2014 ജൂലൈ 27, ഞായറാഴ്‌ച

ലൈലത്തുൽ ഖദർ

ഒരു രാത്രിക്ക്‌ 1000 മാസത്തെ പ്രതിഫലം നൽകുന്നതായ ആ ദിനത്തെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളിലൂടെയാണ്‌ നാം കടന്ന് പോകുന്നത്‌ പ്രാർത്തനകളിൽ മുഴുകി അല്ലാഹുവിലേക്കണയുക. അല്ലാഹു വിന്റെ ഖജനാവ്‌ എത്ര ചോദിക്കുന്നോ അത്രയും കൊടുക്കാൻ പ്രാപ്തമായതാണ്‌ ആ ഖജനാവ്‌ ഒരിക്കലും കാലിയാവില്ല എത്ര ചോതിച്ചാലും തരാൻ മടിയുള്ളവനുമല്ല നമ്മുടെ റബ്ബ്‌ ചോതിക്കുക നിങ്ങൾക്ക്‌ കിട്ടിയിരിക്കും. ചിലപ്പോൾ ചോദിച്ചത്‌ കിട്ടിയില്ലെങ്കിൽ ഇനി പറയുന്നതിൽ മൂന്നിലൊന്ന് തീർച്ചയായും ലഭിക്കും ഒന്നെങ്കിൽ അവൻ ചോദിച്ചത്‌ അതെ പോലെ റബ്ബ്‌ നൽകും അതല്ലെങ്കിൽ അവന്ന് വരാനിരിക്കുന്ന ഒരു നാശത്തെ, അപകടത്തെ അല്ലാഹു തട്ടിമാറ്റും അതും അല്ലെങ്കിൽ അവന്ന് അവൻ ചോതിച്ചതിന്റെയെല്ലാം പ്രതിഫലം ആഖിറത്തിൽ അവന്ന് ലഭിക്കും അല്ലാഹു വിനോട്‌ നിങ്ങൾ തായ്മയോടെ അതിന്റെ അതപിൽ ചോദിക്കൂ നിങ്ങൾക്ക്‌ കിട്ടിയിരിക്കും തീർച്ച. നബി(സ്വ) സാദാരണ ഇ അ് തികാഫിരുന്നത്‌ അവസാന പത്തിലാണ്‌. നബി(സ്വ) തങ്ങളും കുടുംബവും ആ ദിവസങ്ങളിൽ ഇബാദത്തുകളിൽ മുഴുകിയിരുന്നു. പണ്ഡിതാഭിപ്രായ പ്രകാരം അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ്‌ ലൈലതുൽ ഖദറിന്ന് ഏറ്റവും സാധ്യത. മേൽ പറഞ്ഞതായ ദിവസങ്ങളിലെ രാവുകൾ ഷോപ്പിങ്ങിനും മറ്റുമായി സമയം കളയാതെ ആരാദനാ നിരദരാവുക അല്ലാഹു നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കുമാറാഗട്ടെ ആമീൻ… മുഹമ്മെദ്‌ ഷമീം Muhammed Shameem T അബൂഹുറയ്റ(റ)വില്‍ നിന്ന്, നബി(സ്വ) പ്രഖ്യാപിച്ചു. ‘റമള്വാന്‍ പൂര്‍ണമായി ഇശാഅ് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നവര്‍ ലൈലതുല്‍ഖദ്റിനെ പ്രാപിച്ചവരാകുന്നു’(ബൈഹഖി, ഇബ്നുഖുസൈമ). സഈദുബ്ന്‍ മുസയ്യബി(റ)ല്‍ നിന്ന്, ‘ലൈലതുല്‍ഖദ്റില്‍ ഇശാഅ് നിസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിഞ്ഞവന്‍ പ്രസ്തുത രാവിന്റെ മഹത്വത്തില്‍ നിന്ന് ഒരുപിടി കൈവശപ്പെടുത്തിയിരിക്കുന്നു.’ അലി (റ)വില്‍ നിന്ന്: ‘റമള്വാന്‍ മാസത്തിലെ എല്ലാ രാവിലും ഇശാഅ് നിസ്കാരം നിര്‍വഹിച്ചവന്‍ ലൈലതുല്‍ഖദ്ര്‍, നിസ്കാരത്തില്‍ ധന്യമാക്കിയവനാണ്’(ബൈഹഖി). റമള്വാന്‍ മാസം പൂര്‍ണമായി സാധാരണ സദ്വൃത്തികള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ലൈലതുല്‍ഖദ്റിന്റെ മഹത്വം കൈവരിക്കാന്‍ കഴിയുമെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു.ഇശാഅ് നിസ്കാരത്തെ പ്രത്യേകം പരാമര്‍ശിച്ചത് തറാവീഹ് നിസ്കാരവുമായി അതിനുള്ള ബന്ധം മാനിച്ചാണ് എന്ന് കരുതാം. കടപ്പാട്‌ അസീസ്‌ മാഷ്‌ കൈതപ്പോയിൽ…

2 അഭിപ്രായങ്ങൾ: