2014 സെപ്റ്റംബർ 7, ഞായറാഴ്‌ച

അന്യ മതസ്തരുടെ ആഘോശം ഇസ്ലാം എന്ത്‌ പറയുന്നു

"ഓണം: ഇസ്ലാം എന്ത് പറയുന്നു?"- ഒരു സംശയ
നിവാരണം.
ഓണാഘോഷം വഴി ഇസ്ലാമിൽ നിന്ന് പുറത്ത്
പോവാൻ വരെ സാധ്യത ഉണ്ട്.മുഴുവൻ വായിച്ചാൽ
അത് മനസ്സിലാവും.
1)ചോദ്യം: മറ്റു മതസ്ഥരുടെ ഓണം, ക്രിസ്തുമസ്
പോലെയുള്ള ആഘോഷങ്ങള് ഒരു മുസ്ലിമിന്
ആഘോഷിക്കാന് പാടുണ്ടോ...?
മറുപടി: മുഹമ്മദ് നബി(സ) യുടെ വാക്കുകള്
പ്രകാരം ഈദുല് ഫിത്ര്, ഈദുല് അദ്ഹായും അയ്യാമു
തശ് രീഖും, വെള്ളിയാഴ്ച എന്നീ മൂന്നു
തരം ആഘോഷ ദിവസങ്ങള് മാത്രമാണ് ഇസ്ലാമില്
ഉള്ളത്. എന്നാല് ഒരു മുസ്ലിമിന് ഈ മൂന്നു
തരം ദിവസങ്ങള് മാത്രമെ ആഘോഷിക്കാന്
പാടുള്ളൂ എന്ന് ഇസ്ലാം എവിടെയും പറഞ്ഞിട്ടില്ല.
നബിദിനം, വിവാഹ ദിവസം, പുതിയ വീട്ടില്
കേറി താമസിക്കുന്ന ദിവസം, പുതിയ ബിസിനസ്
തുടങ്ങുന്ന ദിവസം എന്നിങ്ങനെ പ്രത്യേക
സന്തോഷമുള്ള ഏതു ദിവസവും ഒരു മുസ്ലിമിന്
ആഘോഷിക്കാം. എങ്കിലും മേല് പറഞ്ഞ
ഇസ്ലാമിലുള്ള മൂന്നു തരം ആഘോഷ ദിവസങ്ങളില്
പെടാത്ത ദിവസങ്ങള് ആഘോഷിക്കുമ്പോള് ഒരു
മുസ്ലിം താഴെ പറയുന്ന ചില വ്യവസ്ഥകള്
പാലിക്കേണ്ടതുണ്ട്.
ഒന്ന്: അത് മറ്റു മതക്കാരുടെ ആഘോഷമാകരുത്.
കാരണം മറ്റു മതക്കാരുടെ വിശ്വാസ- ആചാര-
അനുഷ്ഠാനങ്ങളോടുള്ള ഒരു മുസ്ലിമിന്റെ നിലപാട്
നിങ്ങള്ക്ക് 'നിങ്ങളുടെ മതം എനിക്ക് എന്റെ മതം'
എന്നതാണ്(ഖുര്ആന്:109:6). മാത്രമല്ല മുഹമ്മദ്
നബി(സ) പറഞ്ഞു: "ഒരാള് ഒരു
ജനതയെ അനുകരിക്കുന്ന പക്ഷം അവന് അവരില്
പെട്ടവന് തന്നെയാണ്"(അബൂദാവൂദ്, ത്വബ്റാനി).
മുഹമ്മദ് നബി(സ): പറഞ്ഞു:
"നാമല്ലാത്തവരെ അനുകരിക്കുന്നവന് നമ്മില്
പെട്ടവനല്ല. നിങ്ങള്
യഹൂദരെയും ക്രിസ്ത്യാനികളെയും അനുകരിച്ച്
പ്രവര്ത്തിക്കരുത്"(തിര്മിദി,ത്വബ്റാനി). മുഹമ്മദ്
നബിയുടെ ശിഷ്യന് അബ്ദുല്ലാഹിബ്നുഅമ്ര്ബ്നുല്
ആസ്വ്(റ) പറഞ്ഞു: "അമുസ്ലീങ്ങളുള്ള ഒരു പ്രദേശത്ത്
താമസിക്കുന്ന ഒരു
മുസ്ലിം അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്
ടിരിക്കുന്ന അവസ്ഥയില് മരണപ്പെട്ടാല്
അവരോടൊപ്പമായിരിക്കും അവന് പരലോകത്ത്
ഒരുമിച്ചു കൂട്ടപ്പെടുക". നബി ശിഷ്യന് ഉമര്(റ)
പറഞ്ഞു: "നിങ്ങള് അമുസ്ലീങ്ങളുടെ ആഘോഷ
ദിവസം അവരെ അവരുടെ പാട്ടിനു
വിടുക" (ബൈഹഖി)
രണ്ട്: പ്രസ്തുത ആഘോഷം ബഹുദൈവ
വിശ്വാസത്തിന്റെയോ അന്ധ
വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്ഉള്ളത്
ആയിരിക്കരുത്. കാരണം ബഹുദൈവ
വിശ്വാസത്തെയും അന്ധവിശ്വാസത്തെ
യും പിന്പറ്റല് അല്ലാഹു മുസ്ലീങ്ങള്ക്ക്
നിരോധിച്ചിരിക്കുന്നു. അല്ലാഹു ഖുര്ആനില്
പറഞ്ഞു: "അവരില്(സത്യനിഷേധികളില്)
അധികം പേരും അന്ധവിശ്വാസത്തെപിന്പറ്റുക
മാത്രമാണ് ചെയ്യുന്നത്.
സത്യത്തിന്റെ സ്ഥാനത്ത് അന്ധവിശ്വാസം ഒരു
ഉപകാരവും ചെയ്യില്ല. തീര്ച്ചയായും അല്ലാഹു
നിങ്ങള് ചെയ്യുന്നതെല്ലാം അറിയുന്നു"(10:36)
മേല് പറഞ്ഞ രണ്ടു
വ്യവസ്ഥകളുടെ അടിസ്ഥാനത്തില്ചില
ആഘോഷങ്ങളെ നമുക്ക് പരിശോധിക്കാം.
ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യ
ദിനാഘോഷം ഏതെങ്കിലും മതക്കാരുടെ ആഘോഷമല്ല.
അത് ഏതെങ്കിലും അന്ധവിശ്വാസത്തി
ന്റെ അടിസ്ഥാനത്തില്ഉള്ളതുമല്ല. അതുകൊണ്ട്
ഇസ്ലാം വിലക്കിയ കാര്യങ്ങളില്
ഏര്പ്പെടാതെ ഒരു മുസ്ലിമിന് അത്
ആഘോഷിക്കാം. ക്രിസ്തുമതക്കാര
ുടെ ആഘോഷം എന്ന നിലക്ക് ക്രിസ്മസ് മുസ്ലിമിന്
ആഘോഷിക്കാന് പാടില്ല. ക്രിസ്തുവിന്റെക
ാലത്ത് ക്രിസ്മസില്ല. ക്രിസ്തുവിനു
ശേഷം രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞ
ശേഷമാണ് ക്രിസ്മസ് ആഘോഷിക്കാന്
തുടങ്ങിയത്. അതായത് ക്രിസ്മസ് ക്രിസ്തു
തന്നെ പഠിപ്പിക്കാത്ത ആഘോഷമാണ്.
ക്രിസ്തുമതം എന്ന മതം തന്നെ ക്രിസ്തു
ഉണ്ടാക്കിയിട്ടില്ല. അത്
പൌലോസിന്റെ സൃഷ്ടിയാണെന്ന്
ചരിത്രകാരന്മാര് അംഗീകരിച്ച കാര്യമാണ്.
ഡിസംബര് 25 നാണ് ക്രിസ്തു ജനിച്ചത്
എന്നതിനും ചരിത്ര പിന്ബലമില്ല. അതൊരു
അന്ധവിശ്വാസമാണ്. മാത്രമല്ല ദൈവത്തിനൊരു
കുഞ്ഞ് ജനിച്ചു എന്ന സന്തോഷത്തിലാണല്
ലോ ക്രിസ്മസ് കൊണ്ടാടപ്പെടുന്നത്. ഖുര്ആന്
പറയുന്നത് ഈസാ നബി (ക്രിസ്തു എന്ന്
ക്രൈസ്തവർ പേര് മാറ്റിയതാണ്)
ദൈവത്തിന്റെ പുത്രനാണ് എന്ന
വാദം ആകാശവും ഭൂമിയും പൊട്ടിക്കീറാന്ക
ാരണമാകുന്ന ഗുരുതരമായ ഒരു വ്യാജ
വാദമാണ്എന്നാണ് (19: 90,91) ഇക്കാരണങ്ങളാല്ക
്രിസ്മസ് ഒരു മുസ്ലിമിന് ആഘോഷിക്കാന് പാടില്ല.
ഓണം പൂര്ണമായും അന്ധവിശ്വാസത്തി
ന്റെ മുകളില് കെട്ടിപ്പൊക്കിയഒരു
ആഘോഷമാണ്. ദൈവ ദൂദൻ
വഴി പാതാളത്തിലേക്ക്ചവിട്ടിത്താഴ്ത്തപ്പെട്ട
മാവേലി നാടു കാണാന് വരും എന്ന അന്ധ
വിശ്വാസമാണ് ഓണത്തിന്റെ അടിസ്ഥാനം.
മുസ്ലിംകളെയും മറ്റു ന്യൂനപക്ഷ
മതവിഭാഗങ്ങളെയുംഭൂരിപക്ഷത്തിന്റ
െ സംസ്കാരത്തില്ലയിപ്പിക്കാനുള്ള സംഘ
പരിവാരത്തിന്റെശ്രമഫലമായി സര്ക്കാര്
ഓണത്തെ ഒരു പൊതു
ആഘോഷമാക്കി പ്രഖ്യാപിച്ചതു
കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം ഇല്ലാതാകില്ല.
((ഓണത്തിന് ശബ്ദതാരാവലിയില്
ശ്രീകണ്ഠേശ്വരംപുറം-1051ല് നല്കിയ
അര്ത്ഥം ശ്രദ്ധിക്കുക: ചിങ്ങമാസത്തില്ഓ
ണം 'തിരുവോണം' വരുന്ന നക്ഷത്രം. വാമനന്
പാതാളത്തിലേക്ക്ചവിട്ടിത്താഴ്ത്തിയ
മഹാബലി ഭൂമിയില് തന്റെ പ്രജകളെ കാണാന്
വന്നെത്തുന്ന ദിവസം. അത്തം നക്ഷത്രം മുതല്
പത്തു ദിവസം. ))മഹാബലിയെന്ന കേരള
രാജാവിന്റെ നീതി പൂര്ണമായ
ഭരണവും പാതാളത്തിലേക്ക്ചവിട്ടിത്താഴ്ത്
തിയതും ഓരോ വര്ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്പ്പിക
കഥയോ ആവാം. എന്നാല്, ഇതിലടങ്ങിയ
വിശ്വാസം പാരമ്പര്യ ബഹുദൈവ
വിശ്വാസത്തിന്റെതാണല്ലോ.അതുകൊണ്ട്
ഓണവും മുസ്ലിമിന് ആഘോഷിക്കാന് പാടില്ല.
ഇങ്ങനെ പറയുമ്പോള് അതിശയിക്കാന് ഒന്നുമില്ല.
കാരണം ഈദുല് ഫിത്റും ഈദുല് അദ്ഹായും പുത്തന്
ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്
ചൊല്ലിയും ക്രിസ്ത്യാനികളു
ം ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ.
ഇനി ഏതെങ്കിലും അമുസ്ലിം അങ്ങനെ ആഘോഷിക്കാന്
തയാറായാലും നിങ്ങള്ക്ക്
നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്നതാണ്
മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു
മുസ്ലിമിന്റെ നിലപാട്. ഇങ്ങനെ പറയുമ്പോള്
ചിലര്ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില് ഒരു
മുസ്ലിം പരിഗണിക്കേണ്ടതില്ല.
കാരണം അല്ലാഹു ഖുര്ആനില് പറഞ്ഞു:
"യഹൂദര്ക്കോ ക്രൈസ്തവര്ക്കോഒ
രിക്കലും (നബിയേ)
നിന്നെപ്പറ്റി തൃപ്തിവരികയില്ല;
നീ അവരുടെ മാര്ഗം പിന്പറ്റുന്നത്വരെ. പറയുക:
അല്ലാഹുവിന്റെ മാര്ഗദര്ശനമാണ് യഥാര്ത്ഥ
മാര്ഗദര്ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു
ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെ
ങ്ങാനും പിന്പറ്റിപ്പോയാല് അല്ലാഹുവില് നിന്ന്
നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.
[2:220]
2)ചോദ്യം: അത്തപ്പൂക്കളം ഉണ്ടാക്കല് മല്സരം,
ഓണാഘോഷ പരിപാടികള്, ക്രിസ്മസ്
ട്രീ ഉണ്ടാക്കല് മല്സരം, ക്രിസ്മസിന്റെയു
ം ഓണത്തിന്റെയും ഭാഗമായി നടക്കുന്ന ഗാനമേള
പോലുള്ളവയില് ഒരു മുസ്ലിമിന് പങ്കെടുക്കാന്
പാടുണ്ടോ...?
മറുപടി: ഇവയിലൊക്കെ പങ്കെടുക്കല്
തന്നെയല്ലെ സഹോദരാ ആഘോഷിക്കല്....?
ഇവയില് ഇനി എന്താണ് കുറവ്....?
ക്രിസ്മസിനും ഓണത്തിനും ചര്ച്ചിലോ അമ്പലത്തിലോ പോകലും പുതിയ
വസ്ത്രങ്ങള് ധരിക്കലും ഭക്ഷണമുണ്ടാക്കലുമോ...?
മേല് വിവരിച്ചവയില് പങ്കെടുക്കല് തന്നെയാണ്
ആഘോഷിക്കല്. അതാണ് മുസ്ലിമിന് പാടില്ലെന്നു
പറഞ്ഞത്. പൂക്കളമൊരുക്കുന്നത് മാവേലിക്കു
വേണ്ടിയല്ലേ...?ക്രിസ്മസ് ട്രീ ഒരുക്കുന്നത്
സാന്താക്ലോസിന് വേണ്ടിയും.
ഇത്തരം അന്ധവിശ്വാസങ്ങളുമായി മുസ്ലിമിന്
സഹകരിക്കാന് പാടില്ല. അല്ലാഹു ഖുര്ആനില്
പറഞ്ഞു: "നിങ്ങള്
പാപത്തിലും അതിക്രമത്തിലും സഹകരിക്കരുത്".(
5:2) ഇസ്ലാമിക വിധിവിലക്കുകള്പ്രമാണങ്ങളില്
നിന്നു പഠിക്കാത്ത
മുസ്ലിം ബുദ്ധിജീവി നാട്യക്കാര് എന്തു പറയുന്നു
എന്നല്ല ഒരു മുസ്ലിം നോക്കേണ്ടത്. ഇസ്ലാമിക
പ്രമാണങ്ങള് എന്തു പറയുന്നു എന്നാണ്
നോക്കേണ്ടത്. ഇസ്ലാമില് മത സൗഹാര്ദ്ദമെന്നപ
രിപാടി തീരെയില്ല. മനുഷ്യ സൗഹാര്ദ്ദമാണെങ്
കില് ഇസ്ലാമിലുള്ള അത്ര മറ്റൊരു
മതത്തിലോ ദര്ശനത്തിലോ ഇല്ലതാനും. ഒരു
മുസ്ലിം മത സൗഹാര്ദ്ദമല്ല
മുറുകെ പിടിക്കേണ്ടത് മനുഷ്യ സൗഹാര്ദ്ദമാണ്.
3)ചോദ്യം:ഓണത്തിനും ക്രിസ്മസിനും കൃസ്ത്യന്
സുഹൃത്തുക്കള്ക്കും ഹൈന്ദവ സുഹൃത്തുക്കള്ക്
കും സമ്മാനങ്ങള് വാങ്ങി കൊടുക്കാമോ?
ഓണക്കിറ്റ് വിതരണം ചെയ്യാമോ...?
മറുപടി: പാടില്ല. അങ്ങനെ ചെയ്യല്
അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള
അവരുടെ ആഘോഷങ്ങളെ അംഗീകരിക്കലും സഹായിക്കലും ചെയ്യലാണല്ലോ.
അല്ലാഹു പറഞ്ഞു: "നിങ്ങള്
പാപത്തിലും അതിക്രമത്തിലും സഹായിക്കരുത്".(
5:2) അവരുടെ ആഘോഷ ദിവസങ്ങളല്ലാത്ത
ദിവസങ്ങളില് അവര്ക്ക് സമ്മാനങ്ങള്
വാങ്ങിക്കൊടുക്കാം. മുഹമ്മദ് നബി(സ)
അങ്ങനെ ചെയ്തിട്ടുണ്ട്.
4) ചോദ്യം: അയല്വാസികള് ക്ഷണിച്ചാല് ഓണ
സദ്യയിലും ക്രിസ്മസ് സദ്യയിലും ഒരു മുസ്ലിമിന്
പങ്കെടുക്കാമോ...?
മറുപടി: അയല്വാസി കൊണ്ടുവരുന്നത്അല്ലാഹു
അല്ലാത്ത ആരാധ്യരുടെ പേരില്
അര്പ്പിക്കപ്പെട്ട ഭക്ഷണമാണെങ്കില്
മുസ്ലിമിന് കഴിക്കാന് പാടില്ല എന്ന് കുര്ആനില്
നിന്ന് മനസിലാക്കാം(5:3) ഓണം എന്നത് ഒരു
മതത്തിന്റെ ആചാരമാണ്.അത് ഒരു ദേശീയ
ആഘോഷമാക്കി വളരെ ലാഘവത്തോടെ കാണുന്നത്
ശരിയല്ല.തൃക്കാക്കര അപ്പനെയും,വിഷ്ണു
ദേവനേയും സന്തോഷിപ്പിക്കാനാണ് ഹിന്ദുക്കള്
ഓണം ആഘോഷിക്കുന്നത്.ഈ നിലയില് ആണ്
പൂക്കളം ഒരുക്കുന്നതും,സദ്യ ഉണ്ടാക്കുന്നതും
എന്നുണ്ടങ്കില്അത് തെറ്റും കുറ്റവുമാണ്.ഇവര്
ചെയ്യുന്ന ഒരു ആചാരം എന്ന നിലയില്
അതിനെ പിന്തുടരാന് പാടില്ല.അയല്വാസി ഏതു
മതക്കാരന് എന്നു നോക്കാതെ അയല്പക്ക
ബന്ധത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന
മതമാണ് ഇസ്ലാം. അതിനാൽ
അവരുടെ വിശ്വാസവുമായി ബന്ധപ്പെടാത്തത്
കഴിക്കുന്നതിൽ കുറ്റമില്ല.
5)ചോദ്യം: ഓണത്തിനും ക്രിസ്മസിനും ആശംസ
നേരാന് ഒരു മുസ്ലിമിന് പാടുണ്ടോ?
മറുപടി: മറ്റു മതങ്ങളുടെ വിശ്വാസ -
ആചാരങ്ങളുമായി ബന്തപ്പെട്ട ഏതൊരു
കാര്യത്തിനും ആശംസ അർപ്പിക്കൽ
പാടില്ലെന്ന് ഇസ്ലാമിക കർമ ശാസ്ത്ര
പുസ്തകങ്ങളിൽ കാണാം. ആശംസ പറയുമ്പോൾ
ഇതര മത വിശ്വാസത്തിനു പിന്തുണ
കൊടുക്കുകയാണല്ലോ ചെയ്യുന്നത്.

1 അഭിപ്രായം:

  1. നബി ആഘോശിച്ചിട്ടില്ലാത്ത ക്രിസ്തുമസ് ശ്രീകൃഷ്ണ ജയന്തി പോലുള്ള ജന്മദിന ആഘോശം തന്നെ അല്ലെ നബിദിനാഘോഷം....? കൃസ്തുമസ് രണ്ടോ മൂന്നോനൂറ്റാണ്ടിന് ശേഷം ഉണ്ടായതാണെന്ന് ലേഖകൻ തന്നെ പറയുന്നു.... അപ്പോ നബിദിനം എന്ന് ഉണ്ടായതാണ്..?

    മറുപടിഇല്ലാതാക്കൂ