മരണം നമ്മെ ഓരോരുത്തരെയും രുചിച്ച് നോക്കുന്ന യാഥാർത്ഥ്യമാണ്. അതാരും വിമർശിക്കാറില്ല. എല്ലാവർക്കുമറിയാം ഇന്നോ നാളെയോ അടുത്ത നിമിശത്തിലോ മരണം കീഴടക്കുമെന്ന്. ചില നല്ല മരണങ്ങൾ നമ്മെ മോഹിപ്പിക്കും, ചില മരണങ്ങൾ നമ്മെ ദുഃഖിപ്പിക്കും.
നല്ല ആരോഗ്യവാനായ നാം നമ്മുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന രോഗങ്ങളെ കുറിച്ചോ നാളെ ഞാൻ എന്താകുമെന്നോ മുൻ കൂട്ടി അറിയാൻ സാധിക്കാത്തവരാണ്. നാളെ ചിലപ്പോ ആക്സിഡന്റ് പറ്റി കിടപ്പിലാവാം അല്ലെങ്കിൽ ഒളിഞ്ഞു കിടക്കുന്ന ഒരു രോഗം നമ്മെ തളർത്തിയേക്കാം ആ വിചാരം നമ്മിലെപ്പോയുമുണ്ടാകണം എങ്കിലേ നമുക്ക് നല്ലൊരു ജീവിതം നയിക്കാൻ സാധിക്കുള്ളൂ..!
അത് കൊണ്ട് തന്നെ ആരോഗ്യവാനായ നമുക്ക് ചെയ്യാൻ പറ്റുന്ന അത്രയും നന്മസ്കൾ ചെയ്യുക ആരാധനകളാൽ ജോലിയാവുക..!
ഒരാളെ നാം വെറുപ്പിച്ചാൽ, അല്ലെങ്കിൽ അക്രമിച്ചാൽ അതിനവനോട് ഒരു മാപ്പ് ചോദിച്ച് പൊരുത്തം വാങ്ങാൻ വരെ സാധിക്കില്ലെന്ന ചിന്ത നമ്മെ നന്മ ചെയ്യുന്നതിലേക്കും നല്ല പെരുമാറ്റങ്ങളിലേക്കും കൊണ്ടെത്തിക്കും. അതിനാൽ മരണമെന്ന ചിന്ത നമ്മിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ..!
നബി ( صل الله عليه وعلى آله وصحبه وسلم) തങ്ങളും നമ്മോടോർമപ്പെടുത്തിയില്ലേ..! മരണം നിങ്ങളുടെ ചെരുപ്പിന്റെ വാറിനേക്കാൾ അടുത്തിരിക്കുന്നു എന്ന് അത് കൊണ്ട് മരണത്തെ വിസ്മരിക്കാതിരിക്കുക
ഖലീഫ ഉമർ (رضي الله عنه) വിന്റെ ചരിത്രം നിങ്ങൾക്കറിയില്ലെ..! അദ്ദേഹത്തിനൊരു കൂലിപ്പണിക്കാരനുണ്ടായിരുന്നു. അയാളുടെ ജോലി “ഉമറേ നീ മരിക്കും ഉമറേ നീ മരിക്കും ” എന്ന് വിളിച്ച് പറഞ്ഞ് ഖലീഫ ഉമർ (رضي الله عنه)വിനെ മരണത്തെ ഓർമിപ്പിക്കുക എന്നത് മാത്രമായിരുന്നു. ആ ജോലിക്കാരനെ പിരിച്ചു വിട്ടത് അദ്ദേഹത്തിന്റെ മുടി നെരച്ചതായി കണ്ടപ്പോയായിരുന്നു. അദ്ദേഹം പറഞ്ഞു ഇനി നിന്റ്റെആവശ്യം എനിക്കില്ല എന്നെ മരണത്തെ ഓർമിപ്പിക്കാൻ ഇനി ഈ നെരച്ച മുടി മതി..!
ഇന്ന് മരണമെന്ന യാഥാർത്ഥ്യം നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നില്ല മറ്റുള്ളവരുടെ മരണം പോലും നാം വീഡിയോയും ഫോട്ടോയുമെടുത്ത് ആഘോഷിക്കുകയാണ്, നെരവന്ന മുടികൾ കറുപ്പിച്ച് വീണ്ടും ചെറുപ്പക്കാരനാവാൻ ശ്രമിക്കുകയാണ് നീ വിജാരിക്കുന്നുണ്ടോ നിന്നെ മരണം ഒരുനാളും കീഴടക്കില്ലെന്ന്..!
മുത്ത് ഹബീബ്(صل على سيدنا محمد وعلى آله وصحبه وسلم) തങ്ങളുടെ ശറഫാക്കപ്പെട്ട പുഞ്ചിരിക്കുന്ന മുഖം കണ്ട് പുഞ്ചിരിച്ചു മരിക്കാൻ നമുക്കെല്ലാവർക്കും അല്ലാഹു തൊഉഫീഖ് നൽകുമാറാകട്ടെ
آمين يارب العالمين
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ