2014 ജൂലൈ 27, ഞായറാഴ്‌ച
ഇസ്രയേലിന്റെ നരനായാട്ട് ചായം ചാർത്തുകയാണ് മുത്തശ്ശി പത്രങ്ങൾ
+ഹമാസിന്റെ ഒറ്റപ്പെട്ട ചെറുത്തുനില്പുകളെ തിരിച്ചടിയായി വ്യാഖ്യാനിച്ചും
അതിനെ വലിയ പാതകമായി അവതരിപ്പിച്ചും ഇസ്രായേലിന്റെ കൂട്ടക്കുരുതിക്ക്
ന്യായം ചാർത്തുകയാണ് ചില മലയാള മാധ്യമങ്ങൾ പോലും.
ഫലസ്തീനികൾ നിർന്നിമേഷരായി നിന്ന് ജൂത രാഷ്ട്രത്തിന്റെ മാരക ബോംബിങ്ങിനു
വിധേയപ്പെടണമെന്ന ആഗ്രഹമാണ് മലയാളത്തിന്റെ സുപ്രഭാതങ്ങൾ
വരികൾക്കിടയിൽ ഒളിച്ചുകടത്തുന്നത്.
ഗസ്സയുടെ പ്രതിരോധങ്ങളെ ഭീകരതയായി പെരുപ്പിച്ചും
ഇസ്രായേലിന്റെ നരഹത്യയെ ആക്രമണമായി ലാഘവപ്പെടുത്തിയും
അവതരിപ്പിക്കുന്ന മാധ്യമവ്യഭിചാരത്തിന്റെ അശ്ളീലങ്ങൾക്ക് കൂടി
ലോകം സാക്ഷിയാകുന്നു. അപ്പോഴും,കാലത്തിനു കരഞ്ഞു തീർക്കാനുള്ള
കണ്ണീരോർമയായി ഗസ്സ മാറില്ലെന്ന പ്രതീക്ഷയുണ്ട്.
അണയാത്ത ആത്മവീര്യത്തിന്റെയും അതിജീവനത്തിന്റെയും
ചുരുക്കെഴുത്തായി ചരിത്രത്തിൽ അടയാളപ്പെടാനുള്ള നിയോഗമാണ്
ഗസ്സയെ കാത്തിരിക്കുന്നത്.+
കടപ്പാട്
Muhammad Ali Kinalur
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ