2014 സെപ്റ്റംബർ 7, ഞായറാഴ്‌ച

ഷോക്സിൽ തടവുന്നതിന്റെ വിധി

ഷോക്സില്‍ തടവുന്നതിന്റെ വിധി:-
--------------------------------------
ഷോക്സിന് മുകളില്‍ തടവുന്നത് ഇന്ന് ഏറെ വ്യാപകമാണ്, വിശിഷ്യാ ഗള്‍ഫ് നാടുകളില്‍. ഖുഫിന് മേല്‍ തടവാം എന്ന ഇളവില്‍നിന്നാണ് ഇത് വരുന്നത്. എന്നാല്‍ കര്‍മ്മശാസ്ത്രത്തിലെ നാല് മദ്ഹബ് പ്രകാരവും ഖുഫിന് മേലെ തടവാന്‍ ചില നിബന്ധനകളുണ്ട്.
(1)ഖുഫ് ശുദ്ധിയുള്ളതായിരിക്കണം,
(2)ധരിച്ചത് ശുദ്ധിയോടെയായിരിക്കണം,
(3)കാലിന്റെ കഴുകല്‍നിര്‍ബന്ധമായ മുഴുവന്‍ ഭാഗത്തെയും മറക്കുന്നതായിരിക്കണം,
(4) വെള്ളം ചേരുന്നത് തടയുന്നതായിരിക്കണം,
(5)അത് മാത്രം ധരിച്ചുകൊണ്ട് യാത്രക്കാരന്റെ സാധാരണ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി നടക്കാന്‍ സാധിക്കുന്നതായിരിക്കണം.

എന്നിവയാണ് ആ നിബന്ധനകള്‍. (തുഹ്ഫ, ശറഹ് ദര്‍ദീര്‍, ഹിദായ, മുഗ്നി) ഇതില്‍ അവസാനം പറഞ്ഞ രണ്ട് നിബന്ധനകളും സാധാരണ ഷോക്സുകളില്‍ പാലിക്കപ്പെടാത്തതിനാല്‍ അവയെ ഖുഫിന്റെ പരിധിയില്‍ പെടുത്താവുന്നതല്ല. ഇങ്ങനെ തടവി വുദു ചെയ്ത് നിസ്കരിക്കുന്നുവെന്നു ഉറപ്പുള്ളയാളെ തുടര്‍ന്നാല്‍ അയാളുടെ നിസ്കാരവും ശരിയാവുകയില്ല.
മദ്ഹബുകള്‍ കണിശമായി പാലിക്കാത്ത ചില ആധുനിക പണ്ഡിതന്മാര്‍ ഷോക്സിന് മുകളില്‍ തടവാം എന്ന് പറഞ്ഞതായി കാണാം.
നിബന്ധനകളൊത്ത ഖുഫ് ആണെങ്കില്‍ യാത്രക്കാരന് മൂന്ന് ദിവസവും അല്ലാത്തവന് ഒരു ദിവസവും തടവാവുന്നതാണ്. അലി (റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം, പ്രവാചകര്‍ (സ) യാത്രക്കാരന് മൂന്ന് ദിവസവും അല്ലാത്തവന് ഒരു ദിവസവും (ഖുഫ് തടവാന്‍)നിശ്ചയിച്ചിരിക്കുന്നു. (ഇമാം മുസ്ലിം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ