വഫത്തുന്നബിയ്യി ﷺ
ഭാഗം - 1
===================
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ
اللهم صل على النور وآله وسلم
ഹിജ്റ 11, സഫര്‍ 12
ജന്നത്തുല്‍ ബഖീഇല്‍ അന്നൊരു ഖാബറടക്കല്‍ നടന്നു, നബി ﷺ തങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ പോയി.
അവിടെ നിന്ന് മടങ്ങുമ്പോള്‍ നേര്‍ത്ത തലവേദന തോന്നി..
പിന്നെ അത് വര്‍ദ്ധിച്ചു..
കലശലായ തലവേദന...!!!
പുണ്യ പൂമേനിയുടെ ഊഷ്മാവ് വര്‍ദ്ധിച്ചു..
നല്ല പനി, വല്ലാത്ത ക്ഷീണം..!!
നബി ﷺ തങ്ങള്‍ക്ക് രോഗം .!!!
ഇതിനു മുമ്പ് കടുത്ത രോഗം വന്നിട്ടില്ല...
രോഗ വിവരം ഭാര്യമാരെ വിഷമിപ്പിച്ചു.
ഹിജ്റ ആറാം വര്‍ഷം രോഗം വന്നു. അന്ന് ഭക്ഷണത്തോട് വെറുപ്പ് തോന്നി.
പിന്നെ രോഗം മാറി
ഹിജ്റ ഏഴാം വര്‍ഷത്തില്‍ വിഷം കലര്‍ന്ന മാംസം ചവച്ചതിന്‍റെ കാരണത്താല്‍ രോഗം വന്നു. അതിന്‍റെ ശല്യം ഇടക്ക് ഉണ്ടാകാറുണ്ട്.
എങ്കിലും ഇതുപോലെ കടുത്ത രോഗം വന്നിട്ടില്ല.
13 ദിവസം രോഗം നീണ്ടുനിന്നു.
രോഗിയാണെങ്കിലും നിസ്കാരത്തിനു നേതൃത്ത്വം നല്‍കാനായി പള്ളിയിലെത്തും.
നല്ല വേദന സഹിച്ചുകൊണ്ടാണ് മുത്ത് നബി ﷺ തങ്ങള്‍ നിസ്കാരത്തിന് നേതൃത്ത്വം നല്‍കുന്നത്.
മസ്ജിദുന്നബവിയില്‍ ആകെ വിഷാദം നിറഞ്ഞു.
നിസ്കാരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും.
"നാളെ ഞാന്‍ എവിടെയായിരിക്കും..??" പുന്നാര നബി ﷺ തങ്ങള്‍ പത്നിമാരോട് ചോദിച്ചു.
ഇങ്ങനെ ചോതിക്കുന്നതെന്തിനാണെന്ന്..?? ഭാര്യമാര്‍ പരസ്പരം ചോദിച്ചു.., അവര്‍ക്കു കാര്യം പിടികിട്ടി..
ആയിശ ബീവി (റ) യുടെ വീട്ടിലെത്താന്‍സമയമായോ എന്നാണ് ചോദിക്കുന്നത്.
അവര്‍ ഒരു തീരുമാനത്തിലെത്തി, രോഗം സുഗപ്പെടുന്നതുവരെ ആയിശ ആയിശ ബീവി (റ) യുടെ വീട്ടില്‍ താമസിക്കട്ടെ..
ഭാര്യമാര്‍ ഈ തീരുമാനം റസൂല്‍ ﷺ തങ്ങളെ അറിയിച്ചു.
ആ മുഖത്ത് പ്രസന്ന ഭാവം, അവരുടെ തീരുമാനം സന്തോഷത്തോടെ സ്വീകരിച്ചു.
ഒറ്റക്ക് നടന്നുപോകാനാകില്ല..
രണ്ട് പ്രമുഖ സ്വാഹബിമാര്‍ സഹായത്തിനെത്തി, അബ്ബാസ് (റ) വും അലിയ്യുബ്നു അബീത്വാലിബ് (റ) വും.
ഇവരുടെ ചുമലില്‍ പിടിച്ചാണ് റസൂലുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി (റ) യുടെ വീട്ടിലെത്തിയത്.
വീടെന്ന് പറഞ്ഞാല്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയാണ്.
അവസാനത്തെ ഒരാഴ്ച്ച മുത്ത് നബി ﷺ തങ്ങള്‍ അവിടെയാണ് താമസിച്ചത്.
((((((((((())))))))))))തുടരും((((((((((()))))))))))
ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ
സ്വലാത്ത് ചൊല്ലി Share ചെയ്യുക.....
lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll
Pls visit & like our fb page:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ