വിശുദ്ധ ഖുർ ആനിന് തഫ്സീർ എഴുതിയ ആദ്ധ്യ ഇന്ത്യൻ വനിത മുകൾ ചക്രവർത്തിമാരിൽ പ്രധാനിയായ ഹനഫീ മദ്ഹബിൽ വളരെ പ്രശസ്തമായ ഗ്രന്ഥങ്ങൾ എഴുതിയ ഔറംഗസീബിന്റെ പൊന്നു മോൾ സീനത്ത് ബീഗമാണ് ഖുർ ആൻ തഫ്സീർ എഴുതിയ ആദ്ധ്യ ഇന്ത്യൻ വനിത. താജുമഹൽ കാണുമ്പോൾ ഔറംഗസീബ് പൊട്ടിക്കരയുമായിരുന്നു എന്നു ചരിത്രം പറയുന്നു കാരണം സമൂഹത്തിന്റെ സ്വത്ത് താജുമഹലിന് വേണ്ടി എടുത്തതിന്ന് ഉപ്പാക്ക് അല്ലാഹു സിക്ഷ നൽകുമല്ലോ എന്ന ഭയമായിരുന്നു അദ്ധേഹത്തിന് വളരെ നീതിപരമായ ഭരണം കാഴ്ച്ച വെച്ചവരായിരുന്നു അദ്ധേഹം ഹിന്ദു മുസ്ലിം ഐഖ്യം തകരാതിരിക്കാൻ അന്യ മതസ്തർ വസിക്കുന്ന പ്രദേശങ്ങളിലെ സ്തലങ്ങളുടെ പേര് പോലും അദ്ധേഹം തിരുത്താൻ നിന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.
പ്രൊഫ. ബി എന്‍ പാണ്ഡെ ഔറംഗസീബുമായി ബന്ധപ്പെട്ട തന്റെ അനുഭവം ഇസ്ലാം ആന്റ്ഇന്ത്യന് കള്‍ച്ചര്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത് ആ മനുഷ്യനെ കുറിച്ച് എന്തുമാത്രം കള്ളപ്രചാരണങ്ങളാണ് ചരിത്രപുസ്തകങ്ങളില്‍ സ്ഥലം പിടിച്ചിരിക്കുന്നതെന്ന് എടുത്തുകാട്ടാനാണ്. പാണ്ഡെ അലഹബാദ് മുനിസിപ്പാലിറ്റി ചെയര്‍മാനായിരിക്കെ രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലുള്ള സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് ഔറംഗസീബ് പുറപ്പെടുവിച്ച ഫിര്‍മാന്‍ (രാജകീയ ഉത്തരവ് )ഹാജരാക്കപ്പെട്ടുവത്രെ. ക്ഷേത്രപരിപാലനത്തിന് വാര്‍ഷിക സഹായം കൂടാതെ ഭൂമിയും ദാനം ചെയ്തതിന്റെ രേഖയായിരുന്നു അത്. ഔറംഗസീബിനു ഇങ്ങനെയുമൊരു മുഖമോ എന്ന് വിസ്മയത്തോടെ ഫിറാമന്റെ ആധികാരിത ഉറപ്പുവരുത്താന്‍ പ്രമുഖ അഭിഭാഷകനും ഉര്ദുപേര്ഷ്യന് പണ്ഡിതനുമായ സര് തേജ് ബഹാദൂര്‍ സപ്രുവിന്റെ മുന്നില്‍ ഹാജരാക്കി. രേഖ അസലാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അതോടെ പ്രഫ. പാണ്ഡെയിലെ ചരിത്രകാരന് സടകുടഞ്ഞെഴുന്നേറ്റു. ഔറംഗസീബിന്റെ കാലഘട്ടത്തില്‍ വിതരണം ചെയ്ത ഫിറാമനുകളുടെ ഫോട്ടോ കോപ്പി അയച്ചുകൊടുക്കാന്‍ എല്ലാ ക്ഷേത്രപൂജാരികള്‍ക്കും കത്തയച്ചു. ആശ്ചര്യകരമെന്നേ പറയേണ്ടൂ 1659നും 85നും ഇടക്ക് പുറപ്പെടുവിച്ച നൂറുകണക്കിനു ഉത്തരവുകളുടെ കോപ്പിയാണ് പാണ്ഡെയെ തേടിയെത്തിയത്. ഹിന്ദുക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, ബുദ്ധ,ജൈന, സിഖ് ആരാധനാലയങ്ങള്‍ക്കും ജാഗിറുകള്‍ (കൃഷിയോഗ്യമായ ഭൂമി) നല്‍കിയതായാണ് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുസ്ലിം പ്രജകളോടുള്ള അതേ സ്നേഹവാല്‍സല്യത്തോടെയാണ് മുസ്ലിമേതര വിഭാഗങ്ങളോടും അദ്ദേഹം പെരുമാറിയതെന്ന് അതോടെ തെളിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് ഔറംഗസീബ് മതമൗലികവാദിയും ക്രൂരനും ക്ഷേത്രധ്വംസകനുമായി ചിത്രീകരിക്കപ്പെട്ടു എന്നന്വേഷണത്തില്‍ ചില വസ്തുതകള്‍ പുറത്തുവന്നു. ബംഗാളിലേക്കുള്ള യാത്രയില്‍ ചക്രവര്‍ത്തിയും കുടുംബവും വാരാണസിയില്‍( കാശിയില്‍) എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പുമുണ്ടായിരുന്ന ഹിന്ദുനാട്ടുരാജാക്കന്മാര്‍, ഒരുകാര്യമുണര്‍ത്തി. ഒരുദിവസം ഇവിടെ തങ്ങുകയാണെങ്കില്‍ തങ്ങളുടെ റാണിമാര്ക്ക്് ഗംഗയില്‍ പുണ്യസ്നാനം നടത്തുകയും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യാമായിരുന്നു. കേള്‍ക്കേണ്ട താമസം, ചക്രവര്‍ത്തി സമ്മതിച്ചു. ചക്രവര്‍ത്തിയും പരിവാരവും കടന്നുപോവുന്ന വഴിയില്‍ അഞ്ച് നാഴികയോളം പട്ടാളത്തെ വിന്യസിച്ചിരുന്നു. റാണിമാര്‍ ഗംഗാസ്നാനം കഴിഞ്ഞ് കാശി വിശ്വനാഥക്ഷേത്രത്തില്‍ പോയി പൂജ നടത്തി തിരിച്ചെത്തി. എന്നാല്‍, കച്ചിലെ റാണിയെ മാത്രം കാണാനില്ല. വിവരമറിഞ്ഞ ഔറംസീബ് രോഷാകുലനായി. മുതിര്‍ന്ന ഉദ്യോഗസ്ഥരെ റാണിയെ തെരയാന്‍ അയച്ചു. അന്വേഷണത്തില്‍ ക്ഷേത്രത്തിലെ കൂറ്റന്‍ ഹനുമാന് പ്രതിമ നീക്കം ചെയ്യാവുന്നതാണെന്ന് കണ്ടെത്തി. അത് നീക്കിയപ്പോള്‍ നിലവറയിലേക്കാണ് ഇറങ്ങിച്ചെല്ലുന്നതെന്നും പിടികിട്ടി. നിലവറയിലെത്തിയപ്പോള് കണ്ട കാഴ്ച ഭയാനകമായിരുന്നു. വിവസ്ത്രയാക്കപ്പെട്ട റാണിയുടെ മുഴുവന്‍ ആഭരണങ്ങളും കവര്‍ന്നിരുന്നു. മാനഭംഗത്തിന് ഇരയാക്കപ്പെട്ട റാണിയെ ഒളിപ്പിച്ചിരിക്കുന്നത് വിശ്വനാഥവിഗ്രഹത്തിന്റെ നേരെ താഴെ തട്ടിലാണ്. ഇതറിഞ്ഞ ചക്രവര്‍ത്തി വിഗ്രഹം അവിടെനിന്ന് മറ്റൊരിടത്ത് പ്രതിഷ്ഠിക്കാനും അശുദ്ധമാക്കപ്പെട്ട ആ ക്ഷേത്രം ഇടിച്ചുനിരപ്പാക്കാനും ആവശ്യപ്പെട്ടു. മാത്രമല്ല, മുഖ്യപുരോഹിതനെ അറസ്റ്റ് ചെയ്തു ഹാജരാക്കാനും കല്പിച്ചു. പരിവാരത്തിലുണ്ടായിരുന്ന ഹിന്ദുരാജാക്കന്മാര്‍ക്ക് ചക്രവര്‍ത്തിയുടെ ഈ നടപടിയില്‍ വലിയ മതിപ്പുണ്ടായി. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പില്ക്കാല ചരിത്രകാരന്മാരെല്ലാം ഔറംഗസീബ് അന്പലംപൊളിയനാണെന്ന് പ്രചരിപ്പിച്ചത്. ഈ വികൃതമാക്കപ്പെട്ട ചരിത്രമാണ് ഇപ്പോഴും ഉത്തരേന്ത്യയിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീതിമാനും വിശാലഹൃദയനുമായ ഒരു ഭരണാധികാരിയോട് ഇതിലപ്പുറം എന്തുക്രൂരതയാണ് കാട്ടാന്‍ സാധിക്കുക. ആര്.എസ്.എസും മറ്റു വര്‍ഗീയ വിചാരധാരകളും ഏതു ക്രൂരനെയും ഉപമിക്കാറ് ഔറംഗസീബിനോടാണ്
എന്റെ വാഫി പി.ജി 2 ല്‍ ഒരു പേപ്പര്‍ ഈ ഒരു വിഷയവുമായി ചെറിയ ബന്ധമുണ്ടായിരുന്നതിനാല്‍ നിങ്ങളുടെ ഈ വര്‍ക്ക് വളരെ ഏറെ ഉപകരിച്ചു....
മറുപടിഇല്ലാതാക്കൂ