2015 ജൂലൈ 30, വ്യാഴാഴ്‌ച

അ ലാ ഹസ്രത്ത് അഹ്മദ് റളാഖാൻ ബറെൽവി (റ) യും മഖ്ബറയും 1

Salih Puduponnani

July 26 at 7:11pm · 

മഖ്‌ബറകളിലെ അത്യാചാരങ്ങൾ: 
റളാഖാൻ ബറെൽവിയുടെ നിലപാട്

അ അ ലാ ഹസ്രത്ത് അഹ്മദ് റളാഖാൻ ബറെൽവി (റ) യെ കുറിച്ച് അസൂയാലുക്കൾ വ്യാപകമായി പരത്തുന്ന തെറ്റിദ്ധാരണയാണ് അദ്ദേഹം മഖ്‌ബറകളിലെ അത്യാചാരങ്ങളെ ശിയാക്കളെ പോലെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്. അത് ശുദ്ധ അപവാദവും നീതി രഹിതമായ പകതീർക്കലുമാണ്. ദയൂബന്ദ് കേന്ദ്രികരിച്ച് വളർന്ന ഇന്ത്യൻ വഹാബികളാണ് ഈ കുപ്രചരണത്തിനു മുന്നിൽ. ഹനഫീ പാതയുടെ വക്താവായിരുന്ന ഹസ്രത്ത്‌ ബരെൽവി രചിച്ച കിതാബുകൾ വെച്ച് വിഷയം പരിശോധിക്കാം.

പഞ്ചാബ് യൂനിവെർസിറ്റി അറബിക് കോളേജ് തലവൻ ഡോക്ടർ സഹൂർ അഹ്മദ് അസ് ഹർ, നിദാഎ അഹ് ലുസ്സുന്ന (ലാഹോർ) മാഗസിനു നല്കിയ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്: അദ്ദേഹം ഒരു സഊദി പ്രൊഫസറു മായി സംസാരിക്കവെ ഹസ്രത്ത് ബരെൽവി യെ പരാമർശിച്ചപ്പോൾ " ഖബരുകൾക്ക് സുജൂദ് ചെയ്യാൻ കല്പിക്കുന്ന വ്യക്തിയല്ലേ അദ്ദേഹം" എന്ന് നീരസം പ്രകടിപ്പിക്കുകയുണ്ടായി." അല്ലേയല്ല,അദ്ദേഹം ഖബ് റുകൾ ചുംബിക്കുന്നത് പോലും വിലക്കുന്നയാളാണ് " എന്ന് ഡോക്ടർ പ്രതികരിച്ചപ്പോൾ സഊദിക്ക് വലിയ കൗതുകമായി.

ഖബ് റുകൾ ചുംബിക്കുന്നതും ബഹുമാനം പ്രകടിപ്പിക്കാൻ അവിടെനെറ്റി നിലത്തു വെക്കുന്നതും വിലക്കുന്ന അദ്ദേഹത്തിന്റെ ഒരു രചന പ്രസിദ്ധമാണ് . അബുൽ ഹസൻ അലി നദ് വി സാഹിബ് എഡിറ്റ്‌ ചെയ്ത തൻറെ പിതാവ് അബ്ദുൽ ഹയ്യ്‌ അൽ ഹസനി യുടെ നുസ്ഖത്തുൽ ഖവാത്വിർ ഹസ്രത്തിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ : "അല്ലാഹുവിന്റെ ഔലിയാക്കളോടും ഖബ് റാളികളോ ടും സഹായം തേടുന്നതിനെ കുറിച്ച് അദ്ദേഹം കുറെ രിസാലകൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം ബഹുമാന സൂചകമായ സുജൂദ് ഹറാമാണെന്ന വീക്ഷമാണ് അദ്ദേഹത്തിനുള്ളത്.അത് സംബന്ധമായി അദ്ദേഹം രചിച്ച രിസാലയാണ് " അസ്സുബദത്തു സ്സക്കിയ്യ ലി തഹരീമി സുജൂദിത്തഹിയ്യ". തന്റെ വിജ്ഞാന പരപ്പും രേഖാ സമർത്ഥന മികവും തെളിയിക്കുന്ന സമഗ്ര മായ ലഘുലേഖയാണത്." (8/ 44 )

ഹിജ്റ 1377 ൽ രചിച്ച പ്രസ്തുത രിസാലയിൽ അദ്ദേഹം പറയുന്നു:
" മുസ്തഫായ നബിയുടെ നേരായ ശരീഅത്ത് അനുഗമിക്കുന്ന മാന്യ മുസ്ലിമേ,അറിയൂ,ഉറച്ചുവിശ്വസിക്കൂ , സുജൂദ് അല്ലാഹുവിനു മാത്രമേ പാടൂ.ആരാധനാ ഭാവത്തിലുള്ള സുജൂദ് മറ്റാർക്കെങ്കിലും ചെയ്യുന്നത് അപമാനകരമായ ശിർക്കാകുന്നു.വ്യക്തമായ കുഫ്രാകുന്നു.സംശയലേശമന്യേ . ഉലമാക്കൾ ഏകോപിച്ച സംഗതിയാണിത്.എന്നാൽ ആദരസൂചകമായ സുജൂദ് നിഷിദ്ധമായ വൻ പാപങ്ങളിൽ പെട്ടതാകുന്നു , നിസ്സംശയം"

വിശുദ്ധ ഖുറാൻ സൂക്തങ്ങളും നാല്പത് ഹദീസുകളും നൂറ്റമ്പത് ഫിഖ്ഹീ ഉദ്ധരണികളും നിരത്തിയാണ് ഹസ്രത്ത് തന്റെ അഭിപ്രായം ഉറപ്പിക്കുന്നത്. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ