2015 മേയ് 29, വെള്ളിയാഴ്‌ച

ഇസ്രാ അ് മി അ് റാജ്‌

ഇസ്റാഅ് മിഅ്റാജ്
________________________________
നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ് - മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.
പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം.
അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം. ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അന്പത് വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)
നൂറ്റാണ്ട് മുന്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.
മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍ . മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.
മിഅ്റാജ് ദിനത്തിലെ നോന്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. - അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, - റജബ് ഇരുപത്തി ഏഴിനുള്ള നോന്പ് അറുപത് മാസത്തെ നോന്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361). അനസ് (റ) വില്‍ നിന്ന് നിവേദനം - നബി(സ) പറഞ്ഞു - റജബ് ഇരുപത്തേഴിന് നോന്പനുഷ്ടിക്കുകയും നോന്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം - റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോന്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)
അള്ളാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബറകത്ത് ചൊരിയേണമേ, പരിശുദ്ധ റമളാനിനെ അതിന്‍റെ ഹഖ് പ്രകാരം വരവേല്‍ക്കാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് ചെയ്യേണമേ . . .

ബറാ അത്ത്‌ രാവ്‌

ബറാഅത്ത് രാവ്
🔺🔻🔺🔻🔺🔻🔺🔻
എന്താണ് ബറാഅത്ത് രാവ് എന്നു പലരും ചോദിക്കാറുണ്ട് .അതിനെ സംബന്ധിച്ച് പണ്ടിതരുടെ വീക്ഷണം നമുക്ക് പരിശോദിക്കാം.

ഇമാം ഇബ്നു കസീര്‍ റ)പറയുന്നു;ഓരോ ച(ന്ദവര്‍ഷത്തിലും പന്ത്രണ്ട് മാസങ്ങളാണുളളത്.അവയില്‍ എട്ടാമത്തെ മാസത്തിന്‍റെ പേരാണ് ശഅബാന്‍.(തഫ്സീര്‍ ഇബ്നു കസീര്‍ 2/355)
ഈ മാസത്തിന്‍റെ പതിനഞ്ചാം രാവിന് ബറാഅത്ത് രാവെന്ന് പറയപ്പെടുന്നു.(ഹാമിശുത്തുര്‍മുദീ 112)
(പസ്തുത രാവിനെ കുറിച്ച് ബറാഅത്ത് എന്ന പ്രയോഗം തഫ്സീര്‍ റാസി 27-239ലുമുണ്ട്.കൂടാതെ മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാത്ത^(2-172)ലും ഈ പ്രയോഗം നടത്തിയിട്ടുണ്ട്.
ബറാഅത്ത് എന്ന അറബി പദത്തിന് മോചനം എന്നൊരര്‍ത്തമുണ്ട്.ശഅബാന്‍ പകുതിയുടെ രാവില്‍ സത്യവിശ്വാസികളായ അടിമകള്‍ക്ക് അല്ലാഹു മോചനം നല്‍കുന്നതിനാലാണ് ഈ രാവിന് ബറാഅത്ത് രാവ് എന്നു പറയാന്‍ കാരണമെന്ന് തഫ്സീര്‍ റാസി( 27-239)ലും പ്രസ്താവിച്ചിട്ടുണ്ട്.
അതിന് പുറമേ ആയിശ (റ)ല്‍ നിന്ന് ഇമാം തുര്‍മുദി ഉദ്ധരിച്ച ഹദീസും അതിനു ഭലമേകുന്നു.
ആയിശ റ)പറഞ്ഞുഃഞാന്‍ അല്ലാഹുവിന്‍റെ റസൂലിനെ ഒരു രാത്രിയില്‍ കാണാതായി.നബിയെ അന്വേ ഷിച്ചു ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ നബി (സ)മദീനയിലെ മഖ്ബറയായ ബഖീഇലായിരുന്നു.അവിടുന്നിപ്രകാരം പറഞ്ഞുഃഅല്ലാഹുവും റസൂലും നിന്നെ അക്രമിക്കുമെന്ന് നീ ഭയപ്പെട്ടുവോ.?
ഞാന്‍ പറഞ്ഞു;അല്ലാഹുവിന്‍റെ റസൂലേ ,നിങ്ങള്‍ മറ്റു മറ്റു ഭാര്യമാരുടെ അടുത്തു പോയോ എന്ന് ഞാന്‍ ധരിച്ചു.അപ്പോള്‍ നബി സ)പറഞ്ഞു ;നിശ്ചയം ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു (അവന്‍റെ അനുഗ്രഹം )ഒന്നാം ആകാശത്തേക്കിറങ്ങി വരും .പിന്നീട് ഖല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അതികം പേര്‍ക്ക് അല്ലാഹു പാപം പൊറുത്തു കൊടുക്കുകയും ചെയ്യും.
(തുര്‍മുദി)
ആടുകള്‍ കൂടുതലുളള ഗോത്രമായിരുന്നു ഖല്‍ബ്.അത് കൊണ്ടാണ് ഈ ഹദീസില്‍ ഇവരെ പ്രത്യേകമായി എടുത്തു പറഞ്ഞത്.(മിര്‍ഖാത്ത് 2-172)
ശഅബാന്‍ പകുതിയുടെ രാവിനെ കുറിച്ചു വന്ന ശ്രേഷ്ടതയുടെ അദ്ധ്യായത്തിലാണ് ഇമാം തുര്‍മുദി ഈ ഹദീസിനെ കൊണ്ടുവന്നിട്ടുളളത്.ഇതേ ഹദീസ് ഇബ്നു മാജ,റാസിന്‍ തുടങ്ങിയവരും റിപ്പോര്‍ട്ട് ചൈതിട്ടുണ്ട്.

ശഅബാന്‍ പതിനഞ്ചാം രാവിന് പ്രസ്തുത പേരിനു പുറമേ ലൈലത്തു സ്സ്വക്ക് (പ്രമാണം തയ്യാറാക്കുന്ന രാത്രി)ലൈലത്തുല്‍ മുബാറക (പുണ്ണ്യരാത്രി) ലൈലത്തു റഹ്മ (അനുഗ്രഹീത രാത്രി)എന്നീ പെരുകള്‍ കൂടി ഉളളതായി തഫ്സീര്‍ ജമല്‍ 4-100)ലും കാണാം.

ചുരുക്കി പറഞ്ഞാല്‍ ബറാഅത്ത് രാവില്ല എന്ന് പറഞ്ഞ് ദുര്‍വ്യാഖ്യാനവുമായി നടക്കുന്ന നവീന ആശയക്കാരുടെ വാധഗതികള്‍ ശരിയല്ലന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം...ishaque

മി അ റാജ്‌ നോമ്പ്‌

മിഅ്റാജ് നോമ്പ്
_________________________
റമളാന്‍ മാസത്തിന് പുണൃമുണ്ടാകാന്‍ കാരണം നബി സ)യുടെ  ഏറ്റവും വലിയ മുഅ്ജിസത്തായ ഖുര്‍ആന്‍ അവതീര്‍ണ് മായ മാസമായത് കൊണ്ടാണ്.ലൈലത്തുല്‍ ഖദറിനു സ്ഥാനമുണ്ടായതും തഥൈവ.അതേ പോലെ നബി സ)യുടെ മറ്റൊരു മുഅ്ജിസത്തായ ഇസ്റാഅ, മിഅറാജും നടന്ന മാസത്തിനും ദിവസത്തിനും ശ്രേഷ്ടത ഉണ്ടാകെണമെന്നു  നമുക്ക് ഗ്രഹിക്കാം.

ബഹുമാനിക്കപ്പെട്ട പല ദിവസങ്ങളേയും നോമ്പു കൊണ്ട് ആദരിക്കാന്‍ കല്‍പ്പിച്ചതായി കാണാം.റമളാനിലെ പ്രധാന ആരാധന നോമ്പാണല്ലോ,ആശൂറാ ദിവസം മൂസാ നബി രക്ഷപ്പെട്ടതടക്കമൂളള പല സ്മരണകളും ഉണര്‍ത്തുന്നതിനാല്‍ ആ ദിവസത്തെയും നോമ്പു കൊണ്ട് ആദരിക്കാന്‍ കല്‍പ്പിച്ചു.(ബുഖാരി 1-268)തിങ്കളാഴ്ച്ച നോമ്പ് സുന്നത്താക്കിയതിനെ കുറിച്ച് നബി സ)യോട് ചോദിക്കെട്ടപ്പോള്‍ അന്ന് എന്നെ പ്രസവിക്കപ്പെടുകയും,ഖുര്‍ആന്‍ അവതരിക്കെപ്പെടുകയും  ചൈത ദിവസമായതിനാലാണന്ന് നബി സ) മറുപടി പറഞ്ഞതായി മുസ്ലിം 1-368 റിപ്പോര്‍ട്ട് ചൈതതായി കാണാം...
എന്നാല്‍ ഇത്രയും പ്രാധാന്യവും പ്രസക്തിയുമുളള ഒരു അമാനുഷിക  സിദ്ധി നബിക്കുണ്ടായ മിഅറാജ് ദിനത്തെ നോമ്പു കൊണ്ടു ആദരിക്കല്‍ തീര്‍ത്തും അനിവാരൃമാണ്.

ഇമാം ഗസാലി റ)ഇഹ്യാഉല്‍ ഉലൂമുദ്ധീനില്‍ 19 വാര്‍ഷിക പുണ്ണൃ ദിനങ്ങള്‍ എണ്ണിയതില്‍ റജബ് 27നെയും എണ്ണിയതായി കാണാം.അന്ന് നോമ്പു സുന്നത്തുണ്ടന്നു സമര്‍ത്തിച്ചു കൊണ്ട് അബൂ ഹുറൈറ  റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചൈത ഹദീസും ഉദ്ധരിച്ചിട്ടുണ്ട്.നബി സ)പറഞ്ഞുഃ"റജബ് 27ന്ന് ആരങ്കിലും നോമ്പനുഷ്ടിച്ചാല്‍ 60മാസം നോമ്പനുഷ്ടിച്ച കൂലി എഴുതപ്പെടും."(ഇഹയാ 1-328)ഈ ഹദീസ് അബൂ മൂസല്‍ മദീനി ഫളാഇലുല്‍ അയ്യാമി വല്ലയാലിയിലും വിവരിച്ചിട്ടുണ്ട്.
ഈ ഹദീസിന്‍റെ റാവിമാരില്‍ ഷഹര്‍ബിന്‍ ഹൗശബ് എന്നയാളെ ചില ആളുകള്‍ വിവര ദോഷികള്‍  വിമര്‍ശിച്ചതായി കാണാം.എന്നാല്‍ അദ്ധേഹം വിശ്വസ്തനും സ്വീകാരൃനുമാണന്ന് ശറഹു മുസ്ലിം 1-13ലും ഫത്ഹുല്‍ ബാരി 3-53ലും വ്യക്തമാക്കീട്ടുണ്ട്.
ഹദീസ് വ്യാഖ്യാതാക്കളില്‍ പ്രമുഖരായ ഇമാം നവവി റ)ഇമാം ഇബ്നു ഹജറും റ ) ഒന്നിച്ച് സ്വീകാര്യനെന്ന് പറഞ്ഞ  ഈ റിപ്പോര്‍ട്ടര്‍ ഒരിക്കലും ഭലഹീലനാകാന്‍ തരമില്ല.

മിഅറാജ് ദിനമായ റജബ് 27ന്ന് നോമ്പ് ശക്തിയായ സുന്നത്തുണ്ടന്ന് മുഹമ്മദ് സാമബക് എന്ന മഹാന്‍ മുഖ്തസറു ന്നഫീസ് എന്ന ഗ്രന്ഥം 1-204ല്‍ പറഞ്ഞിട്ടുണ്ട്.കൂടാതെ ബാജൂരി 1-392ലും ,ഇആനത്ത് 2-270ലും ഈ നോമ്പ് സുന്നത്താണന്ന് കാണാം.അതുപോലെ ശൈഖ് ജീലാനി റ)യുടെ ഗുന്‍യത്ത് 1-183ലും മിഅ്റാജ് നോമ്പിന് 100കൊല്ലത്തെ നോമ്പിന്‍റെ ഫ്രതിഫലമുണ്ടന്ന് കാണാം.ഖല്‍യൂബി1-56 ല്‍  ഈ വിഷയം കാണാം.

ഇബ്നു ഹജര്‍ റ)ധാരാളം നോമ്പുകളെ വിശകലനം ചൈത കൂട്ടത്തില്‍ ഈ നോമ്പിനും അത് പോലയുളള പുണ്ണൃകര്‍മങ്ങളും തെളിയിക്കാന്‍ ഇത്തരം ഹദീസുകള്‍ മതിയെന്നും ഇതിനെ വഞ്ചിതരായ വിഢികളല്ലാതെ നിഷേധിക്കുകയില്ലന്നും ഫതാവല്‍ ഖുബ്റ2-25ലും പറഞ്ഞിട്ടുണ്ട്.

സത്യം സത്യമായി മനസ്സിലാക്കാന്‍ നമുക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ....ആമീന്‍.

[ആരും ഈ കുറിപ്പ് എഡിറ്റ് ചെയ്യരുത്]

By അബൂ റാസി സൈനി ആലത്തിയൂര്‍.

പെങ്ങളെ ഒളിച്ചോടല്ലെ...

"പെങ്ങളെ ഒളിച്ചോടല്ലെ......"

പത്തു മാസം വയറ്റില്‍ ചുമന്ന് നൊന്തു പ്രസവിച്ച ഉമ്മയേയും.... ചോര നീരാക്കി അദ്വാനിച്ച് മക്കള്‍ക്കു വേണ്ടി ജീവിതം ഹോമിച്ച പിതാവിനേയും പരസ്പരം സ്നേഹിച്ചും കലഹിച്ചും ഇണങിയും പിണങിയും കഴിഞ്ഞ കൂടപ്പിറപ്പുകളേയും എല്ലാം കണ്ണീരിലാഴ്ത്തികൊണ്ടായിരിക്കരുത് നിൻറ്റെ ഒളിച്ചോട്ടം

പത്തിരുവത് കൊല്ലം നിന്നെ പൊന്നു പോലെ വളർത്തി നല്ല ഭൗതീക വിദ്യഭ്യാസം തന്നു വലുതാക്കിയ ആ പൊന്നുമ്മയുടെയും പൊന്നുപ്പയുടെയും മുഖത്ത് നോക്കി ഇനി നിങ്ങളെ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഇന്നലെ നീ കണ്ട അല്ലെങ്കിൽ നിൻറ്റെ സൗന്ദര്യത്തിലും ശരീരത്തിലും മാത്രം കണ്ണുനട്ടവൻറ്റെ കൂടെ നിനക്കെന്നും സുരക്ഷിത വലയമായിരുന്ന ആ വീടിൻറ്റെ പടി വിട്ട് ഇറങ്ങി പോകുമ്പോ....... പെങ്ങളെ നീ കരഞ്ഞെന്നു വരില്ല...... പകരം നിനക്ക് അവനെ സ്നേഹിക്കാൻ വേണ്ടി നീ ഇന്ന് ഉപയോഗിക്കുന്ന നിൻറ്റെ ആ വലിയ മനസ്സില്ലെ...! അതിനെ വാര്‍ത്തെടുത്ത രണ്ട് ശിൽപികൾ ആ പടികള്‍ക്കപ്പുറം ഇരുന്ന് ഹൃദയം പൊട്ടി കരയുന്നുണ്ടാകും എന്നത് നീ മറന്നുപോകല്ലെ........

തലതിരിഞ്ഞ് ഭ്രാന്തനായി മരിച്ച കാറൽമാക്സും, ഇംഗ്ലീഷ് സാഹിത്യ ലോകത്തിലെ വേശ്യവൽക്രിത വരികള്‍ എഴുതിയ ഷേക്സ്പിയറുമൊക്കെ ഒര് കുപ്പി മദ്യത്തിൻറ്റെ പിറകില്‍ എഴുതിയതാണന്ന സത്യം ഓർകാതെ ....!
പെങ്ങളെ ആ വരികളെ നീ നിൻറ്റെ സിരകളിലേക്ക് സ്നേഹമെന്ന വാക്കിന് അർത്ഥമാക്കി കുത്തികയറ്റിയിട്ടുണ്ടങ്കിൽ......!
നീ ഒന്ന് ഓർക്കുക...... നിൻറ്റെ ശരീരത്തിലെ സൗദര്യം അത് പുരുഷന് കുറച്ച് നിമിഷങ്ങൾ മാത്രമുള്ള വേഴ്ച്ചകളിൽ ഒതുങ്ങും...... നീ ചിന്തിക്കുക നാളെ അവൻ നിന്നെക്കാളും സൗദര്യമുളളവളെ കണ്ടാല്‍ നിന്നെ വിട്ട് പോകില്ലെന്ന് എന്ത് ഉറപ്പാണ് നിനക്കുളളത്.........

പെങ്ങളെ നീ അറിയാതെ പോകുന്നു...
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന സത്യം..... സ്നേഹനിധികളായ നിൻറ്റെ മാതാപിതാക്കൾ നിനക്ക് വേണ്ടി ഒര് മാരനെ സ്നേഹത്തോടെ സമ്മാനിക്കുമ്പോൾ അതില്‍ നിനക്കുണ്ടാകുന്ന സന്തുഷ്ട കുടുംബമാണ് അവര്‍ നിന്നിൽ നിന്നും എന്നും കാണാന്‍ കൊതിച്ചിരുന്നത്.....

പത്ത് മാസം നിൻറ്റെ ഉമ്മയുടെ ഉദരത്തില്‍ മാംസപിഠമായി വളർന്ന് പിറവി എടുക്കുംമ്പോൾ ഉമ്മ അനുഭവിക്കുന്നത് ഒര് മനുഷ്യൻറ്റെ ആയുസ്സ് മുഴുവന്‍ അനുഭവിക്കുന്ന വേദന നിനക്ക് വേണ്ടി സഹിച്ച് നിന്നെ പിറവി എടുക്കുന്നു...... പെങ്ങളെ നീ ഓർക്കുക നാളെ നീയും ഒര് ഉമ്മയാകേണ്ടവളാണന്ന സത്യം മറന്ന് പോകല്ലെ.....

മാതാവിൻറ്റെ കാലടിയിലാണ് സ്വര്‍ഗ്ഗം എന്ന് പഠിപ്പിച്ച മതത്തില്‍ പിറന്ന ഒരു പെണ്‍കുട്ടി ആ സ്വര്‍ഗ്ഗം വേണ്ടെന്ന് വെച്ച് പോകുന്നുവെങ്കില്‍ അത് അവള്‍ക്ക് അല്ലാഹു വിധിച്ചിട്ടില്ലന്ന് കരുതി സമാധാനിക്കുക മാത്രമേ ചെയ്യാനാകൂ.......

പെങ്ങളെ നീ ചിന്തിക്കുക.... കുറച്ച് നേരത്തേ സുഖത്തിന് വേണടി നീ നഷ്ടപ്പെടുത്തുന്നതൊന്നും പിന്നീട് നിനക്ക് തിരിച്ച് പിടിക്കാൻ സാധ്യമാകുന്നതല്ല....... നഷ്ടങ്ങള്‍ സഹിച്ചും, സ്വന്തം മതാപിതാക്കളുടെ ശാപവും പേറി പെങ്ങളെ നമുക്ക് വേണോ അങ്ങനെ ഒര് ജീവിതം. .....

നമ്മുടെ എല്ലാവരുടെയും പെങ്ങൻമാർക്കല്ലാം നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും അളളഹു തൗഫീഖ് നൽകട്ടേ ... ആമീന്‍.......

2015 മേയ് 28, വ്യാഴാഴ്‌ച

മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ്‌

മുഹമ്മദിബ്നു അബ്ദൂല്‍ വഹാബ്-
=========\=====\====
1111 ഹിജറ വര്‍ഷം നജ്ദില്‍ ജനിക്കുകയും അവിടെ വളര്‍ന്ന് സഊദി ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവിന്റെ കൊട്ടാരത്തില്‍ പണ്ഡിതനായി(?),

സ്ഥാനാരോഹണം കിട്ടൂകയും അതു വഴി യൂേറോപ്യന്‍ ചാരനായ ഹംഫാറുമായി കൂട്ടുകൂടൂകയും ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും അവര്‍ക്ക് ഒററ് കൊടുക്കുകയും അതിന് വേണ്ടി
ഈജിപ്തിലെ ചില ദജ്ജാലുകളെ കൂട്ട് പിടിച്ചു മുസ്ലിമീങ്ങളുടെ വിശ്വാസം ചൂഷണം ചെയ്തും അബ്ദുല്‍ അസീസ് രാജാവിനെ തെററിധരിപ്പിച്ചു സ്വന്തം വികല ആശയം പ്രചരിപ്പിക്കുകയും ചെയ്തു.

ആദ്യം നജ്ദിലും പിന്നീട് പരിസര പ്രദേശങ്ങളിലും അവന്‍റെ ദുഷ് ചെയ്തികള്‍ക്ക് വളര്‍ച്ച ഉണ്ടാക്കി....

നജ്ദിലെ അവന്‍റെ വികല ആശയങള്‍ അംഗീകരിക്കാത്ത പണ്ഡിതന്‍മാരെയും സാധാരണക്കാരെയും കൊന്നൊടുക്കി,,,,,
അതിന് സഊദി രാജാവിനെ തെററിധരിപ്പിച്ചു

ആയുധങളും ആള്‍ബലവും സൈനിക ശക്തിയും സാമ്പത്തിക സഹായവും നേടി...

പണ്ഡിതന്‍മാരെ കൊല്ലുക മാത്രമല്ല സച്ചരിതരായ ഒട്ടനേകം സ്വഹാബത്തിന്‍റെ ഖബ്റുകള്‍ തച്ചുടച്ചു.

ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവ്വും ഈ ചതിയന്‍ അബ്ദുല്‍ വഹ്ഹാബിന്‍റെ ആശയങള്‍ അവിടെയും പ്രചരിപ്പിച്ചു തുടങി..

പക്ഷേ ഈജിപ്തിലെ സുന്നി മുസ്ലീങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനുളള സഘടിത ശക്തി ഇല്ലാതെ അവര്‍ രണ്ട് പേരുടേയും വികല ആശയങ്ങള്‍ നിലം പൊത്തി....

സഊദിയില്‍ ഒന്നടംഗം ഈ പിശാച്ച് വല വീശി തന്റെ ആശയം അംഗീകരിക്കുന്നവര്‍ക്­ക് ഗവ: ജോലി നല്‍കിയും അംഗീകരിക്കാത്തവരെ കൊന്നും അവന്‍ വീരവാദം മുഴക്കി പരിശുദ്ദ ജസ്വലയ പരിപാലനത്തിന് വേണ്ടി സ്വരൂപിച്ച പണം കട്ട് മുടിക്കുകയും അവിടെ സഥാപിച്ചിരുന്ന സഹായ ധന ഭണ്ടാരം പൊളിച്ചു.
അതിലെ പണം സ്വന്തം വീട്ടിലേക്ക് കൊണ്ട്പോകുകയും ചെയ്ത മുഹമ്മദിബ്നു അബ്ദുല്‍ വഹ്ഹാബ് കടുത്ത തീവ്രവാദിയും മുസോളിനിെയക്കാളും കടുത്ത ഏകാധിപതി ആയിരുന്നു.
മുസോളിനി കൊന്നതിന്റെ രണ്ടിരട്ടിയെൻകിലും ആളുകളെ അബ്ദുല്‍ വഹ്ഹാബ് കോന്നൊടുക്കീട്ടുണ്ടാ­വും.

'കരുതി കൂട്ടി ഒരു മുഅ്മിനിനെ കൊന്നവന്‍ അവന്റെ ഇരിപ്പിടം നരഗത്തില്‍ ശാശ്വതമാകും എന്ന ഖുര്‍ആന്‍ വാക്യം മുകഖേന ഈ ജനദ്രോഹി നരഗ വാസി ആണെന്ന് വരും'

സ്വല്ലല്ലാഹു അലെഹിവസല്ലം തങ്ങള്‍ മുഖേന പളളിയില്‍ ഇരുന്ന്
اللهم بارك لنا في مدنا و صاعنا وبارك لنا في يمنناو شامنا

അല്ലാഹുവേ ഞങളുടെ ഭക്ഷണത്തിലും യമനിലും ഷാമിലും നീ ഞങ്ങൾക്ക് ബറക്കത്ത് നല്‍കണേ എന്ന് പ്രാര്‍തിച്ചപ്പോള്‍

നജ്ദില്‍ നിന്നും ഉള്ള സ്വഹാബികള്‍ നബിയോട് പറയുന്നു 'യാ റസൂലല്ലാഹ് വഫീ നജ്ദിനാ',,,
ഞങളുേട നജ്ദിന് വേണ്ടിയും പ്രാര്‍ത്ഥിക്കണേ,,,,­,

3 തവണയും പ്രാര്‍ത്ഥനയിൽ ഉള്‍പ്പെടുതാത്ത ഹബീബ് (സ്വല്ലളാഹു അൈലഹിവസ്വല്ലം) അവസാനം പറഞ്ഞു,,,
هناك يطلع قرن الشيطان
"അവിടെ പിശാച്ചിൻറെ തല ഉദിച്ചുയർന്ന് വരും,,,

ഈ ഹദീസ് ഗഹനമായി പഠിച്ച പില്‍കാലത്തെ ഹദീസ് പണ്ടിതന്‍മാര്‍ അഭിപ്രായപ്പെട്ടത് ആ ശെെതാന്‍ 'മുഹമ്മദിബ്നു അബ്ദുല്‍ വഹാബാണെന്നാണ് '.

ചുരുക്കത്തില്‍ ഇസ്ലാമിന്റെ ചാരനായിട്ടാണ് അവന്‍ വന്നത് ആ കാര്യം മിസ്ററര്‍ ഹന്‍ഫീര്‍ തന്നെ തുറന്ന് സമ്മതിക്കുന്ന വിവരം "തുര്‍ക്കിയിലെ ഹകീകത്ത് കിതാബ്" എന്ന പബ്ളിഷര്‍ പുറത്തിറക്കിയ അറബി ഗ്രന്തമായ
اعترافات الجاسوس اليهود
യഹൂദീ ചാരന്റെ കുറ്റ സമ്മതങള്‍ എന്ന ബുക്കില്‍ വിശദമായി പറയുന്നു.....

അല്ലാഹു ഈ വഹാബി വിഷം ഉള്ളില്‍ ചെന്ന് ഇസ്ലാമിന്റെ തന്നതായ സരണിയില്‍ നിന്നും വിട്ട് പോയ നിരപരാതികള്‍ക്ക് ഹിദായത്തിന്റെ വെളിച്ചം നല്‍കി അനുഗ്രഹിക്കട്ടെ...

ഹബീബിനെ ഒരു സാധരണക്കാരനായി കാണുന്ന അവിടത്തെ ഇകഴ്ത്തി കാണുന്ന ഈ വര്‍ഗ്ഗത്തിന്റെ ശറുകളില്‍ നിന്നും മുഅ്മിനീങളെ അല്ലാഹു രക്ഷിക്കട്ടെ,,,

ആമീന്‍,,,,
صلي الله علي سيدنا وحبيبنا محمد وعلي آله وصحبه وسلم

റോഹിങ്ങ്യൻ ജനതക്ക്‌ വേണ്ടി പ്രാർത്ഥിക്കുക

റോഹിൻ ഗ്യൻ മുസ്ലിംകൾ വളരെ മൃഗീയമായി കൊല ചെയ്യപ്പെടുമ്പോൾ എല്ലായിടത്തും സമാധാനത്തിനെന്ന പേരിൽ രംഗത്തിറങ്ങുന്ന അമേരിക്ക അടക്കം ഐഖ്യരാഷ്ട്ര സഭകളും കണ്ണടക്കുകയാണ്‌. മ്യാന്മറെന്ന ബുദ്ധ രാജ്യം അവിടുത്തെ ന്യൂനപക്ഷമായ രോഹിൻ ഗ്യൻ മുസ്ലിംകൾക്ക്‌ പൗരത്തം പോലും കൊടുക്കാൻ തെയ്യാറല്ല. പറയുന്ന കാരണം അവർ അക്രമം അഴിച്ച്‌ വിടും എന്നതാണ്‌ എന്നാൽ അതെ സ്തലത്ത്‌ നടക്കുന്ന ഈ നരനായാട്ട്‌ അവർ കാണുന്നു പോലുമില്ല. കഴിഞ്ഞ വർഷം ബുദ്ധമതസ്തരുടെ ആക്രമത്തിൽ ഇവിടെ മരപ്പെട്ടത്‌ 200ലതികം പേരാണ്‌. ഇങ്ങനെയെല്ലാം ചെയ്തിട്ടും മ്യാന്മർ പറയുന്നു ഞങ്ങൾ കാരണമല്ല അവർ കപ്പലിൽ അഭയം തേടിയതെന്ന്. ചെറുവാർത്തകൾ പോലും പെരുപ്പിച്ച്‌ വാർത്തയാക്കുന്ന മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾ ബർമ്മയിലേക്ക്‌ തുറക്കുന്നില്ലെന്നതും വേദനാ ജനകമായി തോന്നുന്നു. മുസ്ലിംകളാണ്‌ പീഢിതർ എന്നതാണോ ഈ വിഷയങ്ങൾ ചർച്ചയാവാതെ പോവാനുള്ള കാരണങ്ങൾ. മലാലയെ ആക്രമിച്ചപ്പോൾ പ്രതികരിക്കാനും വാർത്തയാക്കാനും എല്ലാം ആളുകളുണ്ടായി നോബേൽ വരെ നൽകി ആധരിച്ചു. അവളെ ആക്രമിച്ചത്‌ മുസ്ലിം നാമതാരികളായിരുന്നു. എന്നാൽ ഫലസ്തീനിൽ ആയിരക്കണക്കിന്‌ പിഞ്ചുകുഞ്ഞുങ്ങളെ ഇസ്രയേലികൾ കൊന്നൊടുക്കി എന്നാൽ ഇവരുടെ വിദ്ധ്യാഭ്യാസമോ മറ്റോ ആർക്കും ഒരു വിഷയമെ ആയില്ല. ഫലസ്തീനിലെ കുഞ്ഞുമക്കളെ കൊല്ലുമ്പോയും ചില മാധ്യമങ്ങളിൽ വന്ന വാർത്ത ഫലസ്തീനിന്റെ ചെറുത്ത്‌ നിൽപ്പ്‌ ഭീകര പ്രവർത്തനമായും ഇസ്രയേലിന്റെ ഫലസ്തീൻ കീഴടക്കാനുള്ള പ്രവർത്തനം സൽപ്രവർത്തിയായുമായിരുന്നു. ഈ വാർത്തയിലും ചിലരെങ്കിലും തെറ്റിദ്ധരിച്ചിരുന്നു. നമ്മുടെ നാട്ടിലേക്ക്‌ കടന്ന് വന്ന ബ്രിട്ടീഷുകാരനെ തുരത്തിയോടിച്ചവരെ നാം ആധരിക്കുന്നു അതൊരിക്കലും ഭീകര പ്രവർത്തനമായല്ല നാം കാണുന്നത്‌ സൽപ്രവർത്തിയായാണ്‌ അവരെ നാമിപ്പോയും അവരെ അനുസ്മരിക്കുന്നുമുണ്ട്‌. ഇതേ പോലെ തന്നെയാണ്‌ ഫലസ്തീനും ഇസ്രയേലുനെതിരെ ചെയ്യുന്നത്‌. നാം ബ്രിട്ടീഷുകാരനെതിരെ ചെയ്തത്‌ സൽപ്രവർത്തി ആണെങ്കിൽ ഇസ്രയേലിനെതിരെയുള്ള ഫലസ്തീനിന്റെ ചെറുത്ത്‌ നിൽപ്പും സൽപ്രവർത്തിയാണ്‌. ഇത്തരത്തിൽ വാർത്തകൾ വളച്ചൊടച്ച്‌ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുകയാണ്‌ പാശ്ചാത്യമാധ്യമങ്ങളടക്കം പലരും ശ്രമിക്കുന്നത്‌ ഇത്‌ തന്നെയാകും ഇസ്ലാമിനെതിരെ അക്രമം അയിച്ചു വിടാൻ പലരേയും നിർബന്ധിക്കുന്നതും. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഐ എസിന്റെ ചെറു ക്രൂരതകൾ  പോലും വൻ വാർത്തയാക്കുന്ന മാധ്യമങ്ങളെ ബർമ്മയിലുള്ളവരും മനുഷ്യരാണ്‌ ഇവരിലേക്കും നിങ്ങളുടെ മിഴികളെ തുറക്കൂ. ബുദ്ധമതമെന്നാൽ സന്യാസവും ധർമ്മവുമെല്ലാമാണെന്നാണ്‌ മുമ്പൊക്കെ കരുതി വെച്ചിരുന്നത്‌ എന്നാൽ ബർമ്മയിലെ ചെയ്തികൾ കാണുമ്പോൾ നാഴകളെക്കാളും അതപ്പതിച്ചവരാണെന്ന് തോന്നിപ്പോകുന്നു. നാഴ ഒരു മനുഷ്യനെ ആക്രമിക്കുകയാണെങ്കിൽ എല്ലെങ്കിലും ബാക്കി ഉണ്ടാകും എന്നാൽ ഇവർ അതുവരെ ചുട്ടരിച്ച്‌ ചാരമാക്കുന്നതാണ്‌ കണ്ടു കൊണ്ടിരിക്കുന്നത്‌. ഒരു മനുഷ്യന്‌ എത്രമാത്രം അതപ്പതിച്ച്‌ കണ്ണിൽ ചോരയില്ലാതെ മറ്റുള്ളവനെ ആക്രമിക്കാൻ പറ്റുമെന്ന് കാണിച്ചു തരികയാണിവർ. മനുഷ്യത്തം മരവിക്കാത്തവരെ  ഇവരിലേക്ക്‌ നിങ്ങൾ കണ്ണുകൾ തുറന്ന് വെച്ച്‌ നോക്കുവീൻ ഇവർക്ക്‌ വേണ്ടി സഹായങ്ങൾ ചെയ്യുവീൻ. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്‌ ആരെയും ക്രൂശിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്നവരിലേക്കല്ലാതെ ആത്മാർത്ഥമായി ആരാധനകൾ നിർവ്വഹിച്ച്‌ പോരുന്നവരിലേക്ക്‌ നോക്കി ഇസ്ലാമിനെ വിലയിരുത്തൂ. എല്ലാമതങ്ങളും വെവ്വേറെ ആചാരാനുഷ്ടാനങ്ങളാണ്‌ പഠിപ്പിക്കുന്നതെങ്കിലും ആരെയും ദ്രോഹിക്കാനോ അവരുടെ അവകാശങ്ങളിൽ കൈകടത്താനോ ഒരു മതവും പഠിപ്പിക്കുന്നില്ല. അതിനാൽ തന്നെ ഓരോരുത്തനും അവനവനുടെ വിശ്വാസങ്ങളിൽ അവൻ കർമ്മങ്ങൾ ചെയ്ത്‌ എല്ലാവരെയും മനുഷ്യരായി കണ്ട്‌ പരസ്പര സഹകരണത്തോടെ ജീവിക്കട്ടെ പരസ്പരം രക്തച്ചൊരിച്ചിലുകളില്ലാതെ.  ഫലസ്തീനിലെ ഒരു കുഞ്ഞ്‌ പറഞ്ഞത്‌ പോലെ അക്രമികളെ നിങ്ങളുടെ ഹെലികോപ്റ്ററുകൾ ഞങ്ങളുടെ തലക്കുമീതെ പറക്കുന്നുണ്ടാകാം എന്നാൽ നിങ്ങളുടെ മീതെ ഞങ്ങൾ അരാധിക്കുന്ന ദൈവമുണ്ട്‌ എന്ന വാഖ്യത്തോടെ അവസാനിപ്പിക്കുന്നു.

നമുക്ക്‌ പ്രാർത്ഥിക്കാം സഹോദരങ്ങൾക്ക്‌ വേണ്ടി അല്ലാഹു അവർക്ക്‌ സമാധാനവും ക്ഷമാ ശേഷിയും രക്ഷയും നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

മുഹമ്മദ്‌ ഷമീം അടിവാരം