ഒരു സ്വഹാബി തിരുസവിധത്തിൽ പരാധീനതയുടെ കെട്ടഴിച്ചു.“തിരുദൂതരേ,എനിക്കുണ്ടായിരുന്ന ഐഹിക സൗകര്യങ്ങളൊക്കെ നഷ്ടപ്പെട്ടു.കാര്യമായി ഒന്നും കൈവശമില്ല.ഞാൻ എന്താണ് ചെയ്യുക?” “മലക്കുകളുടെയും ഇതരസൃഷ്ടികളുടെയും തസ്‌ബീഹ് നിങ്ങൾ ചൊല്ലാറില്ലേ?അത് കാരണമാണല്ലോ എല്ലാ സൃഷ്ടികൾക്കും ഭക്ഷണം ലഭിക്കുന്നത്.” “അതേതാണ് നബിയേ?” “ഫജ്‌ർ ഉദിച്ചത് മുതൽ സുബ്‌ഹി നിസ്കാരത്തിനിടക്കായി 100 തവണ
سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ أَسْتََغْفِرُ الله
എന്ന് ചൊല്ലുക. ഈ ലോകം ഒന്നടങ്കം നിനക്ക് കീഴ്പെടും.അതിലെ ഓരോ വചനങ്ങൾക്കും പകരം ഒരോ മലക്കിനെ അല്ലാഹു സൃഷ്ടിക്കുകയും അവർ അന്ത്യനാൾ വരെ തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കും ചെയ്യും. അതിന്റെയൊക്കെ പ്രതിഫലം നിനക്ക് തന്നെ”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ