ﷺ
ഭാഗം - 2
===================
വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ രണ്ട് ചെറിയ സൂറത്തുകള്‍
"മുഅവ്വിദത്തൈനി"
ഈ സൂറത്തുകള്‍ ഒതിയാല്‍ വമ്പിച്ച പ്രതിഫലം ലഭിക്കും. ഇവ ഓതി മന്ത്രിച്ചാല്‍ ആശ്വാസം കിട്ടും.
മുത്ത് ﷺ തങ്ങള്‍ക്ക് പനിയും തലവേദനയും വര്‍ദ്ധിച്ചു വരുമ്പോള്‍ ആയിശ ബീവി (റ) ഈ സൂറത്തുകള്‍ ഓതി റസൂലുല്ലാഹി ﷺ തങ്ങളെ മന്ത്രിക്കും
.
അപ്പോള്‍ നേര്‍ത്ത ആശ്വാസം തോന്നും, മുഖം തെളിയും.
മുത്ത് നബി ﷺ തങ്ങള്‍ പല ദുആകളും അവരെ പഠിപ്പിച്ചിരുന്നു, അവയെല്ലാം ഓര്‍മയിലുണ്ട്.
ആയിശ ബീവി (റ) അത്തരം ദുആകള്‍ ഓതുകയും മന്ത്രിക്കുകയും ആ പുണ്യ മേനിയില്‍ തടവിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.
നബി ﷺ തങ്ങളുടെ വേദന ബീവിയെ അസ്വസ്ഥയാക്കി.
അതൊരു ബുധനാഴ്ചയായിരുന്നു,
പനി കഠിനമായി, എന്തൊരു ചൂട്, വേദന വര്‍ദ്ധിച്ചു,
മുത്ത് നബി ﷺ തങ്ങള്‍ക്ക് ബോധക്ഷയം സംഭവിച്ചു.
ബോധം തെളിഞ്ഞപ്പോള്‍ മുത്ത് നബി ﷺ തങ്ങള്‍ ഇങ്ങനെ പറഞ്ഞു:
" ഏഴ് കിണറുകളില്‍ നിന്ന്‍ ഏഴ് പാത്രം വെള്ളം കൊണ്ടുവരുക.."
ആളുകള്‍ പാത്രവുമായി ഓടി !!
അപൂര്‍വ്വ സ്വഭാവമുള്ളോരു കുളി !!!
കുറച്ചു നേരം ഇത് തുടര്‍ന്നു,
"മതി മതി ഇനി മതി." മുത്ത് നബി ﷺ തങ്ങള്‍ അരുളി.
കുളി നിര്‍ത്തി. നേര്‍ത്ത ആശ്വാസം...
അല്‍ഹംദുലില്ലാഹ്...
മുത്ത് നബി ﷺ തങ്ങളുടെ പുണ്യവദനം തെളിഞ്ഞു, സംസാരിക്കാന്‍ കഴിയുന്നുണ്ട്.
തലവേദന വിട്ടുമാറിയില്ല..
തലവേദന കൂടിയപ്പോള്‍ ഷറഫാക്കപ്പെട്ട ശിരസ്സില്‍ തുണികൊണ്ട് വരിഞ്ഞു കെട്ടി.
പരസഹായത്തോടെ ഹബീബ് തങ്ങള്‍ പള്ളിയിലെത്തി.
മിമ്പറില്‍ ഇരുന്നു.
അല്‍ഹംദുലില്ലാഹ്...
അവിടുന്ന്‍ അല്ലാഹുവിനെ സ്തുതിച്ചു
ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മപ്പെടുത്തി, ഉഹ്ദില്‍ ശഹീദായവരെ അനുസ്മരിച്ചു, അവര്‍ക്കു വേണ്ടി ദുആ ചെയ്തു.
കുറച്ചു കാര്യങ്ങള്‍ പറഞ്ഞു.
അല്പ നേരം നിര്‍ത്തി, ശക്തി സംഭരിച്ച ശേഷം വീണ്ടും തുടര്‍ന്നു..
"ഐഹികജീവിതമോ പാരത്രിക ജീവിതമോരണ്ടാലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്രം അല്ലാഹു അവന്‍റെ ഒരു ദാസന് നല്‍കി. എന്നാല്‍ ആ ദാസന്‍ അല്ലാഹുവിങ്കലുള്ളത് തിരഞ്ഞെടുത്തു."
സദസ്സ് നിശബ്ദമായിരുന്നു, ചലനമില്ല
തലയില്‍ പക്ഷി ഇരിക്കുന്നത് പോലെ അവര്‍ നിശ്ചലമായിരുന്നു.
അപ്പോളതാ ഒരു കരച്ചില്‍..!!!!
അബൂബക്കര്‍ സിദ്ധിഖ്(റ)വിന്‍റെ കരച്ചില്‍..
മുത്ത് നബി ﷺ തങ്ങള്‍ ആരെ പറ്റിയാണ് പറഞ്ഞെതെന്ന്‍ പലര്‍ക്കും മനസ്സിലായില്ല. അബൂബക്കര്‍ സിദ്ധീഖ്(റ)വിന് മനസ്സിലായി.
മുത്ത് നബി ﷺ തങ്ങളെ തന്നെയാണ് സൂചിപ്പിച്ചത്. അതോര്‍ത്തപ്പോള്‍ സിദ്ധീഖുല്‍ അക്ബര്‍(റ)വിനു സഹിക്കാന്‍ കഴിഞ്ഞില്ല...
കരഞ്ഞുപോയി..
തേങ്ങിക്കരഞ്ഞു കൊണ്ട് അവര്‍ പറഞ്ഞു:
"അങ്ങേക്ക് പകരം ഞങ്ങളുടെ ജീവനും മക്കളെയും ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്."
മുത്ത് നബി ﷺ തങ്ങള്‍ അത് ശ്രദ്ധിച്ചു.
ആഗ്യം കാണിച്ചു നബി ﷺ തങ്ങള്‍ മൊഴിഞ്ഞു:
"അബൂബക്കര്‍ ധൈര്യമായിരിക്കൂ.."
മുത്ത് നബി ﷺ തങ്ങള്‍ അബൂബക്കര്‍(റ) വിനോട് പറഞ്ഞു:
എന്‍റെ സ്വഹാബത്തില്‍ നിങ്ങളെക്കാള്‍ പ്രിയമുള്ളവരായി ഒരാളുമില്ല.. താങ്കള്‍ എന്‍റെ ആത്മമിത്രമാണ്,
അള്ളാഹു അവന്‍റെ സന്നിദിയില്‍ ഒരുമിച്ച് കൂട്ടും വരെ ഈ സാഹോദര്യം നിലനില്‍ക്കും. സത്യവിശ്വസത്തില്‍ അടിത്തറയിട്ട സൗഹൃദമാണിത്"
സദസ്സിനോട് കാര്യം ഉണര്‍ത്തി,
"മുഹാജിര്‍ സമൂഹമേ...
അന്‍സാറുകള്‍ക്ക് നന്മ ചെയ്യുക, നന്മ മാത്രം കാംക്ഷിക്കുക. മുസ്ലിം സമുദായം എണ്ണത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും.
അന്‍സാറുകള്‍ ഇന്നുള്ളത് മാത്രം, അവര്‍ വര്‍ദ്ധിക്കുകയില്ല.
അവര്‍ എന്‍റെ സ്വന്തക്കാര്‍....
എനിക്ക് അഭായമാണവര്‍....
എന്‍റെ വിശ്വസ്ഥരായ സ്വഹാബത്ത്, അവര്‍ക്ക് ഗുണം ചെയ്യുക...
അവരില്‍ ന്യൂനതയുള്ളവരോട് കരുണ കാണിക്കുക..
അവരോട് വിട്ടുവീഴ്ച്ച ചെയ്യുക..."
പ്രസംഗം നിര്‍ത്തി.
റസൂലുല്ലാഹി ﷺ തങ്ങള്‍ ആയിശ(റ) യുടെ വീട്ടിലേക്ക് മടങ്ങി.
പ്രസംഗം കാരണമായി അവിടുന്ന്‍ വലിയ ക്ഷീണത്തിലായി.
ഉറങ്ങാന്‍ കിടന്നു, ഉറക്കം വരുന്നില്ല..
ഊണും ഉറക്കവുമെല്ലാം നഷ്ടപ്പെട്ടിരുന്നു...
പനിയും തലവേദനയും നിരന്തരം വര്‍ധിക്കുകയാണ്...
ഉറങ്ങാത്ത രാത്രി...
ആയിശ ബീവി(റ)യും ഉറങ്ങിയില്ല, മറ്റുഭാര്യമാര്‍ക്കും ഉറക്കമില്ല...
നേരം പുലര്‍ന്നു...
പുന്നാര നബി ﷺ തങ്ങള്‍ക്ക് തീരെ വയ്യ..
ഹബീബുല്ലാഹി ﷺ തങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ പ്രയാസം ..
സുബഹി നിസ്കാരത്തിനു ആര് നേതൃത്വം നല്‍കും...??
മദീനത്തെ പള്ളിയില്‍ ആളുകള്‍ വന്നു തുടങ്ങി, അവര്‍ ഇമാമിനെ കാത്തിരിക്കുന്നു..
മറ്റൊരാളെ ഇമാമായി നിര്‍ത്തേണ്ട ഘട്ടം വന്നിരിക്കുന്നു...
ആരാവും പുതിയ ഇമാം....????
((((((((((+))))))))))((((((((((തുടരും))))))))))((((((((((+))))))))))
ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ
സ്വലാത്ത് ചൊല്ലി Share ചെയ്യുക.....
lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll
Pls visit & like our fb page:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ