2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

ഓണാഘോശം മുസ്ലിംകൾ എന്ത്‌ കൊണ്ട്‌ ആഘൊശിക്കുന്നില്ല

♻♻♻♻

ഓണാഘോഷം
മുസ്‌ലിംകൾ
എന്ത് കൊണ്ട്‌
ആഘോ ഷിക്കുന്നില്ല ??

����������������

ഇതര  മതസ്ഥരുടെ
ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെ
കുറിച്ച് ചര്‍ച്ചയാകുമ്പോഴൊക്കെ പണ്ഡിതന്‍മാര്‍ വിശ്വാസികളെ ഗൌരവമായി ഓര്‍മ്മപ്പെടുത്താറുള്ള
ഒരു നബി വചനമാണ് താഴെ:

അബ്ദുല്ലാഹ് ഇബ്നു ഉമര്‍(റ)വില്‍ നിന്നും നിവേദനം:

നബി(സ്വ) പറഞ്ഞു:

“ഏതൊരുവന്‍
ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.”
(മുസ്ലിം)

അവിശ്വാസികളോട്
അവരുടെ
പ്രത്യേകചടങ്ങുകള്‍,
ആരാധനകള്‍,
ആചാരങ്ങളൾ അടയാളങ്ങള്‍,
എന്നിവയില്‍ സാദൃശ്യപ്പെടല്‍ ഹറാമാണെന്നും

താടിവടിക്കല്‍,
മീശ നീട്ടിവളര്‍ത്തല്‍,
വസ്ത്രരീതി
തുടങ്ങിയവയിലെല്ലാം
ഈ വിധി ബാധകമാണെന്നും
പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

അംറ് ബിന്‍ അന്‍ബസ(റ)വിനോട്
പ്രവാചകന്‍(സ്വ) പറയുകയാണ്:

“നീ സുബ്ഹി നമസ്കരിക്കുക.
പിന്നീട് സൂര്യന്‍ ഉദിച്ച് നന്നായി ഉയരും വരെ
ഒന്നും നമസ്കരിക്കരുത്.

കാരണം
അത് ഉദിക്കുന്നത് പിശാചിന്റെ
ഇരു കൊമ്പുകള്‍ക്കുമിട യിലായിരിക്കും.

അപ്പോഴാണ് സത്യനിഷേധികള്‍
അതിനെ നമിക്കാറുള്ളത്.”

(സ്വഹീഹ് മുസ്ലിം) -


ബഹുദൈവാരാധനയാകുന്ന ശിര്‍ക്കും
ഏകദൈവാരാധനയാകുന്ന തൌഹീദും പരസ്പരവിരുദ്ധങ്ങളായിരിക്കെ ഇവ തമ്മില്‍‘ഭാഗികമോ നാമമാത്രമോ ആയ സന്ധി ഉണ്ടാകുക സാധ്യമല്ല


അതുകൊണ്ടാണല്ലോ
സൂര്യന്റെ
ഉദയാസ്തമയ വേളകളില്‍
നമസ്കാരം നിര്‍വഹിക്കുന്നത് പോലും പ്രവാചകന്‍(സ്വ) വിലക്കിയത്.

മുസ്ലിംകൾക്ക്
രണ്ട് ആഘോഷങ്ങൾ
മാത്രമാണു
ഇസ്‌ലാം
അനുവദിച്ചിട്ടുള്ളത്

“അനസ്(റ) നിവേദനം:
നബി(സ്വ)
മദീനയിലേക്ക്
വന്നപ്പോള്‍,
അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു.

എന്താണ് ഈ രണ്ടു ദിവസങ്ങളുടെ
പ്രത്യേകത എന്ന്
നബി(സ്വ)
ചോദിക്കുകയും ചെയ്തു.

അവര്‍ പറഞ്ഞു:

‘ജാഹിലിയ്യാ കാലത്ത്
ഞങ്ങള്‍ ആഘോഷിക്കാറുള്ള
രണ്ട് ദിവസങ്ങളാണത്.’

അപ്പോള്‍
നബി(സ്വ)
അവരോട് പറഞ്ഞു:

‘ആ രണ്ട് ദിവസങ്ങള്‍ക്ക്
പകരമായി
ഉത്തമമായ
രണ്ട് ദിനങ്ങളെ
അല്ലാഹു നിങ്ങള്‍ക്കായി
നല്‍കിയിരിക്കുന്നു;

ഈദുല്‍ അദ്വ്ഹയും,

ഈദുല്‍ ഫിത്വ്റുമാണവ.”

(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദ് 1134)

ഇസ്ലാമികേതര ആഘോഷങ്ങളില്‍
നിന്നും
വിട്ടു നിലക്കുന്നതിന്റെ
കണിശത ഒന്നുകൂടി
വ്യക്തമാക്കു ന്നതാണ് താഴെയുള്ള സംഭവം:

“ഥാബിത് ബ്നു ദ്വഹ്ഹാക്(റ) നിവേദനം:

നബി(സ്വ)യുടെ
കാലത്ത് ഒരാള്‍
ബുവാന എന്ന സ്ഥലത്തു
വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി.

ബുവാനയില്‍ വെച്ച്
ഒരു ഒട്ടകത്തെ
അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ
കാര്യം അയാള്‍ നബി(സ്വ)യെ അറിയിച്ചു.

നബി(സ്വ)
അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു:

‘ബുവാന എന്ന പ്രദേശത്ത്
ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന
വല്ല ബിംബവും ഉണ്ടായിരുന്നൊ?’

സ്വഹാബികള്‍ പറഞ്ഞു:
ഇല്ല.

നബി(സ്വ) വീണ്ടും ചോദിച്ചു:
‘ബിംബാരാധകരുടെ
വല്ല ആഘോഷവും
അവിടെ വെച്ച് നടന്നിരുന്നൊ?

അവര്‍ പറഞ്ഞു:
ഇല്ല.

അപ്പോള്‍ നബി(സ്വ)
ആ വ്യക്തിയോട് പറഞ്ഞു:
‘നീ നിന്റെ
നേര്‍ച്ച നിറവേറ്റി കൊള്ളുക.
അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.”

(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

“വ്യാജത്തിന്
സാക്ഷി നില്‍ക്കാത്തവരും,
അനാവശ്യവൃത്തികള്‍
നടക്കുന്നേടത്തു കൂടി
പോകുകയാണെങ്കില്‍
മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു
അവര്‍.”
(ക്വുര്‍ആന്‍. 25:72)

അവരുടെ
വിശ്വാസ ആചാരങ്ങൾ
മുസ്ലിംകളുടെ
വിശ്വാസത്തിനു
എതിരായതിനാൽ
പിൻപറ്റാതിരിക്കുക

����


അല്ലാഹുവേ
സത്യത്തിൽ
ഉറച്ച് നിൽക്കാൻ
ഞങ്ങലളെ
അനുഗ്രഹിക്കണേ


എന്നോട്
കാരുണ്യം
കാട്ടണേ റബ്ബേ---

Shajahan

നന്മ നിറഞ്ഞ പോസ്റ്റുകൾക്ക്‌ ഈ പേജ്‌ ലൈക്‌ ചെയ്യുക

https://m.facebook.com/profile.php?id=230400840479876

http://shariyaayapaatha.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ