ദാരിദ്ര്യത്തിൽ നിന്ന് നമുക്ക് രക്ഷ നേടാം
കുറച്ചു കാലം മുമ്പ് വരെ നമ്മുടെ വീടുകളുടെ അകത്തളങ്ങൾ സമാധാന പൂരിധമായിരുന്നു. അന്ന് ഖുർ ആനിന്റെ വചനങ്ങളായിരുന്നു വീടുകളിലേക്ക് നമ്മെ സ്വാഗതം ചെയ്തിരുന്നത് കുട്ടികളും മുതിർന്നവരും മഗ്‌രിബ് ഇഷാ ഇനിടയിൽ ഒരു പേജ് ഖുർ ആനെങ്കിലും ഓതാത്തദിനങ്ങൾ വളരെ പരിമിതമായിരുന്നു. ഇന്നെല്ലാം മാറി ഖുർ ആൻ അളമാരകളിലെ കാഴ്ചവസ്തു മാത്രം അതിൽ പൊടികളും മറ്റും നിറഞ്ഞിട്ടുണ്ടാകും അപ്രതീക്ഷിതമായി ഒരു ഖുർ ആൻ ആവശ്യമായി വന്നാൽ അളമാറയിലോ പയന്തുണികളിലോ പൊടിയും പുകയും നിറഞ്ഞ ഖുർ ആൻ തുടച്ച് വൃത്തിയാക്കുന്ന പണികളിലായിരിക്കും വീട്ടമ്മമാർ. ഇന്ന് ഖുർ ആനിന്റെ സ്ഥാനത്ത് നമ്മെ വീട്ടിലേക്ക് വരവേൽക്കുന്നത് അശ്ലീല ഗാന രങ്കങ്ങളും ചെകുടടുപ്പിക്കുന്ന വാദ്ധ്യോപകരണങ്ങളുടെ ശബ്ദകോലാഹലങ്ങളുമാണ്. നിസ്കാരം സലാം വീട്ടാൻ സമയമില്ല ആ മുസല്ലയിൽ നിന്ന് തന്നെ തിരിഞ്ഞിരുന്ന് ടിവി കാണുന്ന അവസ്ഥയിലായി നാം. അന്ന് സമാധാനമുണ്ടായിരുന്നു ഇന്ന് അതില്ല പണം പണ്ടത്തതിലും അതികം കിട്ടുന്നുണ്ട് പക്ഷെ എവിടേയും കാണാനില്ല. അന്യ രാജ്യങ്ങളിൽ എല്ല് മുറിയെ പണിയെടുക്കുന്ന പ്രിയതമന് വേണ്ടി കണ്ണീരൊഴുക്കി അല്ലാഹുവിനോട് സങ്കടം പറയാൻ സമയമില്ല. കുറച്ചൊക്കെ ഇതിന്റെ ബവിശ്യത്തുക്കൾ എല്ലാവരും അനുഭവിച്ചില്ലേ ഇനി മതിയാക്കി വീണ്ടും ഖുർ ആനിനെയും മൗലിദുകളേയും റാതീബുകളെയും ഹദ്ധാദിനെയും നമുക്ക് തിരികെ കൊണ്ടു വരാം അതിലുണ്ട് നമ്മുടെ വിശമതകൾക്കെല്ലാമുള്ള പ്രതിവിധി. ബിസിനസ് കാരനോ കൂലിപ്പണിക്കാരനോ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവനോ ആയിരിക്കാം വീട്ടിൽ നിന്ന് ജോലിക്കിറങ്ങുമ്പോൾ(والضحا واليل اذا سجا) വള്ളുഹാ വല്ലൈലി ഇദാ സചാ എന്ന സൂറത്ത് ഒന്ന് ഓതാൻ തുടങ്ങാമ്മ് നമ്മുടെ ജോലിക്കെല്ലാം അല്ലാഹു ബറകത്ത് പ്രധാനം ചെയ്യും. അല്ലാഹുവിന്റെ റസൂൽ (സ്വ) തങ്ങൾക്ക് ജിബ്‌രീൽ (അ) വഴുകി വിശമത്തിലിരിക്കുമ്പോൾ ശത്രുക്കൾ പരിഹസിച്ച സമയത്ത് വിശമിച്ചിരിക്കുമ്പോൾ നബി (സ്വ) ക്ക് സാന്തനമായി വന്നണഞ്ഞ സൂറത്താണ്. വേറൊരു സൂറത്താണ് അൽ വാകി അ(سورة الواقعة) എന്നും വീടുകളിൽ പതിവാക്കിയാൽ ദാരിദ്ര്യം ആ വീട്ടിൽ വരികയില്ല പതിവാക്കുന്നവന്ന് കഷ്ടതകൾ ഉണ്ടാകില്ല ആരുടെ മുന്നിലും കൈ നീട്ടേണ്ട അവസ്ഥ അവനിൽ സംജാതമാകില്ല. ഇബ്‌നു മസ് ഊദ് (റ) വളരെ അവശനായി മരണത്തോടടുത്ത സമയം ഉസ്മാനുബ്‌നു അഫ്ഫാൻ (റ) സന്ദർശിക്കാനെത്തി ഉസ്മാൻ (റ) ചോദിച്ചു താങ്കൾക്ക് കുറച്ചു പണം ഞാൻ സ്വഹാബത്തിൽ നിന്നും പിരിച്ചു തരട്ടെയോ നിങ്ങൾ അതവാ ഈ ലോകത്തോട് വിട പറഞ്ഞാൽ നിങ്ങളുടെ പിഞ്ചു കുട്ടികൾ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടും. ഇത് കേട്ടപ്പോൾ ഇബ്‌നു മസ് ഊദ് (റ) പറഞ്ഞു എന്റെ മക്കൾ അങ്ങനെ ബുദ്ധിമുട്ടില്ല അവർക്കല്ലാഹു ദാരിദ്ര്യം കൊടുക്കില്ല. ഇത് കേട്ടപ്പോൾ ഉസ്മാൻ (റ) ചോദിച്ചു എന്താണ് നിങ്ങളങ്ങനെ പറയാൻ കാരണൻ ഇബ്നു മസ് ഊദ് (റ) മറുപടി നൽകി എന്റെ മക്കൾ എന്നും പതിവായി വാകി അ (سورة الواقعة) സൂറത്ത് പതിവാക്കുന്നവരാണ്.
by muhammed shameem adivaram
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ