വിലങ്ങുകള്‍ വെച്ച് എന്‍റെ സെല്ലിലേക്ക് അവനെ കൊണ്ട് വരുമ്പോള്‍ ഞങ്ങളവനെ കാത്തിരിക്കുകയായിരുന്നു കാരണം സ്നേഹനിധിയായ ഭാര്യയെ മൃഗീയമായി വെട്ടി കൊന്ന്
പോലീസിന് കീഴടങ്ങിയ രണ്ട് കുട്ടികളുടെ പിതാവാണ് അദ്ദേഹം . സെല്ലിലേക്കെത്തിയതും ഞങ്ങളയാളെ ക്രൂരമായി മര്‍ദിച്ചു കൊണ്ടിരുന്നു . അവശനായ അയാളുടെ മുഖം താങ്ങി പിടിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു " പറയെടാ എന്തിനാ നീയാ പാവം പെണ്ണിനെ കൊന്നത് ..?" അടിയേറ്റ് രക്തമൊലിക്കുന്ന മുഖവുമായി അയാളെന്നെ നോക്കി മെല്ലെ ചോദിച്ചു " വെള്ളം "
" ആ വെള്ളമിങ്ങോട്ടു കൊടുക്കെടാ " എന്ന്‍ പറഞ്ഞപ്പോള്‍ ഒരുത്തന്‍ അയാള്‍ക്ക് വെള്ളം നിറച്ച ബോട്ടില്‍ കൊടുത്തു .. ഒറ്റ ശ്വാസത്തില്‍ വെള്ളം കുടിച്ച് തീര്‍ത്ത് ചുമരില്‍ തല വെച്ച് കൊണ്ട് അയാളരു നെടുവീര്‍പ്പിടട്ടു " നിങ്ങള്‍ക്ക് ഞാനവളെ എന്തിന് കൊന്നെന്ന് അറിയണമല്ലെ .പാവമാണ് പോലും ." അയാള്‍ പുച്ഛത്തോടെ മുഖം തിരിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി
കോളേജില്‍ പഠിക്കുന്ന സമയത്ത് എന്‍റെ അതെ ക്ലാസ്സിലായിരുന്നു അവള്‍ പേര് നൂര്‍ജഹാന്‍
ക്ലാസ്സിലിരുന്ന് നോക്കിയും ചിരിച്ചും സംസാരിച്ചും ഞങ്ങള്‍ പെട്ടെന്ന് അടുത്തു പ്രത്യേക സ്വഭാവമായിരുന്നു അവള്‍ക്ക് ആരും ഇഷ്ട്ടപെടുന്ന ആ സ്വഭാവം തന്നെയായിരുന്നു അവളിലേക്കെന്നെ അടുപ്പിച്ചതും അവസാന വര്ഷം തുടങ്ങുമ്പോഴാണ് ഞാനവളോട് എന്‍റെ ഇഷ്ട്ടം തുറന്ന് പറയുന്നത് ആദ്യം സമ്മതിച്ചില്ലെങ്കിലും അതിന് കാരണമറിയാന്‍ ഞാന്‍ പിറകെ നടന്നു ചോദിച്ചപ്പോള്‍ " അവളൊരു പാവപെട്ട കുടുംബത്തിലെ അംഗമാണെന്നും ഞാന്‍ വലിയ കാശുള്ള ആളുടെ മകനുമാണെന്നൊക്കെ പറഞ്ഞപ്പോള്‍ അതിനെ നിസാരമായി കളിയാക്കി കൊണ്ട് ഞാന്‍ പറഞ്ഞു " എനിക്ക് വേണ്ടത് സ്നേഹിക്കാന്‍ കഴിയുന്ന ഒരു പെണ്ണിനെയാണ് അല്ലാതെ അവളുടെ സ്വത്തല്ല " എന്ന് പറഞ്ഞ് ഞാനവളെ എന്നെ ഇഷ്ട്ടപെടുത്തി ..
ഞങ്ങളുടെ പ്രണയം പെട്ടെന്ന് വളര്‍ന്നു . ഇടക്കിടക്ക് ഞാനവളുടെ വീട്ടില്‍ ചെല്ലുമായിരുന്നു വളരെ ചെറിയ ഒരു വീട് .നാട്ടിലെ പണക്കാരനായ ഒരാളുടെ ഏക മകനാണ് ഞാനെന്നറിഞ്ഞിട്ടും അവളോടുള്ള ഇഷ്ട്ടത്തില്‍ എനിക്കൊരു കുറവുമുണ്ടായില്ല .കാരണം അത്രക്ക് ഇഷ്ട്ടമായിരുന്നു എനിക്കവളെ ...
ഡിഗ്രി കഴിഞ്ഞിട്ടും ഞങ്ങള്‍ വീണ്ടും പല സ്ഥലത്ത് വെച്ചും കണ്ടു ഉപ്പയുടെ ബിസ്നെസ്സ് കാര്യങ്ങള്‍ എന്നെ ഏല്‍പ്പിച്ചത് കാരണം കയ്യില്‍ നല്ലോണം പൈസയുമുണ്ടായിരുന്നു
അവളെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അവളുടെ വീട്ടുകാരെ അറിയിച്ചപ്പോള്‍ ജേഷ്ട്ടത്തിയെ കല്ല്യാണം കഴിപ്പിച്ചതില്‍ ഒരുപാട് കടങ്ങള്‍ ബാങ്കിലുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ലെന്നുമൊക്കെ പറഞ്ഞപ്പോള്‍ " ഒന്നുമില്ലാതെ കല്ല്യാണം കഴിക്കാനാണ് ഞാന്‍ ഇഷ്ട്ടപെടുന്നതെന്നറിയിച്ചതും അവര്‍ സമ്മതിച്ചു .പക്ഷെ ഇക്കാര്യം എന്‍റെ വീട്ടില്‍ ഞാനറിയിച്ചപ്പോള്‍ എന്‍റെ ഉമ്മക്കും ഉപ്പക്കും ആ ബന്ധം തീരെ ഇഷ്ട്ടമായിരുന്നില്ല . അവളെ മറക്കാനും ഒഴിവാക്കാനും വീട്ടുകാര്‍ പറഞ്ഞപ്പോള്‍ അവളെയല്ലാതെ മറ്റൊരു കുട്ടിയെ കല്ല്യാണം കഴിക്കില്ലെന്ന് പറഞ്ഞതും മുന്‍ കോപക്കാരനായ ഉപ്പ എന്നോട് വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞു .. വീട്ടില്‍ നിന്നുമിറങ്ങിയ ഞാന്‍ കുറച്ച് ദിവസം കൂട്ടുകാരന്‍റെ വീട്ടില്‍ താമസിച്ച് അധികം വൈകാതെ അവളെ കല്ല്യാണം കഴിക്കുകയും ഒരു വാടക വീട്ടിലേക്ക് മാറുകയും ചെയ്തു ..
ജോലിയില്ലാത്ത എനിക്ക് അവളെ നോക്കുവാന്‍ കയ്യിലുള്ള കാഷ് മുഴുവന്‍ ഇറക്കേണ്ടി വന്നു അവസാനം അടുത്ത സുഹൃത്തായ ഫസലിനോട് പറഞ്ഞ് സൗദിഅറേബ്യയിലേക്ക് ഒരു വിസ തരപെടുത്തി... നല്ല ശമ്പളമുള്ള ജോലിയായിരുന്നു
രണ്ട് വര്‍ഷത്തിന് ശേഷം തിരികെ വന്ന് ഞാനൊരു ചെറിയ വീട് വെച്ച് ഞങ്ങളതിലേക്ക് മാറി . അങ്ങനെ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഞങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ ഇതിനിടയില്‍ ഞാനവളെ പല വട്ടം ഗള്‍ഫിലേക്ക് കൊണ്ട് പോവുകയും അവളുടെ വീട്ടുകാരുടെ കടങ്ങളെല്ലാം തീര്‍ക്കുകയും ചെയ്തു . പക്ഷെ എന്‍റെ ഉമ്മയും ഉപ്പയും എന്നോട് അടുത്തതെയില്ല ഞാന്‍ ചെയ്തതും തെറ്റ് തന്നെയായിരുന്നു അവരുടെ പ്രതീക്ഷകളെയാണ് ഞാന്‍ തച്ചുടച്ചത് . എല്ലാം കുറെ കഴിയുമ്പോള്‍ ശെരിയാകുമെന്ന് പ്രതീക്ഷിച്ച് ഞാനും കാത്തിരുന്നു ..
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ഞങ്ങളുടെ വിവാഹ ജീവിതത്തില്‍ ഒരു കരിയില പോലും വീണുട്ടുണ്ടായിരുന്നില്ല അത്രയും സന്തോഷത്തിലാണ് ഞാനും അവളും മക്കളും ജീവിച്ചിരുന്നത് പലരും പറയുന്നത് കേട്ടിട്ടുണ്ട് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ രണ്ടാളും ജീവിക്കുന്നത് പോലെ ജീവിക്കണം എന്നൊക്കെ . പക്ഷെ എന്‍റെ ഉമ്മയേയും ഉപ്പയേയും പിരിഞ്ഞുള്ള ദുഃഖങ്ങള്‍ മായിക്കാന്‍ അതിനൊന്നും കഴിഞ്ഞിരുന്നില്ല . ഉമ്മയെ വഴിയില്‍ വെച്ച് കാണുമ്പോള്‍ വീട്ടിലേക്ക് വരുവാനും മറ്റും പറയുമെങ്കിലും ഉപ്പ എന്നെ കാണുമ്പോള്‍ അപരിചിതരെ നോക്കുന്നത് പോലെയും അറിയാത്തവരോട് പെരുമാറുന്നത് പോലെ പെരുമാറുകയും ചെയ്തപ്പോള്‍ ഞാന്‍ അവരില്‍ നിന്നും അകന്ന് നിന്നു ..
എല്ലാ വര്‍ഷങ്ങളിലും നാട്ടില്‍ നിന്നും പോകുന്നത് പോലെ തന്നെയാണ് ഞാന്‍ സൌദിയിലേക്ക് കഴിഞ്ഞ പ്രാവശ്യവും തിരിക്കുന്നത് അന്ന്‍ പോകുമ്പോള്‍ എന്നെ ഗള്‍ഫിലേക്ക് കൊണ്ട് പോയി ഈ നിലയിലെത്തിച്ച എന്‍റെ പ്രിയ സ്നേഹിതന്‍ ഫസലുമുണ്ടായിരുന്നു . ഞങ്ങളോരുമിച്ചാണ് എയര്‍പോര്ട്ടിലെത്തിയത് . എന്‍റെ ലെഗേജ് തൂക്കിയപ്പോള്‍ പതിവിനു വിപരീതമായി കുറച്ചധികം തൂക്കം കൂടുതലായതിനാല്‍ കയ്യിലൊരു ഹാന്‍ഡ് ബാഗ് മാത്രമുള്ള ഫസല്‍ എന്‍റെ ബാഗില്‍ നിന്നും നൂര്‍ജഹാന്‍ വെച്ച പലഹാരത്തിന്‍റെ പൊതി അവന്റെ ബാഗിലേക്ക് മാറ്റി ..അങ്ങനെ ഞങ്ങള്‍ രണ്ട് പേരും സൌദിയിലേക്ക് ഫ്ലൈറ്റ് കയറി ..
സൌദിയിലെത്തി ഐര്പോര്ട്ടില്‍ ലെഗേജ് തിരയുന്ന സമയത്താണ് സൗദി പോലീസ് വന്ന് ഫസലിനേ കൊണ്ട് പോകുന്നത് ഞാന്‍ കണ്ടത് എന്താണ് സംഭവം എന്നറിയാതെ അവിടെ നിന്നെങ്കിലും കാര്യമറിയാന്‍ കഴിഞ്ഞില്ല . പുറത്തിറങ്ങി ഉടനെ റൂമിലുള്ളവരെ അറിയിച്ചപ്പോള്‍ അവരോടി വന്ന് കാര്യമന്വേഷിച്ചപ്പോഴും ഒന്നുമറിയാന്‍ കഴിഞ്ഞില്ല അവസാനം ഞങ്ങളുടെ സ്പോണ്‍സര്‍ മുഖേനേ ഞങ്ങളറിഞ്ഞ സത്യം കേട്ട് ഞങ്ങളാകെ തകര്‍ന്നു . ഫസലിന്‍റെ ഹാന്‍ഡ് ബേഗില്‍ നിന്നും മയക്കുമരുന്ന്‍ കിട്ടിയിരിക്കുന്നു ..
എങ്ങനെ പെട്ടു എന്ന്‍ ഞങ്ങളന്വേഷിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന പൊതിയില്‍ നിന്നായിരുന്നു എന്ന്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഞാനാകെ തളര്‍ന്നു പോയി ..
ഞാന്‍ കൊടുത്ത പൊതിയില്‍ എങ്ങനെ ..? അതും നൂര്‍ജഹാന്‍ തന്നതില്‍ .. ? ഉത്തരം കിട്ടാതെ ആരോടുമതിനെ കുറിച്ച് പറയാതെ ഞാനവരുടെ ഇടയില്‍ നടന്നു ..
മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആ ദയനീയ വാര്‍ത്ത ഞങ്ങളറിഞ്ഞത് ഫസലിന്‍റെ തല വെട്ടാന്‍ സൗദി ഗവര്‍ണമെന്റ് വിധിച്ചിരിക്കുന്നു ..
റൂമിലെല്ലാവരും കരയുന്നു കരയുന്നവരില്‍ ഒരു തേങ്ങലോടെ ഞാനും കട്ടിലില്‍ കിടക്കുന്നുണ്ടായിരുന്നു ...
അവസാനമായി അവനെ കാണുവാന്‍ ചെന്നന്ന്‍ അവനെന്നോട് പറഞ്ഞു " നീ തന്ന പൊതിയില്‍ നിന്നാണ് കിട്ടിയത് ഇതാരും അറിയരുത് നിന്റെ കുടുംബം എല്ലാം നശിക്കും നീ ഇതെങ്ങനെ വന്നെന്ന് കണ്ട് പിടിക്കണം അതിനായിരിക്കും പടച്ചോന്‍ നിന്റെ സ്ഥാനത്ത് എന്നെ ഇതില്‍ ... ... കൂടുതല്‍ പറയാതെ അവന്‍ എന്‍റെ കൈ പിടിച്ച് കരഞ്ഞ് കൊണ്ടിരുന്നു .. അവനോടൊന്നും പറയാതെ അവിടെ നിന്നുമിറങ്ങുമ്പോള്‍ ഞാന്‍ ആദ്യമായി എന്‍റെ നൂര്‍ജഹാനെ സംശയിച്ചു പോവുകയായിരുന്നു കാരണം അവളറിയാതെ ഇത് പോലെയുള്ള ഒരു വസ്തു ആ കവറില്‍ വരില്ല ..
ഫസലിനേ തല വെട്ടാന്‍ കൊണ്ട് പോകുന്ന അന്നാണ് ഞാന്‍ എന്‍റെ നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ച് സംസാരിക്കുന്നത് " സംസാരത്തിനിടക്ക് അവന്‍ പറഞ്ഞു നീ ഞാനീ പറയുന്നത് കേട്ട് അവിവേകം ഒന്നും കാണിക്കരുത് ക്ഷമയോടെ കേള്‍ക്കുക നിന്റെ സുഹൃത്തെന്ന നിലയില്‍ അറിയിക്കുന്നു എന്ന്‍ മാത്രം .. നിന്‍റെ അയല്‍വാസിയിലെ ആ സുബൈറും നിന്റെ ഭാര്യയും തമ്മില്‍ കറങ്ങുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട് പരിധിവിട്ടുള്ള അടുപ്പമാണെന്ന് തോന്നിയത് കൊണ്ട് നിന്നെ അറിയിച്ചെന്ന് മാത്രം " അവനോട് കൂടുതലൊന്നും ചോദിക്കാതെ ഞാന്‍ ഫോണ്‍ വെച്ചു "
മനസ്സ് വല്ലാതെ മരവിച്ച് പോയിരുന്നു കാരണം ഇത്രയൊക്കെ ഞാന്‍ നൂര്‍ജഹാനെ സ്നേഹിച്ചിട്ടും അവള്‍ ..!! എനിക്കവന്‍ പറഞ്ഞത് വിശ്വസിക്കാനായില്ല ..
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ റൂമിലുള്ള ആരോടും പറയാതെ ഞാന്‍ നാട്ടിലേക്ക് തിരിച്ചു .. വീട്ടില്‍ പറയാതെയായിരുന്നു ഞാനന്ന് ചെന്നത് .
വീടിന്‍റെ ഗെയിറ്റ് തുറന്ന്‍ മുറ്റത്തേക്ക് കടന്നതും ചെറിയ മകള്‍ ഓടി വന്നു മോളെ എടുത്ത് ഉമ്മ എവിടെ ..? എന്ന്‍ ചോദിച്ചപ്പോള്‍ മകള്‍ അകത്തുണ്ടെന്ന് പറഞ്ഞു .
ഞാന്‍ അകത്തേക്ക് കയറി ബെഡ് റൂം തുറക്കാന്‍ ഡോറില്‍ മുട്ടിയപ്പോള്‍ അവളത് തുറന്നു പ്രതീക്ഷിക്കാതെ എന്നെ കണ്ടതും അവളാകെ വിയര്‍ക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് റൂമില്‍ കയറിയ ഞാന്‍ തരിച്ച് പോയി റൂമില്‍ അല്‍പ്പ വസ്ത്ര ധാരിയായി നില്‍ക്കുന്ന സുബൈര്‍ ,, അവനെ റൂമില്‍ വെച്ച് ഒരുപാട് ഞാന്‍ തച്ചു അടിക്കുന്നതിനിടയില്‍ അവന്‍ വീടിന് പുറത്തേക്കോടി ..
ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതെ അവളെ റൂമിലിട്ടു പൂട്ടി അകത്ത് കയറി കയ്യില്‍ കിട്ടിയ വെട്ട് കത്തി കൊണ്ട് റൂമില്‍ വെച്ച് ഞാനവളെ വെട്ടി എന്‍റെ ഫസലിന്‍റെ മുഖം മാത്രമായിരുന്നു അപ്പോഴെന്‍റെ മനസ്സില്‍ ദേഷ്യം മാറുന്നത് വരെ ഞാനവളുടെ ഓരോ ഭാഗവും അറുത്ത് മാറ്റി ..
ഇനി പറ അവളെ ഇത്രമാത്രം സ്നേഹിച്ചും എന്‍റെ കുടുംബത്തെ വെറുപ്പിച്ചും സ്വന്തമാക്കി അവളുടെ കുടുംബത്തെ കണക്കില്ലാതെ സഹായിക്കുകയും ചെയ്ത എന്നെ ഇല്ലാതാക്കാന്‍ അവനും അവളും ചേര്‍ന്ന് മയക്കുമരുന്ന് എന്‍റെ കയ്യില്‍ തന്ന് ചതിക്കാന്‍ നോക്കിയതിനും എന്നെ ഒരു നിലയിലെത്തിച്ച ഒന്നുമറിയാത്ത എന്‍റെ സ്നേഹിതന് മരണ ശിക്ഷ വാങ്ങി കൊടുക്കാന്‍ കാരണക്കാരനായതിന് എനിക്കവളെ ഇതേ ചെയ്യുവാന്‍ തോന്നിയോള്ളൂ തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ഇനിയും ഉപദ്രവിക്കാം ..
അവന്‍റെ കഥ കേട്ട് നിശബ്ധരായിരിക്കുന്ന ഞങ്ങള്‍ അവനെ അടിച്ച ഭാഗത്തേക്ക് സഹതാപത്തോടെ നോക്കി ..
" നീ ചെയ്തതാണ് ശരി കോടതി ശിക്ഷ വിധിച്ചാലും ദൈവം നിനക്ക് മാപ്പ് തരും " എന്ന്‍ പറഞ്ഞ് ഞങ്ങളവനെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു ..
മരവിച്ച മനസ്സുമായാണ് ഞാനന്ന് കിടക്കാനോരുങ്ങിയത് ഉറക്കം വരാതെ കിടക്കുന്ന എന്‍റെ മനസ്സിലൊരു ചോദ്യം ഉറക്കെ ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ടായിരുന്നു
അഷ്‌റഫിന്‍റെ രക്ഷിതാക്കളുടെ ശാപമായിരിക്കുമോ അവനീ അനുഭവിക്കുന്നത് ………

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ