ഭാഗം - 7
~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ
اللهم صل على النور وآله وسلم
മദീനാ പട്ടണം മരവിച്ചു നില്‍കുന്നു...
എന്താണ് തങ്ങള്‍ കേട്ടത്..??
മുത്തായ ഹബീബ് ﷺ തങ്ങള്‍ വഫാത്തായെന്നോ..????
തങ്ങളുടെ മുത്ത് നബി ﷺ തങ്ങള്‍ മരണപ്പെടുകയോ..???
അത് സംഭവിച്ചിട്ടുണ്ടോ..??
അതോ.. വെറും തോന്നലായിരിക്കുമോ..??
ഇന്ന്‍ രാവിലെയും മുത്തായ ഹബീബ് ﷺ തങ്ങളുടെ പ്രസന്നമായ സുന്ദര വദനം കണ്ടതാണല്ലോ...???
പള്ളിയില്‍ ആളുകള്‍ കണക്കില്ലാതെ തടിച്ചുകൂടി.
എന്താണ് ചെയ്യേണ്ടത് അവര്‍ക്കറിയില്ല...
ഇരുട്ടില്‍ തപ്പുന്ന അവസ്ഥ...
വഴി കാണുന്നില്ല...
വിളക്കണഞ്ഞു പോയിരിക്കുന്നു...
ചിലര്‍ വാവിട്ടു കരയുന്നു.
ഇനി ആരാണ് തങ്ങള്‍ക്ക് നേതൃത്വം നല്‍കുക...
ആര് വഴികാണിക്കും...
ആരുടെ സവിധത്തിലേക്ക് ഓടിചെല്ലും...
മുത്ത് നബി ﷺ തങ്ങളെ കാണാതെ എങ്ങനെ ജീവിക്കും..
അപ്പോഴതാ.. കൊടുങ്കാറ്റുപോലെ ഒരാള്‍ കുതിച്ചുവരുന്നു.
ധീരനായ ഉമറുബ്നു ഖത്താബ് (റ)...
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക് കടന്നു ചെന്നു.
കട്ടിലില്‍ മുത്ത് നബി ﷺ തങ്ങളുടെ ജനാസ...!!!!
ഒരു തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു....
സുബ്ഹാനല്ലാഹ്...
പുണ്യ വദനത്തില്‍ നിന്നും തുണിമാറ്റി,
ശാന്തമായ പ്രസന്നവദനം..
പെട്ടന്നതാ..
ഉമറുബ്നു ഖത്താബ് (റ)യുടെ മുഴങ്ങുന്ന ശബ്ദം...
"ഇല്ലാ... പ്രവാചകര്‍ വഫാത്തായിട്ടില്ലാ..!!!!"
പള്ളിയിലുള്ളവര്‍ ഞെട്ടി..!!!
മുത്തായ നബി ﷺ തങ്ങള്‍ വഫാത്തായിട്ടില്ലേ..???
ചിലര്‍ക്ക് ആശ്വാസം, പ്രതീക്ഷ...
"റസൂലുല്ലാഹി ﷺ തങ്ങള്‍ വഫാത്തയെന്നു പറയുന്നവര്‍ കപടന്മാരാണ്.
അവരെ ഞാന്‍ വെറുതെ വിടില്ല....
മുത്തായ നബി ﷺ തങ്ങള്‍ ഉണരും, എഴുന്നേല്‍ക്കും..!!! "
ഉമറുബ്നു ഖത്താബ് (റ) അവിടമാകെ പറഞ്ഞു നടന്നു.
അതുകണ്ട് പലരും ആവേശംകൊണ്ടു..
ജനങ്ങള്‍ ആകപ്പാടെ അങ്കലാപ്പായി..
ഞങ്ങളുടെ മുത്തായ നബി ﷺ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഫാത്തായിട്ടുണ്ടോ...???
അതോ ഭോതമറ്റ് കിടക്കുകയാണോ...??
ആശങ്കാകുലമായ നിമിഷങ്ങള്‍...!!!
അപ്പോഴതാ...
ദുഖാകുലനായി ഓടിക്കിതച്ചു വരുന്നു അബൂബക്കര്‍ സിദ്ധീഖ് (റ).
പള്ളിയിലെ രംഗം കണ്ട് അദ്ധേഹം പകച്ചുനിന്നുപോയി...
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക് കടന്നു ചെന്നു.
ജനങ്ങള്‍ നോക്കിനില്‍ക്കെമുഖത്തുനിന്നും തുണി നീക്കി.
പുണ്യ വദനത്തിലേക്ക് ഉറ്റുനോക്കി...
ചുണ്ടുകള്‍ വിതുമ്പി...
കണ്ണുകള്‍ നിറഞ്ഞൊഴുകി....
ദുഃഖ പരവശ്യത്തോടെ ആ കവിളില്‍ ചുംബിച്ചു.
"അങ്ങെത്ര പരിശുദ്ധര്‍, ജീവിതത്തിലും മരണത്തിലും.."
മുത്ത് നബി ﷺ തങ്ങളുടെ ശിരസ്സ് കയ്യില്‍ താങ്ങി, കണ്ടിട്ട് മതിവരുന്നില്ല...
എന്നിട്ട് പറഞ്ഞു:
"അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണമില്ല."
ശിരസ്സില്‍നിന്നും കൈ മാറ്റി മുഖത്ത് തുണിയിട്ടു.
പള്ളിയില്‍ നിന്നും ശബ്ദം മുഴങ്ങുന്നു.
അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:
"ഉമര്‍.. ശന്തനാകൂ... ശന്തനായിരിക്കൂ ഉമര്‍..."
എല്ലാവരും ശാന്തരായി അദ്ധേഹത്തിന്‍റെമുഖത്തേക്ക് നോക്കി നിന്നു...
"ജനങ്ങളെ.... ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ ആരാധിച്ചിരുന്നുവോ..
എങ്കില്‍ അറിയുക...!!!
മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു..
ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍,
അറിയുക..!!!
അല്ലാഹു മരണമില്ലാത്തവനും എന്നും ജീവിചിരിക്കുന്നവനും ആകുന്നു."
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു.
"മുത്ത് നബി ﷺ തങ്ങള്‍ ഒരു പ്രവാചകന്‍ മാത്രം. മുമ്പും ഇതുപോലെ പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. പ്രവാചകര്‍ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിങ്ങോടുകയോ..???
പിന്തിരിഞ്ഞാല്‍ അവന്‍ അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും.."
ഈ ആശയം വരുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനം കേട്ടതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി..
പഠിച്ചു വെച്ചതാണ് എല്ലാവരും, തക്ക സമയത്ത് ഓര്‍മ വന്നില്ല...
കേട്ടപ്പോള്‍ ആദ്യമായി കേട്ടപോലെ തോന്നി.
ഉമര്‍ (റ) വിതുമ്പി കരയുന്നു.
പുണ്യ തിരുമേനി മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു...
ആ സത്യം ഉമര്‍ (റ) മെല്ലെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു.
അതോടെ ശക്തി ചോര്‍ന്നുപോയി...
തളര്‍ന്നു പോയി...
മദീനാ പട്ടണം ദുഖസാഗരമായി മാറി...
>>>>>>>>>>>>തുടരും<<<<<<<<<<<
ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ
تقبل الله منا صلاتنا وسلامنا وسائر أعمالنا
آمين يا رب العالمين
സ്വലാത്ത് ചൊല്ലി Share ചെയ്യുക.....
lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll
Pls visit & like our fb page:
https://www.facebook.com/thwaibathuthwaha
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ