ഞാന് വെറുത്ത എന്റെ അമ്മ
-----------------------------
എന്റെ അമ്മക്ക് ഒരു കണ്ണേ ഉണ്ടായിരുന്നുള്
ളൂ. എനിക്കവരെ ഇഷ്ടമല്ലായിരുന്നു. ഞാന്
പഠിക്കുന്ന സ്കൂളില് ഉച്ച
കഞ്ഞി ഉണ്ടാക്കുന്നതായിരുന്നു
അമ്മയുടെ ജോലി.
സ്കൂളില് ഉച്ച കഞ്ഞി ഉണ്ടാക്കുന്ന ആ
സ്ത്രീ എന്നോട് സംസാരിക്കുന്നത്
തന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു.
കൂട്ടുകാരുടെ മുന്നില് നാണം കെടാന് എനിക്ക്
ആകില്ലായിരുന്നു.
ഒരു കണ്ണില്ലാത്ത ഈ വൃത്തി കേട്ട
സ്ത്രീ എങ്ങനെ എന്റെ അമ്മയായി എന്നോര്ത്ത്
എന്റെ ജന്മത്തെ തന്നെ ഞാന്
ശപിച്ചിട്ടുണ്ട്. ഒറ്റ കണ്ണി അമ്മയുടെ മകന്
എന്ന കൂട്ടുകാരുടെ കളിയാക്കല് എനിക്ക്
സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒരിക്കല് ഞാന് ചോദിച്ചിട്ടുണ്ട് ...
കൂട്ടുകാരുടെ മുന്നില് എന്നെ ഒരു അപഹാസ്യന്
ആക്കാന് വേണ്ടി മാത്രം ജീവിക്കുന്ന
സ്ത്രീയെ ... നിങ്ങള്ക്ക് മരിച്ചു
കൂടെ എന്ന് ...
അമ്മ തിരിച്ചൊന്നും പറഞ്ഞില്ല ...
പക്ഷെ ഞാന് പറഞ്ഞതിനെ കുറിച്ച്
രണ്ടാമതൊരു ചിന്ത എനിക്ക്
ആവശ്യമായി വന്നില്ല ...
അത്രക്കും വെറുപ്പായിരുന്നു
എനിക്കവരോട് ...
എനിക്ക് അവരുള്ള വീട്ടില്
നിന്നും രക്ഷപ്പെടണമായിരുന്നു... അതിന്
വേണ്ടി നന്നായി പഠിച്ചു. നല്ല മാര്ക്കോട്
കൂടി വിജയിച്ചു.
എന്റെ അധ്വാനത്തിന്റെ ഫലമായി എനിക്ക്
നല്ലൊരു ജോലി തരപ്പെട്ടു.
സുന്ദരിയായ ഒരു പെണ്ണിനെ ജീവിത
സഖിയാക്കി. സ്വന്തമായി നല്ലൊരു വീട്
വാങ്ങി. രണ്ട് കുഞ്ഞുങ്ങള് ഉണ്ടായി.
സന്തോഷകരമായ ജീവിതം.
ഒറ്റക്കണ്ണി തള്ളയോടൊപ്പം ഉണ്ടായിരുന്ന
ജീവിതം ഓര്ക്കാന് പോലും ഇഷ്ടമല്ല ...
അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ
എന്നെ കാണാന് വന്നു.
ഒത്തിരി വര്ഷങ്ങള്ക്ക്ശേഷം ആണ്
കൂടിക്കാണല്. പെരക്കുട്ടികളെയും അത്
വരെ കണ്ടിട്ടില്ല ...
വാതിക്കല് നിന്ന അവരെ എന്റെ കുഞ്ഞുങ്ങള്
കളിയാക്കുന്നത് എനിക്ക് സഹിച്ചില്ല.
ഞാന് അവര്ക്ക് നേരെ അലറി.
എന്നെ നാണം കെടുത്തിയതും പോരാഞ്ഞ്
എന്റെ മക്കളെയും അപമാനിക്കാനാണോ തള്ളയുടെ ഈ
വരവ്. ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന് ...
അല്ല മോനെ ... ഞാന്
മനപ്പൂര്വ്വം ഇവിടേക്ക് വന്നതല്ല ...
മറ്റൊരു വിലാസം അന്വേഷിച്ച്
വന്നപ്പോള്
അറിയാതെ ഇവിടെ എത്തിപ്പെട്ടത് ആണ് ...
ക്ഷെമിക്കണം ... ഇത് നിന്റെ വീട്
ആണെന്ന് അറിയില്ലായിരുന്നു ... ഞാന്
പോകുന്നു ...
വര്ഷങ്ങള് കടന്ന് പോയി. പെട്ടെന്ന് ഒരു
ദിവസം ഞാന് പഠിച്ച സ്കൂളില് നിന്നും ഒരു
കത്ത് വരുന്നു. പൂര്വ്വ വിദ്യാര്ഥി സംഗമം ...
ഇത്രയും വര്ഷം കഴിഞ്ഞ് പഴയ
കൂട്ടുകാരെ കാണാന് കിട്ടുന്ന അവസരം.
ഒപ്പം അന്നെന്നെ കളിയാക്കിയവര്ക്ക്
മുന്നില് ഇന്ന് ഞാന് ആരാണെന്ന്
കാണിക്കാന് കിട്ടുന്ന അപൂര്വ്വ സന്ദര്ഭം.
പൊട്ടക്കണ്ണി ആയ അമ്മ ഈ
പ്രായത്തിലും എന്നെ നാണം കെടുത്താനായി അവിടെ ഉണ്ടാകില്ല
എന്ന ചിന്ത എന്നെ പോകാന്
തന്നെ പ്രേരിപ്പിച്ചു.
ഞാന് ചെന്നു ... പഴയ സുഹൃത്തുക്കളുമാ
യി സന്തോഷം പങ്ക് വെച്ചു. അമ്മ
അവിടെയെങ്ങും ഉണ്ടായിരുന്നില്ല ...
മടങ്ങുന്നതിന് മുന്പ്, ഞാന് ജനിച്ച പഴയ വീട്
കാണാന് ഒരു മോഹം.
ഇനി ഒരിക്കലും ഇങ്ങോട്ട് ഒരു വരവ്
ഉണ്ടാകില്ല. ഞാന് ചെന്നു ...
അമ്മ മരിച്ചു... മരിക്കുന്നതിനു മുന്പ്
എന്നെങ്കിലും ഞാന് വരുകയാണെങ്കില്എ
നിക്ക് തരാനായി അയല്ക്കാരിയുടെക
ൈയില് കൊടുത്ത കത്ത് അവര് എനിക്ക്
കൈമാറി ...
അതിങ്ങനെ ആയിരുന്നു ...
എന്റെ പ്രിയപ്പെട്ട മോനെ
എല്ലായിപ്പോഴും ഞാന് നിന്നെക്കുറിച്ച്
ചിന്തിക്കാറുണ്ട് ... നീ പഠിച്ച് വലിയ
നിലയില് എത്തിയത് കണ്ടതാണ്
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ
മുഹൂര്ത്തം ...
നിന്റെ വീട്ടില്
നിന്റെ അനുവാദം ഇല്ലാതെ വന്ന്
നിന്നെ വിഷമിപ്പിച്ചതില് ക്ഷെമ
ചോദിക്കുന്നു. എനിക്ക് വിഷമം ഒന്നും ഇല്ല.
മരിക്കുന്നതിന് മുന്പ്
നിന്റെ കുട്ടികളെ എനിക്ക് കാണണം എന്ന്
ഉണ്ടായിരുന്നു. അത് സാധിച്ചു. ഇനി എനിക്ക്
സുഖമായി മരിക്കാം ...
സ്കൂളിലെ പൂര്വ്വ വിദ്യാര്ഥി സംഗമത്തില്
എനിക്ക് വന്ന് നിന്നെ കാണണം എന്നുണ്ട്.
ഈ കട്ടില് വിട്ട് എഴുന്നേല്ക്കാന്
കഴിയും എന്ന് തോന്നുന്നില്ല ...
ഈ അവസാന വേളയില് നിന്നോട് ഒരു
കാര്യം എനിക്ക് പറയാനുണ്ട് ...
നിനക്ക് നാല് വയസ്സുള്ളപ്പോള് ഉണ്ടായ ഒരു
അപകടത്തില് നിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു.
ഭാവിയില് ഈ ലോകം നോക്കി കാണേണ്ട
നീ ഒറ്റ കണ്ണുമായി ജീവിക്കുന്നത് എനിക്ക്
സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ...
എന്റെ ഒരു കണ്ണ് ഞാന് നിനക്ക് നല്കി.
എനിക്ക് അതില് സന്തോഷമേ ഉള്ളൂ ...
എന്നിലൂടെ നീ നോക്കി കാണുന്ന പുരോഗമന
ലോകം ...
സ്നേഹത്തോടെ
നിന്റെ സ്വന്തം
അമ്മ...
ശുഭം
2014 ഒക്‌ടോബർ 23, വ്യാഴാഴ്‌ച
ഞാൻ വെറുത്ത എന്റെ അമ്മ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ