വഫാത്തുന്നബിയ്യി ﷺ
ഭാഗം - 5
==================
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ
اللهم صل على النور وآله وسلم
ഇനിയുള്ള ഭാഗങ്ങള്‍ എഴുതാനും വായിക്കാനും മുത്ത് റസൂല്‍ ﷺ തങ്ങളുടെ ആശിഖീങ്ങള്‍ക്ക് കണ്ണീരോടെയല്ലാതെ പറ്റില്ല.
മുത്ത് നബി ﷺ തങ്ങള്‍ മകളെയും പേരമക്കളെയും പത്നിമാരെയുമൊക്കെ വിളിച്ചു വരുത്തി.
അവര്‍കൊക്കെ സ്നേഹവും നല്ല ഉപദേശവും നല്‍കി ദുആ ചെയ്തു.
വീണ്ടും വേദനയുടെ വേലിയേറ്റം..
പിതാവിന്‍റെ പ്രയാസം കണ്ട് പുന്നരമോള്‍ ഫാത്തിമ ബീവി(റ)ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, പൊട്ടിക്കരഞ്ഞുപോയി.
മുത്ത് നബി ﷺ തങ്ങള്‍ മകളെ ആശ്വസിപ്പിച്ചു:
"പിതാവിന്‍റെ എല്ലാ വേദനകളും ഇന്നോടെ തീരും മോളെ..."
പിന്നെ റസൂലുല്ലാഹി ﷺ തങ്ങള്‍ ശക്തമായ ഭാഷയില്‍ ഇങ്ങനെ പറഞ്ഞു.
"നിസ്കാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുക, ഗൗരവമായി പരിഗണിക്കുക, നിങ്ങളുടെ അധീനതയിലുള്ളവരുടെ കാര്യവും ശ്രദ്ധിക്കുക"
മുത്തൊളി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അവിടുത്തെ വഫാത്തിനോടടുത്ത് കഠിന വേദന സഹിക്കുമ്പോഴും നിസ്കാരത്തിന്‍റെ കാര്യമാണ് സമുദായത്തെ ഉത്ഭോദിപ്പിച്ചത്.
നിസ്കാരത്തിന്‍റെ കാര്യത്തില്‍ ആരും അലംഭാവം കാണിക്കല്ലേ...!!!!!!
ആ പ്രഭാതത്തിന് ചെറിയൊരു തെളിച്ചം..
രോഗം ഭേദപ്പെടുകയാണെന്ന് കൂടിനിന്നവര്‍ക്ക് തോന്നി.
പള്ളിയില്‍ തടിച്ച് കൂടിയവര്‍ക്കെല്ലാം ആഹ്ലാദം..!!
അബൂബക്കര്‍ സിദ്ധീഖ് (റ) കടന്നുവന്നു റസൂലുല്ലാഹി ﷺ തങ്ങള്‍ക്ക് സലാം ചൊല്ലി.
"അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേക്ക് ഇന്ന നല്ല സുഗമുണ്ട്.
അല്‍ഹംദുലില്ലാഹ്......
ഞാന്‍ എന്‍റെ ഭാര്യയുടെ വീടുവരെ ഒന്ന് പോയി വന്നോട്ടെ, സമ്മതം തരുമോ..???"
അബൂബക്കര്‍ സിദ്ധീഖ് (റ) സമ്മതംചോദിച്ചു.
മുത്ത് നബി ﷺ തങ്ങള്‍ സമ്മതം കൊടുത്തു.
അദ്ധേഹം ധൃതിയില്‍ അങ്ങോട്ട് തിരിച്ചു.
ഉമര്‍ (റ) സ്വന്തം വീട്ടിലേക്ക് പോയി, തന്‍റെ ജോലികളില്‍ മുഴുകി.
അലി(റ)വും സ്ഥലം വിട്ടു.
ആശ്വാസത്തിന്‍റെ പ്രഭാതം, കുറെ നാളായി ഉത്കണ്ഠയായിരുന്നു.
ഇന്ന് എല്ലാവര്‍ക്കും ആശ്വാസം.
ഇത് അവസാനത്തിനു മുമ്പുള്ള ഒരു തെളിച്ചം മാത്രമാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
മരണം അടുത്തു വരുകയായിരുന്നു.
മുഖം പ്രസന്നമായിരുന്നെങ്കിലും വേദന ശമിച്ചിരുന്നില്ല.
നേരിയ ആശ്വാസം മാത്രം.
വേദന വര്‍ദ്ധിച്ചു, ക്ഷീണം കൂടി..!!
"ഒരു പത്രം തണുത്ത വെള്ളം കൊണ്ടുവരൂ"
മുത്ത് നബി ﷺ തങ്ങള്‍ ആവശ്യപ്പെട്ടു.
ഹഫ്സ(റ)വിന്‍റെ വീട്ടില്‍ നിന്ന് തണുത്ത വെള്ളം കൊണ്ടുവന്നു.
ആയിശ ബീവി (റ) അതില്‍ കൈമുക്കി മുഖം തടവിക്കൊടുത്തു. ഫാത്തിമ ബീവി (റ) ചാരത്ത് നില്‍പുണ്ട്.
അപ്പോഴാണതാ വാതില്‍ക്കല്‍ ഒരു സലാം കേള്‍ക്കുന്നത്.
"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."
ഫാത്തിമ ബീവി (റ) ഓടി വാതില്‍ക്കല്‍ വന്ന് പറഞ്ഞു:
"പറ്റില്ലാ... വാതില്‍ തുറക്കൂലാ... എന്‍റെ ഉപ്പാക്ക്, എന്‍റെ ഹബീബ് ﷺ ന് സംസാരിക്കാന്‍ കഴിയുന്നില്ലാ..
എന്‍റെ റസൂലുല്ലാഹ് ﷺ തങ്ങള്‍ക്ക് വേദനകൊണ്ട് ആയിശ ബിവി(റ) വെള്ളം നനച്ച കൈകൊണ്ട് നെറ്റിത്തടം തടവിക്കൊടുക്കുകയാണ്. അതുകൊണ്ട് ആരാണെങ്കിലും മടങ്ങിപ്പൊയ്ക്കോ..??"
രണ്ടാമതും സലാം കേള്‍ക്കുന്നു,
"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."
രണ്ടാമതും സലാം കേട്ടപ്പോള്‍ റസൂലുല്ലാഹി ﷺ തങ്ങള്‍ക്ക് ആളെ മനസ്സിലായി.
പക്ഷെ, ഫാത്തിമ ബീവി (റ) കയറ്റിവിടുന്നില്ല,
എന്‍റെ ഹബീബിനെ കാണാന്‍ പറ്റൂലാ.. റസൂലുല്ലാഹ് ﷺ ഇത്രയും പ്രയാസപ്പെട്ട രംഗമുണ്ടായിട്ടില്ല... അതുകൊണ്ട് മടങ്ങി പൊയ്ക്കോ.."
മൂന്നാമതും സലാം പറയുന്നു:
"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."
മൂന്നമാതും സലാം കേട്ടപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:
" വാതില്‍ തുറന്നു കൊടുക്കൂ ഫാത്തിമാ..
വാതില്‍ തുറക്ക്, അത് എന്നെ കാണാന്‍ വന്നതാണ്"
ആരാണെന്ന് ചോതിക്കുമ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറയുന്നു:
"അത് അസ്റാഈല്‍(അ) ആണ്."
കൂടെ ജിബ്രീല്‍(അ)മും ഉണ്ടായിരുന്നു.
അസ്റാഈല്‍(അ) റസൂല്‍ ﷺ തങ്ങളുടെ ചാരെ വന്ന് നിന്നുകൊണ്ട് ചോദിക്കുന്നു:
"ഒന്നുകില്‍ നിങ്ങളെ കണ്ട് സുഗവിവരം അന്വേഷിച്ച് മടങ്ങിപോയ്ക്കോളം.. അങ്ങ് അനുവദിക്കുകയാണെങ്കില്‍, നബിയേ... അവിടുത്തെ റൂഹ് പിടിച്ചു കൊണ്ടുപോയേക്കാം."
റസൂല്‍ ﷺ തങ്ങള്‍ ആയിശ ബിവി(റ)യുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് അല്ലാഹുവിന്‍റെ ഹബീബ് ﷺ തങ്ങള്‍ അസ്റാഈല്‍(അ)നു എല്ലാ സൗകര്യങ്ങളും എല്ലാ സമ്മതങ്ങളും ചെയ്തുകൊടുത്തു.
മുത്ത് നബി ﷺ തങ്ങളുടെ തള്ളവിരലില്‍ നിന്നും റൂഹ് പിടിക്കാന്‍ തുടങ്ങി.
തൊട്ടടുത്തിരിക്കുന്ന ഫാത്തിമ ബീവി(റ)യോട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:
"ഫാത്തിമാ.. മരണത്തിന്‍റെ വേദന, സകറാത്തിന്‍റെ വേദന ഉപ്പാക്ക് സഹിക്കാന്‍ കഴിയുന്നില്ല മോളേ..."
ഫാത്തിമ ബീവി (റ) പൊട്ടിക്കരയാന്‍ തുടങ്ങി.
"അസ്റാഈലേ.. ഒന്ന് പതുക്കെ, നേര്‍മയായി പിടിക്കൂ അസ്റാഈലേ.."
എന്ന് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറയുമ്പോള്‍,
അസ്റാഈല്‍(അ) മറുപിടി പറഞ്ഞു:
"നബിയേ.. ലോകത്തിതുവരെയും ഒരാളുടെപോലും റൂഹ് ഇത്ര നേര്‍മയില്‍ പിടിച്ചിട്ടില്ല റസൂലേ..."
ആ സമയത്താണ് അബ്ദുറഹ്‌മാനുബ്നു ഔഫ് (റ) ഹബീബ് ﷺ തങ്ങളുടെ രോഗവിവരം അറിയാന്‍ അവിടെ വന്നത്.
അല്ലാഹുവിന്‍റെ റസൂല്‍ ﷺ തങ്ങള്‍ അബ്ദുറഹ്‌മാനുബ്നു ഔഫ്(റ)വിന്‍റെ കൈയ്യിലേക്ക് നോക്കുന്നുണ്ട്.
അവരുടെ കൈയ്യില്‍ മിസ്‌വാക്ക് ഉണ്ട്.
ആയിശ(റ) ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലായി. നബി ﷺ തങ്ങള്‍ക്ക് മിസ്‌വാക്ക് ചെയ്യണം.
ആയിശ മിസ്‌വാക്ക് വാങ്ങി പതം വരുത്തി. റസൂല്‍ ﷺ യുടെ ദന്തശുദ്ധി വരുത്തി.
വേദന കൂടിവരുകയാണ്..
"അല്ലാഹുവേ... മരണവേദനയുടെ ശക്തി കുറച്ചുതരണമേ...."
ഹബീബുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.
ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു..,
"അല്ലാഹുവേ... നീ അനുഗ്രഹിച്ചവരുടെ കൂടെ അംബിയക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍, സിദ്ധീഖീങ്ങള്‍, ഇവരുടെ കൂടെ ഉന്നത സ്ഥാനത്തേക്ക് ചേര്‍ക്കേണമേ...
അല്ലാഹുവേ... പൊറുത്തു തരണമേ...
കരുണകാണിക്കേണമേ..."
കണ്ണുകള്‍ മേല്‍പോട്ട്...
ലോകാനുഗ്രഹി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അന്ത്യശാസന്ന നിലയിലാണ്..
ശരീരം കനക്കുന്നതായി ആയിശ ബീവി(റ)ക്ക് തോന്നി..
വെപ്രാളത്തോടെ ആ മുഖത്തേക്ക് നോക്കി.
اللهم صل على سيدنا مُحَمَّدٍ وعلى آله وصحبه وسلم
اللهم صل على سيدنا مُحَمَّدٍ وعلى آله وصحبه وسلم
اللهم صل على سيدنا مُحَمَّدٍ وعلى آله وصحبه وسلم
)തുടരും...
********************
Pls visit & like our fb page www.facebook.com/thwaibathuthwaha
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ