അസ്സലാമു അലൈകും ...
സഹോദരങ്ങളെ ;ഇരിട്ടി വള്ളിത്തോടിൽ ഡി .വൈ .എഫ് .ഐ .നേതാവ് അനിൽകുമാർ നടത്തിയ ഒരു പ്രസംഗം വലിയ വിവാദമാവുകയും സമൂഹത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്ത കാര്യങ്ങൾ നമുക്കെല്ലാവർക്കും അറിയുന്നതാണല്ലോ .
അന്തിമ പ്രവാചകൻ മുഹമ്മദ് നബി ( സ) യുടെ വളർത്തു പുത്രൻ സൈദിന്റെ ഭാര്യയെ വിവാഹ മോചനം നടത്തിയതും തുടർന്നു പ്രവാചകന അവരെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അത് കൊണ്ട് ആ പരാമർശം പിൻവലിക്കണം എന്നും പ്രവാചകന്റെ ചരിത്രം അറിയുന്നവർ ഒന്നിച്ച് ആവശ്യപ്പെട്ടു .
അങ്ങനെ അനിൽകുമാർ അതിൽ ഖേദം പ്രകടിപ്പിക്കുകയും ലോകമെങ്ങുമുള്ള മുസ്ലിംകളോടു അതിൽ ക്ഷമ ചോദിക്കുകയും ചെയ്തു .
ഡോ.എൻ .എം മുഹമ്മദലി എന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും നേതാവ് എഴുതിയ "മുഹമ്മദ് ഒരു മനുഷ്യൻ " എന്ന പുസ്തകത്തിൽ വിശുദ്ധ ഖുർ ആനിലെ സൂറ : അഹ് സാബിലെ 37 ആമത്തെ ആയത്തിന് അദ്ദേഹം നൽകിയ അർത്ഥവും വ്യാഖ്യാനവും വായിച്ചാണ് താൻ ഇങ്ങനെ ഒരു പരാമർശം നടതിയെതെന്നു അദ്ദേഹം വിശദീകരിക്കുകയുണ്ടായി .
സ്വാഭാവികമായും അവിടെ തീരെണ്ടതാണ് പ്രശ്നം .
എന്നാൽ ഫെയിസ് ബുക്കിലൂടെ പരസ്യമായി മാപ്പ് അപേക്ഷിച്ചിട്ടും പ്രശ്നം ആളിക്കത്തിച്ചു മുതലെടുപ്പ് നടത്താൻ രഹസ്യമായും പരസ്യമായും പലരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .
തെറ്റ് പറ്റാത്തവരായി ഈ ലോകത്ത് ആരാണുള്ളത്??
പറ്റിയ തെറ്റ് തെറ്റാണെന്നു ഒരാൾ സമ്മതിച്ചു കഴിഞ്ഞാൽ പിന്നെ അത് പൊറുത്ത് കൊടുക്കില്ല എന്ന് വാശി പിടിക്കുന്ന നമ്മൾ പിന്നെ ഏത് ഇസ്ലാമിന്റെ അനുയായികളാണ് കൂട്ടരേ ?
" ഓ സത്യ വിശ്വാസികളേ ,നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മുൻ കടക്കുകയും ചെയുക " എന്ന ഖുർ ആൻ വചനം നമുക്ക് ബാധകമല്ലെന്നാണോ ??
നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇസ്ലാം പുൽകിയ അധിക പേരും തുടക്കത്തിൽ അതിന്റെ കഠിന വിമർശകർ ആയിരുന്നു എന്നതാണ് .
രണ്ടാം ഖലീഫ ഉമർ (റ)ആരായിരുന്നു എന്ന് അറിയാതവരല്ലല്ലോ നമ്മൾ ?
പ്രവാചകനെ വധിക്കാൻ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ട ഉമർ തിരിച്ചു വന്നത് സത്യ മതത്തിന്റെ അനുയായി ആയിട്ടായിരുന്നു.
അത് ആദ്യ കാലത്തെ ചരിത്രം .
ആധുനിക ലോകത്ത് ഇത്തരം എത്ര ഉദാഹരണങ്ങൾ നമുക്ക് കാണാം .
പ്രവാചകനെ പരിഹസിച് സിനിമ നിർമ്മിച്ച ഡച്ചുകാരൻ മസ്ജിദുന്നബവിയുടെ തിരു മുറ്റത്ത് വിതുന്പി നിൽക്കുന്ന കാഴ്ച്ച കണ്ടിട്ട് മാസങ്ങൾ മാത്രമല്ലേ ആയുള്ളൂ .
എന്തേ ഇങ്ങനെ സംഭവിച്ചത് ??
✏ഇസ്ലാമിനെ വിമര്ഷിക്കുന്നവരെയൊക്കെ അടിചൊതുക്കുകയും തെരുവിൽ നേരിടുകയും ചെയുകയല്ല നാം വേണ്ടത് .
നേരെ മറിച്ചു അവർ നടത്തിയ വിമർശനത്തിന്റെ യഥാർത്ഥ വസ്തുത അവരെ ബോധ്യപ്പെടുത്തുകയാണ് .
ഇവിടെ വാളെടുത്തവരൊക്കെ വെളിച്ചപ്പാട് എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ ..
എല്ലാവർക്കും എന്തെന്നില്ലാത്ത പ്രവാചക സ്നേഹം !!
ആരുടെയും ആത്മാർഥത ചോദ്യം ചെയാൻ ഞാൻ ആളല്ല .
പക്ഷെ നെഞ്ചത്ത് കൈ വച്ച് ഒന്ന് ആലോചിച്ച് നോക്കൂ .ഇദ്ദേഹത്തിന്റെ ഈ പ്രസംഗം കേള്ക്കുന്നതിന്നു മുന്പ് നമ്മിൽ എത്ര പേർക്ക് അറിയാമായിരുന്നു സൈനബിന്റെയും സൈദിന്റെയും ചരിത്രം ??
ഇതേ പോലെ തന്നെ പ്രവാചകന്റെ മറ്റ് എട്ടു വിവാഹങ്ങളും അതിന്റെ പിന്നിലുള്ള ചരിത്ര വസ്തുതകളും അറിയുന്നവർ എത്ര പേരുണ്ട് നമ്മിൽ?
എറ്റവും ചുരുങ്ങിയത് പ്രവാചകന്റെ ഒന്പത് ഭാര്യമാരുടെ പേരുകൾ നമ്മിൽ എത്ര പേർക്കറിയാം ??
മതവിഷയത്തിൽ നമ്മുടെ ചെറുപ്പത്തിന്റെ വലിപ്പം ഓർത്ത് ചൂളിപ്പോകും നാം .
അത് കൊണ്ട്ട് മാപ്പ് പറഞ്ഞ ഒരു വ്യക്തിയെ വീണ്ടും വീണ്ടും ക്രൂശിക്കുന്നവരോട് പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവം ഓർമ്മിപ്പിക്കുന്നു .
പ്രവാചക പത്നി ആയിരുന്ന ആയിഷ ( റ )യെയും സഫ് വാൻ ( റ )എന്ന സഹാബിയെയും പറ്റി ലൈംഗിക ആരോപണം ഉണ്ടാവുകയും മദീനയിൽ വന്പിച്ച കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സംഭവം ഇസ്ലാമിക ചരിത്രത്തിൽ സുപരിചിതമാണല്ലോ .
കപട വിശ്വാസികൾ പറഞ്ഞു പരത്തിയ ഈ ആരോപണത്തിൽ അറിയാതെ ചില സഹാബികളും ( പ്രവാചക അനുയായികൾ ) പെട്ടു പോയിരുന്നു .
അതിൽ ഒരാൾ അയിരുന്നു മിസ് ത്വഹ്
( റ ).അദ്ദേഹമാണെങ്കിൽ ചെറുപ്പം മുതലേ ആയിഷയുടെ പിതാവ് കൂടി ആയിരുന്ന അബൂബക്കർ ( റ ) ന്റെ ഔദാര്യത്തിൽ വളർന്നു വന്ന വ്യക്തിയായിരുന്നു .
ആരോപണത്തിൽ എല്ലാവരും പകച്ചു പോയപ്പോൾ വിശുദ്ധ ഖുർ ആനിലെ 24 ആമത്തെ അദ്ധ്യായം സൂറതുന്നൂറിലെ 11 മുതലുളള വചനങ്ങളിലൂടെ അല്ലാഹു അവരുടെ നിരപരാധിത്വം തെളിയിച്ചു .
ഇത് കപട വിശ്വാസികൾ മനപ്പൂർവം കെട്ടിയുണ്ടാക്കിയ ആരോപണം മാത്രമാണെന്ന് സമൂഹത്തിനു അല്ലാഹു വ്യക്തമാക്കിക്കൊടുത്തു . ഇത് അറിഞ്ഞ അബൂബക്കർ ( റ ) തന്റെ മകളെ കുറിച്ചുള്ള അപവാദത്തിൽ പങ്കെടുത്ത മിസ്ത്വ ഹിന്നു ഇനി മുതൽ യാതൊരു വിധത്തിലുള്ള സഹായവും ചെയുകയില്ലെന്നു ശപഥം ചെയ്തു .
ഉടൻ ഇറങ്ങി അല്ലാഹുവിന്റെ സൂക്തം .
"നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവും ഉള്ളവർ കുടുംബ ബന്ധം ഉള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്നു ശപഥം ചെയരുത് .അവർ മാപ്പ് നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ .അല്ലാഹു നിങ്ങൾക്ക് പൊറുത്ത് തരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? ?അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമത്രെ ."
( ഖുർ ആൻ :24:22)
ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് പോലും അവർക്ക് പൊറുത്ത് കൊടുക്കാൻ ആഹ്വാനം ചെയ്ത ഒരു മതത്തിന്റെ അനുയായികളാണ് നാം എന്ന കാര്യം മറക്കാതിരിക്കുക .ഇസ്ലാമിന്റെ ജീവിക്കുന്ന പതിപ്പുകളായി മാറി യഥാർത്ഥ ഇസ്ലാമിക സന്ദേശം ലോകത്തിനു പകർന്നു നൽകുന്നവരായി മാറാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..
〰〰〰〰〰〰〰
ℹIslamic Voice
(whatsapp group)
〰〰〰〰〰〰〰
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ