അല്ലാഹുവിന്റെ പ്രത്യേക പരിഗണനയിലുള്ള അഹ്‌ലുൽ ഇനായത്തി(اهل العناية) ൽ പെട്ട വ്യക്തിക്കോ അന്വേശണത്തിൽ കഠിന പ്രയത്‌നം നടത്തി വിജയിച്ചവനോ രഹസ്യമായിട്ടല്ലാതെ തർബിയ്യത്തിന്റെ ശൈഖ് സാധ്യമല്ലെന്ന് വരുമ്പോൾ അല്ലാഹുവിലേക്ക് ചേരാൻ ആഗ്രഹിച്ച മറ്റൊരാൾക്ക് എല്ലാവഴികളും അടിഞ്ഞുവോ? എന്ന ആശങ്ക സ്വാഭാവികമാണ്. പക്ഷെ എല്ലാം അടഞ്ഞിട്ടില്ല. മറിച്ച്, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള വഴി തുറക്കപ്പെട്ടു തന്നെ നില കൊള്ളുന്നു. വഴിമാറി സഞ്ചരിക്കരുതെന്ന് മാത്രം. അത് കൊണ്ട് തർബിയ്യത്തിന്റെ ശൈഖുമാരിലൂടെ അല്ലാതെ തന്നെ അല്ലാഹു വിലേക്ക് ചേരാനുള്ള മാർഗ്ഗങ്ങൾ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഒരാൾ സംസ്കാര സമ്പന്നനാകുന്നത് നബി (സ്വ)യുടെ ഇടപെടലിലൂടെയാണെന്നതിൽ അഭിപ്രായാന്തരമില്ല. പക്ഷെ ഈ ഇടപെടൽ ലഭിക്കണമെങ്കിൽ സാധാരണ ബന്ധത്തിൽ കവിഞ്ഞ ബന്ധം നബി (സ്വ) യുമായി സ്ഥാപിക്കണം. ഇതിനുള്ള വഴിയാണ് നബി (സ്വ) ക്ക് വേണ്ടിയുള്ള സ്വലാത്തുകൾ വർദ്ധിപ്പിക്കൽ. “എന്റെ ശുപാർശക്ക് ഏറ്റവും അർഹതപ്പെട്ടവൻ എന്റെ മേൽ സ്വലാത്തിനെ വർദ്ധിപ്പിച്ചവനാണെന്ന" നബി വചനം ഇവിടെ ശ്രദ്ദേയമാണ്.
ഇന്ന് നമ്മുടെ നാടുകളിൽ ധാരാളം കള്ളത്വരീഖത്തുകാർ വിലസുന്നുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം 21 ലേറെ ത്വരീഖത്തുകൾ ഉണ്ട് അതിൽ വിശ്വാസ യോഗ്യമായ ഒന്നും തന്നെ ഇല്ല. ഈ രീതിയിൽ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന കാലഘട്ടത്തിൽ യാഥാർത്ഥ ശൈഖുമാർ പരസ്യമായി രങ്കത്ത് വരിക അസാധ്യമാണ്. യഥാർത്ഥ ശൈഖുമാരെ കിട്ടാൻ പ്രയാസമുള്ള ഈ സാഹചര്യത്തിൽ നമുക്കടുക്കാം മുത്ത് ഹബീബ്(സ്വ) യിലേക്ക് നമുക്ക് ചൊല്ലാം ഒരായിരം സ്വലാത്തുകൾ
അല്ലാഹു തൗഫീഖ് നൽകട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ