ബറെൽവിയും മഖ്‌ബറയും -2
നബി തങ്ങൾ ഇസ്രാഉ മിഇറാജ് യാത്ര ചെയ്ത അത്ഭുത വാഹനമായ ബുറാഖിന്റെതെന്നു പറഞ്ഞു മനുഷ്യ സ്ത്രീയുടെ ശിരസ്സും കുതിരയുടെ ഉടലും രണ്ടു ചിറകുകളുമുള്ള ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടിരുന്നു.ചിലർ ഭക്ത്യാദര പൂർവം അത് വീടുകളിലും മറ്റും തൂക്കിയിരുന്നു.ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ റസാ ഖാൻ (റ) അതിനെ ശക്തമായ ഭാഷയിൽ തടഞ്ഞു.അതെ സമയം നബിതങ്ങളുടെ തിരു റൌളയുടെയും വിശുദ്ധ പാദുകത്തിന്റെയും ചിത്രം അനുവദിക്കുകയും ചെയ്തു .(شفاء الواله بصور الخبيب ومزاره ونعاله ശിഫാഉൽ വാലിഹ് ബിസുവരിൽ ഹബീബി വമസാരിഹീ വ നിആലിഹീ )
മഹാന്മാരുടെ വിയോഗദിന വാർഷികത്തോടനുബന്ധിച്ച് നടന്നു വരുന്ന ഉറുസ് മുബാറക് ഭക്തിയിലും പുണ്യങ്ങളിലും അധിഷ്ടിതമാകനമെന്ന് പ്രത്യേകം അനുശാസിക്കുന്നു.ഫാത്തിഹ പാരായണം ചെയ്തു അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് എത്തിക്കാൻ പ്രാർഥിക്കുന്നതിനെ കുറിച് ഉണർത്തിയ ശേഷം രസ ഖാൻ പറയുന്നു:" മറ്റു പലവിധ ദുഷ്ടാചാരങ്ങൾ , ഉദാ: കൃത്രിമ വിവാഹ സദസ്സ്(?!), പുത്തൻ പരവതാനി വിരിക്കൽ , ഇവയെല്ലാം യാതൊരു അടിസ്താനവുമില്ലാതവയാണ്.മരണപ്പെട്ട മൂന്നാം ദിനത്തിലെ ചടങ്ങുകൾക്ക് മറ്റു ദിവസങ്ങളിലെതിനേക്കാൾ പ്രത്യേക കൂലിയുണ്ടെന്നു ധരിക്കുന്നത് അബദ്ധമാണ്."( الحجة الفائحة لطيب التعيين و الفاتحة അൽ ഹുജ്ജത്തുൽ ഫാഇഹ:ലി ത്വീബി ത്തഹയീനി വൽ ഫാത്തിഹ)
" മരണപ്പെട്ട സത്യ വിശ്വാസികൾക്ക് പ്രതിഫലം പാരിതോഷികമായി വിടാൻ ഫാത്തിഹ ഒരു മാർഗ്ഗമാണ്.ഓതിയ ഉടനെ അങ്ങനെ നിയ്യത്ത് ചെയ്താൽ അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കും, പത്തിരട്ടിയായിട്ട്."
മഖ്‌ബരകളിലെക്കും മറ്റും കുത്തഴിഞ്ഞ നിലയിൽ സ്ത്രീകൾ പുറപ്പെടുന്നതും പര പുരുഷന്മാരുമായി ഇടകലരുന്നതും വിലക്കുന്ന രചനയാണ്, مروج النساء لخروج النساء )മുറൂജുന്നസാ ലിഖുറൂജി ന്നിസാ. മഖ്‌ബരയിലെക്കുള്ള സ്ത്രീകളുടെ പുറപ്പാട് പ്രത്യേകം പ്രതിപാദിക്കുന്നു, തന്റെ جمل النور في نهي النساء عن زيارة القبور ജമലുന്നൂർ ഫീ നഹയിന്നിസാ അൻ സിയാരത്തിൽ ഖുബൂർ എന്ന രിസാലയിൽ. സ്ത്രീകൾ തിരു റൌള സന്ദർശിക്കുന്നത് അനുവദിക്കുന്ന റസാ ഖാൻ , മുഈനുദ്ദീൻ ചിശ്തിയുടെ മഖ്‌ബരയിൽ അദബുകൾ പാലിക്കാതെ ത്തുന്ന സ്ത്രീകളെ കുറിച്ചു ചോദിച്ചപ്പോൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്:
" ഇത്തരം കാര്യങ്ങൾ അനുവദനീയമാണോ എന്ന ചോദ്യം തന്നെ ശരിയല്ല. ഇതിനെല്ലാം എത്രമാത്രം ശാപം ലഭിക്കുമെന്നെ അന്വേഷിക്കേണ്ടതുള്ളൂ.അറിഞ്ഞോളൂ,പുറപ്പെടാൻ കരുതിയ നിമിഷം മുതൽ അവൾ അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപത്തിലാണ്.പുറപ്പെട്ടാൽ എല്ലാ ഭാഗത്തൂടെയും അവളെ ശൈത്വാൻ വലയം ചെയ്യുന്നു.അവൾ ഖബറിടത്തിലെത്തിയാൽ ആ മഹാത്മാവിന്റെ ആത്മാവ് അവളെ ശപിക്കുന്നു. തിരിച്ചു പോരുമ്പോഴും അവൾ അല്ലാഹുവിന്റെ ശാപത്തിലാണ്ള്ളത്."
അവസാനിച്ചിട്ടില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ