2015 ഡിസംബർ 7, തിങ്കളാഴ്‌ച

ചോദ്യം : റസൂലുള്ളാഹി (സ) ജനിച്ച ദിവസം തന്നെ യല്ലേ വഫാത്തായതും ആ നിലയിൽ ‘അന്നു’ ആഘോഷിക്കാൻ പാടുണ്ടോ ❓

👉

📖👈 قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «حَيَاتِي خَيْرٌ لَكُمْ تُحَدِّثُونَ وَيُحَدَّثُ لَكُمْ , وَوَفَاتِي خَيْرٌ لَكُمْ تُعْرَضُ عَلَيَّ أَعْمَالُكُمْ , فَمَا كَانَ مِنْ حَسَنٍ حَمِدْتُ اللَّهَ عَلَيْهِ , وَمَا كَانَ مِنْ سَيِّئٍ اسْتَغْفَرْتُ اللَّهَ لَكُمْ (بزار)
📌നബി (സ) പറഞ്ഞു  :എന്റെ ജീവിതം നിങ്ങള്ക്ക് നന്മയാണ് ,എന്റെ വഫാത്തും നിങ്ങള്ക്ക് ഗുണമാണ് , (കാരണം ) നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കപ്പെടുന്നു നന്മ കാണിക്കപ്പെട്ടാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കും , തിന്മകൾ കാണിക്കപ്പെട്ടാൽ നിങ്ങള്ക്ക് വേണ്ടി പാപ മോചനം തേടും (ബസ്സാര് )

📖👈 والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله
وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر
النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة
وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره.
بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا
الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن
بوفاته).
📌ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാണ്  എന്നാൽ  ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും  പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ  മരണപ്പെട്ടാൽ "അഖിഖ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം  പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ്  ചെയ്തത്‌ ഈ  അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നു മാണ് അറീക്കുന്നത് ( فتاوي الحافظ السيوطي )

✅👉 നോക്കു  നബി തങ്ങൾ (സ) വെള്ളിയാഴ്ച്ചയുടെ മഹത്വം പറയിന്നിടത്ത്‌
📖👈 قال صلى الله عليه وسلم. إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ..
📌" നബി (സ) പറഞ്ഞു, നിങ്ങളുടെ ദിവസങ്ങളിൽ വെച്ച്‌ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച്ചയാകുന്നു  - അന്നാണ്‌ ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടത്‌, അന്നാണ്‌ അദ്ദേഹം വഫാത്തായതും.."
✅📎മറ്റൊരു ഹദീസില്
📖👈قال صلى الله عليه وسلم:{إن يوم الجمعه يوم عيد،فلا تجعلوا يوم عيدكم يوم صيامكم إلا أن تصوموا قبله او بعده} رواه أحمد
📌‘ നിക്ഷ്ചയം വെള്ളി ദിവസം പെരുന്നാള്‍ ദിനമാണ് ... (അഹ്മദ് )

👉 ആദം നബി (അ) ജനിച്ചതും പുറമേ വഫാത്തായതും വെള്ളി ദിവസമായിരിക്കെ അന്നെങ്ങനെ സന്തോഷ ദിനമാക്കും  എന്ന് ചിന്ധിക്കുന്നവർ  ഭാവിയിൽ ജുമു അയും ഇല്ലാതാക്കുമോ  ? അള്ളാഹു  കാത്തു രക്ഷിക്കുമാറാവട്ടെ .. അമീൻ

📢 ചുരുക്കത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കുവാനും നന്ദി പ്രഗടിപ്പിക്കുവാനും , മുസീബത്തുകളിൽ ക്ഷമിക്കുവാനുമാണ് ഇസ്ലാമിന്റെ കല്പന ,അത് അനുസരിക്കൽ മുസ്ലിമിന് അനിവാര്യമാണ്.
✅ ഒന്ന് കൂടി ഉണര്ത്തട്ടെ
📖👈 أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة (البداية والنهاية- إبن كثير )
📌 ഇബ്ലീസ്‌ (ല അ ) 4 പ്രാവശ്യം പൊട്ടിക്കരഞ്ഞു ,1 അള്ളാഹു അവനെ ശപിക്കപ്പെട്ടവനാക്കിയപ്പോയും ,2 അവനെ പുറത്താക്കിയപ്പോയും ,
3⃣ നബി صلى الله عليه وسلم ജനിച്ചപ്പോയും❗,4സൂറത്തുൽ ഫാത്തിഹ അവതരിച്ചപ്പോയും ..

💐مرحبا بالشهر الربيع والمولد💐
Share please. ....

2015 നവംബർ 10, ചൊവ്വാഴ്ച

തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി

🌺തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി❗
🔹🔻🔹🔺🔹🔻🔹🔺🔹🔻
🌺തിരുനബി{സ്വ}:🔹''ശപിക്കപെട്ടവനെ ! നിന്റെ കാഴ്ച നഷ്ടപ്പെടുന്നത് എപ്പോളാണ് ❓'
🔻ഇബ്ലീസ്‌:''പാതിരാത്രി കഴിഞ്ഞു നിസ്കരിക്കുന്ന അടിമയുടെ മുന്പിൽ എന്റെ കാഴ്ച നഷ്ടമാകും❗
🌺നബി{സ്വാ}:''നിന്റെ ജോലിക്ക് വിഘാതം ഉണ്ടാക്കുന്നത് ആരാണ്''❓
🔻ഇബ്ലീസ്‌:''മഹ്നമാരായ ആലിമുകളും ,പണ്ടിതരുമുള്ള മജ്‌ലിസ് ❗
🌺നബി{സ്വാ}നീ ഭക്ഷണം കഴിക്കുനത് എങ്ങനെ❓''
🔻ഇബ്ലീസ്‌"ഇടതു കൈ കൊണ്ട്,അതിന്റെ രണ്ടു വിരല് കൊണ്ട് ❗
🌺നബി{സ്വാ}:''നിന്നെ പെട്ടന്ന് അനുസരിക്കുക ആരാണ്''❓
🔻ഇബ്ലീസ്‌:''കാരണം കൂടാതെ നിസ്കാരം ഖാളാ ആക്ക്കുനവ്ൻ ❗
🌺നബി{സ്വ}:''എന്റെ സമുദായം ഖുർആൻ പാരായണം ചെയ്യുമ്പോൾ നിന്റെ അവസ്ഥ❓
🔻ഇബ്ലീീസ്:''അഗ്നിയില് വീണ ഈയം പോലെ ഞാൻ ഉരുകി ഇല്ലാതാകുന്നു''❗
🌺നബി{സ്വ}:''വേദനയും,അസ്വസ്ഥതയും കൊണ്ട് നീ തല അമര്ത്തി പിടിക്കുക എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അവിടുത്തെ സമുദായം ജമാഅത്ത് ആയി നിസ്ക്കരിക്കുമ്പോൾ ''❗
🌺നബി{സ്വ}:''ചൂട് അധികരിക്കുമ്പോൾ നീ എവിടെ താമസിക്കും❓
🔻ഇബ്ലീസ്‌:''എന്റെ സന്താനങ്ങളെ ഞാൻ നഖം മുറിക്കതവരുടെ നഖത്തിന് താഴെ സംരക്ഷിക്കും'❗
🌺നബി{സ്വ}:''നിന്റെ മുതുകെല്ല് പൊട്ടുന്നത് എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അല്ലാഹുവ്ന്റെ മാർഗത്തിൽ പോരാടുന്നവരുടെ കുതിര കുളമ്പടി എന്റെ നട്ടെല്ല് പൊട്ടിക്കും❗
🌺നബി{സ്വാ}:''നിനക്ക് പ്രിയപ്പെട്ട മിത്രം ആരാണ്'❓
🔻ഇബ്ലീസ്‌:''വ്യഭിചാരി ❗
🌺നബി{സ്വാ}:''നിന്റെ ദൂതന്മാർ ആരാണ്''❓
🔻ഇബ്ലെസ്:സിഹ്രു,ആഭിചാരം,മന്ത്രവാദം എന്നിവ ചെയ്യുന്നവർ ❗
🌺നബി{സ്വാ}:''നിന്റെ ഹൃദയം ഏറ്റവും ആനന്ധിക്കുനത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''ത്വലാഖ് ചൊല്ലുമെന്ന് ഒരാള് സത്യം ചെയ്യുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ കരളു ഉരുകുന്നത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''അല്ലാഹുവിനോട് അവിടുത്തെ ഉമ്മത് മാപ്പും,പാപമോചനവും തേടുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ സഹോദരന്മാർ ആരാണ്'❓
🔻ഇബ്ലീസ്‌:''അനാവശ്യമായി പണം ചെലവഴിക്കുന്നവരും ധൂർത്ത് ചെയ്തു ജീവിക്കുന്നവരും❗
🌺നബി{സ്വാ}:''നിന്റെ ഖുർആൻ ഏതാണ്''❓
🔻ഇബ്ലീസ്‌:''സംഗീതം❗ ''
🌺അള്ളാഹു കാത്തു രക്ഷിക്കട്ടെ,,

🌺ദുആ വസീയത്തോടെ.
🔹🔻🔹🔺🔹🔻🔹🔺🔹🔻🔹
☆☆☆☆☆☆☆☆☆☆☆☆☆☆
 ഇസ്ലാം സമാധാനത്തിന്റ മതം !

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين
☆☆☆☆☆☆☆☆☆☆☆☆☆☆

2015 നവംബർ 5, വ്യാഴാഴ്‌ച

ഉറുദു ഗാൻ

പിറ്റിഎ  മീറ്റിങ്ങിന്റെ തീയതി നിശ്ചയിച്ച കാര്യം ടീച്ചർ കുട്ടികളെ അറിയിച്ചു. എല്ലാ കുട്ടികളും നിർബന്ധമായും അവരുടെ രക്ഷകർത്താവിനെ കൊണ്ട് വരണമെന്നായിരുന്നു ടീച്ചറുടെ ശാസന. മറ്റു കുട്ടികൾ 'എസ് ടീച്ചർ' എന്ന് ഉറക്കെ മറുപടി പറഞ്ഞപ്പോൾ, അതിൽ ഒരു ആണ്‍കുട്ടി മാത്രം നിശബ്ദമായി ഇരുന്നു. കാരണം മറ്റൊന്നുമല്ല, അവൻ ഒരു അനാഥനായിരുന്നു. അവൻ വിറയാർന്ന ശബ്ധത്തിൽ ടീച്ചറോട് പറഞ്ഞു, "അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്‌ വന്നാൽ മതിയോ" എന്ന്.

ഇനി വരുന്ന പിറ്റിഎ  മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത്  എഴുതി തരുവാൻ അവൻ ടീച്ചറോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും, തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില് തോറ്റ്കൊണ്ട്‌ ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു. പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക്‌ ഉറപ്പുണ്ടായിരുന്നു.

പക്ഷെ PTA  മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർതാവായി ആ രാജ്യത്തിന്റെ പ്രഥമ പൌരൻ എത്തി, ഒരു അച്ഛനായി. ഹീ ഈസ്‌ ദി പ്രസിഡന്റ്‌ ഓഫ് തുർക്കി, മിസ്റ്റർ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍!!!

2015 നവംബർ 4, ബുധനാഴ്‌ച

നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബേഗ്‌ കൊണ്ടുവരണം

"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബേഗ്‌ കൊണ്ടുവരണം"

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌.

"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അവരുടെ പേരെഴുതിയ ഉരുളക്കിഴങ്ങ്‌ കൂടെ വെക്കണം - എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ!"

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

"എന്നിട്ട്‌ ആ ബേഗ്‌ വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ കൂടെ എടുക്കണം".

കുട്ടികൾ പുതിയ കളി അംഗീകരിച്ചു - കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

നിശ്ചയിച്ച ദിവസമെത്തി - "എന്തായിരുന്നു മക്കളേ ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ?" ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബേഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബേഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: "മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും?!!"

(ഒരു പ്രസംഗത്തിൽ കേട്ട കഥ)

ഒരു വ്യക്തിയോടോ സമൂഹത്തോടോ ഉള്ള വിദ്വേഷം അവരോട്‌ അനീതി പ്രവർത്തിക്കാൻ കാരണമാകരുതെന്ന വിശുദ്ധ കലാമിന്റെ ഉണർത്തലിൽ തന്നെ അങ്ങനെയൊരവസ്ഥ സാധാരണമാണെന്ന് നമുക്കറിയിച്ചു തരുന്നു. മനസ്സിലെ വിദ്വേഷം അവരോട്‌ അസൂയവെക്കാനും എങ്ങനെയും അക്രമം പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. അതുവഴി എത്രയെത്ര പാപങ്ങൾ..!

മനസ്സാണ്‌ നന്മയുടെയും തിന്മയുടെയും വിളനിലം, അവിടെ മുളക്കുന്ന ഫലങ്ങളാണ്‌ പ്രവർത്തിയായി ജനിക്കുന്നത്‌. അസൂയയും വിദ്വേഷവുമൊക്കെ നമ്മുടെ നല്ല നല്ല അമലുകളെയാകെ കത്തിച്ചു കളയുന്ന മനസ്സിന്റെ രോഗങ്ങളാണ്‌. മുസ്ലിമായ സഹോദരന്റെ ഏതൊരു പ്രവർത്തിയിലും നന്മയുടെ ഭാഗം മാത്രം ദർശ്ശിക്കാൻ കഴിയുന്ന മനസ്സ്‌ വിജയം സുനിശ്ചിതമായവരുടെ അടയാളമാണ്‌.

സ്വർഗ്ഗക്കാരനായ ആളെ നബിതങ്ങൾ (സ്വ) മൂന്നുദിവസം കാണിച്ചു കൊടുത്ത സ്വഹാബിയുടെ നന്മ യാതൊരു മുസ്ലിമായ മനുഷ്യനെപ്പറ്റിയും എന്റെ മനസ്സിൽ മോശമായ വിചാരമോ ഹസദോ ഇല്ലെന്നതായിരുന്നുവത്രേ !

ഫുളൈൽ  ഇബ്നു ഇയാള്‌ തങ്ങളെ തൊട്ട്‌ ഉദ്ധരിക്കപ്പെടുന്നു -

"പ്രശംസിക്കൽ സത്യവിശ്വാസത്തിന്റെ ഭാഗവും അസൂയവെക്കൽ കപടവിശ്വാസത്തിന്റെ ഭാഗവുമാണ്‌. സത്യവിശ്വാസി മറ്റുള്ളവരെ പ്രശംസിക്കുകയും അസൂയവെക്കാതിരിക്കുകയും ചെയ്യുന്നു, മുനാഫിഖ്‌ മറ്റുള്ളവരോട്‌ അസൂയ വെക്കുകയും അവരെ പ്രശംസിക്കാതിരിക്കുകയും ചെയ്യുന്നു. സത്യവിശ്വാസി അന്യന്റെ പിഴവുകളെ മറച്ചുവെക്കുകയും ഗുണദോഷിക്കുകയും നല്ല നല്ല ഉപദേഷങ്ങൾ നൽകുകയും ചെയ്യുന്നു. മുനാഫിഖായ മനുഷ്യൻ ആളുകൾക്ക്‌ മാനഹാനിയുണ്ടാക്കുകയും അധിക്ഷേപിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു".

സ്നേഹമാണ്‌ പരക്കേണ്ടത്‌, വിട്ടുവീഴ്ച്ച കൊണ്ട്‌ ഒന്നും നഷ്ടമാകുന്നില്ല.. വെറുക്കപ്പെടാൻ നാമിഷ്ടപ്പെടുന്നില്ലെങ്കിൽ നമുക്കെങ്ങനെ വെറുക്കാൻ കഴിയും?!

വെറുപ്പും ദേഷ്യവും അകൽച്ചയല്ലാതെ വർദ്ധിപ്പിക്കുന്നില്ല. സ്നേഹം കൊണ്ട്‌ മനസ്സുകൾക്കിടയിൽ പാലം പണിയുകയാണ്‌ മുസ്ലിമിന്റെ വഴി...
കോപ്പി

2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

കണ്ണേറ്്

കണ്ണേറ്

عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ
ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്നും നിവേദനം: നബി صلى الله عليه وسلم പറഞ്ഞു “കണ്ണേറ് ബാധിക്കുമെന്നത് സത്യമാണ്” (മുസ്‌ലിം ഹദീസ് നമ്പർ 5656)

ജുഹ്‌ഫയിലെ ശുഅബുൽ ഖറാനിലൂടെ നബി صلى الله عليه وسلم തങ്ങളും ഏതാനും അനുചരന്മാരും യാത്ര ചെയ്യുകയായിരുന്നു. അവിടെ സഹ്‌ലുബ്നു ഹുനയ്ഫ് رضي الله عنهما കുളിക്കുന്നുണ്ടായിരുന്നു. സുന്ദരനായ അയാളെ നോക്കി ആമിറുബ്നു റബീഅ رضي الله عنهما ആശ്ചര്യപൂർവ്വം പറഞ്ഞു. “മണിയറയിൽ കഴിയുന്ന മണവാട്ടികളെപ്പോലും ഇത്ര സൌന്ദര്യത്തോടെ ഞാൻ കണ്ടിട്ടില്ല” ഇതോടെ സഹ്‌ലിന് رضي الله عنهما പനി ബാധിച്ചു തളർന്നു. അദ്ദേഹത്തെ നബി صلى الله عليه وسلم തങ്ങളുടെ അടുത്തുകൊണ്ടുവന്നു. ആരെങ്കിലും ഇദ്ദേഹത്തെ കണ്ണുവെച്ചതായി സംശയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആമിറുബ്നു റബീഅയെرضي الله عنهما സംശയമുണ്ടെന്ന് അവർ പറഞ്ഞു. എന്തിനാണു നിങ്ങളിലൊരാൾ തന്റെ സഹോദരനെ കൊല്ലുന്നത് ? നിനക്ക് അത്‌ഭുതമുളവാക്കുന്ന ഒന്ന് നീ കണ്ട സമയത്ത് അദ്ദേഹത്തിന് അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൂടായിരുന്നുവോ ? എന്ന് നബി صلى الله عليه وسلم ചോദിച്ചു.

കണ്ണേറ് തട്ടിയാൽ ഏറ്റവും ഫലപ്രദമായ മന്ത്രം ജിബ്‌രീൽ عليه السلام പഠിപ്പിച്ച മന്ത്രമാണ്

بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ. (رواه مسلم

(മുസ്‌ലിം .ഹദീസ് നമ്പർ 5653)

നബി صلى الله عليه وسلم ചൊല്ലാറുള്ള മറ്റൊരും മന്ത്രമാണ്

أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ قُوَّةَ إِلاَّ بِالله

(ബുഖാരി ഹദീസ് നമ്പർ 3306)

വല്ല വസ്തുവും അല്ലെങ്കിൽ വല്ലവരുടെയും വസ്ത്രമോ ശബ്ദമോ മറ്റെന്തെങ്കിലും കാര്യങ്ങളോ നമ്മെ ആകർഷിച്ചാൽ مٰا شٰاءَ الله എന്നോتَبٰارَكَ الله എന്നോ ചൊല്ലിയാൽ,നമ്മുടെ കണ്ണേറ് ഏൽക്കുന്നത് തടയാവുന്നതാണ്.

മാതാപിതാക്കൾ പോലും സ്വന്തം മക്കളുടെ പ്രവൃത്തിയിലോ മറ്റോ അൽ‌ഭുതം തോന്നിയാൽ ഇങ്ങനെ പറയാതിരുന്നാൽ കണ്ണേറ് സ്വന്തം മക്കളെപോലും ബാധിക്കും

2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

കബറെന്ന് കേട്ടാൽ തൽക്ഷണം നീ ഞെട്ടേണ്ടതാ.

കബറെന്ന് കേട്ടാൽ തൽക്ഷണം നീ ഞെട്ടേണ്ടതാ...
കണ്ടാലുടൻ വാവിട്ടു നീ കരയേണ്ടതാ...

മേഡക്ക് പകരം മാളമാ സുബ് ഹാനാ...
റബ്ബീ അതിൽ കിടകേണ്ടതാണ് സമാനാ...

സമ്പാദ്യ മുതലിൽ  നിന്ന് മൂന്നക്ഫാനാ...
അത് മാത്രമല്ലതിലെപ്പയും ബഹ്ജാനാ...

മണ്ണിന്റെ തലയിണയാണതിൽ നിനക്കുള്ളത്...
നെരുകത്തിനാലിരു ബിത്തിയാണതിനുള്ളത്...

മെത്തക്ക് പകരം മണ്ണതിൽ വിരിച്ചിട്ടതാ...
സുബ്ഹാന റബ്ബീ ഇരുളിനാൽ പെയിന്റിട്ടതാ...

അതിനുള്ള ബാബുകൾ ബദ്രമായ് പൂട്ടുന്നതാ...
താക്കോൽ ഇസ്റാഫീല് സൂക്ഷിക്കുന്നതാ...

സൂറെന്ന കാഹളമൊരുദിനം മുഴങ്ങുന്നതാ...
അക്കാലമത്രയും നീ അതിൽ കിടക്കേണ്ടതാ...

ഖുർആൻ ശെരീഫിത് വ്യക്തമായ് പറയുന്നതാ...
സൂറത്ത് യാസീൻ നോക്കിയാൽ കാണുന്നതാ...

ചിതലും പുഴുക്കൾ താവളം പെരുത്തുണ്ടതിൽ...
സന്തോഷമാണവകൾക്ക് നീ ചെല്ലുന്നതിൽ...

പൊൻവർണ്ണ കോമള മൃദുലമായ ശരീരമിൽ...
സമരത്തിലാണ് പരസ്പരം തിന്നുന്നതിൽ...

കാർഡില്ല റേഷൻ വേണ്ട പോൽ അതിലുണ്ട്...
ക്യൂസിസ്റ്റമില്ല തള്ളലാണത് കൊണ്ട്...

അഴകുന്നതാണൊരു മൂന്ന് ദിവസം കൊണ്ടും...
സുഹൃത്തുക്കളെ നമുക്കുള്ള നേത്രം രണ്ടും...

ഉടൻ തന്നെ മുഖമിൽ കാണുമേ ഗുഹ രണ്ട്...
നോക്കുന്ന പക്ഷം മണ്ടുമേ ഭയം കൊണ്ട്...

ഇവയൊക്കെ നീ ചിന്തിച്ചു കരയുക സോദരാ...
എന്നാൽ സുറൂറായ് നീ കടക്കും മറുകരാ...

2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

മരണം

മരണം നമ്മെ ഓരോരുത്തരെയും രുചിച്ച് നോക്കുന്ന യാഥാർത്ഥ്യമാണ്. അതാരും വിമർശിക്കാറില്ല. എല്ലാവർക്കുമറിയാം  ഇന്നോ നാളെയോ അടുത്ത നിമിശത്തിലോ മരണം കീഴടക്കുമെന്ന്. ചില നല്ല മരണങ്ങൾ നമ്മെ മോഹിപ്പിക്കും, ചില മരണങ്ങൾ നമ്മെ ദുഃഖിപ്പിക്കും.

നല്ല ആരോഗ്യവാനായ നാം നമ്മുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന രോഗങ്ങളെ കുറിച്ചോ നാളെ ഞാൻ എന്താകുമെന്നോ  മുൻ കൂട്ടി അറിയാൻ സാധിക്കാത്തവരാണ്. നാളെ ചിലപ്പോ  ആക്സിഡന്റ് പറ്റി കിടപ്പിലാവാം അല്ലെങ്കിൽ ഒളിഞ്ഞു കിടക്കുന്ന ഒരു രോഗം നമ്മെ തളർത്തിയേക്കാം ആ വിചാരം നമ്മിലെപ്പോയുമുണ്ടാകണം എങ്കിലേ നമുക്ക് നല്ലൊരു ജീവിതം നയിക്കാൻ സാധിക്കുള്ളൂ..!

അത് കൊണ്ട് തന്നെ ആരോഗ്യവാനായ  നമുക്ക് ചെയ്യാൻ പറ്റുന്ന അത്രയും നന്മസ്കൾ ചെയ്യുക ആരാധനകളാൽ ജോലിയാവുക..!

ഒരാളെ നാം വെറുപ്പിച്ചാൽ, അല്ലെങ്കിൽ അക്രമിച്ചാൽ അതിനവനോട് ഒരു മാപ്പ് ചോദിച്ച് പൊരുത്തം വാങ്ങാൻ വരെ  സാധിക്കില്ലെന്ന ചിന്ത നമ്മെ നന്മ ചെയ്യുന്നതിലേക്കും നല്ല പെരുമാറ്റങ്ങളിലേക്കും കൊണ്ടെത്തിക്കും. അതിനാൽ മരണമെന്ന ചിന്ത നമ്മിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ..!

നബി ( صل الله عليه وعلى آله وصحبه وسلم) തങ്ങളും നമ്മോടോർമപ്പെടുത്തിയില്ലേ..! മരണം നിങ്ങളുടെ ചെരുപ്പിന്റെ വാറിനേക്കാൾ അടുത്തിരിക്കുന്നു എന്ന് അത് കൊണ്ട് മരണത്തെ വിസ്മരിക്കാതിരിക്കുക

ഖലീഫ ഉമർ  (رضي الله عنه) വിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെ..! അദ്ദേഹത്തിനൊരു കൂലിപ്പണിക്കാരനുണ്ടായിരുന്നു. അയാളുടെ ജോലി “ഉമറേ നീ മരിക്കും  ഉമറേ നീ മരിക്കും ” എന്ന് വിളിച്ച് പറഞ്ഞ് ഖലീഫ ഉമർ  (رضي الله عنه)വിനെ മരണത്തെ ഓർമിപ്പിക്കുക എന്നത് മാത്രമായിരുന്നു. ആ ജോലിക്കാരനെ പിരിച്ചു വിട്ടത് അദ്ദേഹത്തിന്റെ മുടി നെരച്ചതായി കണ്ടപ്പോയായിരുന്നു. അദ്ദേഹം പറഞ്ഞു ഇനി നിന്റ്റെആവശ്യം എനിക്കില്ല എന്നെ മരണത്തെ ഓർമിപ്പിക്കാൻ ഇനി ഈ നെരച്ച മുടി മതി..!

ഇന്ന് മരണമെന്ന യാഥാർത്ഥ്യം നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നില്ല മറ്റുള്ളവരുടെ മരണം പോലും നാം വീഡിയോയും ഫോട്ടോയുമെടുത്ത് ആഘോഷിക്കുകയാണ്, നെരവന്ന മുടികൾ കറുപ്പിച്ച് വീണ്ടും ചെറുപ്പക്കാരനാവാൻ ശ്രമിക്കുകയാണ് നീ വിജാരിക്കുന്നുണ്ടോ നിന്നെ മരണം ഒരുനാളും കീഴടക്കില്ലെന്ന്..!

മുത്ത് ഹബീബ്(صل على سيدنا محمد  وعلى آله وصحبه وسلم) തങ്ങളുടെ ശറഫാക്കപ്പെട്ട പുഞ്ചിരിക്കുന്ന മുഖം കണ്ട് പുഞ്ചിരിച്ചു മരിക്കാൻ നമുക്കെല്ലാവർക്കും അല്ലാഹു തൊഉഫീഖ് നൽകുമാറാകട്ടെ

آمين يارب العالمين

അബൂബക്കര്‍ അല്‍ ബഗ്ദാദിയും അബുല്‍ അഅ്‌ലാ മൗദൂദിയും

മുഹമ്മദലി കിനാലൂര് (SSF സംസ്ഥാന സെക്രട്ടറിയാണ് ലേഖക)
ജമാഅത്തെ ഇസ്‌ലാമിയുടെ ഐ എസ് വിരുദ്ധ ക്യാമ്പയിന്‍ ലക്ഷ്യം കാണാതെ പോയതില്‍ അതിശയമില്ല. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയങ്ങളെ പ്രമാണമായി കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് ഐ എസിനെ തള്ളിപ്പറയാനാകില്ലെന്നതു തന്നെ കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടാനാണ് എസ് എസ് എഫ് ശ്രമിച്ചത്. അതിനെ സുന്നി സംഘടനകളുടെ ഐ എസ് അനുഭാവമായി ദുര്‍വ്യാഖ്യാനിച്ച് തമാശ പറയാനുള്ള ജമാഅത്ത് കേന്ദ്രങ്ങളുടെ തിടുക്കം അവരകപ്പെട്ട പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ ന്യായീകരിച്ച് പത്രങ്ങളില്‍ നിറയാറുള്ള പുതുതലമുറയിലെ ബൗദ്ധിക കസര്‍ത്തുകാരെയൊന്നും ഈ വഴിക്ക് കാണാത്തതെന്തേ എന്ന ചോദ്യവും ഐ എസ് ക്യാമ്പയിന്‍ കാലത്ത് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. അബുല്‍അഅലാ മൗദൂദിയില്‍ നിന്ന് അബൂബക്കര്‍ അല്‍ ബഗ്ദാദിയിലേക്കുള്ള കാലദൈര്‍ഘ്യം ഗണിച്ചെടുത്ത് ജമാഅത്തിനെ ഐ എസുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അദ്ഭുതപ്പെടുന്നവര്‍ ചരിത്രത്തിലെ സമാനതകളെ പഠനവിധേയമാക്കണം. 1328ല്‍ മരണപ്പെട്ട ഇബ്‌നു തീമിയ്യ 1903ല്‍ ജനിച്ച മൗദൂദിയെ സ്വാധീനിച്ചുവെങ്കില്‍ 1979ല്‍ മരണപ്പെട്ട മൗദൂദിക്ക് ഇക്കാലത്തെ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ആശയപരമായി സ്വാധീനിക്കാനെന്താണ് തടസ്സം? ‘സ്വയം പ്രഖ്യാപിത ഖലീഫ’യെന്ന നിലക്ക് ബഗ്ദാദി നടത്തിയ ആദ്യ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി പരാമര്‍ശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അങ്ങനെ കരുതുന്നതില്‍ തെറ്റ് പറയാനുമാകില്ല. ബഗ്ദാദിയെ മൗദൂദി സ്വാധീനിച്ചാലും ഇല്ലെങ്കിലും, ഐ എസിന്റെ കാടത്തങ്ങള്‍ക്ക് പ്രത്യയശാസ്ത്ര പിന്തുണ ഉറപ്പാക്കുന്ന ഒട്ടേറെ വരികള്‍ മൗദൂദിയന്‍ സാഹിത്യത്തിലുണ്ട്. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധക വിഭാഗം ഐ പി എച്ച് പുറത്തിറക്കിയ മൗദൂദിയുടെ പ്രഭാഷണ സമാഹാരമായ ‘ഖുതുബാതി’ല്‍ വായിക്കുക: ”ഏതൊരു ജനങ്ങള്‍ അല്ലാഹുവിനെ തങ്ങളുടെ രാജാവെന്ന് വാക്കിലോ ഭാവനയിലോ മാത്രമല്ല, പ്രയോഗത്തില്‍ തന്നെ യഥാര്‍ഥ രാജാവെന്ന് സമ്മതിക്കുകയും അല്ലാഹു തന്റെ പ്രവാചകന്‍ വഴി നല്‍കിയിരിക്കുന്ന ജീവിത നിയമങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവരോട് ഇസ്‌ലാം ആവശ്യപ്പെടുന്നത് തങ്ങളുടെ രാജാവായ അല്ലാഹുവിന്റെ രാജ്യത്ത് അവന്റെ നിയമം നടപ്പില്‍ വരുത്തുവാനായി സര്‍വ സന്നദ്ധരായെഴുന്നേല്‍ക്കണമെന്നും അല്ലാഹുവിന്റെ പ്രജകളില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്) സ്വയം രാജ്യത്തിന്റെ അധിപരായി ചമഞ്ഞ് അല്ലാഹുവിന്റെ രാജ്യദ്രോഹികളായി തീര്‍ന്നിരിക്കുന്ന ജനങ്ങളെ സാക്ഷാല്‍ നാഥനോടുള്ള അനുസരണത്തിന്റെ ഋജുമാര്‍ഗമവലംബിക്കാന്‍ ഉദ്‌ബോധിപ്പിക്കണമെന്നും എന്നിട്ടും ധിക്കാരമാര്‍ഗമുപേക്ഷിക്കാനൊരുക്കമില്ലാത്ത ജനങ്ങളുടെ സകലവിധ അധികാര ശക്തികളെയും നിശ്ശേഷം നശിപ്പിച്ച് അല്ലാഹുവിന്റെ പ്രജകളെ അവരുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കണമെന്നുമാണ്.’ ഐ എസ് ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. നിലനില്‍ക്കുന്ന അധികാരശക്തികളെ നിശ്ശേഷം നശിപ്പിച്ച് ഐ എസ് നടത്തുന്ന പടയോട്ടം മൗദൂദി വിഭാവന ചെയ്ത ദൈവരാജ്യത്തിനു വേണ്ടി തന്നെയാണ്. ഐ എസിന്റെ ഐഡിയോളജിയോട് യോജിപ്പുണ്ട്, അവരുടെ മാര്‍ഗത്തോടാണ് ജമാഅത്തിന് വിയോജിപ്പെന്ന് വൃദ്ധ നേതൃത്വം പറയുമ്പോള്‍ അത് തൊണ്ട നനക്കാതെ വിഴുങ്ങാന്‍ പാര്‍ട്ടിയിലെ പുതുതലമുറ തയ്യാറാകാത്തത് ലക്ഷ്യം നേടാന്‍ സന്ദര്‍ഭാനുസൃതം നശീകരണ മാര്‍ഗം അവലംബിക്കാന്‍ മൗദൂദി പച്ചക്കൊടി കാട്ടിയിട്ടുണ്ട് എന്നതുകൊണ്ട് കൂടിയാണ്. അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സ്വയം അവരോധിത ഖലീഫ പ്രഖ്യാപനത്തിനു പോലും മൗദൂദിയന്‍ സാഹിത്യത്തില്‍ ന്യായീകരണമുണ്ട്. ജിഹാദിനെ വിശദീകരിച്ചിടത്ത് മൗദൂദി ഇക്കാര്യം പറയുന്നുണ്ട്: ”നിങ്ങള്‍ എവിടെ ഏതു പരിതസ്ഥിതിയില്‍ താമസിക്കുന്നവരാണെങ്കിലും അവിടുത്തെ ജനങ്ങളെ ഉദ്ധരിക്കുവാനായി സര്‍വ സന്നാഹങ്ങളോടെ എഴുന്നേല്‍ക്കുകയും ഭരണത്തിന്റെ അബദ്ധമായ അടിസ്ഥാനത്തെ മാറ്റി സുബദ്ധമാക്കി തീര്‍ക്കുവാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ദൈവഭയമില്ലാത്തവരും അനിയന്ത്രിതരുമായ ജനങ്ങളില്‍ നിന്ന് നിയമനിര്‍മാണാധികാരവും വിധികര്‍തൃത്വവും എടുത്തുമാറ്റി അല്ലാഹുവിന്റെ അടിമകളുടെ നേതൃത്വവും നിയന്ത്രണവും സ്വയം ഏറ്റെടുക്കുകയും രഹസ്യവും പരസ്യവുമറിയുന്ന അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്ന ബോധത്തോടെ അവന്റെ നിയമമനുസരിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുകയെന്നത് നിങ്ങളുടെ മേല്‍ സ്വയം നിര്‍ബന്ധമായി തീരുന്നതാകുന്നു. ഇതേ ലക്ഷ്യപ്രാപ്തിക്കുള്ള അശ്രാന്ത പരിശ്രമത്തിനും ത്യാഗത്തിനുമാണ് ഇസ്‌ലാമിന്റെ ഭാഷയില്‍ ജിഹാദ് അഥവാ സമരമെന്നു പറയുന്നത്. ”(ഖുതുബാത്) അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ അവകാശവാദവും ഇതുതന്നെയാണ്. ദൈവഭയമില്ലാത്തവരും അനിയന്ത്രിതരുമായ ജനങ്ങളില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് അല്ലാഹുവിന്റെ അധികാരം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ഐ എസിന്റെ അരുംകൊലകളെയും അതിക്രമങ്ങളെയും വായിക്കപ്പെടുന്നത്. ബഗ്ദാദി സ്വയമേറ്റെടുത്ത ഖലീഫ പദവിക്ക് ഇമ്മട്ടിലൊരു താത്വിക പിന്തുണ മുന്‍കാലത്തോ ഇക്കാലത്തോ ഇസ്‌ലാമിക ലോകത്ത് നിന്ന് ലഭിച്ചിട്ടുണ്ടാകില്ലെന്നത് അവിതര്‍ക്കിതമാണ്. ജമാഅത്തെ ഇസ്‌ലാമി ഐ എസിനെതിരെ ക്യാമ്പയിനുമായി ഇറങ്ങുമ്പോള്‍ റദ്ദ് ചെയ്യപ്പെടുന്നത് മൗദൂദിയന്‍ വിചാരധാരയാണ്. കേരള ജമാഅത്തെ ഇസ്‌ലമാകിക്ക് ആചാര്യനെ തള്ളി മുന്നോട്ടു പോകാനുള്ള സര്‍വ സ്വാതന്ത്ര്യവുമുണ്ട്. അതംഗീകരിച്ചു കൊടുക്കാനുള്ള ജനാധിപത്യ സഹിഷ്ണുത പൊതു സമൂഹത്തിനുണ്ടായാല്‍ പോലും വിപണിയില്‍ നിന്ന് ഇനിയും പിന്‍വലിക്കപ്പെട്ടിട്ടില്ലാത്ത മുഴുത്ത മൗദൂദിയന്‍ സാഹിത്യങ്ങള്‍ പ്രതിശബ്ദമായി അവരെ തിരിഞ്ഞു കൊത്തുമെന്ന ആശങ്ക അസ്ഥാനത്തല്ല. ആദ്യം ‘ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം’ എന്ന പേരിലും പില്‍ക്കാലത്ത് വേഷപ്പകര്‍ച്ചയുടെ സൗകര്യാര്‍ഥം ‘മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം’ എന്ന പേരിലും ഐ പി എച്ച് പ്രസിദ്ധീകരിച്ച രചനയിലും ഖിലാഫത്ത്സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വാചാലമാകുന്നുണ്ട് മൗദൂദി: ‘നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവ വിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു.’ എന്നിട്ടുമെന്തേ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഐ എസിനെ പോലെ കലാപത്തിനിറങ്ങിയില്ല എന്നാണ് ചോദ്യമെങ്കില്‍ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് ഓരോ കാലത്തും ഓരോ ദേശത്തും ആ സംഘടന പുറത്തെടുക്കാറുള്ളത് എന്നാണ് മറുപടി. ഒരേ നേതാവിനെ പിന്‍പറ്റിക്കൊണ്ടു തന്നെ ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജമാഅത്തെ ഇസ്‌ലാമിക്ക് വ്യത്യസ്തരാകാന്‍ കഴിയുന്നത് അങ്ങനെയാണ്. അതേ പുസ്തകത്തില്‍ ഖിലാഫത്തിനെ പരാമര്‍ശിക്കുന്ന മറ്റൊരു ഭാഗമിങ്ങനെ: ‘ഇലാഹീ ഖിലാഫത്തും ദൈവാധിപത്യവുമൊക്കെ തീര്‍ച്ചയായും ദൈവത്തിന്റെ സമ്മാനങ്ങള്‍ തന്നെയാണ്. അക്കാര്യത്തില്‍ ലവലേശം സംശയമില്ല. എന്നാല്‍ ഖിലാഫത്ത് വ്യവസ്ഥിതിയുടെ സ്ഥാപനാര്‍ഥം പ്രവര്‍ത്തിക്കുകയെന്നത് മുസല്‍മാന്‍മാരുടെ ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാകുന്നു.’ സ്വരം ഒന്നായിരിക്കെ, ഖിലാഫത്തിനെ കുറിച്ച് മൗദൂദി സംസാരിക്കുമ്പോള്‍ അത് ഇസ്‌ലാമികവും ബഗ്ദാദി പറയുമ്പോള്‍ അത് അനിസ്‌ലാമികവുമാകുന്നതെങ്ങനെയെന്ന ചോദ്യമാണ് ജമാഅത്തിനെ ഇപ്പോള്‍ തുറിച്ചുനോക്കുന്നത്. ഐ എസ് പുണ്യാളന്‍മാരുടെ സംഘമെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. മൗദൂദിയില്‍ നിന്ന് ബഗ്ദാദിയിലേക്കും ജമാഅത്തില്‍ നിന്ന് ഐ എസിലേക്കും ആശയദൂരം ഒട്ടുമില്ലെന്ന് പൊതുസമൂഹം തിരിച്ചറിയുകയാണ്. കുറ്റം ചെയ്തവരും അതിന് ന്യായം ചമച്ചവരും ഒരേപോലെ വിചാരണ ചെയ്യപ്പെടണം. ചുരുങ്ങിയപക്ഷം, ഐ എസ് വിഷയത്തില്‍ പ്രേരണാകുറ്റത്തിനെങ്കിലും ശിക്ഷയേറ്റു വാങ്ങാതെ ജമാഅത്തിന് പൊതുധാരയെ അഭിമുഖീകരിക്കാനാകില്ല.
● Read more ►
© #SirajDaily

ആരുടെ പാഠങ്ങളാണ് പാൽമിറയിൽ പകരുന്നത്

ഐ.എസിന്റെ കരങ്ങളാല്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ധ്വംസനങ്ങള്‍ക്കൊന്നും ഇസ്‌ലാമോ മുസ്‌ലിം ലോകമോ ഒരു വിധത്തിലും ഉത്തരവാദിയല്ല. മതമാണ് ഐ.എസിനു നശീകരണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രചോദനമാവുന്നതെങ്കില്‍ ആ മതം ഇസ്‌ലാമല്ല, പ്രത്യുത, വഴിപിഴച്ച ചിന്താഗതികളാണ്. തൗഹീദിന്റെ രക്ഷക്കായി ഖബ്‌റുകളും മഖാമുകളും ചരിത്രസ്മാരകങ്ങളും തട്ടിനിരപ്പാക്കാനും സാംസ്‌കാരിക പ്രതിനിധാനങ്ങളെ ഉന്മൂലനം ചെയ്യാനും ഒരു കൂട്ടര്‍ക്ക് 18ാം നൂറ്റാണ്ടു തൊട്ട് പ്രോല്‍സാഹനം ലഭിച്ചത് വഹാബീസലഫിസത്തില്‍നിന്നാണ്.
തുടർന്ന് വായിക്കൂ... Clik

2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും


ജുറയ്ജിന്റെ കഥ കേട്ടോളൂ.
ആള്‍ വലിയ ഭക്തനായിരുന്നു. നിസ്‌കാരത്തിലും നോമ്പിലും മറ്റും മുഴുകിയ ജീവിതം. ഒരു മണ്‍കുടില്‍ നിര്‍മിച്ച് അതിനകത്ത് ആരാധനയില്‍ കഴിഞ്ഞു ആ മഹാന്‍.
ഒരു ദിവസം ഉമ്മ കാണാന്‍ വന്നു. പുറത്തുനിന്നു മകനെ വിളിച്ചു.
മകന്‍ അപ്പോള്‍ നിസ്‌കരിക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം കേട്ട് ജുറയ്ജ് ആശയക്കുഴപ്പത്തിലായി. നിസ്‌കാരം തുടരണോ, ഉമ്മയുടെ വിളി കേള്‍ക്കണോ?
നിസ്‌കാരമല്ലേ വലുത് എന്നുചിന്തിച്ച് അദ്ദേഹം നിസ്‌കാരം തുടര്‍ന്നു.
പിറ്റേന്നും ഉമ്മ വന്ന് വിളിച്ചു. അന്നും ജുറയ്ജ് നിസ്‌കാരം തുടര്‍ന്നു.
മൂന്നാം ദിവസവും ഉമ്മവന്നു, വിളിച്ചു.
ജുറയ്ജ് നിസ്‌കാരത്തില്‍ തന്നെ.
മകന്‍ വിളി കേള്‍ക്കാതിരുന്നതോടെ ഉമ്മ തെറ്റിദ്ധരിച്ചു. എന്റെ മുഖമൊന്നു കാണാന്‍ പോലും അവനു പറ്റില്ലെന്നോ?Continue read.... http://risalaonline.com/2015/09/17/6126