2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

മരണം

മരണം നമ്മെ ഓരോരുത്തരെയും രുചിച്ച് നോക്കുന്ന യാഥാർത്ഥ്യമാണ്. അതാരും വിമർശിക്കാറില്ല. എല്ലാവർക്കുമറിയാം  ഇന്നോ നാളെയോ അടുത്ത നിമിശത്തിലോ മരണം കീഴടക്കുമെന്ന്. ചില നല്ല മരണങ്ങൾ നമ്മെ മോഹിപ്പിക്കും, ചില മരണങ്ങൾ നമ്മെ ദുഃഖിപ്പിക്കും.

നല്ല ആരോഗ്യവാനായ നാം നമ്മുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന രോഗങ്ങളെ കുറിച്ചോ നാളെ ഞാൻ എന്താകുമെന്നോ  മുൻ കൂട്ടി അറിയാൻ സാധിക്കാത്തവരാണ്. നാളെ ചിലപ്പോ  ആക്സിഡന്റ് പറ്റി കിടപ്പിലാവാം അല്ലെങ്കിൽ ഒളിഞ്ഞു കിടക്കുന്ന ഒരു രോഗം നമ്മെ തളർത്തിയേക്കാം ആ വിചാരം നമ്മിലെപ്പോയുമുണ്ടാകണം എങ്കിലേ നമുക്ക് നല്ലൊരു ജീവിതം നയിക്കാൻ സാധിക്കുള്ളൂ..!

അത് കൊണ്ട് തന്നെ ആരോഗ്യവാനായ  നമുക്ക് ചെയ്യാൻ പറ്റുന്ന അത്രയും നന്മസ്കൾ ചെയ്യുക ആരാധനകളാൽ ജോലിയാവുക..!

ഒരാളെ നാം വെറുപ്പിച്ചാൽ, അല്ലെങ്കിൽ അക്രമിച്ചാൽ അതിനവനോട് ഒരു മാപ്പ് ചോദിച്ച് പൊരുത്തം വാങ്ങാൻ വരെ  സാധിക്കില്ലെന്ന ചിന്ത നമ്മെ നന്മ ചെയ്യുന്നതിലേക്കും നല്ല പെരുമാറ്റങ്ങളിലേക്കും കൊണ്ടെത്തിക്കും. അതിനാൽ മരണമെന്ന ചിന്ത നമ്മിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ..!

നബി ( صل الله عليه وعلى آله وصحبه وسلم) തങ്ങളും നമ്മോടോർമപ്പെടുത്തിയില്ലേ..! മരണം നിങ്ങളുടെ ചെരുപ്പിന്റെ വാറിനേക്കാൾ അടുത്തിരിക്കുന്നു എന്ന് അത് കൊണ്ട് മരണത്തെ വിസ്മരിക്കാതിരിക്കുക

ഖലീഫ ഉമർ  (رضي الله عنه) വിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെ..! അദ്ദേഹത്തിനൊരു കൂലിപ്പണിക്കാരനുണ്ടായിരുന്നു. അയാളുടെ ജോലി “ഉമറേ നീ മരിക്കും  ഉമറേ നീ മരിക്കും ” എന്ന് വിളിച്ച് പറഞ്ഞ് ഖലീഫ ഉമർ  (رضي الله عنه)വിനെ മരണത്തെ ഓർമിപ്പിക്കുക എന്നത് മാത്രമായിരുന്നു. ആ ജോലിക്കാരനെ പിരിച്ചു വിട്ടത് അദ്ദേഹത്തിന്റെ മുടി നെരച്ചതായി കണ്ടപ്പോയായിരുന്നു. അദ്ദേഹം പറഞ്ഞു ഇനി നിന്റ്റെആവശ്യം എനിക്കില്ല എന്നെ മരണത്തെ ഓർമിപ്പിക്കാൻ ഇനി ഈ നെരച്ച മുടി മതി..!

ഇന്ന് മരണമെന്ന യാഥാർത്ഥ്യം നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നില്ല മറ്റുള്ളവരുടെ മരണം പോലും നാം വീഡിയോയും ഫോട്ടോയുമെടുത്ത് ആഘോഷിക്കുകയാണ്, നെരവന്ന മുടികൾ കറുപ്പിച്ച് വീണ്ടും ചെറുപ്പക്കാരനാവാൻ ശ്രമിക്കുകയാണ് നീ വിജാരിക്കുന്നുണ്ടോ നിന്നെ മരണം ഒരുനാളും കീഴടക്കില്ലെന്ന്..!

മുത്ത് ഹബീബ്(صل على سيدنا محمد  وعلى آله وصحبه وسلم) തങ്ങളുടെ ശറഫാക്കപ്പെട്ട പുഞ്ചിരിക്കുന്ന മുഖം കണ്ട് പുഞ്ചിരിച്ചു മരിക്കാൻ നമുക്കെല്ലാവർക്കും അല്ലാഹു തൊഉഫീഖ് നൽകുമാറാകട്ടെ

آمين يارب العالمين

അബൂബക്കര്‍ അല്‍ ബഗ്ദാദിയും അബുല്‍ അഅ്‌ലാ മൗദൂദിയും

മുഹമ്മദലി കിനാലൂര് (SSF സംസ്ഥാന സെക്രട്ടറിയാണ് ലേഖക)
ജമാഅത്തെ ഇസ്‌ലാമിയുടെ ഐ എസ് വിരുദ്ധ ക്യാമ്പയിന്‍ ലക്ഷ്യം കാണാതെ പോയതില്‍ അതിശയമില്ല. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയങ്ങളെ പ്രമാണമായി കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് ഐ എസിനെ തള്ളിപ്പറയാനാകില്ലെന്നതു തന്നെ കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടാനാണ് എസ് എസ് എഫ് ശ്രമിച്ചത്. അതിനെ സുന്നി സംഘടനകളുടെ ഐ എസ് അനുഭാവമായി ദുര്‍വ്യാഖ്യാനിച്ച് തമാശ പറയാനുള്ള ജമാഅത്ത് കേന്ദ്രങ്ങളുടെ തിടുക്കം അവരകപ്പെട്ട പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ ന്യായീകരിച്ച് പത്രങ്ങളില്‍ നിറയാറുള്ള പുതുതലമുറയിലെ ബൗദ്ധിക കസര്‍ത്തുകാരെയൊന്നും ഈ വഴിക്ക് കാണാത്തതെന്തേ എന്ന ചോദ്യവും ഐ എസ് ക്യാമ്പയിന്‍ കാലത്ത് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. അബുല്‍അഅലാ മൗദൂദിയില്‍ നിന്ന് അബൂബക്കര്‍ അല്‍ ബഗ്ദാദിയിലേക്കുള്ള കാലദൈര്‍ഘ്യം ഗണിച്ചെടുത്ത് ജമാഅത്തിനെ ഐ എസുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അദ്ഭുതപ്പെടുന്നവര്‍ ചരിത്രത്തിലെ സമാനതകളെ പഠനവിധേയമാക്കണം. 1328ല്‍ മരണപ്പെട്ട ഇബ്‌നു തീമിയ്യ 1903ല്‍ ജനിച്ച മൗദൂദിയെ സ്വാധീനിച്ചുവെങ്കില്‍ 1979ല്‍ മരണപ്പെട്ട മൗദൂദിക്ക് ഇക്കാലത്തെ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ആശയപരമായി സ്വാധീനിക്കാനെന്താണ് തടസ്സം? ‘സ്വയം പ്രഖ്യാപിത ഖലീഫ’യെന്ന നിലക്ക് ബഗ്ദാദി നടത്തിയ ആദ്യ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി പരാമര്‍ശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അങ്ങനെ കരുതുന്നതില്‍ തെറ്റ് പറയാനുമാകില്ല. ബഗ്ദാദിയെ മൗദൂദി സ്വാധീനിച്ചാലും ഇല്ലെങ്കിലും, ഐ എസിന്റെ കാടത്തങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പിന്തുണ ഉറപ്പാക്കുന്ന ഒട്ടേറെ വരികള്‍ മൗദൂദിയന്‍ സാഹിത്യത്തിലുണ്ട്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധക വിഭാഗം ഐ പി എച്ച് പുറത്തിറക്കിയ മൗദൂദിയുടെ പ്രഭാഷണ സമാഹാരമായ ‘ഖുതുബാതി’ല്‍ വായിക്കുക: ”ഏതൊരു ജനങ്ങള്‍ അല്ലാഹുവിനെ തങ്ങളുടെ രാജാവെന്ന് വാക്കിലോ ഭാവനയിലോ മാത്രമല്ല, പ്രയോഗത്തില്‍ തന്നെ യഥാര്‍ഥ രാജാവെന്ന് സമ്മതിക്കുകയും അല്ലാഹു തന്റെ പ്രവാചകന്‍ വഴി നല്‍കിയിരിക്കുന്ന ജീവിത നിയമങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവരോട് ഇസ്‌ലാം ആവശ്യപ്പെടുന്നത് തങ്ങളുടെ രാജാവായ അല്ലാഹുവിന്റെ രാജ്യത്ത് അവന്റെ നിയമം നടപ്പില്‍ വരുത്തുവാനായി സര്‍വ സന്നദ്ധരായെഴുന്നേല്‍ക്കണമെന്നും അല്ലാഹുവിന്റെ പ്രജകളില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്) സ്വയം രാജ്യത്തിന്റെ അധിപരായി ചമഞ്ഞ് അല്ലാഹുവിന്റെ രാജ്യദ്രോഹികളായി തീര്‍ന്നിരിക്കുന്ന ജനങ്ങളെ സാക്ഷാല്‍ നാഥനോടുള്ള അനുസരണത്തിന്റെ ഋജുമാര്‍ഗമവലംബിക്കാന്‍ ഉദ്‌ബോധിപ്പിക്കണമെന്നും എന്നിട്ടും ധിക്കാരമാര്‍ഗമുപേക്ഷിക്കാനൊരുക്കമില്ലാത്ത ജനങ്ങളുടെ സകലവിധ അധികാര ശക്തികളെയും നിശ്ശേഷം നശിപ്പിച്ച് അല്ലാഹുവിന്റെ പ്രജകളെ അവരുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കണമെന്നുമാണ്.’ ഐ എസ് ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. നിലനില്‍ക്കുന്ന അധികാരശക്തികളെ നിശ്ശേഷം നശിപ്പിച്ച് ഐ എസ് നടത്തുന്ന പടയോട്ടം മൗദൂദി വിഭാവന ചെയ്ത ദൈവരാജ്യത്തിനു വേണ്ടി തന്നെയാണ്. ഐ എസിന്റെ ഐഡിയോളജിയോട് യോജിപ്പുണ്ട്, അവരുടെ മാര്‍ഗത്തോടാണ് ജമാഅത്തിന് വിയോജിപ്പെന്ന് വൃദ്ധ നേതൃത്വം പറയുമ്പോള്‍ അത് തൊണ്ട നനക്കാതെ വിഴുങ്ങാന്‍ പാര്‍ട്ടിയിലെ പുതുതലമുറ തയ്യാറാകാത്തത് ലക്ഷ്യം നേടാന്‍ സന്ദര്‍ഭാനുസൃതം നശീകരണ മാര്‍ഗം അവലംബിക്കാന്‍ മൗദൂദി പച്ചക്കൊടി കാട്ടിയിട്ടുണ്ട് എന്നതുകൊണ്ട് കൂടിയാണ്. അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സ്വയം അവരോധിത ഖലീഫ പ്രഖ്യാപനത്തിനു പോലും മൗദൂദിയന്‍ സാഹിത്യത്തില്‍ ന്യായീകരണമുണ്ട്. ജിഹാദിനെ വിശദീകരിച്ചിടത്ത് മൗദൂദി ഇക്കാര്യം പറയുന്നുണ്ട്: ”നിങ്ങള്‍ എവിടെ ഏതു പരിതസ്ഥിതിയില്‍ താമസിക്കുന്നവരാണെങ്കിലും അവിടുത്തെ ജനങ്ങളെ ഉദ്ധരിക്കുവാനായി സര്‍വ സന്നാഹങ്ങളോടെ എഴുന്നേല്‍ക്കുകയും ഭരണത്തിന്റെ അബദ്ധമായ അടിസ്ഥാനത്തെ മാറ്റി സുബദ്ധമാക്കി തീര്‍ക്കുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ദൈവഭയമില്ലാത്തവരും അനിയന്ത്രിതരുമായ ജനങ്ങളില്‍ നിന്ന് നിയമനിര്‍മാണാധികാരവും വിധികര്‍തൃത്വവും എടുത്തുമാറ്റി അല്ലാഹുവിന്റെ അടിമകളുടെ നേതൃത്വവും നിയന്ത്രണവും സ്വയം ഏറ്റെടുക്കുകയും രഹസ്യവും പരസ്യവുമറിയുന്ന അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തോടെ അവന്റെ നിയമമനുസരിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുകയെന്നത് നിങ്ങളുടെ മേല്‍ സ്വയം നിര്‍ബന്ധമായി തീരുന്നതാകുന്നു. ഇതേ ലക്ഷ്യപ്രാപ്തിക്കുള്ള അശ്രാന്ത പരിശ്രമത്തിനും ത്യാഗത്തിനുമാണ് ഇസ്‌ലാമിന്റെ ഭാഷയില്‍ ജിഹാദ് അഥവാ സമരമെന്നു പറയുന്നത്. ”(ഖുതുബാത്) അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ അവകാശവാദവും ഇതുതന്നെയാണ്. ദൈവഭയമില്ലാത്തവരും അനിയന്ത്രിതരുമായ ജനങ്ങളില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് അല്ലാഹുവിന്റെ അധികാരം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ഐ എസിന്റെ അരുംകൊലകളെയും അതിക്രമങ്ങളെയും വായിക്കപ്പെടുന്നത്. ബഗ്ദാദി സ്വയമേറ്റെടുത്ത ഖലീഫ പദവിക്ക് ഇമ്മട്ടിലൊരു താത്വിക പിന്തുണ മുന്‍കാലത്തോ ഇക്കാലത്തോ ഇസ്‌ലാമിക ലോകത്ത് നിന്ന് ലഭിച്ചിട്ടുണ്ടാകില്ലെന്നത് അവിതര്‍ക്കിതമാണ്. ജമാഅത്തെ ഇസ്‌ലാമി ഐ എസിനെതിരെ ക്യാമ്പയിനുമായി ഇറങ്ങുമ്പോള്‍ റദ്ദ് ചെയ്യപ്പെടുന്നത് മൗദൂദിയന്‍ വിചാരധാരയാണ്. കേരള ജമാഅത്തെ ഇസ്‌ലമാകിക്ക് ആചാര്യനെ തള്ളി മുന്നോട്ടു പോകാനുള്ള സര്‍വ സ്വാതന്ത്ര്യവുമുണ്ട്. അതംഗീകരിച്ചു കൊടുക്കാനുള്ള ജനാധിപത്യ സഹിഷ്ണുത പൊതു സമൂഹത്തിനുണ്ടായാല്‍ പോലും വിപണിയില്‍ നിന്ന് ഇനിയും പിന്‍വലിക്കപ്പെട്ടിട്ടില്ലാത്ത മുഴുത്ത മൗദൂദിയന്‍ സാഹിത്യങ്ങള്‍ പ്രതിശബ്ദമായി അവരെ തിരിഞ്ഞു കൊത്തുമെന്ന ആശങ്ക അസ്ഥാനത്തല്ല. ആദ്യം ‘ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം’ എന്ന പേരിലും പില്‍ക്കാലത്ത് വേഷപ്പകര്‍ച്ചയുടെ സൗകര്യാര്‍ഥം ‘മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം’ എന്ന പേരിലും ഐ പി എച്ച് പ്രസിദ്ധീകരിച്ച രചനയിലും ഖിലാഫത്ത്സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വാചാലമാകുന്നുണ്ട് മൗദൂദി: ‘നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവ വിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു.’ എന്നിട്ടുമെന്തേ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഐ എസിനെ പോലെ കലാപത്തിനിറങ്ങിയില്ല എന്നാണ് ചോദ്യമെങ്കില്‍ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് ഓരോ കാലത്തും ഓരോ ദേശത്തും ആ സംഘടന പുറത്തെടുക്കാറുള്ളത് എന്നാണ് മറുപടി. ഒരേ നേതാവിനെ പിന്‍പറ്റിക്കൊണ്ടു തന്നെ ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജമാഅത്തെ ഇസ്‌ലാമിക്ക് വ്യത്യസ്തരാകാന്‍ കഴിയുന്നത് അങ്ങനെയാണ്. അതേ പുസ്തകത്തില്‍ ഖിലാഫത്തിനെ പരാമര്‍ശിക്കുന്ന മറ്റൊരു ഭാഗമിങ്ങനെ: ‘ഇലാഹീ ഖിലാഫത്തും ദൈവാധിപത്യവുമൊക്കെ തീര്‍ച്ചയായും ദൈവത്തിന്റെ സമ്മാനങ്ങള്‍ തന്നെയാണ്. അക്കാര്യത്തില്‍ ലവലേശം സംശയമില്ല. എന്നാല്‍ ഖിലാഫത്ത് വ്യവസ്ഥിതിയുടെ സ്ഥാപനാര്‍ഥം പ്രവര്‍ത്തിക്കുകയെന്നത് മുസല്‍മാന്‍മാരുടെ ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാകുന്നു.’ സ്വരം ഒന്നായിരിക്കെ, ഖിലാഫത്തിനെ കുറിച്ച് മൗദൂദി സംസാരിക്കുമ്പോള്‍ അത് ഇസ്‌ലാമികവും ബഗ്ദാദി പറയുമ്പോള്‍ അത് അനിസ്‌ലാമികവുമാകുന്നതെങ്ങനെയെന്ന ചോദ്യമാണ് ജമാഅത്തിനെ ഇപ്പോള്‍ തുറിച്ചുനോക്കുന്നത്. ഐ എസ് പുണ്യാളന്‍മാരുടെ സംഘമെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. മൗദൂദിയില്‍ നിന്ന് ബഗ്ദാദിയിലേക്കും ജമാഅത്തില്‍ നിന്ന് ഐ എസിലേക്കും ആശയദൂരം ഒട്ടുമില്ലെന്ന് പൊതുസമൂഹം തിരിച്ചറിയുകയാണ്. കുറ്റം ചെയ്തവരും അതിന് ന്യായം ചമച്ചവരും ഒരേപോലെ വിചാരണ ചെയ്യപ്പെടണം. ചുരുങ്ങിയപക്ഷം, ഐ എസ് വിഷയത്തില്‍ പ്രേരണാകുറ്റത്തിനെങ്കിലും ശിക്ഷയേറ്റു വാങ്ങാതെ ജമാഅത്തിന് പൊതുധാരയെ അഭിമുഖീകരിക്കാനാകില്ല.
● Read more ►
© #SirajDaily

ആരുടെ പാഠങ്ങളാണ് പാൽമിറയിൽ പകരുന്നത്

ഐ.എസിന്റെ കരങ്ങളാല്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ധ്വംസനങ്ങള്‍ക്കൊന്നും ഇസ്‌ലാമോ മുസ്‌ലിം ലോകമോ ഒരു വിധത്തിലും ഉത്തരവാദിയല്ല. മതമാണ് ഐ.എസിനു നശീകരണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രചോദനമാവുന്നതെങ്കില്‍ ആ മതം ഇസ്‌ലാമല്ല, പ്രത്യുത, വഴിപിഴച്ച ചിന്താഗതികളാണ്. തൗഹീദിന്റെ രക്ഷക്കായി ഖബ്‌റുകളും മഖാമുകളും ചരിത്രസ്മാരകങ്ങളും തട്ടിനിരപ്പാക്കാനും സാംസ്‌കാരിക പ്രതിനിധാനങ്ങളെ ഉന്മൂലനം ചെയ്യാനും ഒരു കൂട്ടര്‍ക്ക് 18ാം നൂറ്റാണ്ടു തൊട്ട് പ്രോല്‍സാഹനം ലഭിച്ചത് വഹാബീസലഫിസത്തില്‍നിന്നാണ്.
തുടർന്ന് വായിക്കൂ... Clik

2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും


ജുറയ്ജിന്റെ കഥ കേട്ടോളൂ.
ആള്‍ വലിയ ഭക്തനായിരുന്നു. നിസ്‌കാരത്തിലും നോമ്പിലും മറ്റും മുഴുകിയ ജീവിതം. ഒരു മണ്‍കുടില്‍ നിര്‍മിച്ച് അതിനകത്ത് ആരാധനയില്‍ കഴിഞ്ഞു ആ മഹാന്‍.
ഒരു ദിവസം ഉമ്മ കാണാന്‍ വന്നു. പുറത്തുനിന്നു മകനെ വിളിച്ചു.
മകന്‍ അപ്പോള്‍ നിസ്‌കരിക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം കേട്ട് ജുറയ്ജ് ആശയക്കുഴപ്പത്തിലായി. നിസ്‌കാരം തുടരണോ, ഉമ്മയുടെ വിളി കേള്‍ക്കണോ?
നിസ്‌കാരമല്ലേ വലുത് എന്നുചിന്തിച്ച് അദ്ദേഹം നിസ്‌കാരം തുടര്‍ന്നു.
പിറ്റേന്നും ഉമ്മ വന്ന് വിളിച്ചു. അന്നും ജുറയ്ജ് നിസ്‌കാരം തുടര്‍ന്നു.
മൂന്നാം ദിവസവും ഉമ്മവന്നു, വിളിച്ചു.
ജുറയ്ജ് നിസ്‌കാരത്തില്‍ തന്നെ.
മകന്‍ വിളി കേള്‍ക്കാതിരുന്നതോടെ ഉമ്മ തെറ്റിദ്ധരിച്ചു. എന്റെ മുഖമൊന്നു കാണാന്‍ പോലും അവനു പറ്റില്ലെന്നോ?Continue read.... http://risalaonline.com/2015/09/17/6126

2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

റസൂലുളളാഹി ﷺ യുടെ ശരീരഘടന

💥ശമാഇലുത്തിര്‍മിദി
=================
റസൂലുളളാഹി ﷺ യുടെ ശരീരഘടന

=================
           PART -1⃣1⃣
⛔⛔⛔⛔⛔⛔⛔


1⃣1⃣-സഈദുല്‍ ജുറൈരി (റ) പറയുന്നു

"അബൂതുഫൈല്‍ (റ) പറയുന്നതായി ഞാന്‍ കേട്ടു.ഞാന്‍ റസൂലുളളാഹി ﷺ യെ കണ്ടിട്ടുണ്ട്.ഈ സമയത്ത് അവിടുത്തെ
കണ്ട ആരും ഭൂമുഖത്ത് അവശേഷിക്കുന്നില്ല.

ഞാന്‍ ചോദിച്ചു,

അവിടുന്നിനെ എനിക്കൊന്ന് വര്‍ണ്ണിച്ച് തരണം.അദ്ധേഹം പറഞ്ഞു:

"അവിടുന്ന് വെളുത്ത് ചെമപ്പ് കലര്‍ന്ന അഴകുളള വടിവൊത്ത
ശരീരമുളളവരായിരുന്നു"

📝 അബൂതുഫൈല്‍ (റ)  സ്വഹാബക്കളില്‍  ഏറ്റവുമവസാനം വഫാത്തായവരാകുന്നു
അദ്ധേഹത്തിന്റെ വഫാത്ത്  ഹിജ്റ  110 ല്‍ ആയിരുന്നു. അതുകൊണ്ടാണ് അദ്ധേഹം ഇപ്പോള്‍ ഞാനൊഴികെ ആരും റസൂലുളളാഹി ﷺ യെ കണ്ടതായിട്ടില്ലെന്ന് പറഞ്ഞത്.

ഭൂമുഖത്ത് എന്ന് ഉപാധി കൊടുത്ത് പറഞ്ഞത് ആകാശത്ത്
റസൂലുളളാഹി ﷺ യെ
കാണുന്നവരില്‍ ഈസാ (അ)  ഉണ്ടായിരുന്നത് കൊണ്ടാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു

✒നിങ്ങളുടെ ദുആയില്‍ ഈ വിനീതനും ഒരു സ്ഥാനം തരണമെന്ന്
പ്രത്യേകം ഉണര്‍ത്തുന്നു.
=================

🆕തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുക..

صلى الله على سيدنا مُحَمَّدٍ صلى الله عليه وسلم
                           (തുടരും)
     
📝ഷംജീദ്‌.N
      9567668223

FB ID : https://m.facebook.com/shijad.najeeb
📩മുത്ത് നബി ﷺ യുടെ ആഷിക്കീങ്ങള്‍ക്ക് സ്നേഹ സമ്മാനം ....

💝💝💝💝💝💝💝
              ©   
           2015

ആശിഖീങൾക്ക്

💘🌹 ആശിഖീങൾക്ക്,,,,,,,
          🌷💝 സകല ദ്രോഹങ്ങളും മക്കക്കാർ മുത്ത് നബിയോട് ചെയ്തു,,, എന്നിട്ടും അവർകെതിരെ മുത്ത് നബി ദുആ ചെയ്തില്ല,,, അല്ലാഹുവിന്റെ കൽപനപ്രകാരം മദീനയിലേക്ക് യാത്രയായി,,,,
💚8 വർഷം കഴിഞ്ഞ് തനിക്ക് വിശമങ്ങൾ മാത്രം സമ്മാനിച്ച ആ ജനതയിലേക്ക് ആ പുണ്യപുരുഷൻ തിരിച്ചു വരുകയാണ്,,,,, ആയിരകണക്കിന് പരിവാരങ്ങളുമായി,,, മക്കക്കാർകെതിരെ എന്തും ചെയ്യാം അത്രയേറെയായിരുന്നു മുത്ത് നബിയുടെ കൂടെയുള്ള മദീനക്കാരുടെ ശക്തി,,,💖
💙 അവർ മക്കയിൽ പ്രവേശിച്ചു പണ്ട് ന്നാം പീ0നങ്ങൾ, ദ്രോഹങ്ങൾ, പരിഹാസങ്ങൾ കൊടുത്ത ആ മനുഷ്യൻ ദാ വീണ്ടും തിരിച്ചു വന്നിരിക്കുന്നു,,, മക്കക്കാർ ഇത് കണ്ട് ഓടി ഒളിച്ചു,,, പലരും പരിഭ്രാന്തിയിലായി,,വീടിന്റെ അറകളിൽ മറഞ്ഞു,,,,,,
❤📢,,,,, പുണ്യ നബി വിളിച്ചു പറഞ്ഞു,,, ആരും ഭയപ്പെടണ്ട ആരും ഓടി ഒളിക്കണ്ട,,,, നിങ്ങൾ കെല്ലാവർക്കും മാപ്പ് തന്നിരിക്കുന്നു,,,,,,,,
👥👤 ഇത് കേട്ടവർ കേട്ടവർ പുറത്ത് വന്നു,,,, എന്തൊരു മനുഷ്യനാണിത് ഒരു തരി ദേഷ്യമോ, വെറുപ്പോ, പ്രതികാരമോ ഇല്ലാത്ത ഒരാൾ,,, ആ ജനതയിലേക്ക് പുഞ്ചിരി മാത്രം സമ്മാനിച്ചു നിൽക്കുന്നു,,,💞💗
ഇത് കണ്ട് ആ മനുഷ്യന്റെ സ്നേഹം കണ്ട് ഹിന്ത് പൊട്ടി കരഞ്ഞു,,, താൻ ചെയ്ത കാട്ടി കൂട്ടലുകൾ ഓർത്ത്,,😭 വഹ് ശിബ്നു ഹർബ് ,,,, പ്പൊട്ടി പ്പൊട്ടി നിലവിളിച്ചു,,,, മരുഭൂമിയിലുടെ ഓടി മറഞ്ഞു ഞാൻ ഈ മനുഷ്യനോട് കാണിച്ച ക്രൂരത ഓർത്ത്,😭 ഇക്കിരിമ ഒരു ഭ്രാന്തനെപ്പൊലെ കരഞ്ഞു,,,,, അങ്ങനെ പലരും പ്പൊട്ടി കരഞു അവർ ആ പുണ്യ മഹാനോട് ചെയത ക്രൂരത ഓർത്ത്😂
💘💝 അവർ മുത്തിന്റെ ചാരത്ത് കൂട്ടം കൂട്ടമായ് വന്നു ശഹാദത്ത് സ്വീകരിക്കാൻ ത്തുടങ്ങി,,,,,,,,മക്കക്കാർക്ക്‌ സങ്കടവും ആഹ്ലാദവും ഒരുമിച്ച് വന്നു,,, അവർ മുത്തിനോട് വിശേഷങ്ങൾ പായുന്നു,,,,😰,,,
🌹🌷 പക്ഷേ ഇതൊക്കെ കണ്ട് കൊണ്ട് മദീനക്കാർ ഒരു മൂലയിൽ നിന്ന് കൊണ്ട് വിങ്ങിപ്പൊട്ടി😭😰,, മുത്ത് അവരോട് പറഞ്ഞു: ഈ സമയത്ത് സന്തോഷിക്കയല്ലേ വേണ്ടത് നിങ്ങൾ കരയുകയാണോ?🌷 മദീന കാർ വിങ്ങി വിങ്ങി മുത്തിനോട് പറഞു ഇവരുടെ ഈ സ്നേഹം കാണുമ്പോൾ അങ്ങ് ഇനി മദീനയിലേക്ക് തിരിച്ചു വരില്ലേ എന്ന് ഭകപ്പെട്ടു പോയി😂 ഇത് കേട്ട് മുത്ത് ഹബീബ് കരഞ്ഞു,മക്കക്കാർ കരഞ്ഞു,, എല്ലാവരും പൊട്ടി കരഞ്ഞു,😭😭😭😭😭😭
ഹബീബ് (സ) പറഞു ഞാൻ മദീനക്കാരനാണ് ഈ ഹിജ്റ ഉള്ളത് കൊണ്ട് ഞാൻ മക്കയിൽ ജനിച്ചു എന്ന് മാത്രം,,💖💝💘
💜💙 ഇങ്ങനെ സ്നേഹിച്ച ഒരു നേതാവ് ലോകത്തിന്റെ ചരിത്രത്തിൽ വെറെ എവിടെ??💜💖 അതാണ് നമ്മുടെ ☀മുത്ത് ഹബീബ്☀

2015 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ഉള്ഹിയ്യത്തും സംശയങളും

🎤 നേർമൊഴി 🎤
__________________________
            ..... بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ......
📚വിഷയം : ഉദുഹിയ്യത്ത്‌🐪
⏰ 7 മിനുട്ട്  11 സെക്കന്റ്‌ 🔊
__________________________
📖ഇതിൽ നിന്നും
ഗ്രഹിക്കാനുള്ളത് 📖

💬എന്താണ് ഉദുഹിയ്യത്ത്‌❓
💬ഉദ്ഹിയത്ത് അറുക്കേണ്ടവർ ആര്❓
💬ഉദ്ഹിയ്യത്ത് എങ്ങനെ അറുക്കാം❓
💬മൃഗം എങ്ങനെയുള്ളതായിരിക്കണം❓
💬അറുക്കേണ്ട സമയം⌚
എപ്പോൾ ❓
💬മാംസ വിതരണം എങ്ങനെ❓
💬അറുക്കുന്നവർ ശ്രദ്ധിക്കേണ്ടത്‌❓
💬അറവിനു പാലിക്കേണ്ട
നിയമങ്ങൾ ❓
__________________________
എന്താണ് ഉദുഹിയ്യത്ത്‌❓
__________________________
➡ദുൽഹജ്ജ്‌ പത്ത്‌ ബലിദിനം (യൗമുന്നഹ്‚റ്)  എന്ന്‌ പ്രവാചകൻ(സ്വ) ഹദീസിലൂടെ വ്യക്തമാക്കിയതിൽ നിന്നുതന്നെ, അന്ന്‌ നിർവ്വഹിക്കാനുള്ള പ്രധാനപ്പെട്ട കർമ്മം ബലികർമ്മം (ഉദുഹിയ്യത്ത്‌) ആണെന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.
_________________________
ഉദ്ഹിയത്ത് അറുക്കേണ്ടവർ ആര്❓
_________________________
➡ നബി(സ്വ)പറഞ്ഞു: ‘കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത്‌ നിർവ്വഹിക്കാത്തവർ നമ്മുടെ പെരുന്നാൾ നമസ്കാരസ്ഥലത്തേക്ക്‌ പോലും അടുക്കേണ്ടതില്ല’
📚(അഹ്മദ്‌, ഇബ്നുമാജ:)📚

🔹അത്തരക്കാർക്ക്‌, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ സന്നദ്ധനായ ഖലീലുല്ലാഹി ഇബ്‌റാഹീം നബിയുടേയും കുടുംബത്തിന്റേയും ചരിത്രം അയവിറക്കി പെരുന്നാൾ ആഘോഷിക്കാൻ പോലും അർഹതയില്ല. വർഷത്തിൽ ഒരു തവണ മാത്രമാണ്‌ നമ്മോട്‌, നമുക്ക്‌ ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നൽകി അനുഗ്രഹിച്ച അല്ലാഹു, ഇങ്ങിനെയൊരു കാര്യം ആവശ്യപ്പെടുന്നത്‌!

🔹എന്നിട്ടും അത്‌ അവഗണിച്ച്‌ അതിൽ നിന്നും തിരിഞ്ഞുകളയുന്നു.!? ➡ചിന്തിക്കുക… പലപ്പോഴും ഐഹികജീവിതത്തിന്‌ പോലും യാതൊരു ഉപകാരവുമില്ലാത്ത വിഷയങ്ങളിൽ ഓരോ വർഷവും നാം എത്രപണം അനാവശ്യമായി നശിപ്പിച്ചു കളയുന്നു? അത്കൊണ്ട്‌ ഇപ്പോൾ തന്നെ ഒരു തീരുമാനമെടുക്കുക, കൊല്ലത്തിൽ ഒരു സംഖ്യ ഞാൻ ഉദുഹിയ്യത്തിനായി മാറ്റിവെച്ച്‌, തഖ്‌വയുള്ളവനായി ജീവിച്ച്‌, തനിക്കും തന്നെ ആശ്രയിച്ച്‌ ജീവിക്കുന്ന തന്റെ കുടുംബത്തിനും മറ്റു വിശ്വാസികളോടൊപ്പം പെരുന്നാൾ ആഘോഷിക്കുവാനും, ഞാൻ മുസ്ലിംകളിൽപെട്ടവനാണ്‌ എന്ന പ്രതിജ്ഞ യാഥാർത്ഥ്യമാക്കി ജീവിക്കുവാനും തയ്യാറെടുക്കുക.
______________________
ഉദ്ഹിയ്യത്ത് എങ്ങനെ അറുക്കാം❓
______________________
➡ഒട്ടകം🐪, മാട്‌ 🐄വർഗ്ഗം എന്നിവയിൽ ഏഴ്‌ പേർക്ക്‌ വരെ പങ്ക്ചേർന്ന്‌  അറുക്കുവാൻ ഇസ്ലാം സൗകര്യം ചെയ്തുതന്നിരിക്കുന്നു.
എന്നിട്ടെങ്കിലും ഈ പുണ്യകർമ്മത്തിൽ കൂടുതൽ ആളുകൾക്ക്‌ പങ്കെടുക്കാൻ കഴിയുന്നതിന്‌ വേണ്ടിയത്രെ ഇത്‌.

🔹 എന്നാൽ ആടിൽ 🐑ഒന്നിലധികം ആളുകൾക്ക്‌ പങ്ക്ചേരാവതല്ല.

🔹അതുപോലെ ഒരാൾക്ക്‌ ഒരു മൃഗത്തെ തന്നെ, തനിക്കും തന്റെ കുടുംബത്തിനും കൂടി അറുക്കാവുന്നതാണ്‌.

📜 അബൂഅയ്യൂബുൽ അൻസ്വാരി(റ)യിൽ നിന്നും ഇപ്രകാരം റിപ്പോർട്ട്‌ ചെയ്യുന്നു: ‘നബി(സ്വ)യുടെ കാലത്ത്‌ ഒരാൾ തനിക്കും തന്റെ വീട്ടുകാർക്കും കൂടി ഒരാടിനെ ബലിയറുക്കുകയും, അവരതിൽ നിന്ന്‌ ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു’.
📚(ഇബ്നുമാജ:, തുർമുദി)📚
____________________________
മൃഗം എങ്ങനെയുള്ളതായിരിക്കണം❓
____________________________
🐄കഴിവതും 🐪തടിച്ചുകൊഴുത്തതും ആരോഗ്യമുള്ളതും 🐑വൈകല്യങ്ങൾ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയ്യത്തിനായി തിരഞ്ഞെടുക്കേണ്ടത്‌ എന്ന്‌ ഹദീഥുകളിൽ കാണാവുന്നതാണ്‌.

📜 നബി(സ്വ)പറഞ്ഞു: ‘കണ്ണിന് തകരാറുകളുള്ളത്‌, രോഗം പ്രകടമായത്‌, മുടന്തുകാലുള്ളത്‌, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങൾ ബലിയറുക്കാൻ അനുവദനീയമല്ല’
📚(അഹ്മദ്‌)📚.
_________________________
അറുക്കേണ്ട സമയം⌚
എപ്പോൾ ❓
_________________________
⏰പെരുന്നാൾ നമസ്കാരശേഷം മാത്രമേ അറുക്കൽ അനുവദിക്ക പ്പെടുന്നുള്ളൂ.

📜നബി(സ്വ) പറഞ്ഞു:
‘ഈ ദിവസത്തിൽ ആദ്യമായി നാം നിർവ്വഹിക്കുന്നത്‌ നമസ്കാരമാണ്‌. പിന്നെ നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇങ്ങിനെ ആരെങ്കിലും പ്രവർത്തിച്ചാൽ അവൻ നമ്മുടെ സുന്നത്ത്‌ പിൻപറ്റി. ആരെങ്കിലും നമസ്കാരത്തിനുമുമ്പ്‌ അറുത്താൽ അത്‌ തന്റെ വീട്ടുകാർക്ക്‌🏠 മാംസത്തിനു വേണ്ടി മാത്രമായിരിക്കും, ഉദുഹിയ്യത്തിൽ അതുൾപ്പെടുന്നതല്ല’.
📚(മുസ്ലിം)📚

🔹ദുൽഹജ്ജ്‌ പത്തിന്‌ യൗമുന്നഹ്‚ർ (ബലിദിനം) എന്ന്‌ പേര്‌ നൽകപ്പെട്ടതിനാൽ പ്രസ്തുതദിനം തന്നെയാണ്‌ അറവിന്നേറ്റവും ഉത്തമമായത്‌ എന്ന കാര്യത്തിൽ സംശയമില്ല.

🔹എന്നാൽ അയ്യാമുത്തശ്‌രീഖ്‌ എന്നറിയപ്പെടുന്ന ദുൽഹജ്ജ്‌ പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമൂന്ന്‌ എന്നീ ദിവസങ്ങളിലും അറുക്കുന്നതിന്‌ വിരോധമില്ല.
_________________________
മാംസ വിതരണം എങ്ങനെ❓
_________________________
🔹“അവയുടെ (നിങ്ങൾ അറുക്കുന്ന മൃഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതല്ല. എന്നാൽ നിങ്ങളുടെ തഖ്‌വ(ധർമ്മനിഷ്ഠ)യാണ്‌ അവന്റെയടുത്ത്‌ എത്തുന്നത്‌”
📗 (ഖുർആൻ 22/37)📗

🔹മാംസം വിതരണം ചെയ്യുന്നതിന്‌ പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടിട്ടില്ല.

🔹ബലിയെ സംബന്ധിച്ച്‌ പറയുന്നിടത്ത്‌ വിശുദ്ധ ഖുർആൻ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്‌.
‘ആ ബലിയൊട്ടകങ്ങൾ പാർശ്വങ്ങളിൽ വീണുകഴിഞ്ഞാൽ അവയിൽനിന്ന്‌ നിങ്ങൾ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടുവരുന്നവനും നിങ്ങൾ ഭക്ഷിപ്പിക്കുകയും ചെയ്യുക’
📗(ഹജ്ജ്‌:36)📗. 

🔹 ‘നിങ്ങൾ അതിൽനിന്ന്‌ ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക’
📗(ഹജ്ജ്‌: 28)📗.

🔹ഇവിടെ നൽകപ്പെടേണ്ടവർ ▫പാവപ്പെട്ടവർ,
▫ യാചിച്ചുവരുന്നവർ എന്ന്‌ മാത്രമാണ്‌ ഖുർആൻ പറഞ്ഞിട്ടുള്ള നിബന്ധനകൾ.

🔹അപ്രകാരം, ‘നിങ്ങൾ തിന്നുക, ദാനംചെയ്യുക, സൂക്ഷിക്കുക’
📚(തുർമുദി) 📚
എന്നുമാത്രമാണ്‌ ഹദീഥുകളിലും വന്നിട്ടുള്ളത്‌.

🔹ഇവിടെയെല്ലാം നിരുപാധികമായ പദങ്ങൾ ഉപയോഗിച്ചിട്ടുള്ളതിനാൽ, അൽപം ഭക്ഷിക്കാൻ എടുക്കുകയും ബാക്കി ആവശ്യക്കാർക്കും, ദരിദ്രർക്കും വിതരണം ചെയ്യുകയുമാണ്‌ വേണ്ടത്‌ എന്നാണ്‌ വ്യക്തമാകുന്നത്‌.

❎അറവുകാരന്‌ കൂലിയെന്ന നിലക്ക്‌ മാംസമോ, മൃഗത്തിന്റെ തോലോ നൽകരുതെന്ന്‌ പ്രത്യേകം, ഹദീഥുകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌.

📜 അലി(റ)പറയുന്നു:
‘നബി(സ്വ) തന്റെ 🐪ഒട്ടകത്തിന്റെ കാര്യം നിർവ്വഹിക്കാനും, അതിന്റെ മാംസവും തോലും അതി​ന്മേലുള്ള വിരിപ്പും ദാനം ചെയ്യുവാനും എന്നോട്‌ കൽപ്പിച്ചു. അതിൽ നിന്ന്‌ ഒരു വസ്തുവും അറവുകാർക്ക്‌ കൂലിയായി നൽകരുതെന്നും കൽപ്പിച്ചു. ഞങ്ങൾ അവർക്ക്‌ കൂലിയായി വേറെ സ്വന്തമായി നൽകുകയാണ്‌ ചെയ്തിരുന്നത്‌’
📚 (ബുഖാരി, മുസ്ലിം)📚.
➡ഇക്കാര്യം നാമും നമ്മുടെ അറവു സമയത്ത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
__________________________
അറുക്കുന്നവർ ശ്രദ്ധിക്കേണ്ടത്‌❓
__________________________
🔹ഉദ്‚ഹിയ്യത്ത്‌ കർമ്മം ഉദ്ദേശിക്കുന്നവർ ദുൽഹജ്ജ്മാസം പിറന്നു കഴിഞ്ഞാൽ തന്റെ ശരീരഭാഗങ്ങളിൽ നിന്ന്‌ രോമങ്ങൾ നീക്കം ചെയ്യുവാനോ നഖം മുറിക്കുവാനോ പാടുള്ളതല്ല.

📜 ഉമ്മുസൽമ(റ)യിൽനിന്ന്‌;
നബി(സ്വ) പറഞ്ഞു: ‘നിങ്ങളിൽ ആരെങ്കിലും ഉദുഹിയ്യത്ത്‌ ഉദ്ദേശിക്കുന്നുവെങ്കിൽ ദുൽഹജ്ജ്‌ മാസപ്പിറവി കണ്ടു കഴിഞ്ഞാൽ അറവു നടത്തുന്നത്‌ വരെ അവന്റെ ശരീരത്തിൽനിന്ന്‌ മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത്‌ നിർത്തിവെക്കേണ്ടതാണ്‌’
📚 (മുസ്ലിം)📚

🔹  കഴിവതും സ്വന്തമായിതന്നെ അറുക്കലാണ്‌ ഏറ്റവും ഉത്തമം. അതിന്‌ പ്രയാസമുള്ളവർ അറവു നടത്തുന്നിടത്ത്‌ ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം.
_________________________
അറവിനു പാലിക്കേണ്ട
നിയമങ്ങൾ ❓
________________________
🔹അറവിന്‌ സാധാരണ അറവിനുള്ള നിയമങ്ങൾ ഇവിടെയും പാലിക്കപ്പെടേണ്ടതാണ്‌.

▫അറു ക്കുമ്പോൾബിസ്മില്ലാഹി വല്ലാഹുഅക്ബർ എന്ന്‌ പറഞ്ഞ്‌ കൊണ്ടായിരിക്കണം അറുക്കേണ്ടത്‌.
പ്രവാചകൻ(സ്വ) അപ്രകാരമായിരുന്നു നിർവ്വഹിച്ചിരുന്നത്‌ എന്ന്‌ ഇമാം മുസ്ലിം റിപ്പോർട്ട്‌ ചെയ്ത ഹദീഥുകളിൽ വന്നിട്ടുണ്ട്.​

📜കൂടാതെ അറവിന്‌ ശേഷം നബി(സ്വ) ബലിയറുത്തപ്പോൾ
💬 ‘അല്ലാഹുമ്മ തഖബ്ബൽ മിൻ മുഹമ്മദിൻ’ (അല്ലാഹുവേ, മുഹമ്മദിൽ നിന്നും ഇത്‌ നീ സ്വീകരിക്കേണമേ) എന്ന്‌ പ്രാർത്ഥിച്ചതായി
📚(മുസ്ലിമും അബൂദാവൂദ റിപ്പോർട്ടു ചെയ്തിട്ടുള്ളതിനാൽ നാമും)

➡ ‘അല്ലാഹുമ്മ തഖബ്ബൽമിന്നീ’ (നാഥാ, എന്നിൽ നിന്നും ഇത്‌ നീ സ്വീകരിക്കേണമേ) എന്നോ, അതല്ലെങ്കിൽ നമ്മുടെ പേര്‌ പറഞ്ഞോ പ്രാർത്ഥിക്കുന്നത്‌ ഉത്തമമാണ്‌.

❎❎plz dont edit ❎❎

➡ഇസ്ലാമിനെ കുറിച്ചു പഠിക്കാനും വായിക്കാനും കേൾക്കാനും നേർമൊഴി  കേരളീയ സമൂഹത്തിന് ഇപ്പോൾ ഏറെ ഉപകരിക്കുമെന്നു മനസ്സിലാക്കി 
➖➖➖➖➖➖➖➖➖
📲ന സന്ദേശം  മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ ✉                     〰〰〰〰〰〰〰〰〰💦💦💦 Islamic.com💦💦             〰〰〰〰〰〰〰〰〰          ഗ്രൂപ

വിവാഹം ഉറപ്പിച്ചാൽ വധുവരന്മാർക്ക് തമ്മിൽ സംസാരിക്കാൻ പറ്റുമോ?

വിവാഹത്തിനു മുന്പ് എനിക്ക് അവളോട്
സംസാരിക്കാന് പാടുണ്ടോ ? !
ഒരു സഹോദരന് ചോദിച്ച ചോദ്യം :
എന്റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു,
നികാഹിനു മുന്പ് എനിക്ക് അവളെ
വിളിക്കാനോ അവളോട് ചാറ്റ്
ചെയ്യാനോ പാടുണ്ടോ ?, സാധാരണ
രീതിയിലുള്ള സംസാരം
സംസാരിക്കാന് മാത്രം, പെണ്ണ്
കാണല് ഒക്കെ കഴിഞ്ഞു. അവള്
പഠിക്കുന്നത് കാരണം ഒരു വര്ഷം
കഴിഞ്ഞാണ് നിക്കാഹ്.
ചിലപ്പോഴൊക്കെ എനിക്ക് അവളെ
വിളിക്കാനും സംസാരിക്കാനും
തോന്നും. പക്ഷെ ഞാന് ഫിത്നയെ
ഭയപ്പെടുന്നു. അതുകൊണ്ട് എന്താണ് ഞാന്
ചെയ്യേണ്ടത് ?
ഉത്തരം : ഒരു സ്ത്രീയെ വിവാഹം
ആലോചിച്ച് പരസ്പരം
തൃപ്തിപ്പെട്ടാല് എത്രയും പെട്ടെന്ന്
അവളെ വിവാഹം ചെയ്യുകയാണ്
വേണ്ടത്. വിവാഹാലോചന
കഴിഞ്ഞാലും സ്ത്രീയും പുരുഷനും
പരസ്പരം അന്യര് തന്നെയാണ്.
നിക്കാഹ് ചെയ്യുമ്പോള് മാത്രമേ അവള്
അവന്റെ ഭാര്യ ആകുന്നുള്ളൂ .. അതുകൊണ്ട്
തന്നെ നിക്കാഹ് കഴിയുന്നത് വരെ അവര്
പരസ്പരം വിളിക്കുന്നതും ചാറ്റ്
ചെയ്യുന്നതുമെല്ലാം ഫിത്നക്ക്
കാരണമായിത്തീരും. ഒരുപാട്
കാലത്തേക്ക് വിവാഹം ഉറപ്പിചിടുക
എന്നത് തന്നെ ഒരു കണക്കിന്
മാതാപിതാക്കള് മക്കളോട് ചെയ്യുന്ന
ദ്രോഹമാണ്. അത് ഈ ചോദ്യത്തില്
നിന്ന് തന്നെ മനസ്സിലാക്കാം.
അല്ലാഹുവിന്റെ വിധി വിലക്കുകള്
അനുസരിച്ച് ജീവിക്കാന് ആഗ്രഹിക്കുന്ന
യുവതീ യുവാക്കളെ അങ്ങേയറ്റം
പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ
അവരെ തിന്മയിലേക്ക് നയിക്കുന്നതും
ആണ് ഇത്തരം തീരുമാനങ്ങള്. എത്രയും
പെട്ടെന്ന് അവരുടെ നിക്കാഹ്
നടത്തിക്കൊടുത്ത് ഹലാലായ ബന്ധം
ഒരുക്കിക്കൊടുക്കുകയാണ്
മാതാപിതാക്കള് ചെയ്യേണ്ടത്. പഠനം,
ജോലി തുടങ്ങിയ കാരണങ്ങള് വിവാഹം
നീട്ടി വെക്കാനുള്ള കാരണങ്ങളല്ല.
അതുകൊണ്ട് ചോദ്യം ചോദിച്ച
സഹോദരന് മാതാപിതാക്കളോട്
സംസാരിച്ച് വിവാഹം പെട്ടെന്ന്
നടത്തുക എന്നതാണ് പരിഹാരം..
മറ്റൊരു കാര്യം കല്യാണവുമായി
ബന്ധപ്പെട്ടുള്ള കാര്യങ്ങള്ക്ക് അവളെ
വിളിക്കാമോ എന്നതാണ്, ഈ
വിഷയത്തില് ശൈഖ് സ്വാലിഹ് അല്
ഫൌസാന് (ഹഫിദഹുല്ലാഹ്) യോട്
ചോദിച്ച ഒരു ചോദ്യവും അതിന്
അദ്ദേഹം നല്കിയ മറുപടിയും കാണുക.
ചോദ്യം: വിവാഹം ഉറപ്പിച്ചു
കഴിഞ്ഞാല്, നിക്കാഹിനു മുന്പ് അവളോട്
ഫോണില് സംസാരിക്കുന്നത്
ശറഇയ്യായി അനുവദനീയമാണോ ?
അദ്ദേഹം നല്കിയ മറുപടി: "അവനുമായുള്ള
വിവാഹാലോചന അവള് സമ്മതിക്കുകയും,
പരസ്പരം സംസാരിക്കുന്നത്
വിവാഹത്തിന്റെ ഒരുക്കങ്ങളുമായി
ബന്ധപ്പെട്ടുള്ള കാര്യങ്ങള്
തീരുമാനിക്കാനുമാണെങ്കില് ,
ആവശ്യത്തിനു മാത്രം, ഫിത്ന കടന്നു
വരാത്ത രൂപത്തില് സംസാരിക്കുന്നത്
കൊണ്ട് വിരോധമില്ല. എന്നിരുന്നാലും
അത് മാതാപിതാക്കള് വഴിയാകുമ്പോള്
അതാണ് ഫിത്നയെ അകറ്റാനും,
തെറ്റിധാരണകള് ഉണ്ടാവാതിരിക്കാ
നും നല്ലത്". (അല് മുന്'തഖ 3/163).
അതല്ലാത്ത മറ്റു സംസാരങ്ങള് തീര്ത്തും
പാടില്ല എന്ന് ഇതില് നിന്നും
മനസ്സിലാക്കാം ..
ഇത് വായിക്കുന്ന മാതാപിതാക്കളെങ്
കിലും ഇത്തരം വിഷയങ്ങള്
ശ്രദ്ധിക്കുമല്ലോ. വിവാഹ
പ്രായമെത്തിയ പക്വതയുള്ള മക്കളെ നല്ല
രൂപത്തില് വിവാഹം നടത്തിക്കൊടുക്കു.
അവര് തിന്മ ചെയ്യുന്നതിന് നിങ്ങള് ഒരു
കാരണക്കാരായിത്തീരാതിരിക്കുക.
അവരുടെ പഠനമോ, ജോലിയോ മറ്റു
കാര്യങ്ങളോ അതിനൊരു
തടസ്സമായിക്കാണരുത് . ജീവിത
വിശുദ്ധി ഉദ്ദേശിച്ചു കൊണ്ട്
വിവാഹിതരാകുന്നവര്ക്ക്
ജീവിക്കാനുള്ള സമ്പത്ത് നല്കുമെന്നത്
അല്ലാഹുവിന്റെ വാഗ്ദാനമാണ്.
അല്ലാഹു പറയുന്നു:
ﻭَﺃَﻧْﻜِﺤُﻮﺍ ﺍﻟْﺄَﻳَﺎﻣَﻰ ﻣِﻨْﻜُﻢْ ﻭَﺍﻟﺼَّﺎﻟِﺤِﻴﻦَ ﻣِﻦْ ﻋِﺒَﺎﺩِﻛُﻢْ ﻭَﺇِﻣَﺎﺋِﻜُﻢْ ﺇِﻥْ ﻳَﻜُﻮﻧُﻮﺍ ﻓُﻘَﺮَﺍﺀَ
ﻳُﻐْﻨِﻬِﻢُ ﺍﻟﻠَّﻪُ ﻣِﻦْ ﻓَﻀْﻠِﻪِ ﻭَﺍﻟﻠَّﻪُ ﻭَﺍﺳِﻊٌ ﻋَﻠِﻴﻢٌ
"നിങ്ങളിലുള്ള അവിവാഹിതരെയും,
നിങ്ങളുടെ അടിമകളില് നിന്നും
അടിമസ്ത്രീകളില്‍ നിന്നും
നല്ലവരായിട്ടുള്ളവരെയും നിങ്ങള്
വിവാഹം കഴിപ്പിക്കുക. അവര്
ദാരിദ്രരാണെങ്കില് അല്ലാഹു തന്റെ
അനുഗ്രഹത്തില് നിന്ന് അവര്ക്ക്
ഐശ്വര്യം നല്കുന്നതാണ്. അല്ലാഹു
വിശാലമായി നല്കുന്നവനും,
സര്വ്വജ്ഞനുമാത്രെ" [നൂര് : 32]
ഇവിടെ അവിവാഹിതരായവരെ
വിവാഹത്തിന് സഹായിക്കുക എന്നത്
വിശ്വാസികളുടെ ബാധ്യതയായാണ്
അല്ലാഹു പരിചയപ്പെടുത്തുന്നത്.
മാത്രമല്ല അല്ലാഹുവില് നിന്നുള്ള
ഐശ്വര്യം ലഭിക്കാന് വിവാഹം ഒരു
കാരണമാണ് എന്നും ഇതില് നിന്നും
മനസ്സിലാക്കാം .. ഒരു ഇരുമ്പ് മോതിരം
മാത്രം നല്കാന് പോലും
ശേഷിയില്ലാത്ത സ്വഹാബിക്ക്
പ്രവാചകന് വിവാഹം നടത്തിക്കൊടുത്ത
തായി ഹദീസുകളില് കാണാം, അവരുടെ
ഉപജീവനം അല്ലാഹു വാഗ്ദാനം
ചെയ്തിരിക്കെ നാം എന്ത്
ഭയപ്പെടാനാണ് , രണ്ടു
പേരെയെങ്കിലും ഹറാമുകളില് വിട്ടു
നില്ക്കാന് സഹായിച്ചാല് അതിന്
അല്ലാഹു നമുക്ക് തക്കതായ പ്രതിഫലം
നല്കും തീര്ച്ച ..
വിവാഹത്തിന് സഹായിക്കുമ്പോള്‍ ഞാന്
മുന്പ് എഴുതിയ കാര്യം ഒന്നുകൂടി
സൂചിപ്പിക്കുന്നു. സ്ത്രീധനം നല്കി
മോളെ കേട്ടിക്കുന്നവരെയല്ല
സഹായിക്കേണ്ടത് ,, സ്ത്രീധനം
വാങ്ങാതെ വിവാഹം ചെയ്യാന്
തയ്യാറാകുന്ന യുവാക്കളെയാണ്
സഹായിക്കേണ്ടത്. കാരണം
പുരുഷനാണല്ലോ വിവാഹ ചിലവുകള്
വഹിക്കേണ്ടത് ...
മറിച്ച് സ്ത്രീധനം നല്കി മോളെ
കെട്ടിക്കുവാന് സഹായം നല്കിയാല് ആ
പണം അവസാനം ചെന്നെത്തുന്നത്
സമ്പത്ത് കൊതിച്ച് പെണ്ണിന് വില
പറയുന്ന ഏതോ ഒരു തെമ്മാടിയുടെ
കയ്യിലാണ്. അതുകാരണം അത് തിന്മക്ക്
കൂട്ട് നില്ക്കലായി മാറുന്നു ...
എന്നാല് വിവാഹം കഴിക്കാന്
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന
യുവാക്കളെ സഹായിക്കുക എന്നത്
കേവലം പുണ്യകരം മാത്രമല്ല, മറിച്ച്
ഇസ്ലാം നിഷ്കര്ഷിക്കുന്ന ഒരു സമൂഹ
ബാധ്യത കൂടിയാണ്.. മാത്രമല്ല അവനെ
സഹായിക്കുന്നതിലൂടെ ഒരു സ്ത്രീക്ക്
അവളെ ആദരിക്കാന് അറിയുന്ന,
മനുഷ്യത്വമുള്ള ഒരു ഭര്ത്താവിനെ
ലഭിക്കുകയും ചെയ്യുന്നു .