ആ പറയുന്നത് ശരിയല്ല. സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നുണ്ട്.
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില്‍ അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല്‍ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല്‍ ബാരി 9/145)
2014 ഡിസംബർ 25, വ്യാഴാഴ്‌ച
നബി(സ) ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചതിനാല്‍ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയില്‍ ലഘൂകരണം ലഭിക്കുന്നുവെന്ന്‍ പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര്‍ പറയുന്നു?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ