2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

അറഫാ ദിനം

അറഫാ ദിനം; അല്ലാഹുവിന്‍റെ അടുത്ത് വളരെ ആദരവും പരിശുദ്ധവുമായ ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള് കടന്നു പോകുന്നത്. വര്ഷത്തിലെ ഏറ്റവും പ്രധാനമായ അറഫാ ദിനം അതിലുള്‍പ്പെടുന്നു. അല്ലാഹു തന്‍റെ അടിമകളുടെ സമീപത്തേക്ക് ഇറങ്ങി വരികയും തന്റെ വിശുദ്ധ ഭവനത്തില്‍ ഹജ്ജിനായി എത്തുന്നവരെ സല്ക്കരിക്കുകയും അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്ന ദിനമാണത്. മുത്ത് ഹബീബ് (സ്വ) അരുളി "അറഫയിലെ സായാഹ്നത്തിലെ നിന്‍റെ പ്രാര്‍ത്ഥന വേളയില്‍ അല്ലാഹു താഴത്തെ ആകാശത്തേക്ക് ഇറങ്ങി വരികയും അനന്തരം മലക്കുകളോട് നിങ്ങളെ കുറിച്ച് മേനി കാണിച്ചു കൊണ്ട് പറയും "ഇവരെല്ലാം എന്റെ അടിമകളാകുന്നു, ജഡ പിടിച്ചവരായും പൊടി പിടിച്ചവരായും എല്ലാ വിദൂര വഴികളിലൂടെയും എന്‍റെ കാരുണ്യം പ്രതീക്ഷിച്ചു വന്നിരിക്കയാണവര്. അവരുടെ ‍പാപങ്ങള് പൂഴിമണലിന്‍റെ എണ്ണത്തോളം അഥവാ മഴത്തുളളിയുടെ എണ്ണത്തോളം അതുമല്ലെങ്കില് സമുദ്രത്തിലെ നുരകളുടെയത്ര ഉണ്ടെങ്കിലും ഞാനവര്ക്ക് പൊറുത്തു കൊടുക്കും.എന്‍റെ ദാസന്‍മാരെ നിങ്ങള്‍ പുറപ്പെട്ടു കൊളളുക, ഞാന്‍ നിങ്ങള്‍ക്കും നിങ്ങള് ശുപാര്ശ ചെയ്യുന്നവര്ക്കും പൊറുത്തു തന്നിരിക്കുന്നു" അറഫാ ദിനത്തിന്‍റെ ശ്രേഷ്ഠത ഹാജിമാരില് മാത്രം ഒതുങ്ങുന്നില്ല. എല്ലാവര്ക്കും അതിന്റെ അനുഗ്രഹം ലഭിക്കുന്നു, ഹാജിമാരല്ലാത്തവര്ക്ക് ഈ ദിവസം നോമ്പ് അനുഷ്ഠിക്കല്‍ സുന്നത്താണ്. കഴിഞ്ഞ കൊല്ലത്തെയും വരാനുള്ള കൊല്ലത്തെയും പാപങ്ങളെ അത് മായ്ച്ചു കളയും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "ആരെങ്കിലും അറഫാ ദിവസം നോമ്പ് എടുത്താല് അവന്റെ മുമ്പിലുള്ള ഒരു വര്ഷത്തെയും ശേഷമുളള ഒരു വര്ഷത്തെയും പാപങ്ങള് അവന്നു പൊറുക്കപ്പെടുന്നതാണ്" (ഇബ്നു മാജ). അറഫാ നോമ്പിനെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമര് (റ) പറഞ്ഞു "നബി (സ്വ) തങ്ങളോടോപ്പമായിരിക്കെ ഞങ്ങളതിനെ രണ്ടു വര്ഷനത്തെ നോമ്പിന്നു സമാനമായി കണക്കാക്കിയിരുന്നു" അറഫാ ദിനത്തിലെ പ്രാര്ത്ഥനകള്‍ക്ക് മറ്റുളള സമയങ്ങളിലെതിനേക്കാള്‍ കൂടുതല് ശ്രേഷ്ഠതയും പ്രതിഫലവും ലഭിക്കും. ഈ ദിവസത്തില് അല്ലാഹു തന്‍റെ അടിമകള്ക്ക് പ്രാര്ഥനകള് സ്വീകരിച്ചു, ഉദ്ദേശ്യങ്ങള് സഫലീകരിച്ചു വമ്പിച്ച ഔദാര്യങ്ങള്‍ ചെയ്തു കൊടുക്കും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "ഏറ്റവും ഉത്തമമായ പ്രാര്ത്ഥന അറഫാ ദിനത്തിലെ പ്രാര്ത്ഥനയാകുന്നു. ഞാനും എന്‍റെ മുമ്പുളള പ്രവാചകരും ഉരുവിട്ടതില് ഏറ്റവും ഉത്തമമായ പ്രാര്‍ത്ഥന ﻻﺍﻟﻪ ﺍﻻ ﺍﻟﻠﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ ﻟﻪ ﺍﻟﻤﻠﻚ ﻭﻟﻪ ﺍﻟﺤﻤﺪ ﻭﻫﻮ ﻋﻠﻰ ﻛﻞ ﺷﻴﺊ ﻗﺪﻳﺮ For More www.facebook.com/ashiqvadakkayil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ