാട്ടലുമാണീ കുറിപ്പിന്റെ ലക്ഷ്യം:
ആദരവായ നബിതങ്ങൾ(സ്വ)
യുടെ തിരുജന്മപ്പിറവി ഇന്നു കാണുന്ന
രീതിയിൽ ആഘോഷിക്കപ്പെടാൻ
തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ പലത് കഴിഞ്ഞു
എന്നത് എല്ലാവരും സമ്മതിക്കുന്ന
പരമാർത്ഥമാണ്.ഇന്ന് കാണുന്ന രീതിയിൽ
മൗലിദ് കിത്താബുകൾ
നോക്കി ഹബീബായ
തങ്ങളുടെ തിരുജന്മത്തിലെ അൽഭുതങ്ങളും ചരിത്രങ്ങളും അവിടുത്തെ മഹത്വങ്ങളും പാടിപ്പുകഴ്ത്തു
കയും, ഖുർ ആൻ പാരായണം,
അന്നദാനം തുടങ്ങി വിപുലമായ
ആഘോഷരീതിയാണ് ഹിജ്ര മുന്നൂറിന്
ശേഷം തുടങ്ങി എന്നു പറയുന്നത്. ഈ
രീതിയിൽ ഉള്ള
ആഘോഷം മുമ്പില്ലായിരുന്നു എന്ന്
ഇമാമുകൾ പറഞ്ഞത് സുലഭമാണ്.
അപ്പറഞ്ഞതിൽ നിന്ന് തന്നെ ഈ
രീതിയിലല്ലാത്ത ആഘോഷം മുമ്പ്
നടന്നിരുന്നു എന്ന് വ്യക്തമാണ്.
സ്വകാര്യമായി ഓരോരുത്തരും ചെയ്ത്
വന്നിരുന്ന ഒരു കാര്യം ഒന്നിച്ച്
കൂടി ചെയ്യാൻ തുടങ്ങിയത്
പിൽക്കാലത്താണെന്നർഥം.
✅✅ ✅✅ ✅✅ ✅✅
ഈ രീതിയിലുള്ള ആഘോഷം തുടങ്ങിയ
ശേഷം ലോകത്ത് വന്ന ആയിരക്കണക്കായ
ഇമാമീങ്ങളിൽ ഷാഫി ഈ,
ഹനഫീ മദ്ഹബുകളിലെ ഒരു
ഇമാം പോലും എതിർത്തിട്ടില്ലെന്ന്
മാത്രമല്ല വളരെ നല്ല പുണ്യമുള്ള പുതിയ
ആചാരം ആണെന്ന് പഠിപ്പിക്കുകയും
ചെയ്തു.
ഹമ്പലീ മദ്ഹബിലേ ഒരേ ഒരു ഇമാമും ചില
മാലിക്കികളും മാത്രമാണ് എതിർത്തത് -
അദ്ദേഹവും മട്ടുള്ളവരും എതിർക്കാൻ
പറഞ്ഞ
ന്യായങ്ങളെ എല്ലാം പിൽക്കാല
ഇമാമീങ്ങൾ അക്കമിട്ട് ഘണ്ഡിച്ചിട്ടുണ്ട്.
നബിതങ്ങളുടെ ജന്മദിനത്തിൽ
പ്രത്യേകമായി ഒന്നും ചെയ്യാനില്ല
എന്ന വാദം നബിതങ്ങൾ
തന്നെ പൊളിചിട്ടുണ്ട്.തിങ്കളാഴ്ച
നോമ്പെടുക്കാൻ അവിടുന്ന്
കൽപ്പിച്ചപ്പോ തന്നെ അതിന്റെ കാരണവും വ്യക്തമാക്കിയിട
്ടുണ്ട് - "ഞാൻ ജനിച്ച ദിവസമാണത്" എന്ന്.
ഈ ഹദീസ് സ്വഹീഹാണെന്നതിൽ
ഒരാൾക്കും തർക്കമില്ല - ഈ
നോമ്പെടുക്കൽ
നബിതങ്ങളുടെ ജന്മദിനത്തെ ആദരിക്കലാണ്
എന്നതിലും തർക്കമില്ല,
അപ്പോ നബിജന്മദിനത്തിന് പ്രത്യേകത
ഇല്ലെന്ന വാദം പ്രമാണവിരുദ്ധവു
ം ഇസ്ലാമിന് അന്യമായതുമാണ്.

എല്ലാ ആഴ്ച്ചയിലും ഒരുനാൾ
അവിടുത്തെ ജന്മദിനം കൊണ്ടാടാൻ
അവിടുന്ന് തന്നെ പഠിപ്പിച്ചു - അത്
നബി തങ്ങൾ
സ്വയവും സ്വഹാബത്തും ചെയ്തു എന്ന് ഈ
ഹദീസിൽ തെളിഞ്ഞു കഴിഞ്ഞു.
അനുഗ്രഹത്തിന് നന്ദിയായി നോമ്പ്
എടുക്കുക എന്ന അവിടുന്ന് പഠിപ്പിച്ച
രൂപമല്ലാതെ മറ്റുരീതികളിൽ
ആഘോഷിക്കുന്നു എന്നതാണ്
ഇവിടുത്തെ മറ്റൊരു പ്രശ്നം.
✅ ✅ ✅
ആഴ്ച്ചയിൽ ജന്മദിനം ദിവസപ്പേര്
കൊണ്ടും മാസത്തിലേത്
തീയതി കൊണ്ടും വർഷത്തിലേത്
മാസവും തീയതിയും കൊണ്ടുമാണല്ലോ മനസ്സിലാക്കുക.എ
ല്ലാ ആഴ്ച്ചയിലെ തിങ്കളാഴ്ച്ചയും
നോമ്പെടുത്ത് തിരുജന്മദിനത്തെ
ആദരിക്കുക എന്നതും മാസത്തിൽ
പന്ത്രണ്ടാം തീയതി മൗലിദും മറ്റുമായി ചെയ്യുക
എന്നതും പൊതുസമൂഹത്തിൽ
നിന്നും കുറഞ്ഞു
വന്നുവെങ്കിലും വർഷത്തിൽ ഒരു
മാസവും പ്രത്യേകിച്ച് ആ
ദിവസവും തിരുപ്പിറവിയുടെ
ദിവസത്തെ ആദരിക്കുക എന്നത്
ഇന്നും കെങ്കേമമായി നടക്കുന്നു.
♻ ♻ ♻
ത്യാഗത്തിന്റെ സമുന്നത മാതൃകകളായ
സ്വഹാബത്തും തുടർന്ന് വന്നവരുമുള്ള
കാലം മാറി നോമ്പ് പോലെയുള്ള
പ്രയാസമേറിയ ജന്മദിന സ്മരണ പുതുക്കൽ
മാറി സമൂഹത്തിൽ തങ്ങൾക്ക്
എളുപ്പമായി കഴിയുന്ന സമ്പത്ത്
കൊണ്ടുള്ള സൽക്കർമ്മങ്ങളായ
അന്നദാനം,സ്വദഖ മുതലായവ പകരം വന്നു.
നോമ്പ് കൊണ്ട് സ്മരിക്കൽ
ശ്രമകരമായി തോന്നുന്ന മനുഷ്യർ അതിൽ
നിന്നും മാറി മറ്റു സൽക്കർമ്മങ്ങൾ
കൊണ്ട് സ്മരിക്കൽ തുടർന്നത്
തെറ്റാണെന്ന് പറയാൻ
ഇസ്ലാം എന്തെന്നറിയാവുന്ന ഒരു
ഇമാമും തയ്യാറാറാവില്ല,ആയിട്ടുമില്ല
എന്നതാണ് സത്യം.

അഥവാ നോമ്പ് എന്ന
ജന്മദിനാഘോഷത്തിന്റെ ഒരു
രൂപം മാറി അന്നദാനം,സ്വദഖ,
അപദാനങ്ങൾ പാടിപ്പുകഴ്ത്തൽ മുതലായ
രൂപങ്ങളിൽ സ്ഥിരപ്പെട്ടു.
എല്ലാ ആഴ്ച്ചകളിലും ഒരു
ദിവസം എന്നതും മാസത്തിൽ ഒരു
ദിവസം എന്നതും മാറി കൊല്ലത്തിൽ ഒരു
മാസം അല്ലെങ്കിൽ ഒരു
ദിവസം എങ്കിലും തിരുജന്മദിനത്തെ
ഓർക്കൽ സമൂഹത്തിൽ നിലനിൽക്കുന്നത്
‌ എത്ര നല്ലതാണ്.എല്ലാ
ആഴ്ചയിലും ചെയ്യണം എന്ന് നബിതങ്ങൾ
പഠിപ്പിച്ചത് ജീണ്ണിച്ച ഈ ലോകത്ത്
സാധിക്കാത്ത ജനങ്ങൾ വർഷത്തിൽ
ഒരിക്കലെങ്കിലും
വിപുലമായി ആദരിച്ച് സ്മരിക്കുന്നതിന
െ തടയാൻ തിരുനബിയോട് സ്നേഹമുള്ള
ആർക്കെങ്കിലും കഴിയുമോ ??
❓ ❓ ❓
നോമ്പ് എടുത്ത് ജന്മദിനത്തെ സ്മരിക്കാൻ
പ്രയാസമുള്ളവർ നോമ്പ്
പോലെ തന്നെ സൽക്കർമ്മങ്ങളായ മറ്റുള്ള
കാര്യങ്ങൾ കൊണ്ട് സ്മരിക്കരുത് എന്ന്
ഇസ്ലാമികലോകത്ത്‌ എന്തെങ്കിലും ഒരു
വിലക്ക് ഉള്ളതായോ അങ്ങനെ ചെയ്താൽ
പുണ്യം കിട്ടില്ല
എന്നോ ആർക്കെങ്കിലും തെളിയിക്കാൻ
കഴിയുമോ?
❕❔ ❕❔ ❕❔
ഖുർആനും ഹദീസും എന്താണെന്ന് നമുക്ക്
പഠിപ്പിച്ചു തന്ന ഇമാമീങ്ങളിൽ
അഗ്രഗണ്യരായ
ഇമാം നവവി തങ്ങളുടെ ഉതാദ്
ഇമാം അബൂശാമ (റ),
നബി തങ്ങളുടെ മൗലിദ്
പാരായണം ചെയ്യാൻ
വേണ്ടി എഴുതിക്കൊടുത്ത
ഇമാം സഖാവി, സ്വഹീഹുൽ
ബുഖാരി പഠിക്കാൻ അവലംബമായ ഫത്
ഹുൽബാരി എഴുതിയ ഇമാം ഇബ്ജുഹജർ
അസ്ഖലാനി (റ), ലോകപ്രശസ്ത
പണ്ഡിതസൂര്യൻ ഇമാം സുയൂഥി(റ),
ഇമാം ഇബ്നുൽ ഹാജ്(റ), ഷാഫിഈ
മദ്ഹബിലെ വിധികളിൽ
ഇക്കാലത്തെ അവസാനവാക്കായ
ഇമാം ഇബ്നുഹജർ ഹൈത്തമി(റ) മുതലായ
ഇമാമുകൾ ഒക്കെ ഇത് വളരെ പുണ്യമുള്ള
കർമ്മമാണ് എന്ന് വ്യക്തമാക്കിയവര
ും അത് ലക്ഷ്യസഹിതം കിത്താബ്
എഴുതി സമർത്ഥിച്ചവരുമാണ്.
ഇവരേക്കാൾ അറിവുള്ള
ആരെങ്കിലും ആണോ കുറിപ്പ്
എഴുതിവിട്ടത് എന്നത് വ്യക്തമായിട്ടില
്ല..!
❗❗❗❗❗❗❗❗
ഇനി എണ്ണിപ്പറഞ്ഞ
പോയിന്റുകളിലേക്ക് വരാം.
1⃣&2⃣ ആമത്തെ പ്രശ്നങൾ: ➡
ശറഇൽ ഒരു
കാര്യം അനുവദനീയം ആകണം എങ്കിൽ
അത് നബിതങ്ങൾ(സ്വ)
ചെയ്തിരിക്കണം എന്ന് നിർബന്ധമില്ല
മറിച്ച് ഇസ്ലാമിലെ നാലിൽ ഒരു
പ്രമാണത്തിനും ആ
കർമ്മം എതിരാകാതിരുന്നാൽ മതി.
ലോകത്ത് കഴിഞ്ഞു പോയ
എല്ലാ ഇമാമീങ്ങളും ഇത്
പഠിപ്പിചിട്ടുണ്ട്. നബിതങ്ങൾ(സ്വ)
ചെയ്യാത്തതൊന്നും ചെയ്യാൻ
പാടില്ല എന്നും കുറ്റകരമാണ്
എന്നും പറയുകയാണെങ്കിൽ

1) മുസ്ഹഫ് നോക്കി ഖുർ ആൻ ഓതൽ
2) പിരിവെടുത്ത് പള്ളി ഉണ്ടാക്കൽ
3) സംഘടന ഉണ്ടാക്കൽ,പ്രവർത്തിക്കൽ
4) ദഅവത്തിനു വാട്സപ്പ്,ഫെയ്സ്ബുക്ക്
മുതലായവ ഉപയോഗിക്കൽ..
എന്നിങ്ങനെ എണ്ണിയാൽ തീരാത്ത
കാര്യങ്ങൾ തെറ്റാണ് എന്ന്
പറയേണ്ടി വരും കാരണം നബിതങ്ങൾ
ഇതൊന്നും ചെയ്റ്റ്യിട്ടോ ചെയ്യാൻ
പറഞ്ഞിട്ടോ ഇല്ല.
☑✔☑✔☑✔☑✔
ഇനി നബിതങ്ങൾ
സ്വന്തം ജന്മദിനം ആചരിച്ചോ എന്നതിനു
മുകളിൽ മറുപടി പറഞ്ഞിട്ടുണ്ട്.
അബൂ ഖത്താദത്തൽ അൻസ്വാരി (റ)
തങ്ങളെ തൊട്ട്
ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ
തിങ്കളാഴ്ച്ച നോമ്പിനെ കുറിച്ച്
നബിതങ്ങളോട് ചോദിച്ചപ്പോ അവിടുന്ന്
പറഞ്ഞത്
ﻓِﻴﻪِ ﻭُﻟِﺪْﺕُ ﻭَﻓِﻴﻪِ ﺃُﻧْﺰِﻝَ ﻋَﻠَﻲَّ
അന്നാണ് ഞാൻ ജനിച്ചതും എന്റെ മേൽ
കിത്താബ് ഇറക്കപ്പെട്ടതും എന്നാണ് .
അപ്പോ തിങ്കളാഴ്ച്ച
തന്റെ തിരുജന്മം ഉണ്ടാത് കൊണ്ടാണ്
അന്ന് നോമ്പെടുക്കുന്നത് എന്ന് അവിടുന്ന്
തന്നെ സ്വന്തം ജന്മദിനം ആചരിക്കാൻ
പഠിപ്പിച്ചു - മാത്രമല്ല അവിടുന്ന്
തിങ്കളാഴ്ച്ച നോമ്പുകാരൻ ആയിരുന്നു
എന്ന് മറ്റൊരുപാട് ഹദീസുകൾ ഉണ്ട് താനും.
✂ ✂ ✂ ✂
മുൻ കഴിഞ്ഞു പോയ പ്രവാചകന്മാരുടെ
ജന്മദിനമോ മരണദിനമോ നബിതങ്ങൾ
ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ലെന
്നും അതിനാൽ അത് രണ്ടും തെറ്റാണ് എന്ന
അത്യുഗ്രൻ കണ്ടെത്തലും കൂടെയുണ്ട്.

ആലോചിക്കേണ്ട മറ്റൊരു
കാര്യം ക്രിസ്തീയ മതവിശ്വാസികൾ
നബിതങ്ങൾ (സ്വ) വരുന്നതിനു
മുമ്പേ അവരുടെ യേശുവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു
. അവർ പിഴച്ചതിന്റെ കാരണങ്ങൾ
എണ്ണിയെണ്ണി ഖണ്ഡിച്ച വിശുദ്ധ ഖുർ
ആനോ തിരുനബി തങ്ങളോ (സ്വ) ഒരിക്കൽ
പോലും ഈസാ നബിയുടെ ജന്മദിനം ആഘോഷിച്ചതിന്റെ പേരിൽ
അവർ പിഴച്ചു എന്ന് പറഞ്ഞിട്ടേയില്ല.
അവരുടെ സകല പിഴച്ച
വാദങ്ങളെയും എതിർത്ത
ഇസ്ലാം അവരിൽ ഉണ്ടായിരുന്ന
ജന്മദിനാഘോഷം അവർ പിഴക്കാൻ
കാരണമായി എന്നു പറയുന്ന വല്ല
തെളിവും ആർക്കെങ്കിലും ഉദ്ധരിക്കാൻ
കഴിയുമോ..?
❓ ❓ ❓ ❓ ❓
ജനന മരണ ദിവസങ്ങൾക്ക് യാതൊരു
പ്രത്യേകതയുമില്ലെന്ന
വാദത്തിന്റെ കഴുത്തിൽ പിടിക്കുന്ന
മറ്റൊരു ഹദീസ്:
ആദരവായ നബി തങ്ങൾ (സ്വ)
വെള്ളിയാഴ്ച്ചയു
ടെ മഹത്വം പറയിന്നിടത്ത് ഇത്
രണ്ടും ഒന്നിച്ച് തന്നെ വ്യക്തമാക്കുന്നു:
ﺇِﻥَّ ﻣِﻦْ ﺃَﻓْﻀَﻞِ ﺃَﻳَّﺎﻣِﻜُﻢْ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ، ﻓِﻴﻪِ ﺧُﻠِﻖَ ﺁﺩَﻡُ ﻋَﻠَﻴْﻪِ ﺍﻟﺴَّﻠَﺎﻡ ، ﻭَﻓِﻴﻪِ
ﻗُﺒِﺾَ ...
"നിങ്ങളുടെ ദിവദങ്ങളിൽ വെച്ച്
ഏറ്റവും ശ്രേഷ്ടമായ
ദിവസം വെള്ളിയാഴ്ച്ചയാകുന്നു -
അന്നാണ് ആദം നബി(അ)
നെ സൃഷ്ടിക്കപ്പെട്ടത്, അന്നാണ്
അദ്ദേഹം വഫാത്തായതും.."

നോക്കൂ ദിവസങ്ങളിൽ
ഏറ്റവും മഹത്തായതായ
വെള്ളിയാഴ്ച്ചയുടെ പല പ്രത്യേകതകൾ
എണ്ണുന്ന കൂട്ടത്തിൽ
ആദം നബിയുടെ ജനനവും മരണവും നബിതങ്ങൾ
എണ്ണിയിരിക്കുന്നു..
വെള്ളിയാഴ്ച്ചകളിലെ സൽക്കർമ്മങ്ങൾക്
ക് വളരെ അധികം പ്രതിഫലമുണ്ടെന്
നും അവിടുന്ന് പഠിപ്പിച്ചു.
അപ്പോൾ മഹാന്മാരുടെ ജനന മരണ
ദിവസങ്ങൾക്ക് ഇസ്ലാമിൽ
സ്ഥാനമുണ്ടെന്നും ആ
ദിവസം ഇബാദത്തുകൾ കൊണ്ട്
ധന്യമാക്കണമെന്നും വ്യക്തം..!
⭐⚡ ⭐⚡ ⭐⚡
3⃣ & 4⃣ പ്രശ്നങ്ങൾ:
നബി തിരുമേനി (സ്വ) യും ഖുലഫാ ഉ
റാഷിദീങ്ങളും സ്വഹാബത്തുമൊന്ന
ും ചെയ്തില്ലെങ്കിൽ തന്നെ ആ
ചെയ്യാതിരിക്കൽ ഒരു
കാര്യം ഹറാമാണ് എന്നതിനുള്ള
കാരണമാണെന്ന് വല്ല
ഇമാമും പഠിപ്പിച്ചെങ്കിൽ അതൊന്ന്
കാണിക്കണം..!

ഇവരൊന്നും നിർവ്വഹിക്കാത്ത ഒരു
കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന്
ചില അൽപ്പബുദ്ധികൾ
സംശയിച്ചേക്കാം. ആ
സംശയം തന്നെ അസ്ഥാനത്താണ്. എന്ത്
കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ
സുന്നത്താണ് (പ്രതിഫലാർഹമായ
പുണ്യകർമ്മം) എന്നു പറയുവാൻ ആ
കാര്യം നബി (സ്വ) പ്രവർത്തിച്ചതായ
ി തെളിയുകയൊന്നും വേണ്ട.

നോക്കുക -
പ്രത്യേകം വിലക്കപ്പെടാത്ത
സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ
മുത്ലഖ്) എത്രയും നിർവ്വഹിക്കുന്നത്
പുണ്യകർമ്മമാണ് - സുന്നത്താണ്. എന്നാൽ
നബി (സ്വ) അങ്ങനെ പ്രവർത്തിച്ചു
കാണിച്ചതാണെന്നോ
ഇക്കാര്യം പ്രത്യേകം കല്പ്പിചിട്ടുണ്
ടെന്നോ ആർക്കും തെളിയിക്കാനാകില
്ല. മറിച്ച് ശറഇന്റെ പൊതു
നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്ന
ാലും ഒരു കാര്യം സുന്നത്താണെന്ന്
വിധി കൽപ്പിക്കാവുന്നതാണ്.
✅✅✅✅✅✅✅✅✅
മറ്റൊരുദാഹരണം കാണുക.
നമസ്ക്കാരത്തിന്റെ സമയമായ
ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക്
ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ
നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ
സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ്
പറയുന്നു.
ﻭﻋﺪﻡ ﻧﻘﻞ ﺍﻻﻋﺎﺩﺓ ﻋﻨﻪ ﺻﻠﻌﻢ ﻻ ﻳﺴﺘﻠﺰﻡ ﻋﺪﻡ ﻧﺪﺑﻬﺎ - ﺗﺤﻔﺔ
(ഇങ്ങനെ നബി (സ്വ) തങ്ങളെ തൊട്ട്
മടക്കി നിസ്ക്കരിച്ചതായ
ി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച്
അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല -
തുഹ്ഫ 1-434). ആകയാൽ തിരുനബി (സ്വ)
പ്രവർത്തിച്ചതല്
ലെങ്കിലും ഇന്നത്തെ മൗലിദു
കർമ്മവും അതോടനുബന്ധിച്ച
സദാചാരങ്ങളുമെല്
ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന്
ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ
പ്രയാസമില്ല.

5⃣ & 6⃣ പ്രശ്നങ്ങൾ:
ലോകം മുഴുക്കെ ഒരേ സ്വരത്തിൽ
അംഗീകരിക്കുന്ന നാലു മദ്
ഹബിന്റെ ഇമാമീങ്ങൾ
ആഘോഷിച്ചില്ല എന്നതാണടുത്ത
പ്രശ്നം.അവരാരും ചെയ്തില്ല എന്ന്
വന്നാൽ തന്നെ അത് "സുന്നത്ത്" ആകുന്ന
രീതി മുകളിൽ വിവരിച്ചല്ലോ.
✖✖✖✖✖✖✖✖✖
ചോദിക്കുന്നവരുടെ നിഫാഖ്
വ്യക്തമാകാൻ ഇതിലേറെ വേറൊരു
തെളിവ് ആവശ്യമില്ല - കാരണം അവർ
നാലുപേരും ആഘോഷിച്ചിരുന്നു എങ്കിൽ
ഇവർ ആഘോഷിക്കുമായിരുന്നോ?
ഇല്ലെന്നത് തീർച്ചയാണ് കാരണം നാലു
മദ് ഹബിന്റെ ഇമാമീങ്ങളും ഏകോപിച്ച്
പറഞ്ഞ വിഷയങ്ങൾ
പലതും തള്ളിപ്പറയുന്നവരാണിവർ.
❓❓❓❓
നിസ്ക്കാരത്തിൽ കൈ കെട്ടുന്നെങ്കിൽ
കെട്ടേണ്ടത്
നെഞ്ചിന്റെ താഴെ ആണെന്നതിൽ നാലു
മദ് ഹബും ഇജ്മാ ആണ് - പക്ഷേ ഇവർ
അതിനെതിരു ചെയ്യുന്നു..
തറാവീഹ് നിസ്ക്കാരം 20 റക് അത്ത് ഉണ്ട്
എന്നതിൽ നാലു മദ് ഹബും ഇജ്മാ ആണ് -
പക്ഷേ ഇവർ അതിനെതിരു ചെയ്യുന്നു..
ഇനിയുമുണ്ട് - ചുരുക്കുന്നു
അപ്പോ ഇവർ ചെയ്തിട്ടുണ്ടോ എന്ന
ചോദ്യം തന്നെ കാപട്യത്തിന്റെ അടയാളമാണ്.

ഇനി ബിദ് അത്ത് എന്നത്
നല്ലതും ചീത്തയും ഉണ്ടെന്നും പ്രമാണങ്ങൾക്ക്
വിരുദ്ധമല്ലാത്ത നല്ല ആചാരങ്ങൾ നല്ല
ബിദ്
അത്താണെന്നും ഇമാം ഷാഫിബീ തങ്ങൾ
പറഞ്ഞത് ഇവർ അംഗീകരിക്കുമോ?
ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്ക്
അനുകൂലമാക്കി മുതലെടുക്കാൻ
സാധ്യതയുള്ളതിൽ
അവരുടെ പേരിനെ വലിച്ചു കൊണ്ട്
വരികയും നിങ്ങൾക്ക് എതിരാകുമ്പോൾ
തള്ളുകയും ചെയ്യുന്നത്
തനി കാപട്യമല്ലേ..??