2014 സെപ്റ്റംബർ 14, ഞായറാഴ്‌ച

Sahodari

           സഹോദരിമാരുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച്‌ വന്ന രണ്ട്‌ ലേഖനങ്ങളും വായിക്കാനിടയായി അതിലേക്ക്‌ ചില കാര്യങ്ങൾ കൂടി ചേർക്കേണ്ടതായുണ്ടെന്ന് തോന്നുന്നു.                 ഇവ്വിശയത്തിൽ വീട്ടിലുള്ളവരെ എല്ലാവരെയും പ്രതിക്കൂട്ടിൽ നിർത്തേണ്ടതുണ്ട്‌ ഭർത്താവിനെ മാത്രമല്ല ഇപ്പോയത്തെ ഒരു പ്രധാന വിശയം ഉയർന്ന റാങ്ക്‌ കരസ്ഥമാക്കുക അത്‌ വഴി പേരും പ്രശസ്തിയും ഉണ്ടാക്കിയെടുക്കുക എന്ന താൽപര്യം രക്ഷിതാക്കളിൽ അധികരിച്ച്‌ വരുന്ന് ഒരു സാഹചര്യം നിലവിലുണ്ട്‌. അതിനു വേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരുമാണവർ.                     മതമൂല്യങ്ങളെ വലിച്ചെറിഞ്ഞ്‌ ഐഹിക ജീവിതത്തിന്റെ പ്രശസ്തി പിടിച്ചു പറ്റാൻ പായുന്നതിനിടയിൽ ജീവിതം പഠിപ്പിക്കുന്ന കാര്യത്തിൽ നന്നെ പരാചിതരാണിന്നത്തെ രക്ഷിതാക്കൾ. ജീവിതത്തിൽ ഒരു പ്രതിസന്ദി ഘട്ടത്തിൽ അതിനെ എഞ്ചിൻ നേരിടണമെന്ന് പലർക്കും അറിയില്ല അതിനാൽ തന്നെ ആത്മഹത്യാ പ്രവണതയും കൂടിവരുന്നു.               കല്യാണം വരെ പഠനത്തിനലയുന്ന കുട്ടികൾ ഒയിവ്‌ സമയങ്ങളിൽ ടിവിയുടെ മുന്നിൽ സമയം ചിലവയിക്കുന്നു അതിലുള്ള ജീവിതങ്ങളാണ്‌ അവർ ജീവിതത്തിൽ പകർത്തുന്നത്‌ ആ ജീവിതമാണാഗ്രഹിക്കുന്നതും കയ്യിൽ പുകയും പൊടിയും തട്ടാതെയുള്ള ഒരു ജീവിതം അല്ലാതെ ജീവിതാന്തരീക്ഷത്തിൽ ഉമ്മ അധിതികളെ സ്വീകരിക്കുന്നതോ അവരെ സൽകരിച്ചയക്കുന്നതോ ആയ ഒരു വകയും ഇവർ പകർത്തുന്നില്ല കാണുന്നില്ല എന്നതാണ്‌ സത്യം. അതിനുള്ള അവസരങ്ങൾ നാം സൃഷ്ടിക്കുന്നില്ല സിനിമയിലും സീര്യലിലും കാണുന്ന പ്രണയ വിവാഹങ്ങളും അതിലെ കുടുംബ ജീവിതങ്ങളും കണ്ട്‌ ഒരു കുടുംബത്തിലേക്ക്‌ കയറി ചെല്ലുന്നവർ അവിടെ ഒരു പുതിയ ജീവിതം പണിയാൻ അവർക്ക്‌ സാധിക്കുന്നില്ല.              കാരണം, അവർ കണ്ട കഥകളൊന്നുമല്ല യഥാർത്ഥ ജീവിതത്തിലെന്ന യാഥാർത്ത്യം അവർ അപ്പോയാണ്‌ മനസ്സിലാക്കുന്നത്‌. അതിനാൽ തന്നെ അവർ മനസ്സിൽ കൂട്ടി വെച്ച സ്വപ്നങ്ങൾ പൂവണിയാതെ വരികയും നിരാശകൾ സമ്മാനിക്കുകയും ചെയ്യുന്നു.                 ഇങ്ങനെയുള്ളവർക്ക്‌ ഭർത്താവിൽ നിന്നോ ഭർത്താവിന്റെ ഉമ്മയിൽ നിന്നോ ചില ഉപദേശനിർദ്ദേശങ്ങൾ കേൾക്കുമ്പോയേക്കും മനസ്സ്‌ വേധനിക്കുന്നു.                 ചില ഭർത്താക്കന്മാരി അബദ്ധ ധാരണകളുണ്ട്‌ തന്റെ ഭാര്യയോട്‌ സൗമ്യമായും തമാഷയായുമൊക്കെ സംസാരിച്ചാൽ അവൾ തലയി കയറി നിരങ്ങും എന്ന ആരിൽ നിന്നോ മനസ്സിലാക്കിയ ഒരു അബദ്ധധാരണ. ഇങ്ങനെയുള്ള ഭർത്താക്കന്മാർ എപ്പോയും ഗൗരവ മുഖഭാവങ്ങളും സംസാര രീതികളും പരക്കനാക്കി മാറ്റുന്നു വേണ്ടാതെ ഇണയുടെ മനസ്സ്‌ വേധനിക്കുന്നു. അവൾ ആഗ്രഹിക്കുന്നു ഭർത്താവിൽ നിന്നൊരു മോചനം ബുഖാരി പറഞ്ഞതു പോലെയുള്ള പറയുന്നതെല്ലാം നടത്തിത്തരുന്ന സംസാരം കേൾക്കാൻ സമയം കണ്ടെത്തുന്ന ഒരു അപരനെ.                  ചില ബർത്തൃ മാതാക്കന്മാരുമുണ്ട്‌ മുകളിൽ പറഞ്ഞതു പോലുള്ളവർ പണ്ട്‌ ഞാനീ വീട്ടിലേക്ക്‌ കയറിവന്നപ്പോ എന്നെ കൊണ്ട്‌ ബർത്തൃ മാതാവ്‌ വളരെ ക്രൂരമായ രീതിയിൽ പെരുമാറി തൊട്ടതിനെല്ലാം അസഭ്യം പറഞ്ഞ്‌  കഷ്ടപ്പെടുത്തിയിരുന്നു അന്നെനിക്ക്‌ ആ ഉമ്മാക്കെതിരെ സംസാരിക്കാനോ മറ്റോ സാധിച്ചില്ലാ അന്നത്തെ ആ നീറുന്ന ഓർമ്മകൾ മകന്റെ ഭാര്യയെ കഷ്ടപ്പെടുത്തി ആനന്ദിക്കുന്നവരുമുണ്ട്‌. ഇതു പോലുള്ള സംബവങ്ങൾ പോലുള്ള സമ്പവങ്ങൾ ഭർത്താവിനെ അറിയിച്ചാൽ ഭർത്താവും ഉമ്മയോടൊപ്പം കൂടുന്നു അവളെ സമാധാനിപ്പിക്കാൻ ആളില്ല ഈ അവസരത്തിലും ഒരു അപരനെ അവൾ തേടുന്നു.                ഭർത്താക്കന്മാരും ചിലത്‌ മനസ്സിലാക്കണം ഉമ്മയും പെങ്ങന്മാരും പറയുന്നതെല്ലാം അതെപോലെ വിശ്വസിക്കരുത്‌ അവർ അതിൽ എരിവും പുളിയുമൊക്കെ ചേർത്തിട്ടുണ്ടാകും അത്‌ പോലെ ഭാര്യയും അവരെക്കുറിച്ചും പലതും പറഞ്ഞിട്ടുണ്ടാകും രണ്ടും പൂർണ്ണമായി ശരി ആയിക്കൊള്ളണമെന്നില്ല അതിനാൽ അത്‌ രണ്ടിനുമിടയിൽ നിന്ന് വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.                      സിനിമയല്ല ടിവി സ്ക്രീനിൽ കാണുന്നതല്ല ജീവിതമെന്ന് പുതു തലമുറയും വിദ്ധ്യാഭ്യാസം കറിവെക്കാനും ചോറുവെക്കാനും പറ്റില്ലെന്നുമുള്ള സത്യം തിരിച്ചറിയണം ഇതിനർത്ഥം വിദ്ധ്യാഭ്യാസം വേണ്ട എന്നല്ല നേരെ മറിച്ച്‌ അത്‌ മാത്രമാകരുത്‌ എന്നാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ