''നബി (സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്, കുപ്പായം, രണ്ടാം മുണ്ട് എന്നിങ്ങനെ ഓരോന്നിന്റെയും ( വസ്ത്രത്തിന്റെയും) പേരു പറഞ്ഞ് ഇങ്ങിനെ പ്രാര്‍ത്ഥിക്കറുണ്ടായിരുന്നു: നാഥാ, സര്‍വ്വ സ്തുതിയും നിനക്കാണ്. എന്നെ ഈ വസ്ത്രം ധരിപ്പിച്ചത് നീയാണ്. ഇതിന്റെയും (ഈ വസ്ത്രത്തിന്റെയും ) ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌അതിന്റെയും ,നന്മ ഞാന്‍ നിന്നോറ്റ് ചോദിക്കുന്നു. ഇതിന്റെയും , ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌അതിന്റെയും, ദൂഷ്യത്തില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. ( അബൂസ ഈദ് (റ) നിവേദനം ചെയ്ത, അബൂദാവൂദ് (റ) 4020 , തിര്‍മിദി (റ) 1767 റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
പുതുതായി ഒരു വസ്ത്രം ലഭിക്കുക എന്നത് നാം ലോകരക്ഷിതാവിനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട ഒരു സന്ദര്‍ഭമാണ്. ആ വസ്ത്രം കൊണ്ടുള്ള നന്മയെ ആഗ്രഹിക്കലും ഏതെങ്കിലും ദൂഷ്യം ഉണ്ടാവുന്നതിനെ തൊട്ട് നാഥന്റെ കാവലിനെ തേടലും അനിവാര്യമാണെന്നതിനെ സൂചിപ്പിക്കുന്നു ഈ ഹദീസ്. ( ദൂഷ്യത്തിനു ഉദാഹരണം : ചില വസ്ത്രങ്ങളില്‍ തീ പെട്ടെന്ന് പടരുന്നു. അത് പോലെ ചില വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം ഉണ്ടാകുന്ന അസ്വസ്തകള്‍ തുടങ്ങിയവ ).
അത് പോലെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ എല്ലാം വലത് വശത്തിനു പ്രാധാന്യം കൊടുക്കുക എന്നത് നബിചര്യയാണ്. പലപ്പോഴും നാം അശ്രദ്ധ കാണിക്കുന്ന വിഷയവുമാണത്. വസ്ത്ര ധാരണത്തിനും ആഹാര പാനീയങ്ങള്‍ കഴിക്കാനും റസൂല്‍(സ)വലത് കൈയാണുപയോഗിച്ചിരുന്നത് അത് പോലെ വസ്ത്രം ധരിക്കുമ്പോഴും വലത് ഭാഗത്തിനു മുന്‍ഗണന കൊടുത്തിരുന്നതായും അങ്ങിനെ ചെയ്യാന്‍ പറയുകയും ചെയ്തതായി നിരവദി ഹദീസുകള്‍ കാണാം. നമൂക്ക് ഒരു നല്ല വസ്ത്രം ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതിനൊപ്പം നമ്മെ പോലെ തന്നെയുള്ള സഹജീവികളായ ഏത്രയോ മര്‍ത്യര്‍ ഒരു നല്ല വസ്ത്രത്തിനു കൊതിച്ച് കഴിയുന്നുണ്ടെന്ന ഓര്‍മ്മ നമ്മെ നമുക്ക് കൈവന്ന നന്മയില്‍ നന്ദിയുള്ളവരായും സഹജീവികളോടെ കാരുണ്യമുള്ളവരായും വര്‍ത്തിക്കാന്‍നമ്മുടെ മനസ്സിനെ പാകപ്പെടുത്താന്‍ നിമിത്തമാകട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ