മഹാനായ സുഫ്'യാനുസൌരി(റ) പറയുന്നു: ഞാനൊരിക്കല്‍ കഅബ തവാഫ് ചെയ്യുമ്പോള്‍ ഒരു യുവാവിനെ കാണാനിടയായി. അയാള്‍ ത്വവാഫിന്‍റെ ദിക്റുകളും ദുആകളും ഉരുവിടാതെ സ്വലാത്ത് മാത്രം ചൊല്ലുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: "എന്താണ് നിങ്ങള്‍ ത്വവാഫിനിടെ സ്വലാത്ത് ചൊല്ലുന്നത്. അപ്പോള്‍ അയാള്‍ തന്‍റെ കദനകഥകള്‍ വിവരിക്കാന്‍ തുടങ്ങി.
ഞാന്‍ എന്‍റെ പിതാവിനോടോപ്പമാണ് ഹജ്ജ് യാത്രക്കിറങ്ങിയത്. ബസ്വറയില്‍ വെച്ച് പിതാവ് മരണപ്പെട്ടു. പിതാവിന്‍റെ മുഖം കറുത്തു. കണ്ണുകള്‍ നീലിച്ചു. വയര്‍ വീര്‍ത്തു. പിതാവിന്‍റെ മുഖം ഒരു കഴുതയുടെ മുഖം പോലെയായി.
ഞാന്‍ അത്യധികം ദുഖിച്ചു. ദുഃഖം ഭാരവും യാത്രാക്ഷീണവും എന്നെ ഒരു മയക്കത്തിലേക്കെത്തിച്ചു. അപ്പോള്‍ വെള്ള വസ്ത്രധാരിയും സുമുഖനുമായ ഒരാളെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ദേഹത്തില്‍ നിന്നും സുഗന്ധത്തിന്‍റെ പരിമളം അടിച്ചു വീശുന്നു. അയാള്‍ പിതാവിന്‍റെ അരികില്‍ ചെന്നു പിതാവിന്‍റെ മുഖം ഒന്ന് തടവി.
അതുവരെ കറുത്തിരുണ്ട പിതാവിന്‍റെ മുഖം പ്രകാശ പൂരിതമായി. ശേഷം വയറു തടവി. അതും പൂര്‍വ്വ സ്ഥിതിയിലായി. എനിക്ക് വല്ലാത്ത അത്ഭുതം. അങ്ങനെ ആ വന്ന ആള്‍ തിരിച്ചു പോവാന്‍ നേരം ഞാന്‍ ചോദിച്ചു: "എന്നെ ഈ വലിയ ദുരന്തത്തില്‍ നിന്നും കരകയറ്റിയ നിങ്ങളാരാണ്?"
അവര്‍ പറഞ്ഞു: ഞാന്‍ മുഹമ്മദ് നബി(സ)യാണ്. എനിക്ക് വല്ലാത്ത സന്തോഷമായി. ശേഷം അവിടുന്ന് പറഞ്ഞു: നിന്‍റെ പിതാവ് പലിശയുടെ ആളായിരുന്നു. പലിശ തിന്നുന്നവന്‍ ഇഹത്തിലോ പരത്തിലോ ഈ ശിക്ഷ അനുഭവിക്കും. പക്ഷെ താങ്കളുടെ പിതാവിന് ഒരു പതിവുണ്ടായിരുന്നു;
നിത്യവും രാത്രി ഉറങ്ങാനുദ്ധേഷിച്ചാല്‍ എന്‍റെ മേല്‍ നൂറു പ്രാവശ്യം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. ആ സ്വലാത്ത് എനിക്ക് വെളിവാക്കിത്തരുന്ന മലക്ക് ഉപ്പയുടെ ഈ അവസ്ഥ എനിക്ക് വെളിവാക്കിത്തന്നപ്പോള്‍ പിതാവിന്‍റെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുകയും അവന്‍ അത് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു."
ഈ സംഭവത്തോടെ ഞാന്‍ ശപഥം ചെയ്തു, "ഏത് സ്ഥലത്തും ഏത് അവസ്ഥയിലും സ്വലാത്ത് ഒഴിവാക്കില്ലെന്ന്. ഇതാണ് ഇതിനു പിന്നിലെ രഹസ്യം"
അല്ലാഹുവേ, നിന്‍റെ ഹബീബിന്‍റെ മേല്‍ ഒരുപാട് സ്വലാത്ത് സലാം ചൊല്ലാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് നല്‍കണേ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ