2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

അനാദരെയും ദരിദ്ര്യരെയും സഹായിച്ചാൽ വലിയ പുണ്യമാണ്‌ 

അനാദരെയും ദരിദ്ര്യരെയും സഹായിച്ചാൽ വലിയ പുണ്യമാണ്‌ 

ഇമാം ദഹബി رضي الله عنه പറയുന്ന ചരിത്രം നിങ്ങളുടെ മുന്നിൽ ഇവിടെ എഴുതുന്നു. അഹ്ലുബൈത്തിൽ പെട്ട ഒരു കുടുംബം എല്ലാവരും ഹദ്‌യകളും.മറ്റും നൽകുന്നത്‌ കാരണം സാമാന്യം കുയപ്പമില്ലാത്ത ജീവിതം നയിച്ചു പോരുകയാണ്‌ അവരുടെ ഈ ജീവിതം കണ്ട്‌ കുറെ പേർക്ക്‌ അസൂയ്യ്യയുണ്ട്‌. 4 പെണ്മക്കളുമാണവർക്ക്‌ സന്ദോശപരമായ ജീവിതം അങ്ങനെ ഇരിക്കുമ്പോൾ കുടുംബനാഥനായ സയ്യിദിന്ന് അസുഖം ബാധിച്ചു അദ്ധേഹം മരണപ്പെട്ടു. സയ്യിദത്തായ ഭാര്യയും മക്കളും ഒറ്റക്കായി. ആ ഉമ്മ മക്കളെ വിളിച്ചവരോട്‌ പറഞ്ഞു. നമ്മുടെ തകർച്ച കണ്ട്‌ പരിഹസിക്കാൻ കാത്തിരിക്കുന്നവരുണ്ട്‌ നാം ഇവിടെ നിന്നാൽനമുക്കൊന്നുമില്ലാത്തത്‌ കൊണ്ട്‌ അവരുടെ മുമ്നിൽ കൈ നീട്ടേണ്ടി വരും അത്‌ നിങ്ങളുടെ ഉപ്പാക്ക്‌ അപമാനമാകും അതിനാൽ നമുക്ക്‌ ഈ നാട്‌ വിട്ട്‌ മറ്റൊരിടത്തേക്ക്‌ പോകാം. കുട്ടികൾ സമ്മതിച്ചു. അങ്ങനെ മറ്റൊരു നാട്ടിലെത്തി അവിടെ ഒരിടത്ത്‌ ഒരു പഴയ ആരും നിസ്കാരമൊന്നും നിർവ്വഹിക്കാത്ത ഒരു പള്ളി കണ്ടു അവിടെ മക്കളെ ആക്കി. ആ സയ്യിദത്തായ ഉമ്മ ഭക്ഷണത്തിനും മറ്റുള്ള ആവശ്യങ്ങൾക്കും സഹായം എവിടുന്നെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇറങ്ങി അവിടെ ഏറ്റവും പൈസ ഉള്ളവരായ ആളുകൾ ആരെന്നന്വേശിച്ചു. അവരോട്‌ ഒരാൾ പറഞ്ഞു ഈ സ്ഥലം രണ്ട്‌ നേതാക്കളുടെ കയ്യിലാണ്‌ അവരാണ്‌ ഇവിടെ എല്ലാം ചെയ്യുന്നത്‌. ഒന്ന് ഒരു മുസ്ലിമായ പണ്ടിതൻ അദ്ധേഹത്തിനൊപ്പമാണ്‌ ഇവിടുത്തെ മുസ്ലിംകൾ മുഴുവനും. മറ്റൊരു ആളുള്ളത്‌ തീയെ ആരാധിക്കുന്നകൊരു വ്യക്തിയാണ്‌ അയാളുടെ കീയിലാണ്‌ തീ ആരാധകരെല്ലാം. ആ സയ്യിദത്ത്‌ മനസ്സിലോർത്തു. മുസ്ലിമായ നേതാവിന്റെ അടുക്കലേക്ക്‌ പോകാം അദ്ധേഹത്തിന്‌ തങ്ങന്മാരെ ബഹുമാനമായിരിക്കും മാത്രവുമല്ല ഞാനൊരു മുസ്ലിമും കൂടിയാണല്ലോ അത്‌ കൊണ്ട്‌ തീ ആരാധകന്റെ അടുത്തുള്ളതിനേക്കാൾ മുസ്ലിമായ പ്നേതാവായിരിക്കും എന്നെ സഹായിക്കുക. അത്‌ കൊണ്ട്‌ മുസ്ലിമായ നേതാവിന്റെ അടുക്കലേക്ക്‌ പോകാം അങ്ങനെ അവിടെ എത്തി അദ്ധേഹത്തോട്‌ കാര്യങ്ങളെല്ലാം പറഞ്ഞു. അദ്ധേഹം പറഞ്ഞു നീ ഒരു സയ്യിദത്താണെന്ന് ഞാൻ വിശ്വസിക്കണമെങ്കിൽ തെളിവ്‌ കൊണ്ടുവാ ഇങ്ങനെ ഒരു പാടെണ്ണം ഇവിടെ വരുന്നതാ ആ വെളൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞു. ആ സയ്യിദത്ത്‌ പറഞ്ഞു ഞാൻ പറഞ്ഞതല്ലാതെ എന്റെ കൈ വഷം ഒരു സനദുമില്ല. നിങ്ങൾക്ക്‌ വിശ്വസിക്കാമെങ്കിൽ വിശ്വസിക്കാം. ആ പണ്ടിതൻ സയ്യിദതിനെ അവിടുന്ന് ഇറക്കി വിട്ടു. വളരെ വിശമത്തോടെ അവർ അവിടുന്ന് മടങ്ങി തീ ആരാധകനായ നേതാവിന്നരികിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അദ്ധേഹം ഉടൻ തന്നെ അദ്ധേഹത്തിന്റെ ഒരു ഭാര്യയെ വിളിച്ചു അവരോട്‌ ഇവർ മുസ്ലിം സമുദായത്തിൽ വളരെ ആദരവ്‌ നൽകുന്ന കുടുംബത്തിൽ പെട്ടവരാണ്‌. ഇവർക്ക്‌ വേണ്ടതെല്ലാം കൊടുക്കണം ഇവരുടെ കുട്ടികൾ ഒരു പള്ളിയിലുണ്ട്‌ അവരെ കൂട്ടി കൊണ്ട്‌ വരണം ആ നാട്ടിൽ കിട്ടാവുന്ന ഏറ്റവും നല്ല ബക്ഷണം രാജകീയ പ്രൗഡിയോടെ ജീവിക്കാൻ ആ കൊട്ടരത്തിൽ അവസരമൊരുക്കി കൊടുത്തു. അന്ന് രാത്രി മുസ്ലിം പണ്ടിതനായ പണക്കാരൻ മുത്ത്‌ ഹബീബ്‌ صل الله عليه وسلم وعلى آله وصحبه وسلم തങ്ങളെ സ്വപ്നത്തിൽ കണ്ടു ഒരു വലിയ ബൻ ഗ്ലാവും കണ്ടു. നബി صل الله على محمد وعلى آله وصحبه وسلم യോട്‌ അദ്ധേഹം ചോദിച്ചു ഇതാർക്ക്‌ വേണ്ടിയുള്ളതാണ്‌. നബി صل الله عليه وسلم وعلى آله وصحبه وسلم പറഞ്ഞു. പാവപ്പെട്ടവനെ അകമയിഞ്ഞ്‌ സഹായിക്കുന്നവനുള്ളതാണ്‌ . പണ്ടിതൻ ചോദിച്ചു അതെനിക്ക്‌ നൽകപ്പെടില്ല് ഞാനൊരുപാട്‌ ധാന ധർമ്മങ്ങൾ ചെയ്യ്യുന്നവനാണ്‌. ആ സമയം നബി صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ അയാളോട്‌ ചോദിച്ചു നിങ്ങൾ ഇങ്ങനെയൊക്കെ ആണെന്ന് നിങ്ങൾ പറയുന്നു സനദെവിടെ.

അദ്ധേഹം ആകെ തളർന്നു ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നു അദ്ധേഹം ഇന്നലെ ചെയ്ത്‌ ആ സയ്യിദത്തിനെ ഇറക്കി വിട്ടതോർത്തു. അതാണ്‌ നബി صل الله عليه وسلم وعلى آله وصحبه وسلم എന്നോട്‌ സനദ്‌ ചോതിച്ചത്‌. നേരം വെളുത്തു ഈ സയ്യിദത്തിനെയും തേടി ഇറങ്ങി.ഒരാൾ അദ്ധേഹത്തോട്‌ പറഞ്ഞു തീ ആരാധകനായ നേതാവിന്റെ അടുക്കൽ ആ സയ്യിദത്തുണ്ടെന്ന്. ആ മുസ്ലിമായ പണ്ടിതൻ തീ ആരാധകനായ നേതാവിന്റെ അരികിൽ ചെന്നു ചോതിച്ചു ഇന്നലെ ഒരു സ്ത്രീയും മക്കളും ഇവിടേക്ക്‌ വന്നിട്ടുണ്ടോ അദ്ധേഹം പറഞ്ഞു അതെ അവരെ വിട്ട്‌ തരണംÃഎന്ന് പറഞ്ഞു തീ ആരാധകനായ നേതാവ്‌ പറഞ്ഞു നിങ്ങൾ അവരെ ഇറക്കി വിട്ടതല്ലെ അതിനാൽ ഞാൻ വിട്ട്‌ തരില്ലെന്ന് പറഞ്ഞു ആ പണ്ടിതൻ പണവും സ്വത്തും ഒക്കെ തരാമെന്ന് പറഞ്ഞ്‌ കെഞ്ചി നോക്കി. തീ അരാധകനായ നേതാവ്‌ കൊടുത്തില്ല. അദ്ധേഹം പണ്ടിതനോട്‌ ചോദിച്ചു ഇന്നലെ ഇവരെ നിങ്ങൾ ഇറക്കി വിട്ടു പിന്നെന്തു കൊണ്ടാണ്‌ നിങ്ങൾ ഇവരെ തേടിവന്നത്‌ ആ പണ്ഡിതൻ പറഞ്ഞു ഇന്നലെ ഞാൻ ഉറങ്ങുമ്പോ എന്റെ ഹബീബ്‌ صل الله عليه وسلم  وعلى آله وصحبه وسلم തങ്ങൾ സ്വപ്നത്തിൽ വന്നു ഒരു കൊട്ടാരവും.കാണിക്കപ്പെട്ടു ഞാൻ ഹബീബ്‌ صل الله عليه وسلم وعلى آله وصحبه وسلم തങ്ങളോട്‌ ചോദിച്ചു. ഇതാർക്ക്‌ വേണ്ടിയുള്ളതാൻ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു അപ്പോൾ തീ ആരാധകനായ ആ നേതാവ്‌ പറഞ്ഞു: നിങ്ങൾ പറഞ്ഞ ആ സുന്ദരനും സുഖനുമായ ആ തിരു ദൂദർ صل عليه وسلم وعلى آله وصحبه وسلم  എന്റെ കിനാവിലും വന്നിരുന്നു. എനിക്കും ആ കൊട്ടാരം കാണിച്ച്‌. ഞാൻ അതെനിക്ക്‌ തരുമോ എന്ന് ചോതിച്ചു. ഹബീബ്‌ صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ പറഞ്ഞ്‌: നിങ്ങൾക്ക്‌ തരാമായിരുന്നു പക്ഷെ അതിനു ത്ടസ്സമായി ഞാൻ കാണുന്നത്‌ നിങ്ങൾ ഒരന്യമതസ്തനാണെന്നതാണ്‌. അത്‌ കേട്ട ഞാനും എന്റെ കൊട്ടാരത്തിലുള്ളവരെല്ലാവരും തീ ആരാധന ഉപേക്ഷിച്ച്‌ മുസ്ലിമായിക്കഴിഞ്ഞു അതിനാൽ താങ്ങൾക്ക്‌ തിരിച്ച്‌ പോകാം. ഞാൻ അവരെ തരില്ല അവരെ തന്നാലും അവർ ഇവിടം വിട്ട്‌ പോകില്ല.

ധാന ധർമ്മങ്ങൾക്ക്‌ ഒരു പാട്‌ മഹത്വമുണ്ട്‌ ആത്മാർത്ഥമാണെങ്കിൽ 

2015 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ശൈഖ്‌ മുഹ്യ്‌ ഉദ്ധീൻ قدس الله سره العزيز ഭാഗം 5

بِا لْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي

نَجِّنَا مِنْ كُلِّ آفَاتِ يَا اَلله


വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ശൈഖ്‌ മുഹിയുദ്ധീൻ رضي الله عنه അവർക്ളുടെ 18)0 വയസ്സിലായിരുന്നു (ഹിജ്‌റ 488) ഈ സമ്പവം    ഉമ്മ അനുമതി നല്‍കി. പിതാവിന്‍റെ അനന്തര സ്വത്തായി ലഭിച്ചിരുന്ന എണ്‍പത് സ്വര്‍ണനാണയങ്ങളില്‍ നിന്നു നാല്‍പതുനാണയങ്ങള്‍ മകന്‍റെ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ചു നല്‍കി. ഏതു സാഹചര്യത്തിലും സത്യമേ പറയാവൂ എന്നായിരുന്നു മാതാവിന്‍റെ ഉപദേശം. സത്യം എന്നതാണ് ശൈഖിന്‍റെ പദവികളുടെ മൂലക്കല്ല്. ചെറുപ്രായത്തില്‍ പോലും ഒരിക്കലും കളവ് പറഞ്ഞിട്ടില്ല. ശിഷ്യന്‍ മുഹമ്മദ്ബ്നു ഖാഇദുല്‍അവാനി(റ)യുടെ വിലയിരുത്തലാണിത്. മാതാവിന്‍റെ ഉപദേശം സ്വീകരിച്ച്, ബഗ്ദാദിലേക്കു പോകുന്ന ഒരു ചെറിയ കച്ചവട സംഘത്തോടൊപ്പം മകന്‍ യാത്രയായി. ഹമദാന്‍ പ്രദേശം പിന്നിട്ടപ്പോള്‍ അറുപതോളം പേരടങ്ങുന്ന കവര്‍ച്ചാ സംഘം അവര്‍ക്കുമേല്‍ ചാടിവീണു. യാത്രാസംഘത്തെ അവര്‍ കീഴടക്കി. സര്‍വ്വതും കവര്‍ന്നു. അതിനിടെ കൊള്ളക്കാരില്‍ ചിലര്‍ ആ വിദ്യാര്‍ത്ഥിയെയും പിടികൂടി ചോദ്യം ചെയ്തു. കുപ്പായത്തിലൊളിപ്പിച്ചു വെച്ച സ്വര്‍ണ നാണയങ്ങളെക്കുറിച്ചുകുട്ടി പറഞ്ഞു. അവര്‍ അദ്ദേഹത്തെ കൊള്ളത്തലവന്‍റെയടുക്കല്‍ ഹാജറാക്കി. യാത്രക്കാരില്‍ നിന്നു കൊള്ള ചെയ്ത വസ്തുവഹകള്‍ ഒരു കുന്നിന്‍ചെരുവിലിരുന്ന് ഓഹരി ചെയ്യുകയായിരുന്നു തലവന്‍. കുട്ടീ നിന്‍റെ പക്കല്‍ എന്തുണ്ട്? നാല്‍പത് സ്വര്‍ണനാണയങ്ങള്‍. അതെവിടെ? ഇതാ എന്‍റെ ഈ കുപ്പായത്തില്‍ ഇവിടെ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. തസ്ക്കരന്മാര്‍ കുട്ടിയെ പരിശോധിച്ചു. ശരിയാണ്. കൊള്ളത്തലവന് അതിശയമായി. അയാള്‍ക്ക് എന്തോ ഒരു ഉള്‍വിളിവരുന്നതുപോലെ. മനസ്സ് ശാന്തിതീരത്തേക്കടുക്കുന്നതായി തോന്നി. സ്വരം താഴ്ന്നു. വിനയസ്വരത്തില്‍ ചോദിച്ചു. മോനെന്തു കൊണ്ടാണ് ഒളിപ്പിച്ചുവെച്ച ഈ സ്വര്‍ണ നാണയങ്ങള്‍ വെളിപ്പെടുത്തിയത്? ഇക്കാര്യം മറച്ചുവെക്കാമായിരുന്നില്ലേ? അതു പറ്റില്ല, എന്നെ യാത്രയാക്കുന്നേരം ഉമ്മയുടെ ഉപദേശമായിരുന്നു ഏതു സാഹചര്യത്തിലും സത്യം പറയണമെന്നത്. ഞാനത് പാലിച്ചതാണ്. മറുപടി കേട്ടതോടെ കൊള്ളത്തലവന്‍റെ മനസ്സിളകി. കണ്ണുനിറഞ്ഞു. അയാള്‍ വിങ്ങിക്കരഞ്ഞു. അയാള്‍ പറഞ്ഞു കൊണ്ടിരുന്നു ഈ മോന്‍ ഉമ്മയുടെ ഉപദേശമനുസരിച്ച് സത്യം മുറുകെ പിടിച്ചു. ഞാന്‍ എന്‍റെ സ്രഷ്ടാവിനെ ധിക്കരിച്ചു വര്‍ഷങ്ങളോളമായി കൊള്ളയും അക്രമവുമായി കഴിയുന്നു. എന്‍റെ രക്ഷിതാവിന്‍റെ കല്‍പനകള്‍ ഞാന്‍ ധിക്കരിക്കുന്നു. മോനേ, മാപ്പ്. ജനങ്ങളേ, മാപ്പ്. അയാള്‍ പശ്ചാത്താപ വിവശനായി. ഖേദം അതിന്‍റെ പാരമ്യതയിലെത്തി. തനിക്കു മാനസാന്തരമുണ്ടാക്കിയ ആ കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ സര്‍വ്വ തിന്മകളും വെടിഞ്ഞു അയാള്‍ മാത്രമല്ല, അയാളുടെ സംഘത്തിലെ അംഗങ്ങള്‍ മുഴുവനും. കുട്ടിയുടെ സത്യസന്ധത ഒരു ചൈതന്യമായി ആ തസ്കരന്മാരുടെ മനസ്സിനുള്ളിലേക്കു പ്രവഹിക്കുകയാണുണ്ടായത്. ഇത് ആ പുണ്യവാന്‍റെ മഹത്വം തന്നെയാണ്. കാരണം, വീണുകിട്ടിയ വില പിടിച്ച എന്തെല്ലാം വസ്തുക്കള്‍ പലപ്പോഴും കുട്ടികള്‍ തന്നെ ഉടമസ്ഥരെ തിരിച്ചേല്‍പിക്കാറുണ്ട്. അവരുടെ വിശ്വസ്തതയെപ്പറ്റി വാര്‍ത്ത വരാറുമുണ്ട്. എന്നിട്ടാരുടെയും മനസ്സ് മാറിയതായി കേട്ടിട്ടില്ല. ആ സമ്പവങ്ങളെല്ലാം കഴിഞ്ഞ്‌ ശൈഖ്‌ ജീലാനി رضي الله عنه യാത്ര തുടർന്നു അന്ന് ആത്മീയമായി വലിയ ദർസ്സുകളും മഹാന്മാരും ഉള്ള സ്തലമായിരുന്നു ബഗ്‌ദാദ്. ബബഗ്‌ദാദിന്റെ ബോർഡറിൽ എത്തിയപ്പോൾ  ഖളിർ عليه السلام തടഞ്ഞു. (ഖളിർ عليه السلام ഔലിയാ ആണെന്നും നബിയാണെന്നും പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമുണ്ട്‌ എങ്കിലും പ്രഭലമായ അഭിപ്രായ പ്രകാരം നബിയാണെന്നാണ്‌. (ഖളിർ عليه السلام ഇപ്പോയും ജീവിച്ചിരിക്കുന്നവരാണെന്നും ദജ്ജാൽ വരുമ്പോൾ ഒരു മനുഷ്യനെ രണ്ടായി അറുത്തു മാറ്റുമെന്നും എന്നിട്ട്‌ ആ രണ്ട്‌ ഭാഗങ്ങൾക്കിടയിലൂടെ അവൻ നടക്കുമെന്നും വീണ്ടും ആ ശരീരം യോജിപ്പിച്ച്‌ ഞാനാണ്‌ ദൈവം എന്നെ വിശ്വസിക്കൂ എന്ന് പറയും ആ സമയം ആ മനുഷ്യൻ പറയും എന്റെ പ്രവാചകൻ صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ ഞങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌ ഇങ്ങനെ ഒരു ദജ്ജാൽ അവസാന കാലഘട്ടത്തിൽ   വരുമെന്നും ഇങ്ങനെ ഒക്കെ ചെയ്യുമെന്നും അത്‌ കൊണ്ട്‌ ഞാൻ നിന്നെ വിശ്വസിക്കില്ലെന്നും ആ മനുഷ്യൻ പറയും ഈ മനുഷ്യൻ ഖളിർ عليه السلام ആണെന്ന് ചില പണ്ടിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.) ഖളിർ عليه السلام ജീലാനി رضي الله عنه വോട്‌ പറഞ്ഞു ഇവിടുത്തെ ആത്മീയാധികാരം എനിക്കാൺ. താങ്കളെ ബഗ്ദാദിലേക്ക്‌ കടത്തി വിടാൻ എനിക്ക്‌ അനുവാദമില്ല താങ്കൾ ഏഴ്‌ വർഷത്തിനു ശേഷമെ ബഗ്ദാദിലേക്ക്‌ പ്രവേഷണമുള്ളൂ. മുഹ്‌യുദ്ധീൻ ശൈഖ്‌ رضي الله عنه പറയുന്നു: ഇതെല്ലാം അല്ലാഹു الله വിന്റെ ഖളാആ‌ണ്‌  അത്‌ എന്ത്‌ തന്നെ ആയാലും സന്ദോശത്തോടെ സ്വീകരിക്കൽ എന്റെ ബാധ്യതയാണ്‌. അത്‌ സംതൃപ്തിയോടെ സ്വീകരിക്കുക എന്നതാണ്‌ എന്റെ നയം എന്ന് എനിക്ക്‌ ഉറച്ച വിശ്വാസമുണ്ടായിരുന്നു.


അല്ലാഹു الله വിന്റെ ഖളാ അ് എന്തായാലും അത്‌ സംതൃപ്തിയോടെ സ്വീകരിക്കുക എന്നത്‌ ഒരു മു അ് മിന്റെ അടയാളമാണ്‌. എല്ലാവർക്കും അത്‌ സാദിച്ച്‌ കൊള്ളണമെന്നില്ല.


മുഹിയുദ്ധീൻ رضي الله عنه പറയുന്നു: അങ്ങനെ ഏഴ്‌ കൊല്ലം ബഗ്ദാദിന്റെ തീരങളിൽ ഞാൻ കഴിച്ചു കൂട്ടി അന്നെന്റെ ഭക്ഷണം ഇലകളായിരുന്നു  എന്റെ ചുമലിലൊക്കെ പച്ച നിറം എനിക്ക്‌ കാണാമായിരുന്നു. ഏഴ്‌ വർഷം കഴിഞ്ഞു കഴിഞ്ഞു ഖളിർ عليه السلام എന്നോട്‌ ബഗ്ദാദിലേക്ക്‌ പ്രവേഷിച്ച്‌ കൊള്ളുക എന്ന് പറഞ്ഞു അങ്ങനെ ഞാൻ നേരെ ചെന്നത്‌ അന്നത്തെ വലിയ ശൈഖായിരുന്നു ഹമ്മാദ്‌ ബ്നു മുസ്ലിം അദ്ദബ്ബാസ്‌ رضي الله عنه വിന്റെ അരികിലേക്കാണ്‌. ഞാൻ അവരുടെ പള്ളിക്കൂടത്തിലേകെത്തിയപ്പോൾ ഹമ്മാദുബ്നു മുസ്ലിം അദ്ദബ്ബാസ്‌ رضي الله عنه ശിഷ്യന്മാരോട്‌ പറഞ്ഞു വാതിലടച്ച്‌ വിളക്ക്‌ കെടുത്തുക. അങ്ങനെ ഞാൻ വാതിലിനു ചാരെ ഇരുന്നു. ശൈഖവർക്കൾ പറയുന്നു അന്ന് നല്ല മഴപെയ്യുന്ന ഒരു ദിവസമായിരുന്നു നല്ല തണുപ്പും വിളക്കണച്ചതിനാൽ നല്ല കൂരാകൂരിരുട്ടും ആയിരുന്നു കുറച്ചിരുന്നപ്പോൾ എനിക്ക്‌ ഉറക്കം വന്നു അന്നെനിക്ക്‌ പതിനേഴ്‌ പ്രാവഷ്യം ജനാപത്തുണ്ടായി ആ പതിനേഴ്‌ പ്രാവശ്യവും വെള്ളം തപ്പിപ്പിടിച്ച്‌ ഞാൻ കുളിച്ചു ജനാപത്തുകാരനായി ഒരു നിമിശം പോലും ഞാൻ നിന്നിട്ടില്ല. അങ്ങനെ നേരം വെളുത്തു ഉസ്താദ്‌ വന്നു വാതിൽ തുറന്നു എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു കൊണ്ട്‌ എന്നോട്‌ പറഞ്ഞു എന്റെ പൊന്നു മോനെ ഇന്നത്തെ ഇവിടുത്തെ ആത്മീയാധികാരം എനിക്കാണ്‌ നാളെ ചിലപ്പോ നിനക്കവും അന്ന് ഈ വൃദ്ധനെ മറക്കരുത്‌ ഈ സമ്പവം ഇമാം തഖിയ്യുദ്ധീൻ മുഹമ്മദ്‌ വാഇദ്‌ رضي الله عنه യുടെ റൗളതുൽ അബ്‌റാർ വ മഹാസിനുൽ അഹ്‌യാർ എന്ന ഖിതാബിൽ കാണാം.

നാം ഉന്നത വിദ്ധ്യാഭ്യാസത്തിനു വേണ്ടി പോകുമ്പോൾ അവിടെ യോഗ്യതാ പ്രീക്ഷാകൾ ഉണ്ടാകാറുണ്ട്‌ ആത്മീയ വഴിയിൽ മുഹ്യുദ്ധീൻ ശൈഖ്‌رضي الله عنه അവർക്കളുടെ യോഗ്യതാ പരീക്ഷണമായിരുന്നു ഈ സമ്പവം. നമ്മുടെ നാട്ടിലുണ്ട്‌ ചില കള്ള ശൈഖന്മാർ അവർക്ക്‌ അറബി അക്ഷരം പോലും ഹർക്കത്തില്ലാതെ വായിക്കാൻ അറിയില്ല  അവരെ ശൈഖാക്കികൊണ്ടു നടക്കാൻ ചില അൽപ ബുദ്ധിശാലികളും മുഹ്‌യുദ്ധീൻ ശൈഖിന്‌ ആ സ്ഥനം വളരെ അതികം ത്യാകം സഹിച്ച്‌  സുന്നത്തുകളും ഫർളുകളും മുറുകെപ്പിടിച്ചു നേടിയെടുത്തതാണ്‌.


കളവ്‌ പറയല്ല എന്നുമ്മ ചൊന്നാരെ

കള്ളന്റെ കയ്യീൽ പൊന്ന് കൊടുത്തോവർ


എന്റെ മുരീദുകൾ തൗബായിലെണ്ണിയേ

എന്നും മരിക്കരുതെന്ന് കൊതിച്ചോവർ

അതിനെ ഖബൂലാക്കിയാൻ എന്ന് ചൊല്ലിയോർ

അവരുടെ ഉസ്താദ്‌ ഹമ്മാദദെന്നോവർ


بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي


نَجِّنَا مِنْ كُلِّ آفَاتِ يَا اَلله


തുടരും....


2015 ഫെബ്രുവരി 10, ചൊവ്വാഴ്ച

ഈ ലോകത്ത്‌ നിന്ന് വിട പറഞ്ഞാൽ

റൂഹ് വിട്ട് പിരിഞ്ഞതിന് ശേഷം...

കുളിപ്പിച്ച്...

കഫൻ ചെയ്ത്...

എല്ലാവരോടും സലാം പറഞ്ഞ് കഴിയുമ്പോൾ...

അതാ വരുന്നു പോകാനുളള വാഹനം...

മയ്യിത്ത് കട്ടിൽ...

അതിൽ കയറ്റി...

എല്ലാവരും അവസാനമായി സലാം പറയുമ്പോൾ...

വീട്ടുകാരേയും നാട്ടുകാരേയും വിട്ട് പിരിഞ്ഞ് പോകുമ്പോൾ...

പെട്ടന്നതാ ഒരു ശബ്ദം...

"ലാ ഇലാഹ ഇല്ലളളാഹ്"

"ലാ ഇലാഹ ഇല്ലളളാഹ്"

എല്ലാം വിട്ട്...

ആരൊക്കെയോ ചുമന്ന് പളളിയിൽ കൊണ്ട് പോയി നിസ്കരിച്ച്...

മറ്റാരോ പൊറുക്കലിനെ തേടി...

ഇരുട്ടിനാൽ അലങ്കരിച്ച ഖബര്‍ എന്ന ഒറ്റപ്പെടുന്ന മണിയറയിലേക്ക്...

ജീവിച്ചിരുന്നപ്പോഴത്തെ കണക്കുകള്‍ക്കനുസരിച്ച് മഹാ ശിക്ഷകൾ ഏറ്റുവാങ്ങേണ്ട സ്ഥലം...

സുന്ദരമാക്കി വെച്ച ശരീരം ഭക്ഷണമാക്കാനായി കാത്തിരിക്കുന്ന പുഴുക്കളുടെ സ്ഥലം...

വലത് കവിൾ മണ്ണിലേക്ക് ചേര്‍ത്ത് ഖിബ്ലക്ക് നേരെ മുഖം തിരിച്ച് കിടത്തി...

മൂട് പലക വെച്ച്...

മൂന്ന് പിടി മണ്ണിട്ട്...

കൊണ്ട് വന്നവർ പിരിഞ്ഞ് പോയി കഴിഞ്ഞാല്‍...

ആരും സഹായത്തിനില്ലാതെ ആ ഇരുട്ടറയിൽ ഒറ്റപ്പെട്ട് പോയില്ലേ...

യാ അളളാഹ്..!!!

ഖബറിന്‍റെ ആലിംഗനത്താൽ അസ്ഥികള്‍ പൊടിഞ്ഞ് പോകുമ്പോൾ...
������������������
മറ്റ് ഖബറുകളിലുളളവർ പൊട്ടി കരഞ്ഞ് പോകുമത്രേ...
��������������
അളളാഹു എത്ര വലിയവന്‍...
����������������
എല്ലാം മുൻകൂട്ടി പറഞ്ഞ് തന്നിട്ടും നമ്മളെന്തേ അതിനെക്കുറിച്ച് ചിന്തിക്കാത്തത്...
����������������
പടച്ചവന്‍ നമ്മുടെ ഖബർ വിശാലമാക്കി തരട്ടെ....
����������������
ആമീന്‍ യാ റബ്ബൽ ആലമീൻ...
��������������
നബി (സ) പറഞ്ഞു :-
��������������
1. ഒരാള്‍ ദിവസവും 3 തവണ നരകത്തില്‍ നിന്നും അളളാഹുവിനോട് അഭയം തേടിയാൽ, "അളളാഹുവേ അവനെ നരകത്തെ തൊട്ട് കാക്കണേ" എന്ന് നരകം അളളാഹുവിനോട് ദുആ ചെയ്യും...
����������������
2. ഒരാള്‍ ദിവസവും 3 തവണ അളളാഹുവിനോട് സ്വർഗ്ഗം ചോദിച്ചാൽ, "അളളാഹുവേ അവനെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ" എന്ന് സ്വർഗ്ഗം അളളാഹുവിനോട് ദുആ ചെയ്യും...
��������������
3. ഒരാള്‍ എല്ലാ ഫർള് നിസ്കാരത്തിന് ശേഷവും "ആയത്ത് അൽ കുർസിയ്" ഓതിയാൽ അവന് സ്വർഗത്തിൽ കടക്കുവാന്‍ തടസ്സം മരണം മാത്രം...
����������������
4. എല്ലാ രോഗങ്ങൾക്കും സങ്കടങ്ങൾക്കുമുളള ദിവ്യ ഔഷധം "ലാ ഹൗല വലാ ഖുവ്വത്വ ഇല്ലാ ബില്ലാഹ്"
��������������
5. ഒരാള്‍ ദിവസവും 10 തവണ "ഖുൽഹുവളളാഹു അഹദ്" ഓതിയാൽ അളളാഹു അവന് വേണ്ടി സ്വർഗത്തിൽ കൊട്ടാരം പണിയും...
������������
അളളാഹു നമ്മളെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ..!!!
ആമീൻ..!!!
��������������
[ഒരു അറിവ് പകർന്ന് കൊടുത്തവനും അത് പ്രവർത്തിച്ചവനും പ്രതിഫലം ഒന്ന് തന്നെ..
☔☔☔☔☔☔☔☔
       ☝��Pls Share

മറഞ്ഞ മയ്യത്തിനു വേണ്ടിയുള്ള നിസ്കാരം

ശാഫിഈ ഹമ്പലീ മദ്ഹബുകൾ പ്രകാരം മറഞ്ഞ മയ്യിത്തിന്റെ പേരിൽ നിസ്കരിക്കാവുന്നതാണ്. നബി(സ)യും സ്വഹാബത്തും(റ) അബ്സീനിയയിൽ വഫാത്തായ നജാശി രാജാവിന്റെ പേരിൽ മദീനയിൽ വെച്ച് മയ്യിത്ത് നിസ്കരിച്ച സംഭവമാണ് ഇതിന്നാധാരം. എന്നാൽ മാലിഖീ ഹനഫീ മദ്ഹബുകൾ പ്രകാരം പറ്റില്ല. നബി(സ) നജാശി രാജാവിന്റെ മേൽ നിസ്കരിച്ചത് മയ്യിത്തിനെ കണ്ടു കൊണ്ടാണെന്ന് അവർ വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇബ്നു ഹജർ(റ) എഴുതുന്നു: 

وذلك لأنه صلى الله عليه وسلم { أخبر بموت النجاشي يوم موته وصلى عليه هو وأصحابه } رواه الشيخان وكان ذلك سنة تسع وجاء { أن سريره رفع له صلى الله عليه وسلم حتى شاهده } وهذا بفرض صحته لا ينفي الاستدلال لأنها - وإن كانت صلاة حاضر بالنسبة له صلى الله عليه وسلم - هي صلاة غائب بالنسبة لأصحابه(تحفة المحتاج في شرح المنهاج١٤٩/٣)

നജാസി രാജാവ് മരണപ്പെട്ട ദിവസം തന്നെ അദ്ദേഹത്തിൻറെ മരണവാർത്ത നബി(സ) സ്വഹാബത്തിനെ അറിയിക്കുകയും നബി(സ)യും സ്വഹാബത്തും അദ്ദേഹത്തിൻറെ പേരിൽ നിസ്കരിക്കുകയും ചെയ്തതായി ശൈഖാനി (ബുഖാരി,മുസ്ലിം) നിവേദനം ചെയ്ത ഹദീസിലുണ്ട്. ആ സംഭവം നടന്നത് ഹിജ്റ ഒമ്പതാം വർഷത്തിലായിരുന്നു. നജാശീ രാജാവിന്റെ മയ്യിത്ത് കട്ടിൽ നബി(സ)ക്ക് ഉയര്ത്തപ്പെടുക വഴി നബി(സ) മയ്യിത്തിനെ കണ്ടുകൊണ്ടാണ് നിസ്കരിച്ചതെന്നു വന്നിട്ടുണ്ട്. അത് ശരിയാണെന്ന് സംങ്കല്പ്പിച്ചാൽ  തന്നെ മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു ആസംഭവം  തെളിവാക്കാവുന്നതാണ്. കാരണം നബി(സ)യിലേക്ക്  ചേർത്തി അത് ഹാജറായ മയ്യിത്ത് നിസ്കാരമാണെങ്കിലും സ്വഹാബത്തിലെക്ക് ചേർത്തി അത് മറഞ്ഞ മയ്യിത്ത് നിസ്കാരം തന്നെയാണല്ലോ.(തുഹ്ഫ: 3/150).

ഇതാ റംലി(റ)യുടെ വിവരണമിങ്ങനെ:

فإن قيل : لعل الأرض زويت له صلى الله عليه وسلم حتى رآه أجيب عنه بوجهين : أحدهما أنه لو كان كذلك لنقل ، وكان أولى بالنقل من الصلاة ; لأنه معجزة ، والثاني أن رؤيته إن كانت لأن أجزاء الأرض تداخلت حتى صارت الحبشة بباب المدينة لوجب أن تراه الصحابة أيضا ولم ينقل ، وإن كانت لأن الله خلق له إدراكا فلا يتم على مذهب الخصم ; لأن البعد عن الميت عنده يمنع صحة الصلاة وإن رآه ، وأيضا وجب أن تبطل صلاته الصحابة(نهاية المحتاج إلى شرح المنهاج: ١٩٥/٤)

ഭൂമി ചുരുട്ടപ്പെടുക വഴി നബി(സ) മയ്യിത്ത് നോക്കിക്കണ്ടുവെന്നു പറയുന്നതിന് രണ്ടു രൂപത്തിൽ മറുവടി കൊടുക്കാം.

1- അപ്രകാരം സംഭവിച്ചിരുന്നുവെങ്കിൽ അത് ഉദ്ദരിക്കപ്പെടുമായിരുന്നു . അത് ഒരു അമാനുഷിക സിദ്ദിയായതിനാൽ നിസ്കരിച്ചുവെന്നത് ഉദ്ദരിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ അതായിരുന്നു ഉദ്ദരിക്കപ്പെടുക. എന്നാൽ അതുണ്ടായിട്ടില്ല.

2- നബി(സ) മയ്യിത്ത് കണ്ടുവെന്നു പറയുന്നത് ഭൂമിയുടെ ഘടകങ്ങൾ പരസ്പരം പ്രവേശിച്ച് അബ്സീനിയക്കാർ മാദീനയുടെകവാടത്തിലെത്തുക വഴിയായിരുന്നുവെങ്കിൽ സ്വഹാബത്തും അത് കാണേണ്ടിയിരുന്നു. നജാസിയുടെ ജനാസ അവർ കണ്ടതായി ഉദ്ദരിക്കപ്പെടുന്നില്ല. ഇനി നബി(സ)ക്ക് പ്രതേക കാഴ്ച  ശക്തി അല്ലാഹു സൃഷ്ടിച്ചുനല്കുക വഴിയാണ് കണ്ടതെങ്കിൽ പ്രതിയോഗിയുടെ വീക്ഷണമനുസരിച്ചും തെളിവ് പൂരനമല്ല. കാരണം മയ്യിത്ത് ദൂരെയാകുമ്പോൾ അതിനെ കണ്ടിരുന്നാലും അവരുടെ വീക്ഷണപ്രകാരം നിസ്കാരം സാധുവല്ലല്ലോ. ഇതിനു പുറമേ സ്വഹാബത്തി(റ) ന്റെ നിസ്കാരം അസാധുവാണെന്നും വരും. (നിഹായ: 4/195)   

മറഞ്ഞ മയ്യിത്ത് നിസ്കരിക്കാൻ മയ്യിത്ത് ഖിബ്‌ലയുടെ ഭാഗത്തായിരിക്കണമെന്ന നിബന്ധനയില്ല. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുണ്ടെന്ന അനുമാനം ആവശ്യമാണ്‌. എന്നാൽ മയ്യിത്ത് കുളിപ്പിച്ചിട്ടുന്ടെങ്കിൽ അതിന്റെ പേരിൽ ഞാൻ നിസ്കരിക്കുന്നു എന്നിങ്ങനെ നിയ്യത്ത് ചെയ്ത നിസ്കരിക്കാവുന്നതാണെന്ന് പ്രബലാഭിപ്രായം.(തുഹ്ഫ: 3/150)

അതുപോലെ മരണപ്പെടുന്ന സമയത്ത് നിർബന്ധമായ മയ്യിത്ത് നിസ്കരിക്കാനുള്ള യോഗ്യതയും നിസ്കരിക്കുന്നവനുണ്ടായിരിക്കണം. അഥവാ മരണപ്പെടുമ്പോൾ പ്രായപൂര്തിയെത്തുകയും മുസ്ലിമായിരിക്കുകയും ശുദ്ദിയുണ്ടായിരിക്കുകയും വേണം. അപ്പോൾ മരണപ്പെടുമ്പോൾ പ്രായപൂര്ത്തിയെത്താത്തവനൊ കാഫിറായിരുന്നവനൊ ആർത്തവമുള്ളവല്ക്കോ മറഞ്ഞ മയ്യിത്ത് നിസ്കാരം പറ്റില്ല.(തുഹ്ഫ, ശർവാനി: 3/151)

സാധാരണ നിലയിൽ ഒരു നാട്ടിലേക്ക് ചേർത്തിപറയുന്ന സ്ഥലത്തിന്റെ പുറത്തായാൽ അപ്രകാരം നിസ്കരിക്കാവുന്നതാണ്. ഒരു നാട്ടിൽ പെട്ടതായി എണ്ണപ്പെടുന്ന സ്ഥലത്തുള്ള മയ്യിത്തിന്റെ പേരിൽ മറഞ്ഞുള്ള നിസ്കാരം പറ്റില്ല. നാട് എത്ര വലിയതാണെങ്കിലും അറസ്റ്റുകൊണ്ടോ മറ്റോ മയ്യത്തുള്ള സ്ഥലത്ത് ഹാജറാകാൻ സാധിക്കാതെ വന്നാലും പറ്റില്ലെന്നാണ് ഇബ്നു ഹജറി(റ) ന്റെ വീക്ഷണം. (തുഹ്ഫ: 3/149-150).

എന്നാൽ മയ്യിത്തുള്ള സ്ഥലത്ത് ഹാജറാകാൻ പ്രയാസമുണ്ടോ ഇല്ലെയോ എന്നതാണ് മാനദണ്ടമെന്നാണ് ഇമാം റംലി(റ) പ്രബലമായി പറയുന്നത്. ഇതനുസരിച്ച് മയ്യിത്ത് നാട്ടിൽ തന്നെയാണെങ്കിലും നാടിന്റെ വലിപ്പം കൊണ്ടോ മറ്റോ അവിടെ ഹാജറാകാൻ പ്രയാസമാണെങ്കിൽ മറഞ്ഞ് നിസ്കരിക്കൽ മയ്യിത്ത് നാടിന്റെ പരിധിക്കു  പുറത്താണെങ്കിൽപോലും  സാധുവാകുന്നതുമല്ല.(ശർവാനി: 3/150)

മറഞ്ഞ മയ്യിത്തിന്റെ മേൽ നിസ്കരിക്കാമെന്ന് പറയുന്നവരെല്ലാം ആ നിസ്കാരം കൊണ്ട് സാമൂഹ്യബാധ്യത വീദുമെന്നു ഏകോപിച്ചു പറയുന്നു. ഇബ്നുൽഖത്വാനി(റ)ൽ നിന്ന് ഇതിന്റെ എതിരഭിപ്രായം ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ മയ്യിത്തിന്റെ സമീപത്ത് ഹാജരായവർ മറഞ്ഞ നിസ്കാരത്തെ കുറിച്ച് അറിയുമ്പോഴാണ് അതുകൊണ്ട് ഫർള് കിഫായ വീടുകയുള്ളുവെന്ന കാര്യം വ്യക്തമാണ്.(ശർവാനി : 3/150)

2015 ഫെബ്രുവരി 9, തിങ്കളാഴ്‌ച

മാതാപിതാക്കളുടെസ്നേഹം

"ഹലോ ഉമ്മാ , ഞാനിന്നു കുറച്ചു
നേരം വൈകുംട്ടോ ,
മോനെ നീ എവിടാടാ ഇപ്പൊ ...?
ഞാൻ
ഫ്രെണ്ട്സിന്റെ കൂടെ ടൌണിലാ ,ഫുഡ്
ഞാൻ ഇവിടുന്നു കഴിച്ചോളാം ,
മോനെ ഉപ്പച്ചി അറിഞ്ഞാൽ ചീത്ത
കേൾക്കുംട്ടോ ,
ഉമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ്
പിടിച്ചു നിരത്ത് പീസ് .
ഹ്മ് ..

അവനെവിടെപോയെടി ഇത്രേം നേരമായല്ലോ ..?

അവൻ
ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും

അവനോടു ഞാൻ
പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കരങ്ങരുതെന്നു ,ഹ്മ്
അവൻ ഇങ്ങോട്ട്
വരട്ടെ കാണിച്ചുകൊടുക്കാം ഞാൻ ,
ദേ നിങ്ങളൊന്നും ചെയ്യണ്ട അവനെ ,
വെറുതെ അവനെ വിഷമിപ്പിക്കണ്ട
ാട്ടോ ,

അങ്ങനെ നേരം ഒരുപാട്
വൈകി അവനെത്തി ,
ലൈറ്റെല്ലം അണച്ചിരുന്നു
എല്ലാരും ഉറങ്ങി , അവരെ ബുദ്ധിമുട്ടിക്ക
ണ്ട എന്ന് കരുതി ഉമ്മറത്ത് കിടന്നു ,
സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു ...
പെട്ടന്ന് ഫോണ് റിംഗ് ചെയ്തു ,അവൻ
അറ്റന്റ് ചെയ്തു " ഹലോ "

"മോനെ നീ എവിടെടാ ഉമ്മച്ചി കുറെനെരായിട്ടോ കാത്തിരിക്കുന്ന
ു "

അവന്റെ മനസ്സൊന്നു
പിടഞ്ഞു ,സങ്കടം വന്നു ,കണ്ണുകൾ
നിറഞ്ഞു ,ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന
ഉമ്മ , അത് ഉമ്മയ്ക്ക് മാത്രമേ കഴിയൂ ...
താൻ പുറത്തുണ്ടെന്ന് പറഞ്ഞു , ഉമ്മ കതകു
തുറന്നു ,അവൻ അകത്തു കടന്നു റൂമിലേക്ക്
ശബ്ദമുണ്ടാക്കാതെ നടന്നു "ഉപ്പ
എണീറ്റാലോ ..?" അങ്ങനെയാവാൻ
നിദ്രയിലേക്ക് യാത്രയായി ...
ഉമ്മ ശബ്ദമുണ്ടാക്കാതെ റൂമിലേക്ക്
നീങ്ങി ഉപ്പയുടെ അരികിൽ
കിടന്നു ,അപ്പോളതാ ഒരു ശബ്ദം

"അവൻ വന്നോടി ..?
വല്ലതും കഴിച്ചിട്ടുണ്ടോ അവൻ ...?

"ഉമ്മ ഉടനെപറഞ്ഞു :
ഇങ്ങളല്ലേ അവന്റെ മുന്നില് മസില്
പിടിച്ചു നടക്കുന്നെ ,എന്നിട്ടിപ്പോ ..?

ഉടനെ മറുപടി : " എടീ അവന്ക്ക്
നമ്മളല്ലേ ഉള്ളൂ ,അവനെന്റെ അല്ലെ ചോര ,
എനിക്കറിയാം അവനെ ,
കുറച്ചൊക്കെ ഉപദെഷിച്ചില്ലെൽ
നമുക്ക് കൈവിട്ടു
പോകില്ലെടി നമ്മുടെ പൊന്നുമോനെ ...!!!

അതെ , ഇവരെയാണോ നമ്മൾ വൃദ്ധ
സതനങ്ങൾക്ക് നൽകുന്നത് ...?
മാതാവിലൂടെ സ്നേഹം തുടിക്കുമ്പോൾ
പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാ
ണ് കുടുംബം ...

ഇവരാണ് നമ്മുടെ നിധി , അതിന്റെ വില
നഷ്ടപ്പെട്ടവര്ക്ക് മനസ്സിലാകും ,
സ്നേഹിക്കുക ,വാരിയെടുക്കുക ,അവര്ക്ക്
കൈ താങ്ങാകുക ..
സ്നേഹത്തോടെ.!

2015 ഫെബ്രുവരി 7, ശനിയാഴ്‌ച

4 മുഹ്‌യുദ്ധീൻ رضي الله عنه

بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي


نَجِّنَا مِنْ كُلِّ آفَاتِ يَا اَلله


മഹിത പാരമ്പര്യമുള്ള മാതാവിന്‍റെ പരിലാളനയിലൂടെ അബ്ദുല്‍ഖാദിര്‍ ജ്ഞാനസപര്യയില്‍ ഏറെ കാതങ്ങള്‍ താണ്ടി.


പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാൻ

പുള്ളേരെ! താനം കൊടുപ്പിൻ അതെന്നോവർ


സഹപാഠികള്‍ക്ക് അദൃശ്യലോകത്തുനിന്ന് ഇങ്ങനെ കേള്‍ക്കാനായി അല്ലാഹുവിന്‍റെ വലിയ്യിന്ന് ഇരിപ്പിടത്തില്‍ വിശാലത നല്‍കൂ! ഈ സംഭവം സതീര്‍ത്ഥ്യര്‍ക്കിടയില്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി എന്നത് സ്വാഭാവികം.


മത വിജ്ഞാനം കരസ്തമാക്കാൻ വേണ്ടി പോകുന്ന  വിദ്യാർത്തികൾക്ക്‌ മലക്കുകളുടെ സാന്നിദ്ധ്യം  ഉണ്ടാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്‌ അപ്പോൾ ഈ പറഞ്ഞത്‌ ശൈകവർക്കൾക്കും ബാധകമാണ്‌.  നബി صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ പറഞ്ഞു: മത വിജ്ഞാനം അഭ്യസിക്കാൻ വേണ്ടി ആരെങ്കിലും യാത്ര പുറപ്പെട്ടാൽ അല്ലാഹു الله അവന്ന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും. മലക്കുകൾവിദ്ധ്യാർത്ഥിക്ക്‌ വേണ്ടി പ്രവർത്തിയിലുള്ള സന്ദോശം കാരണം ചിറകുകൾ താഴ്തി കൊടുക്കും. അബൂദാവൂദ്‌ ഹദീസ്‌ നമ്പർ 3641, തിർമ്മിദി ഹദീസ്‌ നമ്പർ 268

പള്ളിയിൽ വെച്ച്‌ ഖുർആൻ പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന വിഭാഗത്തിനെ മലക്കുകൾ വലയം ചെയ്യുമെന്ന് മുസ്ലിം ഉദ്ധരിക്കുന്ന 2699 )0 ഹദീസിൽകാണാം


ദിക്‌റ്‌ ചൊല്ലുന്നവരെ അന്വേശിച്ചു നടക്കുന്ന മലക്കുകൾ ഉണ്ടെന്നും അവരെ കണ്ടെത്തിയാൽ ഭൂമിയോടടുത്ത്‌ നിൽക്കുന്ന (ഒന്നാൻ) ആഘാശം വരെയും മലക്കുകൾ ചിറകുകൾ കൊണ്ട്‌ അവരെ വലയം ചെയ്ത്‌ നിൽക്കുമെന്നും ബുഖാരി 6408-)0 ഹദീസിൽ കാണാം


വിദ്യാന്വേശിയുടെ സ്ഥാനം ഇസ്ലാമിൽ വളരെ വലുതാണ്‌.

തിരു ദൂദർ صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:ഇതര നക്ഷത്രങ്ങളെ അപക്ഷിച്ച്‌ പൗർണ്ണമി രാത്രിയിലെ ചന്ദ്രന്റെ മഹത്വത്തിന്‌ സമാനമാണ്‌ ആരാധകനെ അപേക്ഷിച്ച്‌ പണ്ടിതനുള്ളത്‌.


 നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു:മൂന്ന് വിഭാഗം അന്ത്യ ദിനത്തിൽ ശുപാർശ ചെയ്യും; പ്രവാചകന്മാർ, പിന്നെ പണ്ഡിതന്മാർ, പിന്നെ രക്ത സാക്ഷികാൾ പ്രവാചകത്തോടടുക്കുകയും രക്ത സാക്ഷിത്വത്തിനുപരിയാവുകയും ചെയ്ത പദവിയത്രെ മഹോന്നതം!


നബി  صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞു: മത വിജ്ഞാനത്തെക്കാൾ മഹത്വമുള്ള യാതൊന്നു കൊണ്ടും അല്ലാഹു الله ആരാധിക്കപ്പെട്ടിട്ടില്ല. ആയിരം ആരാധകരെക്കാൾ പിശാചിനു കടുപ്പം ഒരു പണ്ഡിതനാണത്രെ. സകല വസ്തുക്കൾക്കും സ്തംഭങ്ങളുണ്ട്‌. ഈ മതത്തിന്റെ സ്തംഭം കുട്ടികൾ ഒളിച്ചോടുന്നതിന്റെ കാരണം മതാപിതാക്കളെ നിങ്ങളാണ്‌


അറിവ്‌ കരസ്തമാക്കൽ വളരെ ഏറെ മഹത്വമുള്ളതാണിസ്ലാമിൽ  അറിവ്‌ നേടുന്നതിൽ വളരെ ഉത്സാഹമുള്ള ആളായിരു ജീലാനി رضي الله عنه ഒരേ സമയം പലദർസ്സുകളിലേക്കും ഓടി നടന്ന്  വിദ്യഅഭ്യസിക്കുമായിരുന്നു അദ്ധേഹം

ഏറും അറഫ നാൾ പശുവേ പായിച്ചാരെ

ഇതിനോപടച്ചെന്ന് പശുവ്‌ പറഞ്ഞോവർ

കുട്ടിക്കാലത്ത്‌ ഒരു അറഫാ ദിവസം മുഹ്‌യുദ്ധീൻ ശൈഖ്‌ قدس الله سره العزيز കൃഷിക്കുപയോഗിക്കുന്ന ഒരു പശുവിനെ പിന്തുടർന്നു (പായ്ച്ചു) അപ്പോൾ പശു തിരിഞ്ഞു നിന്ന് മഹാനവർക്കളോട്‌ ചോതിച്ചു. ഇതിനാണോ നിങ്ങൾ പടക്കപ്പെട്ടത്‌

അല്ലാഹു ഉദ്ധേശിച്ചാൽ പശുവും സംസാരിക്കും അല്ലാഹുവിന്റെ റസൂൽ.صل الله عليه وسلم وعلى آله وصحبه وسلم പറയുന്നത്‌ കാണുക. ഒരാൾ പശുവിന്റെ പുറത്തിരുന്ന് സഞ്ചരിക്കവേ അയാളെ തിരിഞ്ഞ്‌ നോക്കി പശു പറഞ്ഞു. ഞാൻ ഇതിന്നു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. ഞാൻ പടക്കപ്പെട്ടത്‌ കൃഷിക്ക്‌ വേണ്ടിയാണ്‌. നബി صل الله عليه وسلم وعلى آله وصحبه وسلم പറഞ്ഞു. ഞാനും അബുബക്കറും, ഉമറും رضي الله عنهما ഇത്‌ (പശു സംസാരിച്ചു എന്നതിനെ ) വിശ്വസിച്ചിരിക്കുന്നു. ബുഖാരി ഹദീസ്‌ നമ്പർ 2324, മുസ്ലിം ഹദീസ്‌ നമ്പർ 2388

ഒരു ചെന്നായ ആട്ടിടയനോട്‌ സംസാരിച്ചതും ഈ ഹദീസിന്റെ ബാക്കി ഭാഗത്ത്‌ കാണാം.

അല്ലാഹുالله  വിലേക്ക്‌ ഒരാൾ അടുത്താൽ അല്ലാഹു الله അവനെ സ്നേഹിക്കും അല്ലാഹു الله സ്നേഹിച്ചാൽ അവൻ الله ജിബ്‌രീൽ عليه السلام മിനെ വിളിച്ച്‌ പറയും ഇന്നാലിന്ന ആളെ ഞാൻ സ്നേഹിക്കുന്നു അതു കൊണ്ട്‌ നിങ്ങളും സ്നേഹിക്കണം ജിബ്‌രീൽ عليه السلام മറ്റു മലക്കുകളോട്‌ പറയും ഞാനും അല്ലാഹുവും الله വും ഇന്ന ആളെ സ്നേഹിക്കുന്നു. അത്‌ കൊണ്ട്‌ നിങ്ങളും അവരെ സ്നേഹിക്കണം. മലക്കുകൾ സ്നേഹിച്ചാൽ മുഅ്മിനീങ്ങളുടെ ഹൃദയം അയാളി(അല്ലാഹു الله വിലേക്ക്‌ അടുത്തവനെ)ലേക്കടുക്കും. കുദ്‌സിയ്യായ ഹദീസിൽ ഇങ്ങനെ വന്നതായി കാണാം. ഒരാൾ ഫർളായ കാര്യങ്ങൾ ചെയ്ത്‌ സുന്നത്തുക്ലെ അതികരിപ്പിച്ച്‌ കൂടുതൽ കൂടുതൽ അടുത്താൽ അവൻ കേൾക്കുന്ന കേൾവിയും അവൻ കാണുന്ന കണ്ണും  അവൻ പിടിക്കുന്ന കയ്യും അവൻ സഞ്ചരിക്കുന്ന കാലും ഞാൻ(الله )ആകും. അവൻ എന്നോട്‌ എന്ത്‌ ചോതിച്ചാലും അത്‌ ഞാൻ കൊടുക്കും അവൻ എന്നോട്‌ സഹായം ചോതിച്ചാൽ അവനെ ഞാൻ സഹായിക്കും. ഒരാൾ എന്നിലേക്ക്‌ ഒരു ചാണടുത്താൽ ഞാനവനിലേക്ക്‌ ഒരു മുഴം അടുക്കും ഒരാൾ എന്നിലേക്ക്‌ നടന്നടുത്താൽ ഞാനവനിലേക്ക്‌ ഓടിയടുക്കും


അല്ലാഹു الله ഒരാളിലേക്കടുത്താൽ പിന്നെ അവന്ന് കൊടുക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ.


വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ഉമ്മ അനുമതി നല്‍കി.

بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي


نَجِّنَا مِنْ كُلِّ آفَاتِ يَا اَلله

തുടരും ....

കടപ്പാട്‌
*********
ഖലിദ്‌ സഅദി കൊട്ടക്കാവയൽ കൊടുവള്ളി

Facebook  page