2016 ഫെബ്രുവരി 24, ബുധനാഴ്‌ച

മുസാ അ

മൂസാ നബി(അ)ക്ക് ശക്തമായ വയറുവേദന! ശമനത്തിനായി അല്ലാഹുവിനോട് യാചിച്ചു. ഒഴിഞ്ഞ പ്രദേശത്തുള്ള ഒരു ചെടി അല്ലാഹു അറിയിച്ചു കൊടുക്കുകയും ആ മരത്തിന്റെ ഇല ഭക്ഷിച്ചപ്പോൾ വേദന ശമിക്കുകയും ചെയ്തു. എന്നാൽ മറ്റൊരിക്കൽ ഇതേ വേദന അനുഭവപ്പെട്ടപ്പോൾ മൂസാ നബി അതേ മരത്തിലെ ഇല കഴിച്ചു. അനന്തരം വയറുവേദന വർദ്ധിച്ചു.അല്ലാഹുവിനോട് പറഞ്ഞു: “ഞാൻ മുമ്പ് വേദന വന്നപ്പോൾ കഴിച്ച ഇല രണ്ടാമതും കഴിച്ചപ്പോൾ വേദന ശക്തിയായി." അല്ലാഹു പറഞ്ഞു."ആദ്യഘട്ടം അങ്ങ് എന്നിൽ നിന്നും ഇലയിലേക്ക് പോയി. അപ്പോൾ ശമനം ലഭിച്ചു.രണ്ടാം തവണ അങ്ങ് നേരിട്ട് ഇല കണ്ടെത്തി. ദുൻയാവ് മുഴുവനും വിഷമാണെന്നും അതിനുള്ള മരുന്ന് എന്റെ നാമമാണെന്നും താങ്കൾക്കറിയില്ലയോ?"

23/2/2016     No:151             (تَفْسِيرُ الْكَبِير-رَازِي-1-27)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ