💥ശമാഇലുത്തിര്‍മിദി
=================
റസൂലുളളാഹി ﷺ യുടെ ശരീരഘടന
=================
PART -1⃣1⃣
⛔⛔⛔⛔⛔⛔⛔
1⃣1⃣-സഈദുല്‍ ജുറൈരി (റ) പറയുന്നു
"അബൂതുഫൈല്‍ (റ) പറയുന്നതായി ഞാന്‍ കേട്ടു.ഞാന്‍ റസൂലുളളാഹി ﷺ യെ കണ്ടിട്ടുണ്ട്.ഈ സമയത്ത് അവിടുത്തെ
കണ്ട ആരും ഭൂമുഖത്ത് അവശേഷിക്കുന്നില്ല.
ഞാന്‍ ചോദിച്ചു,
അവിടുന്നിനെ എനിക്കൊന്ന് വര്‍ണ്ണിച്ച് തരണം.അദ്ധേഹം പറഞ്ഞു:
"അവിടുന്ന് വെളുത്ത് ചെമപ്പ് കലര്‍ന്ന അഴകുളള വടിവൊത്ത
ശരീരമുളളവരായിരുന്നു"
📝 അബൂതുഫൈല്‍ (റ) സ്വഹാബക്കളില്‍ ഏറ്റവുമവസാനം വഫാത്തായവരാകുന്നു
അദ്ധേഹത്തിന്റെ വഫാത്ത് ഹിജ്റ 110 ല്‍ ആയിരുന്നു. അതുകൊണ്ടാണ് അദ്ധേഹം ഇപ്പോള്‍ ഞാനൊഴികെ ആരും റസൂലുളളാഹി ﷺ യെ കണ്ടതായിട്ടില്ലെന്ന് പറഞ്ഞത്.
ഭൂമുഖത്ത് എന്ന് ഉപാധി കൊടുത്ത് പറഞ്ഞത് ആകാശത്ത്
റസൂലുളളാഹി ﷺ യെ
കാണുന്നവരില്‍ ഈസാ (അ) ഉണ്ടായിരുന്നത് കൊണ്ടാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു
✒നിങ്ങളുടെ ദുആയില്‍ ഈ വിനീതനും ഒരു സ്ഥാനം തരണമെന്ന്
പ്രത്യേകം ഉണര്‍ത്തുന്നു.
=================
🆕തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുക..
صلى الله على سيدنا مُحَمَّدٍ صلى الله عليه وسلم
(തുടരും)
📝ഷംജീദ്.N
9567668223
FB ID : https://m.facebook.com/shijad.najeeb
📩മുത്ത് നബി ﷺ യുടെ ആഷിക്കീങ്ങള്‍ക്ക് സ്നേഹ സമ്മാനം ....
💝💝💝💝💝💝💝
©
2015
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ