വഫാത്തുന്നബിയ്യി ﷺ
ഭാഗം - 3
==================
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ
اللهم صل على النور وآله وسلم
മുത്ത് നബി ﷺ തങ്ങള്‍ക്ക് പള്ളിയിലേക്ക് നടക്കാന്‍ കഴിയുന്നില്ല...
പള്ളിയില്‍ ആളുകള്‍ സുബഹി നിസ്കാരത്തിന് റസൂലുല്ലാഹി ﷺ തങ്ങളെ കാത്തിരിക്കുയാണ്.
മറ്റൊരാളെ ഇമാമായി നിര്‍ത്തേണ്ട ഘട്ടം വന്നിരിക്കുന്നു.
മുത്ത് റസൂല്‍ ﷺ തങ്ങള്‍ ആയിശ ബീവി (റ) യോട് ഇങ്ങനെ ആവശ്യപ്പെട്ടു..
"അബൂബക്കറിനെ വിളിക്കൂ.. അദ്ധേഹം ഇമാമായി നില്‍കട്ടെ..
ആയിശ ബീവി (റ) ഇങ്ങനെ മറുപടി നല്‍കി:
"എന്‍റെ പിതാവ് ലോലഹൃദയനാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ കരഞ്ഞുപോകും ഇമാമത്ത് നില്‍കാന്‍ അദ്ധേഹത്തെ കൊണ്ടാവില്ല."
"അബൂബക്കറിനെ വിളിക്കൂ.. അദ്ധേഹം നിസ്കാരത്തിനു നേതൃത്വം നല്‍കട്ടെ.."
വീണ്ടും റസൂല്‍ ﷺ തങ്ങള്‍ ആവശ്യപ്പെട്ടു.
"എന്‍റെ പിതാവ് വളരെ ദുര്‍ബ്ബലനാണ്. നിസ്കാരം നയിക്കാന്‍ മാത്രം അദ്ധേഹം ശക്തനല്ല"
ആയിശ ബീവി (റ) ഒന്നുകൂടി പറഞ്ഞു നോക്കി.
വേദനകൊണ്ട് പുളയുകയായിരുന്ന മുത്ത് നബി ﷺ തങ്ങള്‍ ശബ്ദമുയര്‍ത്തി..
"അബൂബക്കറിനോട് നിസ്കാരത്തിനു നേതൃത്വം നല്‍കാന്‍ പറയൂ, നിങ്ങള്‍ സ്ത്രീകള്‍ യൂസുഫ് നബി(അ)യെ കുടുക്കാന്‍ നോക്കിയവരല്ലേ..."
മുത്ത് നബി ﷺ തങ്ങള്‍ പുതിയ നേതാവിനെ കണ്ടെത്തുകയാണ് ആയിശ ബീവി (റ)ക്ക് മനസ്സിലായി..
തങ്ങള്‍ എന്‍റെ വീട്ടിലാണ്. താന്‍ സ്വാധീനം ചെലുത്തി പിതാവിനെ നേതൃ സ്ഥാനത്ത് എത്തിച്ചതാണെന്ന്‍ ആരെങ്കിലും തെറ്റുധരിക്കുമോ..??
അതാണ് ബീവിയുടെ ഭയം..
ഇത് ഉറച്ച തീരുമാനമാണ്..
ആയിശ ബീവി (റ) പിന്നെ ഒന്നും പറഞ്ഞില്ല..
പിതാവിനെ വരുത്തി,
മുത്ത് റസൂല്‍ ﷺ തങ്ങള്‍ അദ്ധേഹത്തോട് നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ പറഞ്ഞു
അദ്ധേഹം വിഷമിച്ചുപോയി,
പ്രവാചകര്‍ ﷺ ക്ക് പകരം താന്‍ ഇമാമാവുക...!!!!
എങ്ങനെ തനിക്കതിനു കഴിയും..??
ഹൃദയം കിടുകിടാ വിറച്ചു,
പള്ളിയിലേക്ക് നടന്നു..
പള്ളിയില്‍ നിറയെ സത്യവിശ്വാസികള്‍. അവര്‍ സുബഹി നിസ്കാരത്തിന് പ്രതീക്ഷിച്ചിരിക്കുകയാണ്.
ഇഖാമത്ത് കൊടുത്തു, അബൂബക്കര്‍ (റ) ഇമാമായി നില്‍കുന്നു..
പള്ളിയില്‍ മുത്ത് നബി ﷺ തങ്ങളെ കാണാത്ത ദുഃഖം.
ആ ദുഖത്തോടെ ജനം അണിനിരന്നു,
അബൂബക്കര്‍(റ) പരവശ്യത്തോടെയാണ് നില്‍ക്കുന്നത്.
"الله أكبر"
എങ്ങനെയോ പറഞ്ഞൊപ്പിച്ചു
നിസ്കാരം തുടങ്ങി, മനസ്സ് നിസ്കാരത്തില്‍ മുഴുകി..
കര്‍മങ്ങള്‍ പൂര്‍ത്തിയായി, നിസ്കാരം കഴിഞ്ഞു,
വല്ലാത്തൊരു പരീക്ഷണം കടന്നുപോയി.
നിസ്കാരത്തിനു നേതൃത്വംനല്‍കുന്നതിനു അബൂബക്കര്‍ (റ) വന്നതോടെ മുത്ത് നബി ﷺ തങ്ങള്‍ക്ക് രോഗം ഗുരുതരമാണെന്ന് മദീനയിലുള്ളവര്‍ക്ക് മനസ്സിലായി.
സംസാരിക്കാന്‍ പ്രയാസപ്പെടുന്ന അവസ്ഥ.
സര്‍വ്വ ലോകത്തിനും കരുണ്യമായ മുത്ത് നബി ﷺ തങ്ങളെ അവസ്ഥ എല്ലാവരെയും വിഷമിപ്പിച്ചു.
എന്തെങ്കിലും ഔഷധം നല്‍കണമെന്ന് തീരുമാനിച്ചു.
മൈമൂന ബീവി(റ)യുടെ സഹോദരിയാണ് അസ്മാ ബീവി(റ), അവര്‍ അബ്സീനയില്‍ ഹിജ്റ പോയപ്പോള്‍ അവിടുന്നൊരു ഔഷധം ഉണ്ടാക്കാന്‍ പഠിച്ചിരുന്നു.
ഫലപ്രദമായൊരു ഔഷധം.
അവര്‍ അത് തയ്യാറാക്കി.
മുത്ത് നബി ﷺ തങ്ങള്‍ അബോധാവസ്ഥയിലായ ഒരു ഘട്ടത്തില്‍ ഔഷധം കുടിപ്പിച്ചു.
ബോധം വന്നപ്പോള്‍ റസൂലുല്ലാഹി ﷺ തങ്ങള്‍ ചോദിച്ചു:
"നിങ്ങള്‍ എന്തിനത് ചെയ്തു..???
അല്ലാഹു എനിക്ക് രക്ഷയേകിയ രോഗമാണിത്."
ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِ عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِ عَلَيهِ وَسَلَّمَ
)തുടരും...
********************
Pls visit & like our fb page www.facebook.com/thwaibathuthwaha
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ