2014 ജൂലൈ 11, വെള്ളിയാഴ്‌ച

നോമ്പിന്റെ ചില ബാധ്യതകൾ

നിയ്യത്ത്‌ : ഓരോ രാത്രിയിലും ദൃഢമായ നിയ്യത്ത്‌ നിർബന്ദമാണ്‌. റമദാനിന്‌ മൊത്തമായി ഒരു നിയ്യത്ത്‌ മതിയാവുകയില്ല. പകൽ നിയ്യത്ത്‌ ചെയ്യുന്നത്‌ റമദാനിനോ മറ്റു നിർബന്ധ നോമ്പിനോ പര്യപ്തമല്ല. പ്രത്യുത,റമദാനിൽ അല്ലാഹു നിർബന്ദമാക്കിയ നോമ്പ്‌ എന്ന് തന്നെ നിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. നിയ്യത്തിന്റെ സ്താനം ഹൃദയമാണ്‌ വെറുതെ നാവ്‌ കൊണ്ട്‌ പറഞ്ഞിട്ട്‌ നോമ്പ്‌ കാര്യമില്ല. രാത്രി നിയ്യത്തിന്ന് ശേഷം ഭക്ഷിക്കുന്നത്‌ കൊണ്ട്‌ നിയ്യത്തിന്‌ യാതൊരു കോട്ടവും സംഭവിക്കുകയില്ല. നോമ്പ്‌ വേളയിൽ മനപ്പൂർവ്വം അന്യപതാർത്ഥങ്ങൾ അകത്താക്കാതിരിക്കുക. അപ്പോൾ തിന്നുക,കുടിക്കുക, സംയോഗം ചെയ്യുക എന്നീ കാരണങ്ങളാൽ നോമ്പ്‌ മുറിഞ്ഞ്‌ പോകും. എന്നാൽ രക്തം കുത്തിയെടുക്കുക , കൊമ്പ്‌ വെക്കുക, സുറുമ ഇടുക, എന്നീ കാരണങ്ങളാൽ നോമ്പ്‌ മുറിയുകയില്ല. വഴിയിലെ പൊടിപടലങ്ങൾ, ഈച്ച, വാഴിൽ കവിൾ കൊള്ളുന്ന വെള്ളം എന്നിവ നിനച്ചിരിക്കാതെ അകത്ത്‌ പ്രവേശിക്കുന്നത്‌ കൊണ്ട്‌ വിരോധമില്ല. പക്ഷെ അമിതമായി വെള്ളം കവിൾ കൊണ്ടത്‌ കാരണമാണ്‌ അകത്ത്‌ വെള്ളം എത്തിയത്വ്ങ്കിൽ കുഴപ്പം തന്നെ. കാരണം, അതയാളുടെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്ചയാണ്‌. സംഭോഗ നിരാസം : ലിങ്കാഗ്രം യോനിയിൽ മറയുകയാണതിന്റെ പരിധി. എന്നാൽ മറന്ന് കൊണ്ടാണ്‌ സംയോഗം ചെയ്യുന്നതെങ്കിൽ വിരോധമില്ല. രാത്രി സംഭോഗം ചെയ്യുകയോ സ്വപ്ന സ്ഖലനമുണ്ടാവുകയോ ചെയ്യുകയും അങ്ങനെ പ്രബാദത്തിൽ ജനാബത്ത്‌ കാരനായി തീരുകയും ചെയ്താൽ , നോമ്പിന്‌ കുഴപ്പമില്ല. സംഭോക വേളയിൽ നേരം പുലരുകയും ഉടൻ വിരമിക്കുകയും ചെയ്താലും നോമ്പ്‌ സാധുവാകും . എന്നാൽ, എന്നിട്ടും സ്ഖലനം വരെ കാത്തിരിക്കുകയാണെങ്കിൽ , നോമ്പ്‌ മുറിയുമെന്ന് മാത്രമല്ല, പ്രായശ്ചിത്തം നിർബന്ധ മാവുകയും ചെയ്യും. ശുക്ലസ്രാവം ഒയിവാക്കുക. സംഭോഗം വയിയോ മറ്റോ ശുക്ലം സ്രവിവിക്കുന്നത്നോമ്പിന്‌ ഹാനി വെരുത്തും. ശുക്ലസ്രാവമില്ലാതെ , ഭാര്യയുമായി ചുംബിക്കുകയോ അവളുമായി സഹശയനം നടത്തുകയോ ചെയ്യുന്നത്‌ കൊണ്ട്‌ വിശയമില്ല. വൃദ്ധനോ, സ്വയം നിയന്ത്രണ ശക്തിയുള്ളവനോ, അല്ലെങ്കിൽ കറാഹതാണെന്ന് മാത്രം . അത്തരക്കാർക്ക്‌ കറാഹതല്ലെങ്കിലും ഒയിവാക്കുന്നതാണ്‌ ഉത്തമം. ചുംബനം ശുക്ലസ്രാവത്തിന്ന് ഹേതു വാഗുമെന്ന് ഭയപ്പെടുന്നതോടൊപ്പം ചുമ്പിക്കുകയും സ്രവണമുണ്ടാക്കുകയും ചെയ്യുന്നു വെങ്കിൽ നോമ്പ്‌ മുറിയും. അതയാളുടെ വീഴ്ച യാണല്ലോ. ചർദ്ധിക്കുക. ചർദ്ധി ഉണ്ടാക്കുന്നത്‌ നോമ്പ്‌ മുറിക്കുമെങ്കിലും, സ്വയം ഉണ്ടായിത്തീരുകയാണെങ്കിൽ കുഴപ്പമില്ല. തൊണ്ടയിലോ നെഞ്ചിലോ ഉള്ള കഫം വിഴുങ്ങുന്നത്‌ നോമ്പിന്ന് ഹാനികരമല്ല. അത്‌ പൊതുവെ വിഷകരമാണല്ലോ. പക്ഷെ വാഴിലെത്തിയ ശേഷം വിഴുങ്ങുന്നത്‌ നോമ്പിനെ മുറിക്കുക തന്നെ ചെയ്യും. മുഹമ്മദ്‌ ഷമീം അടിവാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ