2015 ജൂലൈ 30, വ്യാഴാഴ്‌ച

ശിയാ പഠനം - 1 / കർബലാ ദുരന്തം: വില്ലനാരായിരുന്നു? ഭാഗം-2 

Puduponnani

37 mins · 

ശിയാ പഠനം - 1 / കർബലാ ദുരന്തം: വില്ലനാരായിരുന്നു?
ഭാഗം-2 
സയ്യിദുനാ ഹുസൈൻ (റ) സഹ് ലബിയ്യയിൽ എത്തി.ഇബ്നു അഖീലിനെ വധിച്ച വിവരം അപ്പോഴാണറിയുന്നത്. " ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ " അദ്ദേഹം ആവർത്തിച്ചു ചൊല്ലി. തന്നെ അവിടെസ്വീകരിച്ച ചില ആത്മാർത്ഥ സുഹൃത്തുക്കൾ പറഞ്ഞു: , " താങ്കളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ അല്ലാഹുവിനെ മുൻനിറുത്തി ഞങ്ങൾ അപേക്ഷിക്കുന്നു: ഇനിയും സമയമുണ്ട്. താങ്കൾ തിരിച്ചു പോകണം.കൂഫയിൽ ഒരാളെപ്പോലും അങ്ങേക്ക് ലഭിക്കില്ല, സകലരും താങ്കൾക്കെതിരായിരിക്കും".

അപകട നില ശരിക്കും ബോദ്ധ്യമായ ഹുസൈൻ തങ്ങൾ മടക്കത്തെ കുറിച്ചാലോചിച്ചു.എന്നാൽ ഇബ്നു അഖീലിന്റെ ബന്ധുക്കൾ പ്രതികാരം അല്ലെങ്കിൽ മരണം എന്ന നിലപാടിൽ ഉറച്ചു നിന്നു.അദ്ദേഹം ആശങ്കയിലായി. പിന്തുണ പ്രഖ്യാപിച്ച് വന്ന ഏതാനും പേർ അവിടെയുണ്ടായിരുന്നു.അവരെ വിളിച്ച് തങ്ങൾ പറഞ്ഞു: " ഭീകര വാർത്തയാണ് നമുക്ക് കിട്ടിയിരിക്കുന്നത്.അനുഭാവികൾ വിശ്വാസ വഞ്ചന കാട്ടിയിരിക്കുന്നു.അതിനാൽ , തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാം". അവർ വലത്തോട്ടും ഇടത്തോട്ടും പിന്തിരിഞ്ഞു പോയി!! മക്കയിൽ നിന്നു കൂടെ വന്നവർ മാത്രം.

സംഘം ഖാദിസിയ്യയിലെത്തി.ഇനിയും മുന്നോട്ടു തന്നെ സഞ്ചരിക്കുന്ന ഹുസൈനെ നിരീക്ഷിക്കാനും ഗവർണറെ കാണുന്നത് വരെ പിന്തുടരാനും 1000 യോദ്ധക്കളടങ്ങുന്ന സൈന്യം പിന്തുടർന്നു. അബ്ദുല്ലാഹി ബ്നു സിയാദായിരുന്നു കൂഫയുടെ ഗവർണർ." നിങ്ങൾ നാട്ടുകാരാണ് എന്നെ വിളിച്ചു വരുത്തിയത്;ഇഷ്ടമില്ലെങ്കിൽ തിരിച്ചു പോകാൻ ഞാൻ സന്നദ്ധനാണ്", ഹുസൈൻ അഭ്യർഥിച്ചു നോക്കി.ആരും പ്രതികരിച്ചില്ല.സൈനികർ ഹുസൈൻ തങ്ങളുടെ പിന്നിൽ അണി നിരന്നു ളുഹറും അസ്വ്രും നിസ്കരിച്ചു.അസർ നിസ്കാര ശേഷം അദ്ദേഹം അല്പം പ്രസംഗിച്ചു.കൂഫയിൽ നിന്നും വന്ന കത്തുകളെക്കുറിച്ച് പറഞ്ഞപ്പോൾ സൈനിക നേതാവ് ഹുർർ , " ഏതു കത്തുകളെ കുറിച്ചാണ് അങ്ങ് പറയുന്നത്,ഞങ്ങൾക്കൊന്നും അറിയില്ല" എന്ന് പറഞ്ഞപ്പോൾ രണ്ടു തുകൽ സഞ്ചിയിൽ നിന്നും ഉഖ്ബതു ബിൻ സംഹ കത്തുകൾ ചൊരിഞ്ഞു.കത്തുകളുടെ കൂമ്പാരം കണ്ട് ഹുർർ അത്ഭുതത്തോടെ " ഇതൊന്നും ഞങ്ങൾ അയച്ചതല്ലെ"ന്നു പറഞ്ഞു. ഹുർർ തന്റെ നിയോഗ ലക്‌ഷ്യം തുറന്നു പറഞ്ഞു: " എന്നോടുള്ള ഉത്തരവ് കൂഫയിലെട്ടും വരെ താങ്കളെ പിന്തുടരണമെന്നു മാത്രമാണ്.അതിനു സമ്മതമല്ലെങ്കിൽ കൂഫയും മദീനയുമല്ലാത്ത എവിടെക്കെങ്കിലും താങ്കൾക്ക് പോകാം.ഇതേ പറ്റി ഞാൻ ഇബ്നു സിയാദിനു എഴുതാം.വേണമെങ്കിൽ യസീദിനു താങ്കളും എഴുതിക്കോളൂ.താങ്കളുടെ കാര്യത്തിലുള്ള ഈ പരീക്ഷണത്തിൽ നിന്നും അല്ലാഹു എനിക്ക് ഒരു രക്ഷാ മാർഗ്ഗം തരട്ടെ".

ഹുസൈൻ (റ) മുന്നോട്ട് യാത്ര തുടർന്നു?! ഹുർർ കൂടെയുണ്ട്.ഖസ്രു മുഖാതിൽ എന്ന സ്ഥലം കടന്നു പോകവേ, മരണത്തിന്റെ വഴിയിലേക്കാണ്‌ താൻ പോകുന്നതെന്ന് ഉറപ്പിക്കാവുന്ന പലതും അദ്ദേഹം സ്വപ്നം കണ്ടു.ഇപ്പോൾ അവർ എത്തിയിരിക്കുന്നത് കർബല യിൽ. നാടിന്റെ പേര് കേട്ടപ്പോൾ ഹുസൈൻ തങ്ങൾ "കർബും ബലാഉം (കഷ്ടം+ പരീക്ഷണം) തന്നെ" എന്ന് പറഞ്ഞുവത്രേ.

കാതങ്ങൾ താണ്ടി സയ്യിദുനാ ഹുസൈൻ (റ)ഷഹാദത്തിലെക്കു സ്വയം കടന്നു വരികയായിരുന്നു.

തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ