2014 ഡിസംബർ 16, ചൊവ്വാഴ്ച

എന്താണ്‌ നബിദിനം

മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ഥം ഇപ്രകാരം: ആളുകള്‍ ഒരുമിച്ച് കൂടുകയും ഖുര്‍ആന്‍ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങള്‍ അനുസ്മരിക്കുക. ധാനധർമ്മങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു. (അല്‍ഹാവി 1/252)
ആധുനിക കാലഘട്ടത്തില്‍ നബിദിന പരിപാടികള്‍ക്ക് കൂടുതല്‍ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങള്‍, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങള്‍ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കുക, നബി(സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദ് കള്‍ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് നല്ല ഭക്ഷണവും കാശും നല്‍കുക തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ