2016 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ഇസ്ലാം മതം പുൽകിയ ഒരു യൂറോപ്യൻ യുവതിയുടെ കഥ

ഞാനെത്ര സുന്ദരി എല്ലാവരും എന്നെ തന്നെ നോക്കുന്നു ഞാൻ പോകുന്ന വഴികളിലെല്ലാം എന്നിലേക്കാണ് പലരുടെയും കണ്ണുകൾ. പലരും എന്നോട് പ്രേമാഭ്യർത്ഥന നടത്തി ഞാൻ നിരസിച്ചു.‌ ഞാൻ പഠിക്കുന്ന കോളേജിൽ ഏറ്റവും സുന്ദരി ഞാനായിരുന്നു ഞാനഹങ്കരിച്ചു നടന്നു. പക്ഷെ ഒരു ദിവസം എന്റെ എല്ലാ നികമനങ്ങളും തെറ്റി. ഞാൻ ബിൽഡിങ്ങിന്റ്റെ രണ്ടാം നിലയിലേക്ക് പോവാൻ വേണ്ടി ലിഫ്റ്റിൽ കയറി അതാ നിൽക്കുന്നു ഒരു യുവാവ് പക്ഷെ എന്നെ ശ്രദ്ധിക്കുന്നേ ഇല്ല. തറയിലേക്ക് തന്നെ നോക്കിയിരിക്കുകയാണയാൾ ഞാൻ പല ഘോഷ്ടികളും കാണിച്ചു അദ്ദേഹത്തിന്റെ മുന്നിൽ പക്ഷെ, എന്നെ നിരാശയാക്കി ആ യുവാവ് ഒന്ന് നോക്കിയതു പോലുമില്ല. ആ സമ്പവം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ഞാൻ ആ യുവാവ് പഠിക്കുന്ന ഡിപ്പാർട്ട് മെന്റ് മനസ്സിലാക്കി സസൂശ്മം നിരീക്ഷിച്ച് കൊണ്ടേ ഇരുന്നു. പല തവണ അദ്ദേഹത്തോട് സംസാരിക്കണമെന്ന് തോന്നി എനിക്കതിനു കഴിഞ്ഞില്ല. ആരെയും സംസാരിച്ചു തള്ളിയിടാം ആരും എന്റെ വാക്കുകളിൽ മയങ്ങും എന്ന ഉറപ്പെനിക്കുണ്ടായിരുന്നു. പക്ഷെ, ഈ യുവാവിനോട് സംസാരിക്കാൻ എനിക്ക് ഭയം. എന്താണിത്രമാത്രം അദ്ദേഹത്തെ സ്വാധീനിച്ചത് എന്താണദ്ദേഹത്തിനെ ഇങ്ങനെ മാറ്റിമറിച്ചത് ഏതാണാ പാത അങ്ങനെ പല ചോദ്യങ്ങളും എന്നെ അലട്ടിക്കൊണ്ടേ ഇരുന്നു. അങ്ങനെ ഒരു ദിവസം ഉള്ള ധൈര്യമെല്ലാം സംവരിച്ച് സംസാരിക്കാൻ തന്നെ തീരുമാനിച്ചു അങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചോദിച്ചു: താങ്കൾ ഉൾക്കൊണ്ടിരിക്കുന്ന ആദർശം ഏതാണ്??? ഇത്തരത്തിൽ നിങ്ങൾ മാറാൻ കാരണമായ ശക്തിയേതാണ്.
യുവാവ് മൊഴിഞ്ഞു: ഞാൻ മുഹമ്മദു റസൂലുല്ലാഹി ﷺ യഥാർത്ഥ പാത പിന്തുടരുന്നൊരു വ്യക്തിയാണ്.
ഏത് മുഹമ്മദ് (ﷺ) സ്ത്രീകളെ അടിച്ചമർത്തിയ വ്യഭിചാരിയായ മുഹമ്മദോ???
അത്‌വരെ ഞാൻ കേട്ടിരുന്ന കഥകളിലെ നായകൻ മുഹമ്മദ് ﷺ തങ്ങൾ അങ്ങനെ യായിരുന്നു എനിക്ക് ആശ്ചര്യമായി അന്ന് മുതൽ മുഹമ്മദ് നബി ﷺ യെകുറിച്ച് പഠിക്കാനാരംഭിച്ചു. ഓരോ താളുകൾ കഴിയുമ്പോയും നബി ﷺ യിലേക്കവരെ കൂടുതൽ കൂടുതൽ എന്നെ അടുപ്പിച്ചു. അന്ന് വരെ ഏറ്റവും നീചനും വൃത്തികെട്ടവനും ഏറ്റവും വലിയ ശത്രുവുമായിരുന്ന മുഹമ്മദ് നബി ﷺ എനിക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായി എന്നിൽ മസ്തിഷ്ക പ്രക്ഷാളനമുണ്ടായി.
അങ്ങനെ വീണ്ടും ആ യുവാവിന്റെ അടുക്കലേക്ക് ഞാൻ പോയി താങ്കൾ ഉൾക്കൊണ്ട സത്യപാത എനിക്കും പുൽകണം ഞാനെന്താണതിനു ചെയ്യേണ്ടത്???
യുവാവ് സത്യമതത്തിന്റെ സത്യവാചകം ചൊല്ലിക്കൊടുത്തു. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂദനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ വാചകം ഉരുവിട്ട് ഞാൻ ഇസ്ലാം മതത്തിലേക്ക് കടന്ന് വന്നു.

ഒരു യൂറോപ്യൻ വനിത ഇസ്ലാമിലേക്ക് വരാനുണ്ടായ കാരണമായ സമ്പവമാണിത്.   യൂറോപ്യന്മാരും ഇസ്ലാം പുൽകാൻ കാരണമായത് ഇത്തരത്തിലുള്ള സമ്പവങ്ങളാണ്.

#prophet_muhammed ﷺ
#മുഹമ്മദ്_നബി_ﷺ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ